Kerala

അതിതീവ്രമഴ, ഏഴ് ജില്ലകളിൽ റെഡ് അലർട്ട്, ഡാമുകൾ നിറയുന്നു; കൺട്രോൾ റൂം തുറന്നു, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം : കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് റെഡ് അലർട്ട്. ഈ ജില്ലകളിൽ അതി തീവ്രമഴ സാധ്യതയാണുള്ളത്. തൃശൂർ മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മറ്റന്നാൾ 12 ജില്ലകളിലും റെഡ്...

കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്: തടിയന്റവിട നസീറടക്കം രണ്ടു പ്രതികള്‍ക്ക് ഏഴുവര്‍ഷം തടവ്

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ രണ്ട് പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ. തടിയന്റവിട നസീര്‍, സാബിര്‍ ബുഹാരി എന്നിവര്‍ക്കാണ് കൊച്ചി എന്‍.ഐ.എ കോടതി ഏഴുവര്‍ഷം തടവിനു ശിക്ഷിച്ചത്. കേസിലെ മറ്റൊരു പ്രതിയായ തജുദ്ദീന് ആറുവര്‍ഷത്തെ തടവും വിധിച്ചു. പ്രതികളുടെ റിമാന്‍ഡ് കാലാവധി ശിക്ഷാ കാലാവധിയായി കണക്കാക്കുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. കേസിലെ അഞ്ചാം...

വിലക്കയറ്റത്തിനിടെ ആശ്വാസം; വാണിജ്യ എൽപിജിയുടെ വില കുറഞ്ഞു

തിരുവനന്തപുരം: പാചകവാതക വിലയില്‍ മാറ്റം. വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വില കുറച്ചു. 36 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില സിലിണ്ടറിന് 1991 രൂപയായി. ഡല്‍ഹിയില്‍ 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന്റെ വില 2012.50 രൂപയില്‍ നിന്ന് 1976.50 ആയി കുറഞ്ഞു. മുംബൈയില്‍ 2141 രൂപ ആയിരുന്നത് 1936.50 രൂപയായി. അതേസമയം ഗാര്‍ഹിക സിലിണ്ടറുകളുടെ...

എസ്.എം.എ രോഗബാധിതയായ അഫ്ര വിടപറഞ്ഞു; കുഞ്ഞു സഹോദരനായി നടത്തിയ അഭ്യര്‍ഥന കണ്ണീരോര്‍മ

കണ്ണൂര്‍: മാട്ടൂലില്‍ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) രോഗബാധിതയായിരുന്ന അഫ്ര (13) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഫ്രയുടെ സഹോദരന്‍ മുഹമ്മദും എസ്എംഎ രോഗബാധിതനായിരുന്നു.  മുഹമ്മദിന്റെ ചികിത്സാ ചെലവിനായി 18 കോടി രൂപ സമാഹരിച്ചിരുന്നു. സഹോദരന് ചികിത്സാ സഹായം ആവശ്യപ്പെട്ട് അഫ്ര വീല്‍ചെയറിയില്‍ ഇരുന്ന് നടത്തിയ അഭ്യര്‍ഥനയെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍നിന്ന് വലിയ...

തിരുവല്ലയില്‍ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; മൂന്ന് പേര്‍ മരിച്ചു

പത്തനംതിട്ട തിരുവല്ലയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. തിരുവല്ല വെണ്ണിക്കുളം കല്ലുപാലത്താണ് സംഭവം. പ്രൈവറ്റ് ബസിനെ മറികടക്കുന്നതിന് ഇടെയില്‍ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം. കാറില്‍ രണ്ടു സ്ത്രീകളും ഒരു യുവാവുമാണ് ഉണ്ടായിരുന്നത്. കുമളി സ്വദേശികളാണ് മരിച്ചത്. ബ്ലെസി ചാണ്ടി, ഫെബ വി ചാണ്ടി,...

പള്ളിക്കുള്ളിലെ നിക്കാഹിന് സാക്ഷിയായി വധു: മഹർ വേദിയിൽ വച്ച് സ്വീകരിച്ചു, ദലീലയും ഫഹദും ഒന്നായി

കോഴിക്കോട്: നിക്കാഹിന് പിതാവിനൊപ്പം മസ്ജിദിലെത്തി വധുവും. കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം. സാധാരണഗതിയില്‍ നിക്കാഹിന് വരനും പിതാവുമായിരിക്കും മസ്ജിദിലുണ്ടാകുക. ഇസ്‌ലാമിക വിശ്വാസപ്രകാരം മസ്ജിദില്‍ പൊതുവെ സ്ത്രീകള്‍ക്ക് പ്രവേശനത്തിന് അനുമതിയില്ല. കുറ്റ്യാടിയിലെ പാലേരി പാറക്കടവ് ജുമാമസ്ജിദിലായിരുന്നു ഈ വെറൈറ്റി നിക്കാഹ് നടന്നത്. കുറ്റ്യാടി സ്വദേശി കെ.എസ്. ഉമ്മറിന്റെ മകള്‍ ബഹ്ജ ദലീലയാണ് നിക്കാഹ് കര്‍മ്മത്തിന് പിതാവിനൊപ്പം മസ്ജിദിലെത്തിയത്. വീട്ടില്‍ നിന്ന് ബന്ധുക്കള്‍ക്കൊപ്പം...

സ്വാതന്ത്ര്യത്തിന്‍റെ 75 വർഷങ്ങൾ:ആഗസ്റ്റ് 13മുതല്‍ 15വരെ കേരളത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തും

തിരുവനന്തപുരം;ആഗസ്റ്റ് 13 മുതൽ 15 വൈകുന്നേരം വരെ കേരളത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തും.സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തീകരിക്കുന്നതിന്‍റെ  ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നിർദേശം കേരളത്തിലും നടപ്പാക്കും രാജ്യത്തെ 8 കോടി കച്ചവട സ്ഥാപനങ്ങളിലും നടപ്പാക്കുക എന്ന കോൺഫെഡറേഷൻ ഓഫ് ആൾ...

തീവ്രമഴ വരുന്നു; പ്രാദേശികമായി മിന്നൽ പ്രളയത്തിന് സാധ്യത, നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വിഭാഗം. നാളെ ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് വൈകീട്ടോടെ മഴ ശക്തമാകും. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പ്രദേശികമായി മിന്നൽ പ്രളയമുണ്ടാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ നൽകുന്ന മുന്നറിയിപ്പ്, കഴിഞ്ഞ് ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയ്ക്ക് അല്‍പ്പം ശമനം...

ഇന്ധനമില്ലാത്തതിന്റെ പേരില്‍ ബൈക്കിന് പിഴ; കേരള പൊലീസിന്റെ വിശദീകരണം ഇങ്ങനെ

തിരുവനന്തപുരം: വാഹനത്തിന് മതിയായ ഇന്ധനമില്ലാത്തതിന്റെ പേരില്‍ പോലീസ് പിഴ ചുമത്തിയെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെ വിശദീകരണവുമായി കേരള പൊലീസ്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംഭവത്തിന്റെ പിന്നിലെ വസ്തുത ഇതാണെന്ന് പറഞ്ഞ കേരള പൊലീസ് കുറിപ്പ് പങ്കുവെച്ചത്. വിഷയത്തിലെ കേരള പൊലീസിന്റെ വിശദീകരണം ഇങ്ങനെ എറണാകുളം ഇടത്തല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജൂലൈ 22നാണ് സംഭവം....

‘കൊലക്കേസ് പ്രതി കലക്ട്രേറ്റ് വാഴുന്നു’; ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധവുമായി കേരള മുസ്ലിം ജമാഅത്ത്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിനെതിരെ കേരള മുസ്‌ലിം ജമാഅത്തിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം. സെക്രട്ടേറിയറ്റിലേക്കും കലക്ട്രേറ്റുകളിലേക്കും നടത്തിയ മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു. വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് സഹോദരൻ കെ എം അബ്ദുറഹ്‌മാൻ പറഞ്ഞു . കൊലക്കേസ് പ്രതി കലക്ട്രേറ്റ് വാഴുന്നു....
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img