ജീവിതത്തിലെ ഒട്ടനവധി പ്രതിസന്ധികളോട് പടപൊരുതിക്കൊണ്ട് ഈ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് ജാസ്‍മിന്‍ മൂസ. ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ മത്സരാർത്ഥിയായി എത്തിയതോടെ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. മികച്ച ജിം ട്രെയിനറായ ജാസ്‍മിന്‍ മൂസ ഷോയില്‍ നിന്നും സ്വയം ഇറങ്ങിപ്പോന്ന അപൂർവ്വം താരങ്ങളിലൊരാള്‍ കൂടിയാണ്. സോഷ്യൽ മീഡിയയിൽ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ള താരം...
ശബരിമല: നെയ് തേങ്ങയ്ക്കൊപ്പം സന്നിധാനത്തെ ആഴിയിലേക്ക് വലിച്ചെറിഞ്ഞ മൊബൈൽ ഫോൺ ഉടമയ്ക്ക് തിരികെ ലഭിച്ചു. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കിളിമാനൂര്‍ പള്ളിക്കല്‍ ആനകുന്നം ചന്ദന ഹൗസില്‍ അഖില്‍ രാജിന്റെ മുപ്പതിനായിരം രൂപയോളം വില വരുന്ന മൊബൈല്‍ ഫോണാണ് അബദ്ധത്തിൽ ആഴിയിലേക്ക് വലിച്ചെറിഞ്ഞത്.
അഗ്‌നിരക്ഷാ സേനയുടെ കൃത്യസമയത്തെ ഇടപ്പെടല്‍ മൂലമാണ് മൊബൈല്‍ ഫോണ്‍ ഉടമയ്ക്ക് തിരികെ ലഭിച്ചത്....
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ ഒരുകിലോയിലധികം സ്വര്‍ണവുമായി യുവാവ് പോലീസ് പിടിയില്‍. മലപ്പുറം മഞ്ചേരി സ്വദേശി താഹിറി(28)നെയാണ് 1.018 കിലോഗ്രാം സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്ന് പോലീസ് പിടികൂടിയത്. ശരീരത്തിനുള്ളില്‍ നാല് ക്യാപ്‌സ്യൂളുകളാക്കിയാണ് ഇയാള്‍ സ്വര്‍ണമിശ്രിതം കടത്തിയതെന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 54 ലക്ഷം രൂപ വിലവരുമെന്നും പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് 6.30-ന്...
ലക്നൗ∙ ഉത്തർപ്രദേശിൽ കാണാതായ മൂന്നുവയസുകാരന്റെ മൃതദേഹം തലയും കയ്യും കാലും മുറിച്ചുമാറ്റപ്പെട്ട നിലയിൽ കണ്ടെത്തി. നരബലിയുടെ ഭാഗമായി കുട്ടിയെ കൊന്നതാകാമെന്നാണ് പൊലീസ് വിലയിരുത്തൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് നടുക്കുന്ന സംഭവം. കിഴക്കൻ ഡൽഹിയിൽനിന്നും കാണാതായ കുട്ടിയുടെ മൃതദേഹമാണ് ഇത്തരത്തിൽ വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഒക്ടോബർ 30നാണ് കുട്ടിയെ കാണാതാകുന്നത്. ഡൽഹിയിലെ പ്രീത് വിഹാറിലുള്ള വീട്ടിൽനിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അന്വേഷണം...
തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം വാങ്ങിയ വാഹനങ്ങളുടെ വിവരങ്ങളില്ലെന്ന് ധനമന്ത്രി. കെ.കെ. രമ എം.എല്‍.എ.യുടെ ചോദ്യത്തിനാണ് മറുപടി.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം വിവിധ സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കുമായി ഇതുവരെ വാങ്ങിയ വാഹനങ്ങളുടെ വിവരമായിരുന്നു രമ ചോദിച്ചത്. എന്നാല്‍, വാഹനങ്ങള്‍ വാങ്ങുന്നത് ബന്ധപ്പെട്ട ഓഫീസുകളാണെന്ന് മന്ത്രി മറുപടിയില്‍ പറയുന്നു.
പരിശോധിച്ച് അനുമതി നല്‍കുകയാണ് ധനവകുപ്പ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആകെ വാങ്ങിയ...
കായംകുളം: അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു. കായംകുളം മൂലശേരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. മൂലേശ്ശേരി അമ്പലത്തിന് സമീപം ബിനോയി ഭവനത്തിൽ മിനി എന്ന കൊച്ചുമോൾ (49), അമ്പലശ്ശേരിൽ സ്മിത (34), നന്ദു ഭവനത്തിൽ നീതു (19) എന്നിവർക്കാണ് വേട്ടറ്റത്. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് പറമ്പിലെ മാങ്ങ പറിച്ചതുമായുള്ള തർക്കം കായംകളം പൊലീസ്...
തിരുവനന്തപുരം: നിയമസഭയിൽ വിഴിഞ്ഞം വിഷയത്തിൽ വിശദമായ ചർച്ചയാണ് ഇന്ന് നടന്നത്. അടിയന്തര പ്രമേയമായി കോവളം എം എൽ എ എം വിൻസന്‍റ് വിഷയം അവതരിപ്പിച്ചതോടെ തുടങ്ങിയ ചർച്ച അവസാനിച്ചത് മുഖ്യമന്ത്രിയുടെ വിശദമായ മറുപടിയോടെയാണ്. ഇതിനിടയിൽ കുഞ്ഞാലിക്കുട്ടിയും മുഹമ്മദ് മുഹ്സിനും തമ്മിലുള്ള ചർച്ചയും ശ്രദ്ധ നേടി. പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിൻ രണ്ട്...
കൊച്ചി: മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസില്‍ താരം നിയമലംഘനം നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ സാധാരണക്കാരന്‍ ആണെങ്കില്‍ സര്‍ക്കാര്‍ ഇങ്ങനെ ഇളവ് നല്‍കുമോ എന്ന് ഹൈക്കോടതി ചോദിച്ചു.
കേസില്‍ പ്രതി ആയ ശേഷമാണ് ആനക്കൊമ്പിന് ഉടമസ്ഥാവകാശം നല്‍കിയതെന്നും കോടതി പറഞ്ഞു. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്ന്...
തിരുവനന്തപുരം: റേഷൻ കടകളെ കെ സ്റ്റോർ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ ഉൽപ്പന്നങ്ങൾക്ക് 'മെയ്ഡ് ഇൻ കേരള' എന്ന ബ്രാൻഡ് നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരള സർക്കാർ ഇത് അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചെറുകിട സംരംഭങ്ങൾക്ക് വിപണി ലഭിക്കുന്നതിനാണ് സർക്കാരിന്റെ പരിശ്രമമെന്നും. പുതിയ സംരംഭങ്ങളെ നിലനിർത്തുന്നതിനായി...
സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് കൃത്യമായ ചികിത്സ നൽകാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്. ആശുപത്രികളിലെ ക്രമീകരണവും ആംബുലൻസുകളുടെ നെറ്റ്‌വർക്കിങ് സംവിധാനവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
വാഹനാപകടം ഉണ്ടായാൽ ഉടനടി ചികിത്സ ഉറപ്പാക്കുന്നതിനായി ആശുപത്രികൾ കൂട്ടിച്ചേർത്ത് പ്രീ ഹോസ്പിറ്റൽ എമർജൻസി മെഡിക്കൽ കെയർ സംവിധാനവും ആംബുലൻസുകളുടെ നെറ്റ്‌വർക്കിങ് സംവിധാനവും ഏർപ്പെടുത്തുന്നതാണ് ഗതാഗത വകുപ്പി പദ്ധതി. സംസ്ഥാനത്തെ ആംബുലൻസുകൾ ഒരു...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...