Kerala

‘ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കള്‍’, തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ഹിന്ദുവെന്ന് വിളിക്കണം. ഹിന്ദുവെന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിര്‍ണ്ണയിക്കുന്ന പദമാണെന്നും ഗവര്‍ണര്‍. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹിന്ദു കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. സനാതന ധര്‍മ്മം ഉയര്‍ത്തിക്കാട്ടിയ സംസ്കാരത്തിന്‍റെ പേരാണ് ഹിന്ദുവെന്ന് പറഞ്ഞായിരുന്നു ഗവര്‍ണറുടെ ഉദ്ഘാടന പ്രസംഗം. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മഴയ്ക്ക് സാദ്ധ്യത

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത. ബംഗാള്‍ ഉള്‍ക്കടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. അടുത്ത് 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലാണ് രൂപപ്പെട്ടിരിക്കുന്നത്. മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന്...

‘പൊലീസിൽ ഇനി പുതിയ വേഷം’ ഡി.വൈ.എസ്.പിയായി ചുമതലയേറ്റ് സിബി തോമസ്

കാസർകോട്: നടനും കാസർകോട് വിജിലൻസ് ഇൻസ്‌പെക്ടറുമായിരുന്ന സിബി തോമസ് വയനാട് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പിയായി ചുമതലയേറ്റു. ചുമതലയേറ്റ വിവരം ഫേസ്ബുക്കിലൂടെ താരം പങ്കുവെച്ചു. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് സിബി തോമസ് എന്ന പൊലീസുകാരൻ സിനിമയിലെത്തുന്നത്. പൊലീസ് ജോലിക്കൊപ്പം അഭിനേതാവിൻറെ കുപ്പായമണിഞ്ഞ സിബി 2015...

ആദ്യം സെക്‌സ് ചാറ്റ്; ലൈംഗികബന്ധത്തിനായി വീട്ടിലേക്ക് വിളിച്ചു വരുത്തി; കുടിപ്പിച്ചത് വിഷം; ഉയര്‍ന്ന സാമ്പത്തികമുള്ള സൈനികനെ സ്വന്തമാക്കാന്‍ ഗ്രീഷ്മ നടത്തിയത് കൊടുംക്രൂരത; ഞെട്ടിച്ച് കുറ്റപത്രം

തിരുവനന്തപുരം പാറശ്ശാല സ്വദേശി ഷാരോണ്‍ വധക്കേസില്‍ ഗുരുതര ആരോപണങ്ങളുമായി പൊലീസിന്റെ കുറ്റപത്രം. ഗ്രീഷ്മ അറസ്റ്റിലായി 85-ാം ദിവസമാണ് കുറ്റപത്രം ക്രൈംബ്രാഞ്ച് സംഘം നെയ്യാറ്റിന്‍കര കോടതിയില്‍ സമര്‍പ്പിച്ചത്. കൊലപാതകം സൂഷ്മമായി ആസൂത്രണം ചെയ്തതെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. സുഹൃത്തായ ഷാരോണിനെ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കി ഗ്രീഷ്മാ കൊലപ്പെടുത്തിയെന്നാണ് കേസ്. കുറ്റപത്രത്തില്‍ ഗ്രീഷ്മയാണ് ഒന്നാംപ്രതി, രണ്ടാംപ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ...

മക്കൾ പോപ്പുലർ ഫ്രണ്ടുകാര്‍, കുടുംബം എന്ത് പിഴച്ചു? സ്വത്ത്‌ ജപ്തി ചെയ്യുന്നത് എന്തടിസ്ഥാനത്തില്‍?; കെഎം ഷാജി

കോഴിക്കോട്: മിന്നല്‍ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച് സംസ്ഥാനത്ത് നാശനഷ്ടമുണ്ടാക്കിയതിന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി രംഗത്ത്. പതിനായിരക്കണക്കിന് ഹെക്ടർ ഭൂമി പിടിച്ചെടുക്കാനുള്ള കോടതി ഉത്തരവ് അലമാരയിൽ ഇരിക്കുമ്പോളാണ് പത്തും പതിനഞ്ചു സെന്‍റുള്ളവരുടെ ഭൂമി ജപ്തി  ചെയ്യാൻ കയറി ഇറങ്ങുന്നത്. കോടതി വിധികൾ നടപ്പാക്കുന്നതിൽ പോലും സര്‍ക്കാര്‍...

‘ജപ്‍തി നടപടികളുടെ പേരില്‍ ആരും വഴിയാധാരമാകില്ല’, പിഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി എസ്‍ഡിപിഐ

കണ്ണൂര്‍:  മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ നിന്ന് വസ്തുക്കള്‍ ജപ്തി ചെയ്യുന്നത് തുടരവേ പിഎഫ്ഐ പ്രവർത്തകർക്ക് പിന്തുണയുമായി എസ്‍ഡിപിഐ. ജപ്തി നടപടികളുടെ പേരിൽ ആരും വഴിയാധാരമാകില്ലെന്ന് എസ്‍ഡിപിഐ ദേശീയ പ്രസിഡൻ്റ് എം കെ ഫൈസി പറഞ്ഞു. എല്ലാവരെയും സംരക്ഷിക്കും. ഒരു പ്രമാണിക്കും ചിരിക്കാനുള്ള അവസരം നൽകില്ല. ജപ്തി നടപടികളുടെ പേരിൽ ആരും വഴിയാധാരമാകില്ലെന്നും...

വീണ്ടും കേരളം ഒന്നാമത്; സ്റ്റാര്‍ട്ടപ്പ് മിഷന് അംഗീകാരം

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളെ കുറിച്ച് 20212-2ല്‍ നടത്തിയ വേള്‍ഡ് ബഞ്ച് മാര്‍ക്ക് സ്റ്റഡിയില്‍ ഏറ്റവും മികച്ച 5 പൊതു/സ്വകാര്യ ബിസിനസ് ഇന്‍കുബേറ്ററുകളില്‍ ഒന്നായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. വേള്‍ഡ് ബെഞ്ച്മാര്‍ക്ക് സ്റ്റഡി 2021-2022ന്റെ ആറാം പതിപ്പിനായി 1895 സ്ഥാപനങ്ങളെയാണ് വിലയിരുത്തിയത്. അതില്‍ നിന്നാണ്  കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തെരഞ്ഞെടുക്കപ്പെട്ടത്. വെര്‍ച്വല്‍ ഇന്‍കുബേഷന്‍ പ്രോഗ്രാം, വിവിധ ഘട്ടങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി...

‘ഉണ്ണി മുകുന്ദന്‍ സമാജം സ്റ്റാര്‍’, ഞാന്‍ മകരസംക്രാന്തി സ്റ്റാറെന്ന് പറയാന്‍ നീയാരടാ; വീട്ടില്‍ വന്ന് അടിക്കുമെന്ന് ഭീഷണി; മലപ്പുറത്തേക്ക് വാടായെന്ന് വ്‌ളോഗര്‍; വെല്ലുവിളി ഏറ്റെടുക്കാതെ പൂരത്തെറി വിളിച്ച് ഉണ്ണി

മാളികപ്പുറം സിനിമയെ യുട്യൂബിലൂടെ വിമര്‍ശിച്ച വ്‌ളോഗറെ ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദന്‍. സിനിമയില്‍ ഭക്തി വിറ്റാണ് ഹിറ്റടിച്ചതെന്നും ഉണ്ണി മുകുന്ദന്‍ ‘സമാജം സ്റ്റാര്‍ ആണെന്നും വ്‌ളോഗറായ സായി കൃഷ്ണ വിമര്‍ശിച്ചു. ഇതു സംബന്ധിച്ച് മൂന്നു വീഡിയോകള്‍ അദേഹം തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. മാളികപ്പുറം സിനിമയില്‍ അഭിനയിച്ച കൊച്ചുകുട്ടിയെയും സായി...

അടിയന്തര എഡിറ്റോറിയല്‍; കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരെ പറഞ്ഞത് ചാനലിനെ പ്രതിസന്ധിയിലാക്കി; ഉടന്‍ അവതാരകന്റെ അന്തിച്ചര്‍ച്ച എന്നെന്നേക്കുമായി അവസാനിപ്പിച്ചു; 24 ന്യൂസ്-റഹിം വിവാദത്തില്‍ ‘കുത്തി’ ഹര്‍ഷന്‍

സിപിഎം നേതാവ് എഎ റഹിം എംപിയും 24 ന്യൂസ് ചാനലും തമ്മിലുള്ള തര്‍ക്കത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ചാനലിലെ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍. ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ 24 ചാനല്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചയില്‍ നിന്നു പിന്‍വലിഞ്ഞതിനെതിരെ നേരത്തെ റഹിം രംഗത്തുവന്നിരുന്നു. ചാനലിന്റെ ബിജെപി വിധേയത്വമാണ് ഇതിന് പിന്നില്ലെന്നും അദേഹം ആരോപിച്ചു. എന്നാല്‍, ഈ ആരോപണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് ചാനല്‍...

കെഎസ്ആര്‍ടിസി ബസ് അപകടകരമായി ഓടിച്ചാല്‍ ഇനി പിടിവീഴും; ദൃശ്യങ്ങള്‍ വാട്സാപ്പിലയയ്ക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് അമിതവേഗത്തിലും അപകടകരമായും ഓടുന്ന കെഎസ്ആര്‍ടിസി ബസുകളുടെ വിഡിയോ പകർത്തി വാട്സാപ്പിൽ അയയ്ക്കാൻ സംവിധാനവുമായി ഗതാഗത വകുപ്പ്. അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപെട്ടാൽ 91886–19380 എന്ന വാട്സാപ് നമ്പരിൽ വിഡിയോ അയയ്ക്കാം. ഡ്രൈവറെ ആദ്യം ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യാനും ഗുരുതരമായ തെറ്റാണെങ്കില്‍ കടുത്ത ശിക്ഷ നല്‍കാനുമാണു ഗതാഗത വകുപ്പിന്റെ തീരുമാനം. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണു പരിഷ്കാരമെന്നു...
- Advertisement -spot_img

Latest News

കാത്തിരിപ്പ് വിഫലം, തിരച്ചിലിനൊടുവില്‍ കിട്ടിയത് വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം

ബം​ഗളൂരു: ചിക്കമം​ഗളൂരുവിൽ വിനോദയാത്രക്കിടെ കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ കാണാതായ വെള്ളച്ചാട്ടത്തിന് സമീപത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ മണിക്കധാര...
- Advertisement -spot_img