Kerala

നാളെ അർധരാത്രി മുതൽ 24 മണിക്കൂർ ദേശീയ പണിമുടക്ക്; കേരളം സ്തംഭിക്കുമെന്ന് സംഘടനകൾ, ട്രേഡ്‌ യൂണിയനുകൾ നോട്ടീസ്‌ നൽകി

തിരുവനന്തപുരം: ലേബർ കോഡുകൾ ഉൾപ്പെടെയുള്ള കേന്ദ്ര നയമങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് നാളെ അർധരാത്രി ആരംഭിക്കും. ബുധനാഴ്‌ച അർധരാത്രി മുതൽ വ്യാഴാഴ്‌ച അർധരാത്രി വരെയാണ് പണിമുടക്ക്. സിഐടിയു അടക്കം 10 കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ കേരളം സ്തംഭിക്കുമെന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്. പണിമുടക്കിന് ഇടതുപക്ഷമടക്കമുള്ള...

മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ നിസാരമല്ല; ഗുരുതരമായി പരിക്കേറ്റാൽ വധശ്രമത്തിന് കേസ്

ആലത്തൂർ: മദ്യപിച്ചയാൾ ഓടിച്ച വാഹനംമൂലമുള്ള അപകടത്തിൽ ആർക്കെങ്കിലും ഗുരുതര പരിക്കുണ്ടായാൽ ഇനി വധശ്രമക്കേസ് (308-ാം വകുപ്പ്) വരും. ജില്ലയിലെ പോലീസ് ഹൗസ് ഓഫീസർമാർക്ക് ജില്ലാ പോലീസ് മേധാവി ഈ നിർദേശം നൽകി. മദ്യപിച്ചവർ ഓടിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ട് മറ്റുള്ളവർക്ക് അപകടം സംഭവിക്കുന്നത് വർധിച്ച സാഹചര്യത്തിലാണിത്. ഇത്തരത്തിലുള്ള ജില്ലയിലെ ആദ്യകേസ് ആലത്തൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. കാവശ്ശേരി തെന്നിലാപുരം...

മോശക്കാരനാക്കി ചിത്രീകരിച്ചു, 10 കോടി നഷ്ടപരിഹാരം വേണം: എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

തിരുവനന്തപുരം: കോൺഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസിനെതിരെ 10 കോടി രൂപയുടെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കഴിഞ്ഞ മൂന്നിന് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും മോശക്കാരനായി ചിത്രീകരിക്കുകയും ചെയ്തുവെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഷഹനാസ് ഉന്നയിച്ച ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും താൻ നടപ്പാക്കാനുദ്ദേശിക്കുന്ന 100 പാവപ്പെട്ടവർക്ക് വീട് വെച്ചുനൽകുന്ന...

മലപ്പുറത്ത് ജനസംഖ്യ നാൽപ്പത്തഞ്ച് ലക്ഷം കടന്നു, പ്രമേയം പാസാക്കി സമസ്ത; ‘മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം’

മലപ്പുറം: മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം പാസാക്കി. നാൽപ്പത്തഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറത്ത് ഭരണസൗകര്യത്തിനും വികസനത്തിനുമായി പുതിയ ജില്ല രൂപീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് കാസർകോട് കുണിയയിൽ നടക്കുന്ന സമസ്ത സമ്മേളനത്തിന്‍റെ അഭിപ്രായം. ഭൂപ്രകൃതിയും യാത്രാക്ലേശവും പരിഗണിച്ച് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും സമാനമായ...

അഞ്ച് പ്രവൃത്തിദിനം, ശനിയാഴ്ച അവധി; അംഗീകരിച്ച് സംഘടനകൾ

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ എന്ന നിർദ്ദേശത്തിന് സർക്കാർ ജീവനക്കാരുടെ സംഘടനകൾ തത്വത്തിൽ അംഗീകാരം നൽകി. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത സംഘടന പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിലാണ് ഈ ധാരണയായത്. ശനിയാഴ്ച അവധി നൽകുന്നതിന് പകരമായി മറ്റ് ദിവസങ്ങളിലെ പ്രവൃത്തി സമയം വർദ്ധിപ്പിക്കുന്നതിനോട് സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചില്ല. അഞ്ച് പ്രവൃത്തിദിനങ്ങളിലേക്ക് മാറുമ്പോൾ പൊതു അവധികളും...

വി.ഡി സതീശൻ നയിക്കുന്ന ‘പുതുയുഗയാത്രക്ക്’ ഇന്ന് കാസർകോട് കുമ്പളയിൽ തുടക്കം

കാസർകോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് ഇന്ന് കാസർകോട്ട് തുടക്കമാവും. കുമ്പളയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗാപാൽ എം.പി യാത്ര ഉദ്ഘാടനം ചെയ്യും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ അധികാരത്തിലേറ്റുകയാണ് യാത്രയുടെ ലക്ഷ്യം. ഇടത് സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾ തുറന്നുകാട്ടുക, യുഡിഎഫിൻ്റെ വികസന കാഴ്ചപ്പാടുകൾ അവതരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ്...

സർക്കാർ ഓഫീസുകൾ ഇനി അഞ്ചുദിവസം മാത്രം? നിർണായക യോഗം വെള്ളിയാഴ്ച

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ച് ആക്കുന്നത് സംബന്ധിച്ച് വീണ്ടും സർവീസ് സംഘടനകളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓൺലെെനിലാണ് യോഗം. നേരത്തെ മാറ്റവച്ച യോഗമാണ് ഇപ്പോൾ ചേരുന്നത്. ഓരോ സംഘടനയിൽ നിന്നും ഒരു പ്രതിനിധിയെ പങ്കെടുപ്പിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നിർദേശം.പ്രവൃത്തിദിനം ആറിൽ നിന്ന് അഞ്ചാക്കണമെന്ന് ഭരണ...

കുമ്മനത്തിന് ആറന്മുള, സുരേന്ദ്രൻ മഞ്ചേശ്വരത്ത്; ബി.ജെ.പി. സ്ഥാനാർഥിപ്പട്ടിക കേന്ദ്രത്തിൽ

തിരുവനന്തപുരം: നിയമസഭയിലേക്കു ബി.ജെ.പി. സ്ഥാനാർഥികളുടെ പ്രാഥമികപട്ടിക കേന്ദ്രഘടകത്തിന്റെ പരിഗണനയ്ക്ക്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡേയുടെ സാന്നിധ്യത്തിലും പട്ടിക ചർച്ചചെയ്തു. ആറന്മുളയിൽ മുതിർന്ന നേതാവ് കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് മുൻപ്രസിഡന്റ് കെ. സുരേന്ദ്രനും പട്ടികയിലുണ്ട്. ബി.ജെ.പി.ക്കു നിർണായക സ്വാധീനമുള്ള നേമം മണ്ഡലത്തിൽ മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ നേരത്തേ...

ആരിക്കാടി ടോൾ പ്ലാസ; ജനകീയ പ്രക്ഷോഭത്തിന്റെ വിജയം,20 കി.മീറ്ററിനിടയിൽ രണ്ട് ടോൾ,ഒടുവിൽ പൂട്ട്

കുമ്പള: ദേശീയപാതയിൽ കുമ്പള ആരിക്കാടി ടോൾപ്ലാസയുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം ജനകീയ പ്രക്ഷോഭത്തിന്റെ വിജയം. ടോൾപ്ലാസയുമായി ബന്ധപ്പെട്ട് ജനകീയ പ്രതിഷേധം ശക്തമാകുകയും നിയമപോരാട്ടവുമായി ടോൾപ്ലാസ വിരുദ്ധസമിതി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത് ബിജെപി നേതാക്കളുടെ ഇടപെടലുമുൾപ്പെടെയുള്ള ഘടകങ്ങളാണ് ആരിക്കാടി ടോൾപ്ലാസയുടെ പ്രവർത്തനം നിർത്താൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്. ടോൾ പിരിക്കുന്നതിനെതിരേ ജനകീയ സമരസമിതി ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ഹർജി...

കണ്ണൂരിൽ ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാനിർദേശം

കണ്ണൂർ: കണ്ണൂർ മാലൂർ പഞ്ചായത്തിൽ ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. തൃക്കടാരിപൊയിലിലാണ് കാക്ക ചത്തുവീണത്. സാമ്പിൾ പരിശോധിച്ചതിൽ പക്ഷിപ്പനി (എച്ച് 5 എൻ 1) സ്ഥിരീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. ജനുവരി 17ന് ഇരിട്ടി എടക്കാനത്ത് ചത്ത കാക്കയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു
- Advertisement -spot_img

Latest News

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക, ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അതീവ ഗുരുതരമായ രീതിയിൽ അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. സൂര്യനിൽ നിന്നുള്ള...
- Advertisement -spot_img