Kerala

അഴിമതി ഭരണത്തില്‍ പ്രതിഷേധം; തിരുവനന്തപുരത്ത് 50ലധികം ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരം കരവാരം പഞ്ചായത്തില്‍ അമ്പതിലധികം ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നു. ബിജെപിയുടെ കൈവശമുള്ള പഞ്ചായത്തിലെ അഴിമതി ഭരണത്തില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്നവര്‍ പറഞ്ഞു. പഞ്ചായത്തില്‍ അഴിമതി നടക്കുന്നുവെന്നാരോപിച്ച് സിപിഐഎം മുമ്പ് സമരം നടത്തിയിരുന്നു. ഈ സമരത്തിന്റെ അവസാന ദിവസമാണ് ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നത്. ബിജെപി മുന്‍ കരവാരം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിജു...

പള്ളിയിൽ നിക്കാഹിന് വധു, മഹല്ല് ഖാളിയുടെ ആശിര്‍വാദത്തോടെയെന്ന് സഹോദരന്‍; വിമര്‍ശകര്‍ക്ക് മറുപടി കുറിപ്പ്

കോഴിക്കോട് : പളളിയിലെ നിക്കാഹിന് വധുവിന് പ്രവേശനം അനുവദിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുരോഗമനപരമായ തീരുമാനം കൈകൊണ്ട മഹല്ലിനെ അഭിന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വധുവിന് വിവാഹത്തിന് പള്ളിയില്‍ പ്രവേശനം നല്‍കിയതിനെതിരെ ചില കോണുകളില്‍ നിന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതോടെ നിക്കാഹിന് വധുവിന് പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ലെന്ന് പാറക്കടവ് മഹല്ല് ജമാഅത്ത്...

പൊതുസ്ഥലങ്ങളിൽ മാസ്കും സാനിറ്റൈസറും നിർബന്ധം; വീണ്ടും ഉത്തരവിറക്കി സർക്കാർ

സംസ്ഥാനത്ത് വീണ്ടും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആറ് മാസത്തേക്ക് മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. പൊതുസ്ഥലങഅങളിലും ജോലി സ്ഥലത്തും സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും എല്ലാവരും മാസ്‌ക് ധരിക്കണം. സ്ഥാപനങ്ങള്‍, കടകള്‍, തിയേറ്ററുകള്‍ എന്നിവയുടെ നടത്തിപ്പുകാര്‍...

പ്രവാസികളുടെ ശ്രദ്ധയ‌്ക്ക്, ഗൾഫിലേക്ക് തിരിച്ചു പോകുന്നത് സെപ്‌തംബർ ആദ്യവാരം കഴിഞ്ഞാകും നല്ലത്

മലപ്പുറം: ആഗസ്റ്റ് 20 മുതൽ സെപ്തംബർ ആദ്യവാരം വരെ ഗൾഫ് യാത്രക്കാർ വർദ്ധിക്കുമെന്നത് മുതലെടുത്ത് ടിക്കറ്റിന് കൊള്ളവില ഈടാക്കാനൊരുങ്ങി വിമാനക്കമ്പനികൾ. ഈ ആഴ്ച കേരളത്തിൽ നിന്ന് ദുബായിലേക്ക് 18,​000 രൂപയാണ് എയർഇന്ത്യ എക്സ്‌പ്രസിലെ ടിക്കറ്റ് നിരക്ക്. സാധാരണ 10,000 രൂപയ്ക്കുള്ളിൽ മതി. ആഗസ്റ്റ് അവസാനത്തിൽ 35,​000 നൽകണം. വിദേശ വിമാനങ്ങളിൽ 40,​000 രൂപയ്ക്ക് മുകളിലാണ്...

മാളിയേക്കൽ മറിയുമ്മ അന്തരിച്ചു; വിടവാങ്ങിയത് മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലീം വനിത

കണ്ണൂർ: തലശ്ശേരി ടി.സി മുക്കിലെ പുതിയ മാളിയേക്കൽ തറവാട്ടിലെ പി.എം മറിയുമ്മ (99) അന്തരിച്ചു. മലബാറിലെ പുരാതന മുസ്‌ലിം കുടുംബങ്ങളിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയാണ് മറിയുമ്മ. മുസ്ലിം സ്ത്രീകൾ വിദ്യാഭ്യാസരംഗത്ത് വളരെ പിന്നാക്കം നിന്നിരുന്ന കാലത്ത് സമുദായത്തിൽനിന്ന് കോൺവന്റ് സ്‌കൂളിൽ ചേർന്ന് ഇംഗ്ലീഷ് പഠിച്ച സ്ത്രീയാണ് മാളിയേക്കൽ മറിയുമ്മ. സ്വാതന്ത്ര്യത്തിന് മുമ്പ് 1938...

ഇര്‍ഷാദ് നന്നായി നീന്തലറിയുന്ന ആള്‍, മുങ്ങി മരിക്കില്ല, ഡിഎന്‍എ പരിശോധനാ ഫലം വരുന്നതിന് മുമ്പ് മൃതദേഹം സംസ്‌കരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് മുങ്ങിമരിച്ചതാണെന്ന് വിശ്വസിക്കാനാവില്ലെന്ന് ബന്ധുക്കള്‍. ഇര്‍ഷാദ് ചെറുപ്പം മുതല്‍ നന്നായി നീന്തുന്ന ആളാണ്. ആരോ കൊന്നതാണ്. കേസ് അട്ടിമറിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും ബന്ധുവായ റഷീദ് പറഞ്ഞു. മേപ്പയ്യൂര്‍ സ്വദേശി ദീപകിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചുവെന്ന് പറഞ്ഞാണ് മൃതദേഹം സംസ്‌കരിച്ചത്. എന്നാല്‍ ഇത് തന്റെ മകന്റെ മൃതദേഹമല്ലെന്ന് ദീപകിന്റെ അമ്മ പറഞ്ഞിരുന്നു. അത്...

സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ടു, കൊയിലാണ്ടിയിൽ കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേത്

കോഴിക്കോട്: പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇ‌ർഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കൊയിലാണ്ടിയിൽ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റെതാണെന്ന് ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ജൂലൈ പതിനേഴിന് കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം മറ്റൊരു യുവാവിന്റെതെന്ന് കരുതി സംസ്കരിച്ചിരുന്നു. ഇതിനു മുമ്പ് ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിരുന്നു. ഈ ഡിഎൻഎയുമായി ഇർഷാദിന്റെ മാതാപിതാക്കളുടെ ഡിഎൻഎ ഒത്തുനോക്കിയാണ് മരണം സ്ഥിരീകരിച്ചത്. ജൂലൈ...

‘നിക്കാഹിന് വധുവിനെ പള്ളിയില്‍ പ്രവേശിപ്പിച്ചത് തെറ്റായി പോയി’; മാപ്പു പറഞ്ഞ് ജമാ അത്തെ ഇസ്ലാമി മഹല്ല് കമ്മിറ്റി

പതിവു രീതിയില്‍ നിന്ന് വ്യത്യസ്തമായി പള്ളിക്കകത്ത് വെച്ചുള്ള നിക്കാഹ് ചടങ്ങില്‍ വധുവിനെ പങ്കെടുപ്പിച്ച പാലേരി പാറക്കടവ് ജുമാ മസ്ജിദിലെ മഹല്ലക്കമ്മിറ്റിക്ക് ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നടപടി തെറ്റായെന്ന് സമ്മതിച്ചുകൊണ്ട് കുറിപ്പ് മഹല്ല് കമ്മിറ്റി കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. പള്ളിയിലെ നിക്കാഹ് വേദിയില്‍ വധുവിനെ പ്രവേശിപ്പിച്ചത് മഹല്ല് കമ്മിറ്റി അംഗീകരിക്കുന്നില്ല. മഹല്ല് ജനറല്‍ സെക്രട്ടറി...

ഭക്ഷണം പാക്ക് ചെയ്യുന്ന കണ്ടെയ്‌നറുകള്‍ ഉപയോഗിക്കാം; നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ ഇവ, പട്ടിക പുറത്തിറക്കി

തിരുവനന്തപുരം: നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ബദലുകളുടെയും പട്ടിക പ്രസിദ്ധീകരിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ നിലനിന്നിരുന്ന ആശയക്കുഴപ്പത്തിന് ഇതോടെ പരിഹാരമായി. ഭക്ഷണവസ്തുക്കൾ പാക്ക് ചെയ്തു നൽകുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകൾ, പലചരക്കു സാധനങ്ങൾ പൊതിഞ്ഞു നൽകുന്ന 50 മൈക്രോണിനു മുകളിലുള്ള കവറുകളും ഉപയോഗിക്കുന്നത് തുടരാം. ഇവയുടെ കാര്യത്തിലായിരുന്നു ആശയക്കുഴപ്പം ഏറെ നിലനിന്നിരുന്നത്.  ജൂലൈ 1നാണ്...

കാസർകോട് പനത്തടിയിൽ പുഴയിൽ വീണ് ഒരാൾ മരിച്ചു

കാസർകോട്:പനത്തടിയിൽ പുഴയിൽ വീണ് ഒരാൾ മരിച്ചു. ചെറുപനത്തടിയിൽ മൂലപ്പള്ളി എം രാഘവൻ ആണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പുഴയിലിറങ്ങിയപ്പോൾ കാൽവഴുതി വീണതാകാമെന്നാണ് കരുതുന്നത്. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഇരുപത്തി രണ്ടായി. കാസർകോട് പനത്തടി, വെള്ളരിക്കുണ്ട് ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. വെള്ളരിക്കുണ്ട് താലൂക്കിലും ഹോസ്ദുർഗ് താലൂക്കിലും മഴ...
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img