Kerala

അച്ചടക്കത്തില്‍ ഞങ്ങള്‍ ഒരുപടി മുന്നില്‍; ലീഗിന്റെ കെട്ടുറപ്പില്‍ റിസേര്‍ച്ച് ചെയ്ത് മെനക്കെട്ടിട്ട് കാര്യമില്ല മക്കളേ- കെ.എം. ഷാജിയുള്ള വേദിയില്‍ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിലെ എല്ലാവരും ഒരു കുടക്കീഴില്‍ ഒരുമിച്ച് മുന്നോട്ടുപോകുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗിലുള്ളവരൊക്കെ പറയുന്നത് ഒരേ രാഷ്ട്രീയമാണെന്നും പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ ലീഡര്‍ഷിപ്പാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം മുണ്ടിത്തൊടികയില്‍ മുസ്‌ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തോട് അനുബന്ധിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ലീഗിലെ...

ഓണം ബമ്പർ ഒന്നാം സമ്മാനം ഇന്നലെ രാത്രി വിറ്റ ടിക്കറ്റിന്

കേരളം കാത്തിരുന്ന നറുക്കെടുപ്പ് കഴിഞ്ഞു. ഓണം ബമ്പർ ഒന്നാം സമ്മാനം ആറ്റിങ്ങൽ ഭഗവതിയിൽ നിന്നെടുത്ത ടിക്കറ്റിനാണ്. തങ്കരാജനാണ് ടിക്കറ്റ് വിറ്റത്. ‘ഇന്നലെ രാത്രി 7 മണിക്കും 8 മണിക്കും ഇടയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഏജൻസിയിലെ ടിക്കറ്റ് തീർന്നതിനാൽ മറ്റ് കടകളിൽ നിന്നാണ് ടിക്കറ്റ് ഇവിടെ കൊണ്ടു വന്നത്. അതിൽ നിന്നെടുത്ത ടിക്കറ്റിനാണ്...

25 കോടിയുടെ ബംപർ തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്; ഭാഗ്യശാലിയെ തേടി കേരളം

തിരുവനന്തപുരം ∙ ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടിയുടെ ഓണം ബംപർ നറുക്കെടുത്തു. ടിജെ 750605 എന്ന ടിക്കറ്റിനാണു ബംപർ ഭാഗ്യം. തിരുവനന്തപുരം ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ആറ്റിങ്ങൽ ഭഗവതി ഏജൻസിയിൽ നിന്നാണു ടിക്കറ്റ് വിറ്റത്. തിരുവനന്തപുരം ഗോർഖി ഭവനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആണു നറുക്കെടുത്തത്. ഒന്നാം...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ ഒരു വികാരമാണ്. ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സിനോടുള്ള ഇഷ്ടം കാരണം എപ്പോൾ ഐഫോൺ ഇറങ്ങിയാലും ആദ്യം അത് സ്വന്തമാക്കണമെന്ന വാശിയാണ് ധീരജ് എന്ന തൃശൂർ സ്വദേശിക്ക്. ഐഫോൺ 6 ഇറങ്ങിയപ്പോൾ മുതൽ കേരളത്തിൽ...

പൊള്ളലേറ്റ് മരിച്ച യുവതിയുടെ 14 വയസ്സുള്ള മകനെ തീവ്രവാദിയെന്ന് വിളിച്ച് സി.പി.എം നേതാവ്

വയനാട് തരുവണയിൽ പൊള്ളലേറ്റ് മരിച്ച യുവതിയുടെ മകനെ തീവ്രവാദിയെന്ന് വിളിച്ച് സി.പി.എം നേതാവ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ എൻ പ്രഭാകരനാണ് പ്രദേശത്ത് പൊള്ളലേറ്റ് മരിച്ച മഫീദയുടെ 14 വയസ്സുള്ള കുട്ടിയെ അധിക്ഷേപിച്ച് പ്രസംഗിച്ചത്. മഫീദയെ ഭർത്താവിന്റെ ബന്ധുക്കൾ ഭീഷണിപ്പെടുത്തുന്നത് മൊബൈലിൽ പിടിച്ചതിനായിരുന്നു ജില്ലാ സെക്രട്ടേറിയറ്റ് അംഗം സിപിഎം പൊതുയോഗത്തിൽ കുട്ടിയെ അധിക്ഷേപിച്ചത്. കുട്ടിയുടെ...

ദേഷ്യം ഇനി ഹോണിൽ തീർക്കണ്ട, ബ്രേക്കിന് പകരമല്ല ഹോൺ; അനാവശ്യ ഹോണിന് 2000 രൂപ പിഴ

റോഡുകളിലേക്ക് വാഹനവുമായി ഇറങ്ങുമ്പോള്‍ തന്നെ പലര്‍ക്കും പേടിയാണ്. എയര്‍ഹോണ്‍ നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും നിരത്തുകളിലുള്ള ഒട്ടുമിക്ക സ്വകാര്യ ബസുകളിലും ലോറികളിലും ഇന്നും ഇത് ഉപയോഗിക്കുന്നുണ്ട്. ഇനി അഥവാ എയര്‍ഹോണ്‍ ഇല്ലെങ്കിലും വലിയ ശബ്ദമുള്ള മറ്റ് ഹോണുകള്‍ ഉറപ്പായും കാണും. ഇത് ഓട്ടോറിക്ഷ മുതല്‍ ബസുകള്‍ വരെ എല്ലാ വാഹനത്തിലുമുണ്ട്. എത്ര തിരക്കുള്ള റോഡിലും ചെറിയ വാഹനങ്ങളുടെ...

ഇനി പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ്, നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‌സ് ലൈസന്‍സും നല്‍കാന്‍ പദ്ധതി വരുന്നു. ഹയര്‍ സെക്കന്ററി പാഠ്യ പദ്ധതിയില്‍ ലേണേഴ്‌സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങള്‍ക്കൂടി ഉള്‍പ്പെടുത്താന്‍ ശിപാര്‍ശയുണ്ട്. ഇതിന് വേണ്ടി മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയ കരിക്കുലം അടുത്ത ആഴ്ച വിദ്യാഭ്യാസവകുപ്പിന് കൈമാറും. ഇത് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തെ സമീപിക്കാനുമാണ് തീരുമാനം. പ്ലസ് ടു വിജയിക്കുന്ന...

കാസര്‍കോട് ബേക്കലിൽ തെരുവുനായകളെ നേരിടാൻ തോക്കുമായി ഇറങ്ങിയ സെമീറിനെതിരെ പൊലീസ് കേസെടുത്തു

കാസർഗോഡ്: ബേക്കലിൽ തെരുവ് നായ്ക്കളുടെ ഭീഷണി നേരിടാന്‍ തോക്കുമായി രംഗത്തെത്തിയ സെമീറിനെതിരെ പൊലീസ് കേസെടുത്തു. ഐ പി സി 153 വകുപ്പ് പ്രകാരമാണ് ബേക്കൽ പൊലീസ് കേസെടുത്തത്. തെരുവുനായകളുടെ ശല്യം രൂക്ഷമായപ്പോൾ തോക്കെടുത്ത് സോഷ്യൽ മീഡിയയിൽ താരമായ ബേക്കൽ ഇല്യാസ് നഗറിലെ സെമിറിനെതിരെ ലഹളയുണ്ടാക്കാൻ ഇടയാകുന്ന വിധത്തിൽ നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് ബേക്കൽ...

മകളുടെ കാമുകനെത്തി; മുളകുപൊടി വിതറി അമ്മ; വടിയെടുത്ത് തല്ലി സഹോദരൻമാർ

മകളുടെ കാമുകന്റെ മുഖത്ത് മുളകുപൊടി വിതറി സംഘം ചേർന്ന് മർദിച്ച അമ്മയും ആൺമക്കളും പൊലീസ് പിടിയിൽ. പൂണെയിൽ നിന്നാണ് ഈ വാർത്ത. കഴിഞ്ഞ ആറുവർഷമായി വിശാൽ കസ്ബെ എന്ന യുവാവും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാൾ രാത്രി പെൺകുട്ടിയെ കാണാൻ എത്തിയപ്പോഴാണ് പെൺകുട്ടിയുടെ പ്രായപൂർത്തിയാകാത്ത സഹോദരങ്ങളും അമ്മയും ചേർന്ന് മർദിച്ചത്. അമ്മയാണ് യുവാവിന്റെ...

കെ.എം ഷാജി പ്രവർത്തക സമിതിക്ക് ശേഷം വിളിച്ചിട്ടില്ല, ഉടൻ സംസാരിക്കും : സാദിഖലി ശിഹാബ് തങ്ങൾ

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി അദ്ദേഹത്തിനെതിരെ വിമർശനമുയർന്ന പ്രവർത്തക സമിതിക്ക് ശേഷം വിളിച്ചിട്ടില്ലെന്നും അങ്ങോട്ട് ഫോൺ വിളിക്കാൻ ഇരിക്കുകയാണെന്നും പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ. പാർട്ടി പരിപാടിയിൽ സംസാരിക്കവേയാണ് തങ്ങളുടെ പ്രതികരണം. പാർട്ടി വേദിയിൽ വിമർശനങ്ങളുണ്ടാകുമെന്നും നാട്ടിലെത്തിയാൽ ഷാജിയോട് കാര്യങ്ങൾ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീഗിലെ ഒരു വിഭാഗത്തെ പരോക്ഷമായി ലക്ഷ്യമിട്ട് ഷാജി...
- Advertisement -spot_img

Latest News

രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്; ഇറാൻ അംഗീകരിച്ചു

വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ പ്രസ്താവന യുദ്ധങ്ങൾക്കും യുദ്ധസന്നാഹങ്ങൾക്കും ഒടുവിൽ, ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം...
- Advertisement -spot_img