Kerala

മാരക വിഷമുള്ള മയക്കുമരുന്നുകൾ വിപണിയിൽ, ഈ വർഷം ഇതുവരെ 16986 കേസുകൾ; ശക്തമായ നടപടി -മുഖ്യമന്ത്രി

മാരകമായ മയക്കുമരുന്നുകൾ വിപണിയിൽ സജീവമാകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക വിപത്തായി മയക്കുമരുന്ന് മാറി. നാടാകെ പ്രതിരോധം തീർക്കണം. സർക്കാർ നടപടി ശക്തമാക്കും. മയക്കുമരുന്നിൽ മാരക രാസവസ്തുക്കൾ ഉണ്ട്. സർക്കാർ ഗൗരവത്തോടെ ഇതിനെ കാണുന്നു. വരുന്ന ഒക്ടോബർ രണ്ടിന് പ്രതിരോധത്തിന് സംസ്ഥാന തലത്തിൽ തുടക്കം കുറിക്കും. യുവാക്കൾ മുൻനിരയിൽ പങ്കുചേരണം. നാട്ടിലുള്ള സംഘടനകളും സാമൂഹിക കൂട്ടായ്മകളും...

കഴിഞ്ഞ 7 മാസത്തിനിടെ കേരളത്തിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത് 2 ലക്ഷത്തോളം പേർ

സംസ്ഥാനത്ത് കഴിഞ്ഞ ഏഴ് മാസത്തിനിടെ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത് രണ്ടു ലക്ഷത്തോളം പേർ. ഏറ്റവും കൂടുതൽ ആളുകളെത്തിയത് തിരുവനന്തപുരം ജില്ലയിൽ. കോട്ടയം മെഡിക്കൽ കോളേജിൽ 5966 പേർ ചികിത്സ തേടി. പ്രതിരോധ പ്രവർത്തനങ്ങൾ വൈകിയത് ഓഗസ്റ്റ് സെപ്റ്റംബർ മാസം തെരുവ് നായ ശല്യം രൂക്ഷമാക്കി. വിഷയത്തിൽ വിദഗ്ധ പഠനം വേണമെന്ന് ആരോഗ്യ...

കേരളത്തിലെ മയക്കുമരുന്നിനും ബംഗ്ളാദേശ് അതിർത്തിയിലെ പോത്തുകൾക്കും തമ്മിൽ ഉള്ളത് വൻ ബന്ധം, അന്വേഷണത്തിൽ വ്യക്തമായത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

കൊച്ചി: മുർഷിദാബാദിലെ ജലംഗിക്കാർക്ക് പോത്ത് വളർത്തലിനോടാണ് ഇപ്പോൾ പ്രിയം. മികച്ച വരുമാനം നേടുകയല്ല ലക്ഷ്യം. ലഹരിക്കടത്താണ് ! ബംഗ്ലാദേശിൽ നിന്ന് 'ബംഗ്ലാ ബ്രൗൺഷുഗർ' കടത്താൻ ലഹരിമാഫിയ പോത്തുകളെ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് അതിർത്തി ഗ്രാമമായ ജലംഗിക്കാർ പോത്തുകർഷരാകാൻ തുടങ്ങിയത്. കൊച്ചിയിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിലായ കേസിൽ എക്സൈസ് സംഘം നടത്തിയ അന്വേഷണമാണ് രാജ്യത്തേക്ക് ബംഗ്ലാ ബ്രൗൺഷുഗർ...

ചന്ദ്രബോസ് വധക്കേസില്‍ നിഷാമിന് തിരിച്ചടി; ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു

തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ ശിക്ഷയ്ക്കെതിരെ പ്രതി മുഹമ്മദ് നിഷാം സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. തൃശൂരിലെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷ റദ്ദാക്കണമെന്നാണ് മുഹമ്മദ് നിഷാമിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി ശിക്ഷ ശരിവെച്ചു. അതേസമയം,  ജീവപര്യന്തം തടവിന് പകരം പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി...

എംഡിഎംഎയ്ക്ക് അടിമയായ 12 വയസുകാരൻ വരെ! ലഹരിയിൽ വീഴുന്ന കുട്ടികൾ, ശ്രദ്ധ വേണം നമ്മുടെ കുഞ്ഞുങ്ങളിൽ

കൊച്ചി:  സംസ്ഥാനത്ത് ലഹരിക്ക് അടിമകളാകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർധന. കൊവിഡിന് ശേഷം സ്കൂൾ തുറന്നതോടെ എക്സൈസിന്‍റെ വിമുക്തി കേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണം കുത്തനെ കൂടി. മാരക രാസലഹരിയായ എംഡിഎംഎ ഉപയോഗിക്കുന്ന 12 വയസുകാരനെ വരെ അടുത്തിടെ കൗൺസിലിംഗ് കേന്ദ്രത്തിലെത്തിച്ചിരുന്നതായാണ് ഞെട്ടിപ്പിക്കുന്ന വിവരം. 21 വയസ്സിൽ താഴെ ലഹരിക്ക് അടിമയായി വിമുക്തി കേന്ദ്രങ്ങളിലേക്ക് എത്തിയവരുടെ...

വീട്ടിനുള്ളിലും രക്ഷയില്ല; യുവതിയെ നായ കിടപ്പുമുറിയില്‍ കയറി കടിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് കിടപ്പുമുറയില്‍ കയറി യുവതിയെ നായ കടിച്ചു. കല്ലറ കുറ്റിമൂട് തിരുവമ്പാടിയില്‍ ദിനേശിന്റെ മകള്‍ അഭയക്കാണ് (18) നായയുടെ കടിയേറ്റത്. വ്യാഴാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. തുറന്നു കിടന്ന മുന്‍വാതിലിലൂടെ അകത്തു കടന്ന നായ കിടപ്പുമുറിയില്‍ കയറി അഭയയെ കടിക്കുകയായിരുന്നു. തുടര്‍ന്ന് അഭയയുടെ നിലവിളി കേട്ടെത്തിയ അച്ഛനും മറ്റുള്ളവരും ചേര്‍ന്ന് നായയെ ആട്ടിയോടിച്ചു. വീട്ടില്‍നിന്ന് രക്ഷപ്പെട്ട നായ...

നിസ്കാരത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

ഹരിപ്പാട്: നമസ്കാരത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു. ഡാണാപ്പടി മസ്ജിദുൽ അഖ്സ ഇമാം താമല്ലാക്കൽ ഖാദിരിയ്യ മൻസിൽ യു.എം. ഹനീഫ മുസ്ലിയാരാണ് (55) മരിച്ചത്. വ്യാഴാഴ്ച മഗ്‌രിബ് നമസ്കാരത്തിന് നേതൃത്വം നൽകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേരള മുസ്ലിം ജമാഅത്ത് ഹരിപ്പാട് സോൺ പ്രസിഡന്റ്, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കാർത്തികപ്പള്ളി റേഞ്ച്...

ചെടിയെ പരിപാലിക്കാന്‍ പ്രത്യേക ഫാനും എല്‍ഇഡി ബള്‍ബുകളും; കൊച്ചിയില്‍ ഫ്ളാറ്റിലെ അടുക്കളയില്‍ കഞ്ചാവുകൃഷി; യുവതിയും സുഹൃത്തും പിടിയില്‍

ഫ്ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവതിയും സുഹൃത്തും കൊച്ചിയില്‍ പൊലീസ് പിടിയില്‍. ഇന്‍ഫോ പാര്‍ക്കിലെ ഓപറേഷന്‍ എക്സിക്യൂട്ടീവ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിനിയായ അപര്‍ണ റെജി, കോന്നി സ്വദേശി അലന്‍ രാജു എന്നിവരാണ് അറസ്റ്റിലായത്. അപര്‍ണയും സുഹൃത്ത് അലന്‍ രാജുവും ഫ്ളാല്‍ ഒന്നിച്ചു താമസിച്ചുവരികയായിരുന്നു. അടുക്കളയില്‍ ചെടിച്ചട്ടിയില്‍ പ്രത്യേകം പരിപാലിച്ചായിരുന്നു കഞ്ചാവ് കൃഷി....

ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് തെറിച്ചുവീണു; വഴിയാത്രക്കാരായ രണ്ട് പേർക്ക് ദാരുണാന്ത്യം, ഡ്രൈവർ കടന്നുകളഞ്ഞു

തൃശൂർ : തൃശൂരിൽ രണ്ട് വ്യത്യസ്ഥമായ അപകടങ്ങളിൽ മൂന്ന് പേർ മരിച്ചു. പുന്നയൂർക്കുളം അകലാട് ട്രൈലർ ലോറിയിൽ നിന്ന് പുറത്തേക്ക് വീണ ഇരുമ്പ് ഷീറ്റ് ഇടിച്ച് വഴിയാത്രക്കാരായ രണ്ട് പേർ മരിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്. അകലാട് സ്കൂളിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ഡ്രൈവർ കടന്നുകളഞ്ഞു. കയ്പമംഗലം പനമ്പിക്കുന്നിൽ കാർ മരത്തിലിടിച്ചുണ്ടായ...

ഗവർണർക്ക് നേരേയും പാഞ്ഞടുത്ത് തെരുവുനായ; സുരക്ഷാ ഭടന്മാർ നായയെ ഓടിച്ചു

തിരുവനന്തപുരം: ഗവർണർക്കും തെരുവു നായ ഭീഷണി. എംജി സർവകലാശാല ക്യാമ്പസിൽ ഡിലീറ്റ് ബിരുദധാനം നൽകിയ ശേഷം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് നടക്കുമ്പോഴാണ് ഗവർണർക്ക് മുന്നിലേക്ക് തെരുവുനായ ഓടിവന്നത്. ഗവർണറുടെ സുരക്ഷാ ഭടന്മാർ നായയെ ഓടിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് നേരേയും തെരുവുനായ ഓടിയെത്തിയിരുന്നു. സിപിഎം പൊളിറ്റ് ബ്യൂറോ പിബി യോഗത്തില്‍ പങ്കെടുക്കാനായിഎകെജി ഭവനില്‍ മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം....
- Advertisement -spot_img

Latest News

രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്; ഇറാൻ അംഗീകരിച്ചു

വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ പ്രസ്താവന യുദ്ധങ്ങൾക്കും യുദ്ധസന്നാഹങ്ങൾക്കും ഒടുവിൽ, ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം...
- Advertisement -spot_img