Kerala

മോഷ്ടിക്കാന്‍ സ്‌കൂളില്‍ കയറി;ഒന്നും കിട്ടിയില്ല,അരിയെടുത്ത് കഞ്ഞിവെച്ച്കുടിച്ച് കള്ളന്‍ സ്ഥലംവിട്ടു

കണ്ണൂര്‍: താണക്കടുത്ത മുഴത്തടം ഗവ. യു.പി. സ്‌കൂളില്‍ കയറിയ കള്ളന് ഒന്നും ലഭിച്ചില്ല. ഒടുവില്‍ സ്‌കൂളിലെ അരിയെടുത്ത് കഞ്ഞിവെച്ച് കുടിച്ച് സ്ഥലം വിട്ടു. ഇതിനടുത്തുതന്നെ പ്രവര്‍ത്തിക്കുന്ന അങ്കണവാടി, പ്രി-പ്രൈമറി വിഭാഗം, ഹെഡ്മാസ്റ്റരുടെ ഓഫീസ് എന്നിവയുടെ പൂട്ടും തകര്‍ത്തിട്ടുണ്ട്. ഇവിടെനിന്ന് കാര്യമായൊന്നും നഷ്ടപ്പെട്ടില്ല. കഴിഞ്ഞദിവസം പ്രഭാത് ജങ്ഷനടുത്തുള്ള ബാലവാടിയിലും സമാനമായ കവര്‍ച്ച നടന്നു. രണ്ട് സംഭവങ്ങള്‍ക്കു പിന്നിലും...

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 23ന് അടച്ചിടും; പണിമുടക്ക് പ്രഖ്യാപിച്ച് ഡീലര്‍മാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 23ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. 23ന് പമ്പുകള്‍ അടച്ചിട്ട് പണിമുടക്കുമെന്ന് ഡീലര്‍മാര്‍ അറിയിച്ചു. പമ്പുകള്‍ക്ക് പെട്രോള്‍ വിതരണ കമ്പനികള്‍ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നതാണ് ഡീലര്‍മാരുടെ മുഖ്യ ആവശ്യം. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഡീലര്‍മാര്‍ ആവശ്യപ്പെട്ടു.  

215 കോടിയുടെ തിരുവോണം ബമ്പര്‍ വിറ്റു, ടിക്കറ്റ് വില കൂട്ടിയിട്ടും ആവശ്യക്കാര്‍ പ്രതീക്ഷിച്ചതിലേറെ

കാഞ്ഞങ്ങാട്: നറുക്കെടുപ്പിന് അഞ്ചുനാള്‍ ബാക്കിയിരിക്കേ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റ് 89.06 ശതമാനവും വിറ്റു. 60 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. 53,76,000 ടിക്കറ്റുകളും വിറ്റു. ഇത്രയും ടിക്കറ്റ് വിറ്റതിലൂടെ സര്‍ക്കാരിനു കിട്ടിയത് 215.04 കോടി രൂപ. ചൊവ്വാഴ്ചമാത്രം വിറ്റത് 2,70,115 ടിക്കറ്റുകളാണ്. കഴിഞ്ഞവര്‍ഷം ഓണം ബമ്പര്‍ ടിക്കറ്റ് വില്‍പ്പന വഴി സര്‍ക്കാരിനു കിട്ടിയത് 124.5...

ഹിന്ദുമത വിശ്വാസത്തെ അധിക്ഷേപിച്ചു; സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലാണ് സംഘടന പരാതി നല്‍കിയത്. ചാനല്‍ പരിപാടിക്കിടയില്‍ ഹിന്ദുമത വിശ്വാസത്തെ നടന്‍ അധിക്ഷേപിച്ചുവെന്നാണ് ആരോപണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍നൈറ്റ് പരിപാടിയില്‍ നടന്‍ നടത്തിയ പരാമര്‍ശമാണ് സംഘപരിവാര്‍ പ്രാഫൈലുകള്‍ വിവാദമാക്കിയിരിക്കുന്നത്. അവതാരകയായ അശ്വതിയോട് കൈകളില്‍ ചരട് കെട്ടുന്നത് മോശമാണന്ന് പറഞ്ഞുവെന്നും...

വീട്ടില്‍ നിന്നും പിടിച്ചെടുത്ത പണം തിരികെ വേണം; കെ.എം ഷാജി കോടതിയില്‍

കണ്ണൂരിലെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടികൂടിയ പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കെ.എം ഷാജി കോടതിയില്‍. വിജിലന്‍സ് പരിശോധനയില്‍ പിടിച്ചെടുത്ത അരക്കോടിയോളം രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് വിജിലന്‍സ് കോടതിയെയാണ് ഷാജി സമീപിച്ചത്. എന്നാല്‍ കെ എം ഷാജിക്ക് പണം തിരികെ നല്‍കരുതെന്നാണ് വിജിലന്‍സിന്റെ നിലപാട്. പണം തിരികെ നല്‍കുന്നത് കേസിനെ ബാധിക്കുമെന്ന് വിജിലന്‍സ് കോടതിയെ...

വിദ്യാർഥികൾക്കിടയിലെ ലഹരി വ്യാപനം: കർമപദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: വിദ്യാർഥികൾക്കിടയിലെ ലഹരി വ്യാപനം തടയാൻ കർമപദ്ധതിയുമായി സർക്കാർ. സംസ്ഥാന തലം മുതൽ സ്കൂൾ തലം വരെ സമിതികൾക്ക് രൂപം നൽകും. ഒക്ടോബർ രണ്ട് മുതൽ വിപുലമായ കാംപയിൻ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനുള്ള തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ. സംസ്ഥാനതലത്തിലും...

അണിചേരാൻ കുരുന്നുകൾ; മഴയത്ത് കുഞ്ഞിന് കുട ചൂടിക്കാൻ നിർദേശിച്ച് രാഹുൽ – വിഡിയോ

തിരുവനന്തപുരം∙ മഴയത്തും ആവേശം ചോരാതെ ചുവടുവച്ച് ഭാരത് ജോഡോ യാത്രയെ രാഹുൽ ഗാന്ധി നയിച്ചപ്പോൾ പ്രവർത്തകരുടെ ആവേശം വാനോളമുയർന്നു. കേരളത്തിലെ യാത്രയുടെ മൂന്നാം ദിനം ആരംഭിച്ചത് മഴയിലാണ്. ചുറ്റും കുടകൾ നിവർന്നപ്പോഴും മഴ നനഞ്ഞ് രാഹുൽ നടത്തം തുടർന്നതോടെ പ്രവർത്തകരും നേതാക്കളും ആവേശത്തോടെ മുദ്രാവാക്യം വിളിച്ച് ഒപ്പം നടന്നു. അതിനിടെ, യാത്രയിൽ തനിക്കൊപ്പം അണിചേർന്ന പിഞ്ചുകുഞ്ഞ്...

കാത്തിരുന്ന് ഒരമ്മ; ചേർത്തുപിടിച്ച് വെള്ളം നൽകി രാഹുൽ ഗാന്ധി: വിഡിയോ വൈറൽ

തിരുവനന്തപുരം∙ ഭാരത് ജോഡോ യാത്ര കേരളത്തിൽ രണ്ടാം ദിനം പിന്നിടുമ്പോൾ ഏറെ ഹൃദ്യമായ ചിത്രം സൈബർ ഇടങ്ങളിൽ വൈറലാകുന്നു. രാഹുൽ ഗാന്ധിയെ കെട്ടിപ്പിടിക്കുന്ന ഒരു അമ്മയും, കുടിക്കാൻ വെള്ളം നൽകിയ ശേഷം ചേർത്തുപിടിക്കുന്ന രാഹുലുമാണ് ചിത്രത്തിൽ. തിരുവനന്തപുരത്തെ യാത്രയ്ക്ക് ഇടയിലാണ് രാഹുലിനെ കാണാൻ ഈ ഉമ്മ എത്തിയത്. നിരവധി കോൺഗ്രസ് നേതാക്കളാണ് ചിത്രം പങ്കുവച്ചത്. ‘‘അരുവിക്കര...

ആവിക്കല്‍തോട് സമരക്കാരെ തീവ്രവാദികളെന്ന് വിളിച്ച പ്രസ്താവന പിന്‍വലിക്കണം; എം.വി. ഗോവിന്ദനോട് കോഴിക്കോട് ഖാദി

കോഴിക്കോട്: ആവിക്കല്‍തോടില്‍ മലിനജല പ്ലാന്റിനെതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മലിനജല പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ സമരം നടത്തുന്നത് തീവ്രവാദികളാണെന്ന പരാമര്‍ശം പിന്‍വലിക്കണമെന്ന് സമസ്ത നേതാവും കോഴിക്കോട് ഖാദിയുമായ മുഹമ്മദ് ജുമലുല്ലൈലി തങ്ങള്‍ ആവശ്യപ്പെട്ടു. ആവിക്കല്‍തോടിലെ സാധാരണ ജനങ്ങള്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും അവിടെ മുസ്‌ലിം സമുദായമെന്ന വേര്‍തിരിവ്...

രണ്ടാഴ്ച നീളുന്ന പര്യടനം; മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പ് സന്ദർശനത്തിനൊരുങ്ങുന്നു. ഒക്ടോബർ ആദ്യത്തെ ആഴ്ചയാണ് സന്ദർശനം. യാത്ര രണ്ടാഴ്ച നീണ്ടേക്കും. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും യൂറോപ് സന്ദർശിക്കുന്നതെന്നാണ് സർക്കാർ വിശദീകരണം. ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കും. നേരത്തെ പ്രളയത്തെ അതിജീവിക്കുന്നതിനായി നെതർലൻഡ് സ്വീകരിച്ച...
- Advertisement -spot_img

Latest News

രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്; ഇറാൻ അംഗീകരിച്ചു

വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ പ്രസ്താവന യുദ്ധങ്ങൾക്കും യുദ്ധസന്നാഹങ്ങൾക്കും ഒടുവിൽ, ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം...
- Advertisement -spot_img