സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യ സാക്ഷി പ്രശാന്ത് മൊഴി മാറ്റി. സഹോദരന്‍ പ്രകാശാണ് ആശ്രമം കത്തിച്ചെന്നതായിരുന്നു പ്രശാന്തിന്റെ മൊഴി. പ്രകാശ് ഇത് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് തന്നോട് പറഞ്ഞിരുന്നു എന്നായിരുന്നു പ്രശാന്ത് പറഞ്ഞത്. ഈ മൊഴിയാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. അഡീ.മജിസ്‌ട്രേറ്റിന് മുന്നിലാണ് മൊഴി നല്‍കിയത്. മൊഴിമാറ്റാനിടയായ സാഹചര്യത്തെ കുറിച്ച് അറിയില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു....
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ്. ഇതാദ്യമായാണ് ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയുന്നത്. പാസഞ്ചർ ലിഫ്റ്റാണ് പണിയുന്നത്. നേരത്തെ ക്ലിഫ് ഹൗസില്‍ ചുറ്റുമതിലും കാലിത്തൊഴുത്തും നിർമ്മിക്കാനായി 42.90 ലക്ഷം രൂപ അനുവദിച്ചത് ഏറെ വിവാദമായിരുന്നു. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ നിർദ്ദേശം നിലനിൽക്കെയാണ്...
തിരുവനന്തപുരം:കോവിഡ് കാലത്തെ അക്രമസ്വഭാവമില്ലാത്തതും ഗുരുതരമല്ലാത്തതുമായ കേസുകള്‍ പിന്‍വലിക്കുന്നതിന് സര്‍ക്കാരിന്റെ ഉത്തരവ്. കോടതികളുടെ അനുമതിയോടെ കേസുകള്‍ പിന്‍വലിക്കണമെന്ന് ജില്ല പൊലീസ് മേധാവികള്‍ക്ക്് നിര്‍ദേശം നല്‍കി.കേസുകള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പരിശോധിച്ച് ആഭ്യന്തര സെക്രട്ടറി ഡോ.വി.വേണു കണ്‍വീനറായി രൂപവത്കരിച്ച സമിതിയുടെ റിപ്പോര്‍ട്ട് സ്വീകരിച്ചാണ് കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
കോവിഡ് കാലത്ത് സംസ്ഥാനത്താകെ 1.40 ലക്ഷം കേുകളാണ്് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്....
കോഴിക്കോട്: സ്വർണക്കടത്തിനായി ഓരോ ദിവസവും പുതിയ വഴികൾ തേടുകയാണ് കടത്ത് സംഘങ്ങൾ. ഏറ്റവും ഒടുവിലായി കരിപ്പൂരിൽ നിന്ന് പുറത്തുവരുന്നത് പാന്‍റിന്‍റെ സിബ്ബ് സ്വർണമാക്കികൊണ്ടുള്ള കടത്തും പിടികൂടി എന്നതാണ്. പാന്‍റിന്‍റെ സിബ്ബിന്‍റെ ഭാഗം സ്വർണ്ണ മിശ്രിതമാക്കിയുള്ള കടത്തിനാണ് ശ്രമം നടത്തിയത്. കരിപ്പൂർ വിമാനത്താവളത്തിന്‍റെ പുറത്തേക്ക് ഇയാൾ എത്തിയെങ്കിലും രക്ഷപ്പെടാനായില്ല. സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ പൊലീസാണ്...
കണ്ണൂർ: ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് വധശ്രമക്കേസ് നേരിടുന്ന യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ് വിവാഹിതനാകുന്നു. ഫർസീനിന്റെ മട്ടന്നൂരിലെ വീട്ടിൽ ശനിയാഴ്ചയാണ് വിവാഹം. മട്ടന്നൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റായ ഫർസീന്റെ വധു പയ്യന്നൂർ സ്വദേശി നഫീസതുൽ മിസ്രിയയാണ്. പയ്യന്നൂർ കോളേജിൽ കെ എസ് യു നേതാവ് കൂടിയായിരുന്നു മിസ്രിയ. കെപിസിസി അധ്യക്ഷൻ...
കോഴിക്കോട്: കോഴിക്കോട് കാരന്തൂര്‍ മര്‍കസ് കോളേജ് മൈതാനത്ത് ഫുട്ബോൾ ആരാധകരായ വിദ്യാർഥികൾ നടത്തിയ വാഹനാഭ്യാസ പ്രകടനത്തിൽ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. വാഹന ഉടമകളിൽ നിന്ന് 66,000 രൂപ പിഴയായി ഈടാക്കി. അപകടകരമായ രീതിയിൽ വാഹനമോടിച്ച 11 വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും എംവിഡി അധികൃതർ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് മോട്ടോര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അധികൃതർ...
തിരുവനന്തപുരം: മുദ്രപ്പത്രവും ആധാരമെഴുത്തുകാരും ഇല്ലാതെ ഭൂവുടമയ്ക്ക് നേരിട്ട് ഓൺലൈനിൽ ഭൂമി രജിസ്‌ട്രേഷൻ നടത്താവുന്ന ലളിതമായ ഫോറം സമ്പ്രദായം (ടെംപ്ലേറ്റ്) വരുന്നു. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം ജനസൗഹൃദ പദ്ധതി ജനുവരി 1ന് നടപ്പാക്കാൻ രജിസ്‌ട്രേഷൻ ഐ.ജി ഇമ്പശേഖരൻ ശുപാർശ നൽകിയെങ്കിലും വകുപ്പ് മന്ത്രി വി.എൻ.വാസവൻ അനുമതി നൽകിയിട്ടില്ല. കർണാടകയും മഹാരാഷ്ട്രയും ഇതു നടപ്പാക്കി. തമിഴ്നാട്...
തിരുവനന്തപുരം ∙ ഒക്ടോബറിൽ മുഖ്യമന്ത്രിയും സംഘവും ലണ്ടനിൽ തങ്ങിയപ്പോൾ ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകൾക്കുമായി ആകെ ചെലവിട്ടത് 43.14 ലക്ഷം രൂപ. സംസ്ഥാന സർക്കാർ ഇതുവരെ പുറത്തുവിടാത്ത കണക്ക് ലണ്ടൻ ഹൈക്കമ്മിഷനിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് വെളിപ്പെട്ടത്.
ഹോട്ടൽ താമസത്തിന് 18.54 ലക്ഷം രൂപയും ലണ്ടനിലെ യാത്രകൾക്കായി 22.38 ലക്ഷം രൂപയും വിമാനത്തവാളത്തിലെ ലോഞ്ചിലെ...
കോഴിക്കോട് നാദാപുരത്ത് കാസര്‍കോട് സ്വദേശി മരിച്ചതില്‍ ദുരൂഹത തുടരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അപകട മരണമാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാന്‍ പൊലീസിനായിട്ടില്ല. അതേസമയം യുവാവിനൊപ്പം കാറില്‍ സഞ്ചരിച്ച കണ്ണൂര്‍ സ്വദേശിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ശനിയാഴ്ചയാണ് നാദാപുരം നരിക്കാട്ടേരി കനാൽ പാലത്തിന് സമീപം കാറിൽ നിന്ന് വീണ നിലയിൽ കാസർകോട് ചെറുവത്തൂർ സ്വദേശി ശ്രീജിത്തിനെ...
തിരുവനന്തപുരം: ജ്യൂസ് വിൽക്കുന്ന ചെറിയ പാക്കറ്റുകളിൽ മദ്യം വിൽക്കാനുള്ള ബിവറേജസ് കോർപ്പറേഷന്റെ ആവശ്യം സർക്കാർ തള്ളി.”റ്റെട്രാ ‘ പാക്കറ്റിൽ മദ്യം വിതരണം ചെയ്യുന്നതിന് അബ്കാരി ചട്ടങ്ങളിൽ ഭേദഗതി ചെയ്യണമെന്നു ആയിരുന്നു ബിവറേജസ് കോർപ്പറേഷന്റെ ആവശ്യം. എന്നാൽ, ഇത്തരം പായ്ക്കറ്റുകളിൽ മദ്യം വിറ്റാൽ വിദ്യാർത്ഥികളെ മദ്യ ഉപയോഗത്തിലേക്ക് അത് ആകർഷിക്കും എന്നും സർക്കാർ വിലയിരുത്തി.
മാത്രമല്ല വ്യാജ...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...