തിരുവനന്തപുരം: കേരളത്തിൽ അതി തീവ്ര മഴ തുടരുകയാണ്. ഒരു ജില്ലയിൽ മാത്രമാണ് നേരിയ ആശ്വാസമുള്ളത്. അതിതീവ്ര മഴ മുന്നറിയിപ്പോ ( റെഡ് അലർട്ട് ) തീവ്രമഴ മുന്നറിയിപ്പോ ( ഓറഞ്ച് അലർട്ട് ) നിലവിൽ ഇല്ലാത്ത ഒരൊറ്റ ജില്ല മാത്രമാണുള്ളത്. തലസ്ഥാന ജില്ലയിൽ മാത്രമാണ് റെഡ് അലർട്ടോ ഓറഞ്ച് അലർട്ടോ ഇല്ലാത്തത്. കേരളത്തിൽ എട്ട്...
പോക്കറ്റടിച്ച പഴ്സിൽനിന്ന് പണം മാത്രമെടുത്ത് രേഖകൾ തിരികെനൽകിയ മോഷ്ടാവിനോട് നന്ദി പറഞ്ഞ് കോൺഗ്രസ് നേതാവ്. ചെക്യാട് പാറക്കടവ് സ്വദേശിയും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ മോഹനന്‍ പാറക്കടവാണ് പഴ്‌സ് തിരികെയേല്‍പ്പിച്ച കള്ളന് ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചത്.
ചിന്തന്‍ശിബിരം കഴിഞ്ഞു മടങ്ങവെ കോഴിക്കോട് ബസ് സ്റ്റാന്റ് പരിസരത്തുവെച്ചാണ് മോഹനന്‍ പാറക്കടവിന്റെ പഴ്‌സ് കാണാതായത്. വണ്ടികൂലിയും മറ്റ് തിരിച്ചറിയല്‍ രേഖകളും...
തിരുവനന്തപുരം: മുഹറം അവധി ആഗസ്ത് ഒമ്പതിന് സര്‍ക്കാര്‍ പുനര്‍നിശ്ചയിച്ചു. മുസ്‌ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനര്‍നിശ്ചയിച്ചത്. നേരത്തെ അവധി ആഗസ്ത് എട്ടിനായിരുന്നു.
പുതിയ തീരുമാനത്തോടെ ആഗസ്ത് എട്ടാം തിയ്യതി തിങ്കളാഴ്ച പ്രവര്‍ത്തിദിനമാകും. സ്‌കൂളുകള്‍ക്ക് പുറമേ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ-പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയവയ്ക്കടക്കം അന്നേ ദിവസം അവധിയായിരിക്കും.
കാസർകോട്: ജില്ലയിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടോ? ഉണ്ടെന്ന് ബിജെപിയിലെ ഒരു വിഭാഗം പ്രവർത്തകർ. വ്യക്തിവിരോധം തീർക്കാൻ അണികളെ വൈകാരികമായി ഇളക്കി വിടുകയാണെന്ന് മറു വിഭാഗവും. ജില്ലാ കമ്മിറ്റി ഒാഫിസ് താഴിട്ടു പൂട്ടിയതടക്കം വിവാദങ്ങൾ സൃഷ്ടിച്ച ഉൾപ്പാർട്ടി തർക്കം കാസർകോട് ബിജെപിയിൽ വീണ്ടും രൂക്ഷമാവുകയാണ്.
സിപിഎമ്മുമായി ധാരണ ഉണ്ടാക്കിയ 3 ജില്ലാ നേതാക്കൾക്കെതിരെ നടപടി...
കൽപറ്റ: തൊണ്ടര്‍നാട് വാളാംതോട് ക്രഷറില്‍ ടിപ്പറിന്റെ കാരിയര്‍ പൊക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് നാലു കണ്ടത്തില്‍ ജബ്ബാര്‍ (41) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. വെള്ളം കളയുന്നതിനായി കാരിയര്‍ ഉയര്‍ത്തുന്നതിനിടെ മുകള്‍ ഭാഗം വൈദ്യുത ലൈനില്‍ തട്ടി. പിന്നാലെ താഴെയിറങ്ങി ഡോര്‍ അടക്കാന്‍ ശ്രമിക്കുന്നതിനിടെ...
സംസ്ഥാനത്ത് വീണ്ടും റെഡ് അലേർട്ട്. എട്ട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് , കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലേർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
നാളെയോടുകൂടി മഴ പൂർണമായും ശമിക്കുമെന്നായിരുന്നു നേരത്തെ...
കാസർകോട്∙ വെള്ളരിക്കുണ്ട് താലൂക്കിൽ ഇന്നലെ രാവിലെയുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപ്പെട്ടു കാണാതായ വെസ്റ്റ് എളേരി കൂരാംകുണ്ടിലെ കുളത്തൂര്‍ ലത(55)യുടെ മൃതദേഹം കണ്ടെത്തി. പരപ്പ വില്ലേജിൽ ഉൾപ്പെട്ട കിനാനൂർ റിസർവ് വനത്തിലെലെ പ്ലാച്ചികര ഭാഗത്ത് കൂടെ ഒഴുകുന്ന പുഴയിലാണു കണ്ടെത്തിയത്. ഇവരുടെ വീട്ടിൽനിന്ന് ഒരു കിലോമീറ്ററോളം അകലെയാണിത്.
പരപ്പ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട.അധ്യാപികയാണ്. വീടിന് തൊട്ടടുത്തുള്ള തോട്ടില്‍...
ബാലുശേരി: പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി പൊലീസ് അന്വേഷിച്ചപ്പോൾ വാദി പ്രതിയായി. വേങ്ങേരി രമ്യ ഹൗസിൽ അമർനാഥ് (19) ആണ് താൻ കുഴിച്ച കുഴിയിൽ തന്നെ വീണത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ സ്കൂട്ടറിലെത്തിയ രണ്ടു പേർ 40,000 രൂപയും ബാഗും വാഹനത്തിലിരിക്കുകയായിരുന്ന തന്‍റെ കയ്യില്‍ നിന്നും തട്ടിയെടുത്തെന്നായിരുന്നു പരാതിയുടെ ഉള്ളടക്കം. കോഴിക്കോട്ടെ ഒരു പുസ്തക...
ആലുവ: ആലുവ-കാലടി റോഡില്‍ പുറയാര്‍ കവലയില്‍ റോഡിന് സമീപത്തുണ്ടായിരുന്ന കൂറ്റന്‍ മരം കടപുഴകി വീണു. സ്‌കൂള്‍ ബസ്സ്, സ്വകാര്യ ബസ് എന്നിവ ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് ഒഴിവായത്. മരം വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അപകടാവാസ്ഥയില്‍ ആയിരുന്ന മരം മുറിച്ചുമാറ്റണമെന്ന് നേരത്തെ നാട്ടുകാര്‍ പലതവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം...
പത്തനംതിട്ട: സീതത്തോട് മലവെള്ളപ്പാച്ചിലിൽ തടിപിടിക്കാനിറങ്ങിയ യുവാക്കൾക്കെതിരെ കേസ്. കോട്ടമൺപാറ ഭാഗത്ത് വാലുപാറ സ്വദേശികളായ വിപിൻ സണ്ണി, നിഖിൽ ബിജു, രാഹുൽ സന്തോഷ് എന്നിവർക്കെതിരേയാണ് ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകൾ ചുമത്തി കേസെടുത്തത്. മൂഴിയാർ പോലീസ് സ്റ്റേഷനിൽ മൂന്നുപേരും ഹാജരാകണമെന്നാണ് നിർദ്ദേശം.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചിലിൽ മൂന്ന് പേർ ചേർന്ന് സാഹസികമായി തടിപിടിക്കാൻ ശ്രമം നടത്തുകയായിരുന്നു....