Kerala

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കും

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഈ മാസം അവസാന വാരത്തോടെ കാസര്‍ഗോഡ് സി.ജെ.എം കോടതിയില്‍ കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസില്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പടെ ആറ് ബിജെപി നേതാക്കളാണ് പ്രതികള്‍. സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി ലഭിച്ചതോടെ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിക്കാനാണ്...

‘എകെജി സെന്റർ ആക്രമണത്തിൽ നവ്യ പ്രധാന കണ്ണി’: മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി 19ന്

തിരുവനന്തപുരം∙ എകെജി സെന്റർ ആക്രമണക്കേസിലെ നാലാം പ്രതി നവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി ഈ മാസം 19ന്. തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ്‌ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആക്രമണത്തിന്റെ പ്രധാന കണ്ണി നാലാം പ്രതി നവ്യയാണെന്നും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും മുൻ‌കൂർ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് പ്രോസിക്യൂട്ടർ ഹരീഷ് വാദിച്ചു. സ്‌കൂട്ടറും സ്ഫോടകവസ്‌തുവും എത്തിച്ചു...

ചാനല്‍ മേഖലയില്‍ വീണ്ടും കൂടുവിട്ട് കൂടുമാറ്റം; ഉണ്ണി ബാലകൃഷ്ണന്‍ മീഡിയ വണ്ണിലേക്ക്; സുപ്രീംകോടതി വിധി നിര്‍ണായകം

യൂടോക്ക് ഡിജിറ്റല്‍ ന്യൂസ് ചാനല്‍ മേധാവി സ്ഥാനം രാജിവെച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ മീഡിയ വണ്ണിലേക്ക്. മീഡിയ വണ്‍ നിരോധനം സംബന്ധിച്ചുള്ള സുപ്രീംകോടതി വിധി അടുത്ത മാസം വരും. വിധി അനുകൂലമാണെങ്കില്‍ ഉടന്‍ തന്നെ ഉണ്ണി ബാലകൃഷ്ണന്‍ ജോലിയില്‍ പ്രവേശിക്കും. ഇതു സംബന്ധിച്ച് മീഡിയ വണ്‍ ചാനലും ഉണ്ണി ബാലകൃഷ്ണനും തമ്മില്‍...

പോർച്ചുഗൽ പതാക കീറിയ ബി.ജെ.പിക്കാരനെ ഫാൻസുകാർ മർദിച്ചു, ആശുപത്രിയിൽ; സത്യമെന്ത്? FACT CHECK

എസ്.ഡി.പി.ഐയുടെ പതാകയെന്ന് കരുതി കണ്ണൂർ പാനൂരിൽ ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകൻ പോർച്ചുഗൽ പതാക കീറിയ സംഭവം വൻ ​വൈറലായിരുന്നു. പറങ്കിപ്പടയ്ക്ക് പിന്തുണ അറിയിച്ച് കൊണ്ട് പ്രദേശത്ത് ആരാധകർ കെട്ടിയ പോർച്ചുഗൽ പതാകയാണ് കഴിഞ്ഞദിവസം ദീപക് എന്ന ആർ.എസ്.എസുകാരൻ നശിപ്പിച്ചത്. അതിനുപിന്നാലെ, ഇയാളെ പോർച്ചുഗൽ ഫാൻസുകാർ ക്രൂരമായി മർദിച്ചുവെന്ന വാർത്ത വ്യാപകമായി പ്രചരിക്കുന്നുണ്ട്. മർദനമേറ്റ് ചോരയൊലിപ്പിച്ച്,...

വധശ്രമക്കേസിലെ പ്രതിയടക്കം സംസ്ഥാനത്തെ 22 പൊലീസ് ഉദ്യോഗസ്ഥർക്ക് ഐപിഎസ് നൽകി ഉത്തരവിറങ്ങി

തിരുവനന്തപുരം: വധശ്രമക്കേസിൽ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനുൾപ്പെടെ കേരള പോലീസിലെ 22 മുതിർന്ന ഉദ്യോഗസ്ഥരിൽ ഐപിഎസ് (ഇന്ത്യൻ പോലീസ് സർവീസ്) റാങ്ക് നൽകി ഉത്തരവിറങ്ങി. മാധ്യമപ്രവർത്തകൻ വി ബി ഉണ്ണിത്താനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ എൻ അബ്ദുൾ റഷീദും ഐപിഎസ് ലഭിച്ചവരിൽ ഉൾപ്പെട്ടിരുന്നു. ഏറെ വിവാദത്തിലായ പട്ടിക പുറത്തിറങ്ങി മൂന്ന് മാസത്തിന് ശേഷമാണ് ഐപിഎസ്...

‘ആരിഫിന്റെ സലാം വിവാദമാക്കിയവർ ബട്ലറുടെ കരുതൽ കാണണം’; എല്ലാം ഒരു കുപ്പിയിൽ കുത്തിനിറക്കുന്നത് ഭ്രാന്തൻ യാഥാസ്ഥിതികയെന്ന് കെ ടി ജലീൽ

മലപ്പുറം: ടി20 ലോകകപ്പിന്റെ ഫെെനലിൽ പാകിസ്താനെ അനായാസേനെ കീഴടക്കിയ ഇംഗ്ലണ്ടിന്റെ വിജയാഘോഘം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രോഫി ഏറ്റുവാങ്ങിയതിന് ശേഷം ഷാമ്പയിൻ പൊട്ടിച്ചുളള സെലിബ്രേഷനിൽ നിന്നും ടീം അംഗങ്ങളായ മോയിൻ അലിയെയും ആദിൽ റഷീദിനെയും മാറ്റി നിർത്താൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ കാണിച്ച കരുതലാണ് പ്രശംസ പിടിച്ചുപറ്റിയത്. സംഭവത്തിൽ ജോസ് ബട്‌ലറിനെ...

“നമ്മുടെ പ്രചോദനം നാം തന്നെയാകണം.. മറ്റുള്ളവർക്ക് താങ്ങാകണം”: യുവ ഡോക്‌ടർമാർക്ക് ഊർജമായി പാത്തുവിന്റെ വാക്കുകൾ

നോളജ് സിറ്റി: വേദനയുടെയും പൊരുതലിന്റെയും ഇരുപത്തി നാലു വർഷത്തെ സഹനത്തിന് ശേഷം മെഡിക്കൽ ബോർഡിനെ വരെ അമ്പരപ്പിച്ച് മെഡിക്കൽ പഠനം പൂർത്തിയാക്കി ഡോക്‌ടർ പട്ടം നേടിയ ഡോ. ഫാത്തിമ അസ്‌ല യുവ ഡോക്‌ടർമാർക്ക് ഊർജം പകരാനെത്തി. മർകസ് നോളജ് സിറ്റിയിലെ മർകസ് യൂനാനി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്കാണ് ഡോ. ഫാത്തിമ അസ്‌ലയുടെ കഠിനമായ ജീവിത...

ലോകകപ്പ് ഫുട്‌ബോള്‍ അടുത്തെത്തിയതോടെ ആരാധകര്‍ക്ക് ജാഗ്രത നിര്‍ദ്ദേശവുമായി വൈദ്യുതി ബോര്‍ഡ് രംഗത്ത്

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബാൾ മത്സരത്തിന്‍റെ ഭാഗമായി ആരാധകർ വൈദ്യുതിത്തൂണുകളിൽ രാജ്യത്തിന്‍റെ പതാകകളും കൊടി, തോരണങ്ങളും സ്ഥാപിക്കുന്നത് അപകടകരമെന്ന് കെ.എസ്.ഇ.ബി. ലൈനുകള്‍ക്ക് സമീപം കൊടി, തോരണങ്ങളും ബോര്‍ഡുകളും സ്ഥാപിക്കുമ്പോള്‍ വൈദ്യുതാഘാതമേറ്റ് ഗുരുതര പൊള്ളലേല്‍ക്കാന്‍ സാധ്യതയുണ്ട്. അത്തരം പ്രവൃത്തികള്‍ ഒഴിവാക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. നവംബര്‍ 20ന് ഫിഫ ലോക ഫുട്ബാള്‍ മാമാങ്കത്തിന് തുടക്കം കുറിക്കുകയാണ്. ഫുട്ബാള്‍ ലഹരി കേരളത്തിന്റെ...

‘അല്ലെങ്കില്‍ ഞാന്‍ മെസിയെന്നേ പറയൂ’, മെസി എങ്ങനെ മേഴ്സിയായി; തുറന്നു പറഞ്ഞ് ഇ പി ജയരാജന്‍

കണ്ണൂര്‍: ഫുട്ബോള്‍ ലോകകപ്പുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയെ മേഴ്സിയെന്ന് വിശേഷിപ്പിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ബ്ലാക് മെയില്‍ പൊളിറ്റിക്സാണ് നടക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ അഭിമുഖം നടത്തിയ റിപ്പോര്‍ട്ടറാണ് മെസിയെ മേഴ്സി എന്ന ആദ്യം പറഞ്ഞത്. അത് കേട്ടപ്പോള്‍...

പോപ്പുലര്‍ഫ്രണ്ട് കൊടിയെന്ന് കരുതി വലിച്ചുകീറിയത് ഫാന്‍സുകാര്‍ ഉയര്‍ത്തിയ പോര്‍ച്ചുഗല്‍ പതാക; ബിജെപി പ്രവര്‍ത്തകന്‍ പൊലീസ് കസ്റ്റഡിയില്‍

പോപ്പുലര്‍ഫ്രണ്ട് കൊടിയെന്ന് കരുതി പോര്‍ച്ചുഗല്‍ പതാക നശിപ്പിച്ച് ബിജെപി പ്രവര്‍ത്തകന്. കണ്ണൂരിലാണ് സംഭവം. പരാതിയെ തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡയില്‍ എടുത്തു. എന്നാല്‍, തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ തനിക്ക് അബദ്ധം പറ്റിയതാണെന്നും പോപ്പുലര്‍ ഫ്രണ്ട് പതാകയാണെന്ന് തെറ്റിദ്ധരിച്ച് നശിപ്പിച്ചതാണെന്നും ഇയാള്‍ സമ്മതിച്ചു. ലോകകപ്പ് ഫുട്‌ബോളിനോട് അനുബന്ധിച്ചാണ് പോര്‍ച്ചുഗല്‍ ആരാധകര്‍ കണ്ണൂരില്‍ ടീമിന്റെ പതാക...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img