Kerala

നടത്തം പ്രശ്നമായി,​ കാലിൽ കെട്ടി വച്ച് യുവാവ് കടത്താൻ ശ്രമിച്ചത് 2 കിലോ സ്വ‌ർണം,​ കസ്റ്റംസിന്റെ പിടിയിലായതിങ്ങനെ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പ്ലാസ്റ്റിക് കവറുകളിലാക്കി കാലിൽ കെട്ടിവച്ച് കടത്താൻ ശ്രമിച്ച രണ്ടകിലോ സ്വർണവുമായി യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി അബ്ദുള്ളയാണ് പിടിയിലായത്. ഇൻഡിഗോ വിമാനത്തിലാണ് അബ്ദുള്ള എത്തിയത്. . അബ്ദുള്ളയുടെ നടത്തത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വ‌ർണം കണ്ടെത്തിയത്. ദ്രാവക രൂപത്തിലാക്കിയ രണ്ട് കിലോയോളം വരുന്ന സ്വ‌ർണം രണ്ട് പ്ലാസ്റ്റിക്...

സംഘാടകരിൽ നിന്നും മോശം അനുഭവം ഉണ്ടായി; വിഷയത്തില്‍ മതം കലര്‍ത്തരുതെന്ന് ഗായിക സജ്‍ല സലീം

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ ഗാനമേളയ്ക്കിടെ ഉണ്ടായ വിവാദത്തിൽ പ്രതികരണവുമായി ഗായിക സജ്‍ല സലീം. വിഷയത്തിൽ മതം കലർത്തരുത്, ഒപ്പം പാടിയവർക്കെതിരെ ഭീഷണി ഉയർത്തിയ ആള്‍ക്കെതിരെയാണ് താൻ പ്രതികരിച്ചത്. സംഘാടകരിൽ നിന്നും മോശം അനുഭവം ഉണ്ടായി. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും സജ്‍ല സലീം പറഞ്ഞു. ഈരാറ്റുപേട്ടയിലെ ആളുകളെ കുറ്റപ്പെടുത്തിയിട്ടില്ല. ഭീഷണി മുഴക്കിയ ആൾക്കെതിരെയാണ് പ്രതികരിച്ചത്.ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന വാദം തെറ്റാണ്. സഹ...

”ഉദ്യോഗസ്ഥരിൽ ആര്‍.എസ്.എസ്, കോൺഗ്രസ് അനുകൂലികൾ കുറച്ചുണ്ടല്ലോ?”; ജപ്‍തി വിവാദത്തില്‍ കെ.ടി ജലീലിന്‍റെ പ്രതികരണം

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ നടക്കുന്ന ജപ്‍തി നടപടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി കെ.ടി ജലീല്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ക്കും നടപടി നേരിടേണ്ടി വരുന്നുണ്ടെന്ന വിമര്‍ശനത്തിലാണ് ജലീലിന്‍റെ പ്രതികരണം. ഉദ്യോഗസ്ഥരിൽ ആര്‍.എസ്.എസ്, കോൺഗ്രസ് അനുകൂലികൾ കുറച്ചുണ്ടെന്നും സർക്കാരിനെ പറയിപ്പിക്കാൻ അത്തരക്കാർ നടത്തിയ നീക്കത്തിൻ്റെ ഭാഗമായി ഇതിനെ കണ്ടാല്‍ മതിയെന്നും ജലീല്‍ ഫേസ്...

ഫുട്‌ബോൾ റോഡിലേക്ക് ഉരുണ്ടു, ബൈക്കിൽ തട്ടി; മറിഞ്ഞുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

മലപ്പുറം: നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് മറിഞ്ഞുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി യുവതിക്ക്  ദാരുണാന്ത്യം. തൃക്കലങ്ങോട് 32-ൽ തട്ടാൻ കുന്ന് സ്വദേശി ഫാത്തിമ സുഹ്‌റ (38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 ടെ ഒതായി വെള്ളച്ചാലിൽ വെച്ചാണ് അപകടം. ഇന്നലെ വൈകുന്നേരം അരീക്കോട് മൈത്രയിലെ ബന്ധുവീട്ടിൽ നിന്ന് വിവാഹത്തിൽ പങ്കെടുത്ത് സഹോദരനൊപ്പം...

ഇനി ഹർത്താലിൽ കല്ലെടുക്കുന്നവർ രണ്ടാമതൊന്ന് ആലോചിക്കും, നിരോധിച്ച പി എഫ് ഐ നേതാക്കളുടെ 236 സ്വത്തുക്കൾ ജപ്തി ചെയ്തു, കൂടുതൽ മലപ്പുറത്ത്

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിലെ 5.20 കോടി രൂപയുടെ നഷ്ടം ഈടാക്കാൻ സംസ്ഥാന വ്യാപകമായി നേതാക്കളുടെയും പ്രവർത്തകരുടെയും 236 സ്വത്തുക്കൾ ജപ്തി ചെയ്തു. രണ്ടു ദിവസമായി നടന്ന നടപടികൾ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ പൂർത്തിയായി. ജപ്തി ചെയ്ത ഭൂമിയുടെ കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. മലപ്പുറത്താണ് ഏറ്റവും കൂടുതൽ ജപ്തി 126. തിരൂർ താലൂക്കിൽ...

ഒരു മാസത്തോളം വിദ്യാർഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ, കുടുതൽ സംഭവങ്ങളുണ്ടോയെന്ന് സംശയം; അന്വേഷണം

അരൂർ: വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. ചന്തിരൂരിലെ മദ്രസയിൽ നടന്ന സംഭവത്തിലാണ് പ്രതിയായ മദ്രസ അധ്യാപകനെ അരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അരൂക്കുറ്റി സ്വദേശിയും മദ്രസ അധ്യാപകനുമായ 63 വയസ്സുള്ള മുഹമ്മദാണ് പിടിയിലായത്. പ്രതി ഒരു മാസമായി പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്നാണ് വിവരം. പ്രതി മദ്രസയിൽ സമാന രീതിയിൽ...

‘കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്നു’; മുസ്ലിം ലീഗുകാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന് ലീഗ്

മലപ്പുറം: പോപ്പുലർ ഫ്രണ്ട് ജപ്തിയുടെ മറവിൽ മുസ്ലിം ലീഗുകാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന ആരോപണവുമായി മുസ്ലിം ലീഗ്. പോപ്പുലർ ഫ്രണ്ട് ജപ്തിക്കിടെ മലപ്പുറത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്ത്‌ ജപ്തി ചെയ്തത് സർക്കാരും പിഎഫ്ഐയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും മുസ്ലിം ലീഗ് നേതാക്കൾ ആരോപിച്ചു. മലപ്പുറത്ത്‌ പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത നാല് പേരുടെ വസ്തു...

കണ്ണൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്: പരിയാരത്തെ ഡോക്ടർമാരുടെ സഹായത്തിൽ പുറത്തെടുത്ത് പൊാലീസ്

കണ്ണൂർ: വിമാനത്താവളത്തിൽ പൊലീസ്  ഒരു കിലോ സ്വർണവുമായി  യാത്രക്കാരനെ  പിടികൂടി. മംഗലാപുരം സ്വദേശി മുഹമ്മദ് സെനീറിനെയാണ് അറസ്റ്റ് ചെയ്തത്. പേസ്റ്റ് രൂപത്തിലുള്ള 1071 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. മലദ്വാരത്തിൽ കയറ്റിയ സ്വർണം പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ അജിത് കുമാറിന്റെ നിർദേശപ്രകാരം  സ്‌ക്വാഡ് അംഗങ്ങളും മട്ടന്നൂർ...

മാലിന്യ നിർമാർജനം: വീട്ടുടമകൾ നൽകേണ്ട യൂസർഫീ കെട്ടിട നികുതിയെക്കാൾ കൂടും

തിരുവനന്തപുരം ∙ ഒരു വർഷം നൽകുന്ന കെട്ടിട നികുതിയെക്കാൾ കൂടുതൽ തുക ഏപ്രിൽ മുതൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജന യൂസർ ഫീ ആയി ഒരു വിഭാഗം വീട്ടുടമകൾ നൽകേണ്ടി വരും. വീടുകളും സ്ഥാപനങ്ങളും പൊതുപരിപാടികളുടെ സംഘാടകരും യൂസർ ഫീ നൽകുന്നതു നിർബന്ധമാക്കാൻ പഞ്ചായത്ത്, നഗരസഭാ ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ തദ്ദേശ വകുപ്പ് തീരുമാനിച്ചതോടെയാണിത്. ചട്ടഭേദഗതി നിയമസഭാ...

വധുവിന് പരമാവധി സമ്മാനം ഒരു ലക്ഷവും 10 പവനും; സ്ത്രീധന നിരോധന ചട്ടം പുതുക്കുന്നു

തിരുവനന്തപുരം ∙ വിവാഹത്തിനു മുൻപു വധൂവരന്മാർക്ക് കൗൺസലിങ് നൽകുന്നതും വധുവിനു രക്ഷിതാക്കൾ നൽകുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നു നിബന്ധന വയ്ക്കുന്നതും ഉൾപ്പെടെ വ്യവസ്ഥകൾ ഉൾപ്പെടുത്തി സ്ത്രീധന നിരോധനച്ചട്ടങ്ങൾ പരിഷ്കരിക്കാൻ സർക്കാർ നടപടി തുടങ്ങി. കൊല്ലം നിലമേൽ സ്വദേശി വിസ്മയയുടെ ആത്മഹത്യയ്ക്കു പിന്നാലെ സംസ്ഥാന വനിതാ കമ്മിഷൻ...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img