ഒരു കോടി രൂപയുടെ എംഡിഎംഎ ലഹരി മരുന്നുമായി കാസർകോട് മഞ്ചേശ്വരം സ്വദേശി സ്വദേശി പിടിയിൽ. മഞ്ചേശ്വരം സ്വദേശി അബ്ദുൽ ഖാദർ നാസിർ ഹുസൈനെ കോട്ടക്കുന്നിൽ വെച്ചാണ് മലപ്പുറം പൊലീസ് പിടികൂടിയത്.
ബംഗളൂരുവിൽ നിന്ന് ജില്ലയിലേക്ക് വ്യാപകമായി മയക്കുമരുന്ന് എത്തുന്നുവെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വടക്കൻ ജില്ലകളിൽ വിൽക്കുന്നതിനായാണ്...
തിരുവനന്തപുരം : മലയാളികളുടെ ഷോപ്പിംഗ് ആഘോഷം ഒരു കുടക്കീഴിലെത്തിച്ച തിരുവനന്തപുരം ലുലു മാള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവുമധികം സന്ദര്‍ശകരെത്തിയതും, വ്യാപാരം നടന്നതുമടക്കം നിരവധി നാഴികക്കല്ലുകളാണ് ലുലു മാള്‍ പിന്നിട്ടത്. ഒരു വർഷത്തിനിടെ 2 കോടി 20 ലക്ഷം ഉപഭോക്താക്കളാണ് മാള്‍ സന്ദര്‍ശിച്ചത്. ഇതിന് പുറമെ ആഭ്യന്തര...
തിരുവനന്തപുരം: യുവാവ് പെൺസുഹൃത്തിനെ വെട്ടിക്കൊന്നു. തിരുവനന്തപുരം പേരൂർക്കടയ്ക്ക് സമീപം വഴയിലയിൽ ഇന്ന് രാവിലെയാണ് സംഭവം. വഴയില സ്വദേശി സിന്ധുവാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടെ താമസിച്ചിരുന്ന രാജേഷ് പിടിയിലായി. വെട്ടേറ്റതിന് പിന്നാലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കോഴിക്കോട്∙ അത്തോളി കൊങ്ങന്നൂർ പുനത്തിൽ പുറായിൽ മുനീർ (49) തലയിൽ തേങ്ങ വീണ് മരിച്ചു. സൗദി അറേബ്യയിലെ ഹായിൽ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന മുനീർ നാട്ടില്‍ ലീവിന് വന്ന് തിരിച്ചു പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.
അസുഖ ബാധിതനായി കിടപ്പിലായിരുന്ന ഉപ്പയെ പരിചരിക്കുന്നതിനായി കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടിലേക്ക് ബൈക്കിൽ വരുമ്പോഴാണ് വഴിയരികിലെ തെങ്ങിൽനിന്ന് തേങ്ങ തലയില്‍...
കൊച്ചി: സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി. ജൂഡിന്റെ തലമുടിയെ കുറിച്ച് നടത്തിയ പരാമര്‍ശം ബോഡി ഷെയ്മിങ് ആണെന്ന വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തുവന്നതിന് പിന്നാലെയാണ് മമ്മൂട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഖേദം പ്രകടിപ്പിച്ചത്. ജൂഡ് ആന്റണിയെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി മമ്മൂട്ടി കുറിച്ചു.
'പ്രിയരെ...
ആലപ്പുഴ: കായംകുളം കറ്റാനത്ത് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഐടി ജീവനക്കാരിയായ യുവതിക്ക് ക്രൂരമര്‍ദ്ദനം. യുവതിയെ ദുര്‍മന്ത്രവാദത്തിനിരയാക്കിയ ഭര്‍ത്താവും ബന്ധുക്കളും ദുര്‍മന്ത്രവാദികളും അടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ജിന്ന് ബാധിച്ചു എന്ന് ആരോപിച്ചാണ് ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയത്. ഇവര്‍ യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും കത്തിയും വാളും ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
ആലപ്പുഴ ഭരണിക്കാവ് പഞ്ചായത്തിലാണ്...
തിരുവനന്തപുരം: ചാരിറ്റിയുടെ മറവിൽ കിടപ്പുരോഗിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ഓൺലൈൻ വാർത്താ ചാനലിനെതിരെ പൊലീസ് കേസെടുത്തു. രോഗിയുടെ പേരിൽ പിരിച്ച ഒന്നരലക്ഷം രൂപ വിസ്മയ ന്യൂസ് തട്ടിയെടുത്തെന്നാണ് പരാതി. സംഘം കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു.
കെട്ടിട്ടതിന്റെ മുകളിൽ നിന്ന് വീണ് കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ് കിടപ്പിലാണ് ഷിജു. ഭക്ഷണത്തിനും മരുന്നിനും...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് 400 രൂപ വർദ്ധിച്ച് 40240 രൂപയായി. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുതിച്ചുയർന്നതാണ് സംസ്ഥാന വിപണിയിൽ വില ഉയരാനുള്ള കാരണം.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 50 രൂപ വർദ്ധിച്ചു. വിപണിയിൽ ഇന്നത്തെ വില 5030 രൂപയാണ്. ഒരു...
കാസർകോട് : മഞ്ചേശ്വരത്ത് എക്സൈസ് ഓഫീസിന് സ്ഥലം അനുവദിക്കാനുള്ള നടപടി അവസാനഘട്ടത്തിലെത്തിനിൽക്കുമ്പോൾ അത് പരിഗണനയിലില്ലെന്ന് നിയമസഭയിൽ എക്സൈസ് മന്ത്രി. അക്കാര്യം സർക്കാറിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് മാത്രമെ പരിഗണിക്കാൻ കഴിയൂവെന്ന് എ.കെ.എം. അഷ്‌റഫ് എം.എൽ.എ.യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു.
പൈവളിഗെ പള്ളത്ത് 50 സെന്റ് എക്സൈസ് ഓഫീസിനും 30 സെന്റ് പോലീസ് സ്റ്റേഷനുമായി കണ്ടെത്തിയിട്ടുണ്ട്. അത് കൈമാറാനുള്ള...
ലോകകപ്പ് ഫുട്‌ബോളില്‍ സെമി ഫൈനലില്‍ എത്തിയ ഫ്രാന്‍സിനെ അഭിനന്ദിച്ചും കേരളത്തിലേക്ക് ക്ഷണിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിനു ശേഷം അന്താരാഷ്ട്ര വിനോദ സഞ്ചാരം തിരിച്ചെത്തുമ്പോള്‍ ഫ്രാന്‍സില്‍ നിന്നും കൂടുതല്‍ സഞ്ചാരികളെ കേരളം പ്രതീക്ഷിക്കുകയാണ്. ലോകകപ്പ് ഫുട്‌ബോളില്‍ സെമി ഫൈനലില്‍ എത്തിയ ഫ്രാന്‍സ് ഫുട്‌ബോള്‍ ടീമിനുള്ള അഭിനന്ദനവും മുഖ്യമന്ത്രി അറിയിച്ചു.
നമ്മുടെ വിനോദസഞ്ചാര മേഖല ആഗോളതലത്തില്‍ കൂടുതല്‍ സ്വീകാര്യത...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...