Monday, May 20, 2024

Kerala

കുതിച്ചെത്തി നിയന്ത്രണം വിട്ട ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിനു മുകളില്‍, മറ്റൊരു ബൈക്കില്‍ കയറി യാത്രക്കാരന്‍! – വിഡിയോ

ഇടുക്കി: അമിത വേഗത്തിലെത്തി നിയന്ത്രണം വിട്ട ബൈക്ക് ഉയര്‍ന്നുപൊങ്ങി കുടുങ്ങിയത് കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറിന്റെ മുകളില്‍! ബൈക്ക് യാത്രികനായ വലിയകണ്ടം സ്വദേശി കാര്യമായ പരിക്കൊന്നുമേല്‍ക്കാതെ മറ്റൊരു ബൈക്കില്‍ കയറി യാത്ര തുടര്‍ന്നു. കട്ടപ്പന വെള്ളായാംകുടിയിലാണ് അപകടം നടന്നത്. ഉയര്‍ന്നു പൊങ്ങിയ ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിനുള്ളില്‍ കുടുങ്ങിയെങ്കിലും ബൈക്ക് ഓടിച്ച ആള്‍ പുറത്താണ് വീണത്. വാഹനം ട്രാസ്‌ഫോര്‍മറില്‍ കുടുങ്ങിയതോടെ ബൈക്ക് ഓടിച്ച...

വിദ്യാര്‍ത്ഥികളെ ബസില്‍ കയറാന്‍ അനുവദിച്ചില്ലെങ്കില്‍ ഉടമയ്‌ക്കെതിരെ നടപടി; പരിശോധന ശക്തമാക്കി പൊലീസും എം.വി.ഡിയും

കൊച്ചി: വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതിരുന്നാല്‍ ബസ് ഉടമയ്ക്ക്തിരെ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാന്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും ബസുകളിലെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാതിരിക്കുക, സീറ്റിലിരിക്കാന്‍ അനുവദിക്കാതിരിക്കുക, വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുക തുടങ്ങിയ പരാതികള്‍ വര്‍ധിച്ചതിന് പിന്നാലെയാണ് നിരീക്ഷണം ശക്തമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്. ബസില്‍ നിന്നും ജീവനക്കാരുടെ...

പൗരത്വ നിയമം നടപ്പാക്കില്ല; നിലപാടിൽ ഉറച്ച് നിൽക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ പൗരത്വനിയമ ഭേദഗതി നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സർക്കാറിന് വ്യക്തമായ നിലപാടുണ്ട്. അത് ഉയർത്തിപ്പിടിക്കുമെന്നും പിണറായി പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതനിരപേക്ഷതക്ക് എതിരാണ് പൗരത്വ ഭേദഗതി നിയമം. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വ നിർണയിക്കാൻ ആർക്കും ഇവിടെ അധികാരമില്ല. അത്തരമൊരു പ്രശ്‌നം വരുമ്പോൾ...

പ്രളയ മുന്നൊരുക്കങ്ങളുമായി കേന്ദ്രം; സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ വിളിച്ച ഉന്നതതല യോഗം

ദില്ലി: രാജ്യത്ത് കാലവർഷം എത്തിയതിന് പിന്നാലെ പ്രളയ മുന്നൊരുക്കങ്ങളുമായി കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദേശീയ ദുരന്ത നിവാരണ സേന ഡയറക്ടർ ജനറൽ അതുൽ കർവാലുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. 67 സംഘങ്ങളെ വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും. എല്ലാ സംസ്ഥാനങ്ങളുമായും തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും കൂടിക്കാഴ്ചയിൽ...

സ്ത്രീ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ചാൽ കേസില്ല! ഇതെന്ത് നിയമം? പീഡനകുറ്റങ്ങൾ ചുമത്തുന്നതിൽ ലിംഗവിവേചനം പാടില്ല; ഹൈക്കോടതി

കൊച്ചി: ബലാത്സംഗ കുറ്റങ്ങൾ ചുമത്തുന്നതിൽ ലിംഗവിവേചനം പാടില്ലെന്ന് കേരള ഹൈക്കോടതി. വിവാഹമോചിതരായ ദമ്പതികൾ തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് നൽകിയ ഒരു ഹർജിയിൽ തീർപ്പ് കൽപ്പിക്കുമ്പോഴാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.ജസ്റ്റിസ് എ.മുഹമ്മദ് മുഷ്തയാണ് അഭിപ്രായപ്രകടനം നടത്തിയത്. ഭർത്താവ് ഒരിക്കയ്ൽ ബലാത്സംഗക്കേസിൽ പ്രതിയാണെന്ന കാര്യം ഭാര്യ കോടതിയിൽ ഉന്നയിച്ചു. എന്നാൽ ഇയാൾ ഇപ്പോൾ ജാമ്യത്തിലാണെന്നും വ്യാജ...

‘സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രം

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍. സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണ്. തത്വത്തില്‍ അനുമതി നല്‍കിയത് വിശദ പദ്ധതിരേഖ സമര്‍പ്പിക്കാന്‍. പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ല. സര്‍വ്വേയ്ക്ക് എതിരായ വിവിധ ഹര്‍ജികളിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

റേഷൻ മണ്ണെണ്ണ വില വീണ്ടും കൂട്ടി കേന്ദ്രം, ലിറ്ററിന് 88 രൂപ

തിരുവനന്തപുരം; റേഷൻ മണ്ണെണ്ണ വില വീണ്ടും വർധിപ്പിച്ച് കേന്ദ്രസർക്കാർ. അടിസ്ഥാന വില കിലോ ലിറ്ററിന് 77,300 രൂപയായാണ് വർധിപ്പിച്ചത്. നേരത്തെ ഇത് 72,832 ആയിരുന്നു. ഇതോടെ ചില്ലറ വിൽപ്പന വില 84 രൂപയിൽ നിന്ന് 88 രൂപയായി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിതരണത്തിനു പഴയ വിലയ്ക്കുള്ള മണ്ണെണ്ണ സംസ്ഥാനത്ത് സ്റ്റോക്കുണ്ട്. അതിനാൽ നിലവിൽ വിലവർധനവ് നടപ്പാക്കണോ...

ഹോട്ടലുകളില്‍ ഉപയോഗിച്ച എണ്ണ എന്തുചെയ്യുന്നു, വീണ്ടും പാക്കറ്റുകളിലായി എത്തുന്നതായി സംശയം,പരിശോധന

കണ്ണൂര്‍: ഒരിക്കല്‍ ഉപയോഗിച്ച പാചകയെണ്ണ എന്തുചെയ്യുന്നു. ഏജന്‍സി വഴി ശേഖരിച്ച് ബയോഡീസലിന് (ജൈവ ഡീസല്‍) വേണ്ടിതന്നെയാണോ പുനരുപയോഗിക്കുന്നത്. ഇക്കാര്യം മനസ്സിലാക്കാന്‍ ഭക്ഷ്യസുരക്ഷാവിഭാഗം തട്ടുകടമുതല്‍ ഫ്രൈഡ് ചിക്കന്‍ സ്ഥാപനങ്ങളില്‍വരെ വിവരം ശേഖരിക്കുന്നു. ജില്ലകളില്‍ ഇപ്പോള്‍ നടത്തുന്ന പ്രത്യേക പരിശോധയിലാണ് പഴകിയ എണ്ണ പിന്നീട് എന്തുചെയ്യുന്നു എന്നതടക്കം അന്വേഷിക്കുന്നത്. ഉപയോഗിച്ച എണ്ണ ശേഖരിക്കുന്ന വിവിധ ഏജന്‍സികള്‍ സംസ്ഥാനത്തുണ്ട്. ഭൂരിഭാഗവും...

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാകുടിപ്പക; ലോഡ്ജ് മുറിയിൽ കയറി ഒരാളെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ കുടിപ്പക. തിരുവനന്തപുരം വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജുമുറിയിലുണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു. നിരവധി കേസുകളിലെ പ്രതിയായ മണിച്ചൻ എന്നയാളാണ് മരിച്ചത്. വെട്ടേറ്റ ഹരികുമാർ ആശുപത്രിയിലാണ്. സംഭവത്തില്‍ രണ്ട് പ്രതികൾ പൊലീസിന്‍റെ പിടിയിലായി. ദീപക് ലാൽ, അരുൺ ജി രാജീവ് എന്നിവരാണ് പിടിയിലായത്. ഇരുവരും വട്ടിയൂർക്കാവ സ്വദേശികളാണ്. മണിച്ചൻ ഉൾപ്പെടുന്ന ഗുണ്ടാ സംഘത്തിലുള്ളവരായിരുന്നു ഇവർ....

ഭവന നിർമ്മാണ വായ്പക്ക് പൂർണ്ണ ഇൻഷ്വറൻസ് കവറേജ് നൽകണം; മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : ഭവന നിർമ്മാണ വായ്പ നൽകുമ്പോൾ വായ്പയെടുക്കുന്നയാൾ മരിച്ചാൽ വായ്പാ തുക പൂർണമായും കവർ ചെയ്യുന്ന വിധത്തിലുള്ള ഇൻഷ്വറൻസ് പരിരക്ഷ നിർബന്ധമാക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും ഒരു യോഗം ചീഫ് സെക്രട്ടറി തലത്തിൽ വിളിച്ചു ചേർക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ. കേരള ഗ്രാമീൺ ബാങ്കിന്റെ മാങ്കാവ് ശാഖയിൽ നിന്നും എട്ട് ലക്ഷം...
- Advertisement -spot_img

Latest News

ഹെലികോപ്റ്റർ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങള്‍. അപകടത്തില്‍ ഇറാൻ പ്രസിഡന്‍റും വിദേശകാര്യമന്ത്രിയും ഉള്‍പ്പെടെ മരിച്ചെന്ന് ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
- Advertisement -spot_img