Kerala

എഐ ക്യാമറകള്‍ നിരീക്ഷണ സജ്ജം; നിയമലംഘകര്‍ക്ക് സെപ്റ്റംബര്‍ മുതല്‍ നോട്ടീസ്

തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘനങ്ങള്‍ പിടികൂടാനുള്ള പുതിയ എ.ഐ. ക്യാമറകള്‍ നിരീക്ഷണത്തിന് സജ്ജമായി തുടങ്ങി. സെപ്റ്റംബറോടെ ഇവയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. 225 കോടി മുടക്കി 675 എഐ ക്യാമറകളും ട്രാഫിക് സിഗ്നല്‍ ലംഘനം, അനധികൃത പാര്‍ക്കിങ് എന്നിവ കണ്ടെത്താനുള്ള ക്യാമറകളുമടക്കം ആകെ 726 ക്യാമറകളാണ് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സ്ഥാപിച്ചത്. സെപ്റ്റംബര്‍ മുതല്‍...

‘ആസാദ് കശ്മീർ’ പരാമർശം: പ്രതിഷേധം കടുത്തു, വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെ.ടി.ജലീൽ

കോഴിക്കോട്: കശ്മീരിനെ കുറിച്ചുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുൻ മന്ത്രി കെ.ടി.ജലീൽ. പോസ്റ്റിലെ പരമാർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്ന് ജലീൽ വ്യക്തമാക്കി. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നാടിന്റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നുവെന്നാണ്...

സംസ്ഥാനത്തെ പത്ത് മന്ത്രിമാർക്കായി പത്ത് പുത്തൻ ഇന്നോവ ക്രിസ്റ്റകൾ വാങ്ങും; 3.22 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ പത്ത് മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റകൾ വാങ്ങും. ഇതിനായി തുക അനുവദിച്ച് ഉത്തരവിറങ്ങി. 3.22 കോടി രൂപയാണ് അനുവദിച്ചത്. പുതിയ വാഹനം വന്നാൽ മന്ത്രിമാർ ഉപയോഗിച്ചിരുന്ന പഴയ കാറുകൾ വിനോദ സഞ്ചാര വകുപ്പിലേക്ക് തിരികെ നൽകും. മന്ത്രിമാർ ഇപ്പോൾ ഉപയോഗിക്കുന്ന വാഹനങ്ങൾ പഴയതായതിനാലാണ് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങുന്നതെന്നാണ്...

ലിംഗ സമത്വ യൂണിഫോം; പള്ളികള്‍ കേന്ദ്രീകരിച്ച് പ്രചാരണവുമായി സമസ്ത, ഖതീബുമാര്‍ക്ക് പ്രത്യേക പഠന ക്ളാസ്

കോഴിക്കോട്: ലിംഗ സമത്വ യൂണിഫോം അടക്കമുളള വിഷയത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രചാരണം ശക്തമാക്കാന്‍ സമസ്തയുടെ തീരുമാനം. കുട്ടികളില്‍ നിര്‍ബന്ധപൂര്‍വ്വം നിരീശ്വരവാദം വളര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന രീതിയാലാകും പ്രചാരണം. ഇതിനായി ഖതീബുമാര്‍ക്ക് പ്രത്യേക പഠന ക്ളാസ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട് വിദ്യാലയങ്ങളിലെ ലിംഗ സമത്വ വിഷയത്തില്‍ സമുദായത്തെ ബോധവല്‍ക്കരിക്കാന്‍ മുസ്ലീം ലീഗ് കോഴിക്കോട് വിളിച്ചു ചേര്‍ത്ത മുസ്ലീം സംഘടനകളുടെ...

‘സംഘി കോണ്‍ഗ്രസുകാരനെ രക്ഷിക്കാന്‍ ലീഗ് എന്നെ തള്ളി, പച്ചയില്‍ നിന്ന് പച്ചയിലേക്ക് പോകുന്നു’; ലീഗ് കൊടിയുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ച വെമ്പായം നസീര്‍ ഐ.എന്‍.എല്ലിലേക്ക്

തിരുവനന്തപുരം: ലീഗ് കൊടി പാകിസ്ഥാനില്‍ കൊണ്ടുപോയി കെട്ടണമെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞത് സംബന്ധിച്ച പരാതി ഉന്നയിച്ച വെമ്പായം നസീര്‍ ഐ.എന്‍.എല്ലിലേക്ക്. കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി ഉന്നയിച്ച തന്നെ ലീഗ് നേതൃത്വം പരിഗണിച്ചില്ലെന്നും മെമ്പര്‍ഷിപ്പില്ലാത്തവനാണെന്ന് പറഞ്ഞ് പരിഹസിക്കുകയായിരുന്നുവെന്നും നസീര്‍ പറഞ്ഞു. സംഘി കോണ്‍ഗ്രസുകാരനെ രക്ഷപ്പെടുത്താന്‍ ലീഗ് സ്വന്തം പ്രവര്‍ത്തകനെ തള്ളിയെന്നും വെമ്പായം നസീര്‍ പറഞ്ഞു. ‘ഞാന്‍ ലീഗിന്റെ ഭാരവാഹിയാണ്....

മുസ്ലീം ലീഗുമായി ബിജെപി സഖ്യമുണ്ടാക്കുമോ?; കെ സുരേന്ദ്രന്റെ മറുപടി

കോട്ടയം: കേരളത്തില്‍ ബിജെപി മുസ്ലീം ലീഗുമായി സഖ്യമുണ്ടാക്കണമെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസിന്റെ വാക്കുകളോട് പ്രതികരിച്ച് കെ സുരേന്ദ്രന്‍. സഖ്യത്തിന് ബിജെപി മുന്‍കൈയെടുക്കണമെന്നും ലീഗിന് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നുമുള്ള മുതിര്‍ന്ന നേതാവിന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. മുസ്ലീം ലീഗുമായി ബിജെപി സഖ്യമുണ്ടാക്കണമെന്ന് ടി ജി മോഹന്‍ദാസ്...

റിഫ മെഹ്‍നുവിന്റെ മരണം; ആത്മഹത്യാ പ്രേരണാ കേസിൽ ഭർത്താവ് മെഹ്‍നാസ് മൊയ്തു അറസ്റ്റിൽ

കോഴിക്കോട്: വ്ലോഗർ റിഫ മെഹ്‍നു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് മെഹ്‍നാസ് മൊയ്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയ കേസിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മെഹ്‍നാസിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ കാസർകോട്ടെ മെഹ്‍നാസിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ആത്മഹത്യാ പ്രേരണാകേസില്‍ അറസ്റ്റിനെതിരെ മെഹ്നാസ്  നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി...

യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം, 3 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിൽ, പിടിച്ചത് കാസര്‍ഗോഡ് നിന്ന്

മംഗലൂരു : മംഗ്ലൂരു സുള്ള്യയിലെ യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഷിഹാബ്, റിയാസ്, ബഷീർ എന്നീ പോപ്പുലര്‍ ഫ്രണ്ട് പ്രവ‍ര്‍ത്തകരാണ് അറസ്റ്റിലായതെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു. മംഗ്ലൂരു സുള്ള്യയിലെ ബെള്ളാരെ സ്വദേശികളായ ഇവര്‍ കാസര്‍ഗോഡില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കാസര്‍ഗോഡ് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് . മൂന്ന് പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തരാണ്. ഇതോടെ...

തൊടുപുഴയിൽ പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കികൊന്നു

ഇടുക്കി : തൊടുപുഴ കരിമണ്ണൂരിൽ പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലപ്പടുത്തി. കരിമണ്ണൂരിലെ വീട്ടിൽ വച്ചാണ് കൊലപാതകമുണ്ടായത്. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വരുന്നത്. അമ്മയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് രക്തസ്രാവത്തെ തുടർന്ന് യുവതിയും ഭർത്താവും ആശുപത്രിയിലെത്തിയത്....

എസ്ഐയ്ക്കും രക്ഷയില്ല; ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ ദേശീയപാതയിലെ കുഴിയിൽ വീണ് അപകടം

കായംകുളം ∙ കുഴികൾ നിറഞ്ഞ കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ വലിയ തോതിൽ ചർച്ചയാകുന്നതിനിടെ, കായംകുളം ദേശീയപാതയിലെ കുഴിയിൽ വീണ് എസ്ഐയ്ക്ക് പരുക്ക്. കായംകുളം പ്രിൻസിപ്പൽ എസ്ഐ ഉദയകുമാറിനാണ് പരുക്കേറ്റത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുമ്പോഴാണ് അപകടം. ആലപ്പുഴ ജില്ലയിലെ ദേശീയപാത 66ൽ ഏറ്റവും കൂടുതൽ കുഴികളുള്ള പ്രദേശമാണ് ഹരിപ്പാട് മുതൽ കൃഷ്ണപുരം വരെയുള്ള...
- Advertisement -spot_img

Latest News

ഇന്ധനവിലയിൽ വൻ കുതിപ്പ്! പ്രീമിയം പെട്രോളിന് 11 രൂപ കൂട്ടി

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രീമിയം പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു. ഡല്‍ഹിയില്‍ പ്രീമിയം പെട്രോളിന്റെ വില 149 രൂപയില്‍ നിന്ന് 160 രൂപയായി മാറി. 11...
- Advertisement -spot_img