Kerala

മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽ വെടിപൊട്ടി; തോക്ക് വൃത്തിയാക്കുമ്പോൾ സംഭവിച്ചതെന്ന് പൊലീസ്

തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി. ഗാർഡ് റൂമിനകത്താണ് സംഭവം. പൊലീസുകാരന്റെ പക്കൽ നിന്നാണ് വെടി പൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിടെ ചേമ്പറിൽ വെടിയുണ്ട കുരുങ്ങിയിരുന്നു. രാവിലെ 9.30 യോടെയാണ് സംഭവം. രാവിലെ ഡ്യൂട്ടി മാറുമ്പോൾ പൊലീസുകാർ ആയുധങ്ങൾ വൃത്തിയാക്കാറുണ്ട്. പൊലീസുകാരൻ തോക്ക് താഴേക്ക് ചൂണ്ടി വൃത്തിയാക്കുകയായിരുന്നു. ഈ സമയത്താണ് വെടിപൊട്ടിയത്. സംഭവത്തിൽ...

പണത്തേക്കാളും വലുതാണ് ആ രേഖകള്‍, അതെങ്കിലും തിരിച്ചുകിട്ടണം; നിരാഹാരത്തിനിടെ പണവും ഡയറിയും മോഷണം പോയെന്ന് ദയാബായി

സെക്രട്ടറിയേറ്റില്‍ നടത്തിയ നിരാഹാര സമരത്തിനിടെ തന്റെ 70000 രൂപയും ഡയറിയുമുള്‍പ്പെടെയുള്ള ബാഗ് മോഷണം പോയതായി സമൂഹിക പ്രവര്‍ത്തക ദയാബായി. നിരാഹാരത്തിനിടെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് ബാഗ് നഷടപ്പെട്ടതെന്ന് അവര്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് നിരാഹാരം നടത്തുന്നതിനിടെ ഒക്ടോബര്‍ 12നാണ് മോഷണം നടന്നത്. സംഘാടകര്‍ പറഞ്ഞതിനാലാണ് വിഷയത്തില്‍ താന്‍ പരാതിപ്പെടാതിരുന്നതെന്നും ദയാബായി...

‘വിമാനത്താവളത്തില്‍ ഓട്ടോറിക്ഷ അനുവദിക്കില്ല’; ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരെ കയറ്റാനായി ഓട്ടോറിക്ഷകളെ അനുവദിക്കണമെന്ന ഹര്‍ജി അംഗീകരിക്കാതെ ഹൈക്കോടതി. നെടുമ്പാശ്ശേരി വില്ലേജിലെ ഓട്ടോഡ്രൈവര്‍മാരായ പി കെ രതീഷും കെഎം രതീഷും സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. പൊതു താല്‍പര്യവും സുരക്ഷയും കണക്കിലെടുത്ത് ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സിയാലിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.സിയാല്‍ പരിസരത്ത് ടാക്സി കാറുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും ഓട്ടോറിക്ഷകളില്‍ ആളെ എടുക്കുന്നതിനെ അനുവദിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ്...

നാലുവരി ദേശീയപാതകളിൽ ഡ്രൈവർമാർ ഇക്കാര്യങ്ങൾ നിർബന്ധമായും പാലിക്കണം; കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നാലുവരി ആറുവരി ദേശീയപാതകളിൽ ഡ്രൈവർമാർ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ പൊതുജനങ്ങളോട് വിശദീകരിച്ച് കേരളാ പൊലീസ്. കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ചരക്ക് വാഹനങ്ങൾ, സർവീസ് ബസുകൾ, ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയ വേഗപരിധി കുറഞ്ഞ വാഹനങ്ങൾ ഇടത് ട്രാക്കിലൂടെ മാത്രമേ സഞ്ചരിക്കാവൂ എന്ന് പൊലീസ് വ്യക്തമാക്കി. മുന്നിലുള്ള വാഹനത്തെ മറികടക്കുമ്പോൾ മാത്രമേ വലത്...

സമസ്ത അനുയായികൾക്കിടയിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന് പരാതി; ഹക്കീം ഫൈസി ആദൃശ്ശേരിക്കെതിരെ കേസ്

മലപ്പുറം: സി.ഐ.സി ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശ്ശേരിക്കെതിരെ കേസ്. സമസ്തക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയിലാണ് കേസ്. സമസ്തയുടെ പരാതിയിൽ ഹക്കീം ഫൈസി ഉൾപ്പെടെ 12 പേർക്കെതിരെയാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്. വ്യാജപ്രചാരണങ്ങളിലൂടെ സമസ്ത അനുയായികൾക്കിടയിൽ കലാപത്തിന് ശ്രമിച്ചെന്ന പരാതിയിലാണ് കേസ്. സോഷ്യൽ മീഡിയയിൽ ഉമ്മർകോയ എന്ന പ്രൊഫൈലിൽ എഴുതുന്ന ആളാണ് കേസിൽ ഒന്നാം...

അരിയും മണ്ണെണ്ണയും മാത്രമല്ല, റേഷൻ കടകൾ ഇനി മിനി സൂപ്പ‍ർമാർക്കറ്റ്; എന്താണ് കെ-സ്റ്റോ‍ർ?

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവ‍ർത്തിക്കുന്ന എല്ലാ റേഷൻ കടകളെയും നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന 'കെ സ്റ്റോർ' ആക്കി മാറ്റാനൊരുങ്ങി സംസ്ഥാന സർക്കാർ. റേഷൻ വിതരണത്തിനു പുറമെ മറ്റു സാധനങ്ങലും വിൽക്കുന്ന തരത്തിൽ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മുൻപ് മറ്റ് അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവുള്ള സ്ഥലങ്ങളിൽ കെ- സ്റ്റോർ നടപ്പാക്കുമെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയിരുന്നതെങ്കിൽ കേരളത്തിലെ...

കേരളത്തിന്റെ റോഡ് വികസനത്തില്‍ വലിയ സഹകരണം ലഭിക്കുന്നുണ്ട്; കേന്ദ്ര സര്‍ക്കാരിനെ നിയമസഭയില്‍ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി

കേരളത്തിലെ റോഡ് വികസനത്തില്‍ കേന്ദ്ര സര്‍ക്കാറിനെ നിയമസഭയില്‍ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഔട്ടര്‍ റിങ് റോഡ് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ്. തലസ്ഥാന നഗരിയിലെ പ്രധാനപ്പെട്ട റോഡായാണ് പദ്ധതി വരുന്നത്, മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രം ഇക്കാര്യത്തില്‍ ആവശ്യമായ സഹകരണം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു....

വ്യാജ വിസ നൽകി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് ; കാസറഗോഡ് സ്വദേശി ഉൾപ്പെടെ രണ്ട് പേർ കൊച്ചിയിൽ അറസ്റ്റിൽ

കൊച്ചി: വ്യാജ വിസ നൽകി സ്പെയിനിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും മനുഷ്യ കടത്ത് നടത്തുന്ന സംഘത്തെ എറണാകുളം റൂറൽ ജില്ല ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കാസർഗോഡ് ആലക്കോട് സ്വദേശി ജോബിൻ മൈക്കിൾ, പാലക്കാട് കിനാവല്ലൂർ സ്വദേശി പൃഥ്വിരാജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ നൽകിയ വ്യാജ വിസയുമായി യാത്ര ചെയ്ത മൂന്ന് മലയാളികളെ സ്പെയിൻ...

‘കെ.കെ. രമ ചെയറിലിരിക്കുമ്പോൾ പിണറായി വിജയൻ സർ എന്നുവിളിക്കണം’; ചരിത്രത്തില്‍ ഇടംനേടുന്ന തീരുമാനവുമായി സ്പീക്കർ

തിരുവനന്തപുരം: ചെയര്‍മാൻമാരുടെ പാനലിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ചരിത്ര തീരുമാനവുമായി സ്പീക്കര്‍ എ.എന്‍. ഷംസീർ. ആദ്യ സമ്മേളനത്തില്‍ തന്നെ സ്പീക്കർ പാനലിൽ ഇത്തവണ മുഴുവൻ വനിതകളെയാണ് അദ്ദേഹം ഉൾപ്പെടുത്തിയത്. യു. പ്രതിഭ, സി.കെ. ആശ , കെ.കെ. രമ എന്നിവരെയാണ് പാനലിൽ ഉൾപ്പെടുത്തിയത്. പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചതും സ്പീക്കർ എ എൻ ഷംസീർ...

വന്നത് ഷാര്‍ജയില്‍നിന്ന്, വിമാനത്തിലെ സീറ്റിനടിയില്‍ സ്വര്‍ണബിസ്‌ക്കറ്റ്; മുംബൈയിലേക്കും അതേ സീറ്റ്

തിരുവനന്തപുരം: സീറ്റിനടിയില്‍ ഒളിപ്പിച്ചു കടത്തിയ ഒരു കിലോ തൂക്കമുള്ള സ്വര്‍ണ ബിസ്‌ക്കറ്റുകളുമായി വിമാനയാത്രക്കാരനെ കസ്റ്റംസ് അറസ്റ്റുചെയ്തു. ഞായറാഴ്ച രാവിലെ ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായ പശ്ചിമബംഗാള്‍ സ്വദേശി അരൂപ് മണ്ഡലിനെയാണ് എയര്‍ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റുചെയ്തത്. ഇയാള്‍ ഇരുന്ന സീറ്റിനടിയില്‍നിന്ന് ഏഴ് സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ക്ക് 52 ലക്ഷം രൂപ...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img