Kerala

വ്ലോഗർ മെഹ്നാസ് പോക്സോ കേസില്‍ അറസ്റ്റില്‍

കോഴിക്കോട്: മരിച്ച വ്ളോഗർ റിഫയുടെ ഭർത്താവ് മെഹ്നാസ് പോക്സോ കേസിൽ അറസ്റ്റിൽ. വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. മെഹ്നാസിനെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കും. താമരശ്ശേരി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കാസർകോട്ടുനിന്നാണ് മെഹ്നാസിനെ അറസ്റ്റ് ചെയ്‌തത്. റിഫയുടെ മരണത്തിൽ മെഹ്നാസിന് പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കേസിൽ...

പുത്തിഗെ മുഗു സഹകരണ ബാങ്കിൽ നിന്ന് 3 ലക്ഷം രൂപയുടെ ലോണെടുത്തു; തിരിച്ചടയ്‌ക്കേണ്ടത് 40 ലക്ഷം രൂപ, മറിയുമ്മ നേരിടുന്നത് ദുരിത ജീവിതം

കാസർഗോഡ് പുത്തിഗെ മുഗു സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത പള്ളം സ്വദേശിനി മറിയുമ്മ നേരിടുന്നത് ദുരിത ജീവിതം. മൂന്ന് ലക്ഷം രൂപ ലോണെടുത്ത മറിയുമ്മയ്ക്ക് തിരിച്ചടക്കാനുള്ളത് നാൽപത് ലക്ഷം രൂപ. ദൈനംദിന ജീവിതംപോലും ആശങ്കയോടെ മുന്നോട്ടു നയിക്കുമ്പോഴാണ് ഇരട്ടി പ്രഹരമെന്നോണം തട്ടിപ്പിനും ഇരയായത്. വൃക്ക രോഗിയായ ഭർത്താവും ഏഴ് പെൺമക്കളുമടങ്ങുന്നതാണ് മറിയുമ്മയുടെ കുടുംബം. മകളുടെ വിവാഹത്തിനായി...

വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പോലീസ്; പോക്‌സോ കേസില്‍ മെഹ്നാസ് അറസ്റ്റില്‍

കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്‌നാസ് അറസ്റ്റില്‍. പോക്‌സോ കേസിലാണ് അറസ്റ്റ്. വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കാസര്‍കോടുനിന്ന് മെഹ്നാസിനെ കസ്റ്റഡിയില്‍ എടുത്തത് മെഹ്നാസിനെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കും. റിഫയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മെഹ്നാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി വരാനിരിക്കെയാണ്...

ആ ഇക്കയും പെണ്ണുങ്ങളും പൊളിച്ചു, വൈറലായി ഒരു പാട്ടാഘോഷം

കോഴിക്കോട്- സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തി ഒരു പാട്ടാഘോഷം വൈറലായി. ചിരി വന്നു പൊട്ടീട്ടും അതൊക്കെ തരണം ചെയ്തു പാടുന്ന ആ സ്ത്രീകളോട് അസൂയ തോന്നുന്നുവെന്നാണ് പ്രശസ്ത ഗായിക ഇംതിയാസ് ബീഗം ഫേസ് ബുക്കില്‍ കുറിച്ചത്. കൂട്ടത്തിലുള്ള ഇക്ക പൊളിച്ചുവെന്നും ഞാനൊക്കെയാണെങ്കില്‍ ചിരി മത്രമേ ഉണ്ടാവൂയെന്നും ബീഗം പറയുന്നു. ഇതൊക്കയാണ് കോണ്‍ഫിഡന്‍സെന്നും ആ ഇക്ക പൊളിച്ചുവെന്നും...

കണ്ണൂരിൽ വീണ്ടും സ്വർണവേട്ട; വിമാനത്തിന്റെ സീറ്റിൽ ഒളിപ്പിച്ചത് 15 ലക്ഷത്തിന്റെ സ്വർണം

മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 15 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. വിമാനത്താവളത്തിൽ വിമാനത്തിന്റെ സീറ്റിൽ ഒളിപ്പിച്ച നിലയിൽലാണ് സ്വർണം കണ്ടെത്തിയത്. ബുധനാഴ്ച വെളുപ്പിന് 3.45ന് അബുദാബിയിൽ നിന്നെത്തിയ ഗോഫസ്റ്റ് വിമാനത്തിന്റെ സീറ്റ് നമ്പർ 14ബിയിൽ ലൈഫ് ജാക്കറ്റിന് ഉള്ളിൽ ഒളിപ്പിച്ച നിലയിലാണ് എയർ കസ്റ്റംസ് സ്വർണ ചെയിൻ കണ്ടെത്തിയത്. വെളുപ്പിനു 4.45ന്...

‘ക്ലാസ് റൂമിലും ക്യാംപസിലും കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്’; അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ ക്യാമ്പസിലേക്ക് കുട്ടികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരുന്നത് കര്‍ശനമായി നിരോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ ക്യാമ്പസിലും ക്ലാസ്സ് റൂമിലും കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും സ്‌കൂളിലേയ്ക്ക് വരുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുതെന്നും വളരെ നേരത്തെ തന്നെ സര്‍ക്കുലര്‍ നിലവിലുള്ളതാണ്. 2022-23 അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ നേരിട്ട് സ്‌കൂളില്‍ വന്ന് പഠനം...

ക്ലാസ് റൂമില്‍ വെച്ച് അഞ്ച് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു; അധ്യാപകന് 79 വര്‍ഷം കഠിന തടവും പിഴയും

അഞ്ച് യുപി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ക്ലാസ് റൂമില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകനെ 79 വര്‍ഷം കഠിന തടവിനും 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. പെരിങ്ങോം ആലപ്പടമ്പ ചൂരല്‍ സ്വദേശി പി.ഇ.ഗോവിന്ദന്‍ നമ്പൂതിരിയെയാണ് തളിപ്പറമ്പ് പോക്‌സോ കോടതി ശിക്ഷിച്ചത്. 2013 ജൂണ്‍ മുതല്‍ 2014 ജനുവരി വരെയുള്ള കാലയളവിലായിരുന്നു പീഡനം നടന്നത്. 2014...

കേരളത്തിലെ 374 റോഡുകള്‍ അതീവ അപകടത്തിലെന്ന് നാറ്റ്പാക് റിപ്പോര്‍ട്ട്

തിരുവനന്തപുരം:സംസ്ഥാനത്തെ 374 റോഡുകള്‍ അതീവ അപകടത്തിലാണെന്ന നാറ്റ്പാക് റിപ്പോര്‍ട്ട് അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. അടിയന്തരമായി മാറ്റം വരുത്തേണ്ട 75 റോഡുകളുണ്ടെന്ന് നാറ്റ്പാക് റിപ്പോര്‍ട്ട് പറയുന്നു. ഈ റിപ്പോര്‍ട്ട് റോഡ് സുരക്ഷാ അതോരിറ്റിക്ക് കൈമാറിയെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തില്ല. 25 റോഡുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ റോഡ് സുരക്ഷാ അതോരിറ്റി അനുവദിച്ച 32 കോടി പൊതുമരാമത്ത് വകുപ്പ് ഉപയോഗിച്ചിട്ടില്ല. കൊവിഡ്...

കുളിമുറിയിലേക്ക് തോർത്തെത്തിക്കാൻ വൈകി; ഭർത്താവിന്റെ ക്രൂര മർദനമേറ്റ യുവതിക്ക് കണ്ണിന്റെ കാഴ്ച നഷ്ടമായെന്ന് പരാതി

മലപ്പുറം: വാഴയൂരിൽ ഭർത്താവിന്റെ ക്രൂര മർദനത്തിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി യുവതിയുടെ പരാതി. കൊണ്ടോട്ടി സ്വദേശി നാഫിയയാണ് പരാതി നല്‍കിയത്. നിസാര കാര്യങ്ങൾക്ക് ക്രൂരമായി മർദിക്കുന്ന ഭർത്താവ് കുളിമുറിയിലേക്ക് തോർത്ത് എത്തിക്കാൻ വൈകിയതിന് ബെൽറ്റുകൊണ്ട് ആക്രമിച്ചു ,ബെൽറ്റ് കൊണ്ടുള്ള അടിയിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും യുവതി പറഞ്ഞു . ജൂൺ 15നാണ് സംഭവം....

‘കാറ്റ് ശക്തി പ്രാപിക്കുന്നു, മണ്ണിടിച്ചിലിന് സാധ്യതയുണ്ട്; അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണെന്ന് മന്ത്രി കെ. രാജൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണെന്ന് മന്ത്രി കെ രാജൻ.കാറ്റ് ശക്തി പ്രാപിക്കുകയാണ്.പ്രതീക്ഷിക്കാത്തയിടങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. ജനങ്ങൾ ഭയക്കേണ്ട സാഹചര്യമില്ല. എന്നാൽ കർശനമായ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അറിയിച്ചു. അതേസമയം ഡാമുകൾ പൊതുവെ സുരക്ഷിതമാണെന്നും റൂൾ കർവനുസരിച്ച് വെള്ളം ഒഴുക്കിവിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയിൽ വെള്ളത്തിലിറങ്ങാൻ അരെയും അനുവദിക്കില്ല. ആവശ്യമായ സ്ഥലങ്ങളിൽ എൻ.ഡിആർ.എഫ്...
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img