തിരുവനന്തപുരം: കുടുംബശ്രീ മുഖേനയുള്ള എ.ബി.സി. പദ്ധതി നിര്‍ത്തിവെച്ചതാണ് നിലവിലെ തെരുവുനായ പ്രതിസന്ധിക്ക് കാരണമെന്ന് മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി. എ.ബി.സി. വ്യാപകമായി നടപ്പാക്കാന്‍ കുറച്ചുദിവസം കൂടി വേണം. ഒരു പഞ്ചായത്തില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് നായയുടെ കടിയേറ്റാല്‍ ആ മേഖലയെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
2021 ഡിസംബറില്‍ എ.ബി.സി. പദ്ധതി നിര്‍ത്തിവെക്കണം, അത്...
ഹരിപ്പാട്: ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതു വീട്ടിൽ അറിഞ്ഞതിനെത്തുടർന്ന് ഹോസ്റ്റലിൽനിന്നു മുങ്ങിയ മൂന്നുവിദ്യാർഥിനികളെ എറണാകുളത്തുനിന്നു കണ്ടെത്തി. നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽനിന്ന് കഴിഞ്ഞദിവസം രാത്രിയോടെ എട്ട്, 10, 12 ക്ലാസ് വിദ്യാർഥിനികളെയാണു കാണാതായത്.
മൊബൈൽഫോൺ സ്വന്തമായി ഇല്ലാതിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ളതായി രക്ഷിതാക്കൾ കണ്ടെത്തിയതിനെത്തുടർന്ന് സ്കൂൾ അധികൃതരെ അറിയിക്കുകയും ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ചരാത്രി...
ആലപ്പുഴ: നവജാതശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യ ഗർഭിണിയാണെന്നവിവരം തനിക്ക് അറിയില്ലായിരുന്നെന്നു ഭർത്താവ് പോലീസിനു മൊഴിനൽകി. ഇതോടെ സംഭവത്തിൽ ദുരൂഹതയേറി. കുട്ടിയെ ഉപേക്ഷിച്ചശേഷമാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്നും ഭർത്താവ് മൊഴിനൽകി. കഴിഞ്ഞദിവസം യുവതിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
താൻ ഗർഭിണിയാണെന്നവിവരം ഏഴാംമാസമാണ് അറിഞ്ഞതെന്നാണ് ഇവരുടെ മൊഴി. പ്രസവത്തോടെ കുട്ടി മരിച്ചെന്നു കരുതിയാണ് ഉപേക്ഷിച്ചത്. എന്നാൽ, ഇത് പോലീസ് പൂർണമായി...
കുമ്പള ∙ മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പള ടൗണിന്റെ സംരക്ഷണത്തിന് 200 മീറ്റർ നീളത്തിൽ ഫ്ലൈഓവർ അനുവദിക്കണമെന്ന് ആവശ്യമുയരുന്നു. കുമ്പള റെയിൽവേ സ്റ്റേഷനും ടൗണിനുമിടയിൽ മേൽപാലം നിർമിച്ചാൽ യാത്രാ ദുരിതത്തിനു പരിഹാരമാകുമെന്ന് വ്യാപാരികൾ പറയുന്നു. ഒപ്പം ടൗണിലെ വ്യാപാരികളുടെ സംരക്ഷണം ഉറപ്പു വരുത്താനും സാധിക്കും.ദേശീയപാതയുടെ ഇരുഭാഗത്തും മതിലുകൾ കെട്ടിപ്പൊക്കുന്നത് കുമ്പള ടൗൺ ഒറ്റപ്പെട്ട് പോകാൻ കാരണമാകും....
മലപ്പുറം: സംസ്ഥാന മുസ്ലിംലീഗിന് 21 അംഗ സെക്രട്ടേറിയറ്റ് രൂപവത്കരിക്കാന്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. അധ്യക്ഷനായ ഭരണഘടനാ ഭേദഗതി സമിതി ശുപാര്‍ശ ചെയ്തു. സംസ്ഥാന ലീഗിന്റെ ചരിത്രത്തില്‍ ആദ്യമാണ് ഇങ്ങനെയൊരു സംഘടനാ സംവിധാനം.
സി.പി.എമ്മിന് സംസ്ഥാന സെക്രട്ടറി അടക്കം 16 അംഗ സെക്രട്ടേറിയറ്റുണ്ട്. ഏതാണ്ട് അതിനു സമാനമാണിത്. ലീഗിന് ഇപ്പോള്‍ നൂറംഗങ്ങളുള്ള പ്രവര്‍ത്തകസമിതിയും അഞ്ഞൂറോളം പേരടങ്ങുന്ന...
തൃശൂർ: ഒമ്പതാംക്ലാസുകാരനായ മകന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പിതാവ് നേരേ സ്കൂളിലെത്തി കാത്തുനിന്നു. കൂട്ടുകാർക്കൊപ്പം എത്തിയ അവനെ മാറ്റിനിറുത്തി വിശദമായി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കഞ്ചാവ് പൊതി.പാന്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവുപൊതി .വിവരമറിഞ്ഞ് പൊലീസ് എത്തി നടത്തിയ പരിശോധനയിൽ സ്കൂളിലെ നാല് വിദ്യാർത്ഥികൾ കൂടി കഞ്ചാവ് ഉപയോഗിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. തൃശൂരിലെ ഒരു സ്കൂളിലാണ് ഞെട്ടിക്കുന്ന...
കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കാസര്‍കോട് പിലിക്കോട് സ്വദേശി ടി.ടി. ബാലചന്ദ്രനാണ് അറസ്റ്റിലായത്. പരാതിക്കാരി പഠിക്കുന്ന സ്‌കൂളിലെ പി.ടി.എ. പ്രസിഡന്റ് കൂടിയാണ് പ്രതി.
സ്‌കൂളിലെ ഓണാഘോഷത്തിനിടെ പി.ടി.എ. പ്രസിഡന്റായ പ്രതി അപമര്യാദയായി പെരുമാറിയെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതി. എന്നാല്‍ വിദ്യാര്‍ഥിനി പോലീസില്‍ പരാതി നല്‍കിയതിന്...
കോഴിക്കോട്∙ പാർട്ടി ഓഫിസുകളെ സൗജന്യ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റാനൊരുങ്ങി മുസ്‌ലിം യൂത്ത് ലീഗ്. ആദ്യഘട്ടത്തിൽ സംസ്ഥാനമൊട്ടാകെ 50 ‘ജനസഹായി കേന്ദ്രങ്ങൾ’ തുടങ്ങും.
യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രാദേശിക തലത്തിലുള്ള പാര്‍ട്ടി ഓഫിസുകളിൽ സൗജന്യ സേവന കേന്ദ്രങ്ങൾ ഒരുക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ സഹായങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് അതിവേഗം...
മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കെ എം ഷാജിക്കെതിരെ വിമര്‍ശനം. പാര്‍ട്ടി വേദികളില്‍ അല്ലാതെ മുസ്ലിം ലീഗിനെതിരെ കെ എം ഷാജി വിമര്‍ശനമുന്നയിക്കുന്നു എന്നാണ് കുറ്റപ്പെടുത്തല്‍. കെ എം ഷാജിക്കെതിരെ നടപടിയെടുക്കണം എന്നും ലീഗ് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ യോഗത്തില്‍. ക്രിയാത്മക വിമര്‍ശനം പാര്‍ട്ടി വേദികളില്‍...
വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ പ്രസ്താവന യുദ്ധങ്ങൾക്കും യുദ്ധസന്നാഹങ്ങൾക്കും ഒടുവിൽ, ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം...