Monday, December 8, 2025

Kerala

രാത്രി പെൺകുട്ടികളെ കാണാൻ കാമുകൻമാരും ആൺസുഹൃത്തുക്കളും ഒരേസമയത്തെത്തി; ഏറ്റുമുട്ടൽ, പോക്‌സോ കേസ്

ഹരിപ്പാട് (ആലപ്പുഴ): പത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്‌സോ കേസ്. മറ്റു രണ്ടുപേര്‍ക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ഹരിപ്പാട് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ കാണാനായാണ് പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ വീട്ടിലെത്തിയത്. അതേസമയം, അവിടെയെത്തിയ പെണ്‍കുട്ടികളുടെ കാമുകന്മാര്‍...

പൊലീസ് വേഷത്തിൽ ഷൈൻ ടോം ചാക്കോയെ കണ്ട് പൊലീസ് പരിശോധനയെന്ന് കരുതി ബൈക്ക് ബ്രെക്ക് ചെയ്‌ത യുവാവിന് അപകടം

മലപ്പുറം എടപ്പാളിൽ സിനിമ ചിത്രീകരണം നടത്തുന്നതിനിടെ അപകടം. പൊലീസ് വേഷത്തിൽ ഷൈൻ ടോം ചാക്കോയെ കണ്ട് പൊലീസ് പരിശോധനയെന്ന് കരുതി യുവാവ് ബൈക്ക് ബ്രെക്ക് ചെയ്തപ്പോഴാണ് അപകടം. പരിശോധന ഭയന്ന് പെട്ടെന്ന് ബ്രെക്ക് പിടിക്കുകയായിരുന്നു യുവാവ്. യുവാവിന്റെ പരുക്ക് നിസ്സാരമാണ്. ആശുപത്രിയിൽ നിന്നും പരിശോധനകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. ഇന്ന് രാവിലെയാണ് അപകടം ഉണ്ടാകുന്നത്. ഷൈൻ...

പാമ്പുകടിച്ചാല്‍ ഇനി നിയമപ്രകാരം സര്‍ക്കാരിനെ അറിയിക്കണം; നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

കണ്ണൂര്‍: പാമ്പുകടിയും മരണവും നിയമപ്രകാരം സര്‍ക്കാരിനെ അറിയിക്കേണ്ടതായി (നോട്ടിഫയബിള്‍ ഡിസീസ്) കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആസ്പത്രികള്‍ പാമ്പുകടിയേറ്റ കേസുകള്‍ നിര്‍ബന്ധമായും ഇനി നിശ്ചിത മാതൃകയില്‍ റിപ്പോര്‍ട്ട് ചെയ്യണം. സംസ്ഥാന പൊതുജനാരോഗ്യ നിയമപ്രകാരം ഇതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി. പാമ്പുകടിയേല്‍ക്കുന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ശേഖരിച്ച്...

പിഴത്തുക വിഴുങ്ങി ഇ-ചെലാന്‍ സൈറ്റ്, പരാതി നല്‍കാന്‍ സംവിധാനമില്ല; ഗതാഗതനിയമലംഘനത്തിന് പണമടച്ചവര്‍ ആശങ്കയില്‍

തിരുവനന്തപുരം: ഗതാഗതനിയമലംഘനത്തിന് 'ഇ-ചെലാന്‍' വെബ്‌സൈറ്റ് വഴി ഓണ്‍ലൈനില്‍ പണം അടച്ചവരുടെ തുക നഷ്ടമായി. ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം കുറവുവന്നെങ്കിലും പിഴ ഒടുക്കിയതായി കാണിക്കുന്നില്ല. വീണ്ടും അടയ്ക്കണമെന്ന സന്ദേശമാണ് തെളിയുന്നത്. പൂര്‍ത്തിയാകാത്ത പണമിടപാട് പരിശോധിക്കാനുള്ള വെബ്‌സൈറ്റിലെ സംവിധാനം പ്രവര്‍ത്തനരഹിതമാണ്. പരാതിപ്പെടാന്‍ മറ്റുവഴികളൊന്നും അതില്‍ ഇല്ല. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 'ഇ-ചെലാന്‍' സൈറ്റിലാണ് പോലീസ്, മോട്ടോര്‍വാഹന വകുപ്പുകള്‍ ചുമത്തുന്ന കേസുകള്‍ക്ക്...

ഇന്ന് മുതൽ ഇന്ത്യയിൽ അടിമുടി മാറ്റം; നിർദേശങ്ങൾ അറിഞ്ഞിരുന്നോളൂ, ഇല്ലെങ്കിൽ ‘പണി പാളും’

ഇന്ത്യയിൽ ഇന്ന് മുതൽ ബാങ്കിങ് ഉള്‍പ്പടെ വിവിധ മേഖലകളില്‍ പുതിയ നിയന്ത്രണങ്ങൾ വരും. വ്യാജ ഒടിപികൾ തടയുന്നതിനുള്ള പരിഷ്കാരങ്ങൾ, മാലിദ്വീപ് ടൂറിസം നിയമങ്ങളിലെ മാറ്റങ്ങൾ, ചില ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് മാനദണ്ഡങ്ങളുടെ അപ്ഡേറ്റ് എന്നിവ ഉൾപ്പെടുന്നതാണ് മാറ്റങ്ങൾ. ഉപഭോക്താക്കളുടെ സുരക്ഷ വർ‌ധിപ്പിക്കാനും അതോടൊപ്പം ഉപയോക്തൃ സുരക്ഷയും ലക്ഷ്യമിട്ടുകൊണ്ടാണ് നിയന്ത്രണം കൊണ്ടുവരാൻ പദ്ധതിയിടുന്നത്. ട്രായിയുടെ പുതിയ നിയന്ത്രണം:...

തുടർച്ചയായ അഞ്ചാം മാസവും എൽപിജി വാണിജ്യ സിലിണ്ടർ വില കൂട്ടി; കേരളത്തിൽ കൂടിയത് 17 രൂപ, പുതിയ വില 1827

കൊച്ചി: രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടർ വില തുടർച്ചയായ അഞ്ചാം മാസവും വ‍ർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് വിലയിൽ വ‍ർധനവുണ്ടായത്. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. കേരളത്തിൽ 17 രൂപയോളം വർധനവാണ് ഇതോടെയുണ്ടാകുന്നത്. 1827 രൂപയാണ് കേരളത്തിൽ 19 കിലോ...

ഡിസംബർ പിറന്നു, കെഎസ്ഇബിയുടെ സുപ്രധാന അറിയിപ്പുകൾ അറിഞ്ഞിരിക്കണം! ഇനിമുതൽ ഈ 7 കാര്യങ്ങൾ ഓൺലൈനിലൂടെ മാത്രം

തിരുവനന്തപുരം: ഡിസംബർ മാസം തുടങ്ങിയതോടെ ഉപഭോക്താക്കൾ കെ എസ് ഇ ബിയുടെ സുപ്രധാന മാറ്റങ്ങൾ അറിഞ്ഞിരിക്കണം. പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകളക്കമുള്ള പല കാര്യങ്ങളും ഇന്ന് മുതൽ ഓണ്‍ലൈനിലൂടെ മാത്രമാകും സാധ്യമാകുക. വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് അപേക്ഷകൾ പൂർണ്ണമായും ഓൺലൈനാക്കാൻ തീരുമാനിച്ചതെന്ന്...

നവംബര്‍ മാസത്തെ റേഷൻ വാങ്ങിയില്ലേ? വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഡിസംബർ 4-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് അവധി ആയിരിക്കുന്നതും ഡിസംബർ 5 മുതൽ ഡിസംബർ മാസത്തെ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഉപഭോക്തൃ സംരക്ഷണ അവാർഡിന്...

‘ഫിൻജാൽ’ എഫക്ട്, കേരളത്തിലും അതിശക്ത മഴ വരുന്നു; വീണ്ടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, തിങ്കളാഴ്ച 7 ജില്ലകളിൽ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫിൻജാൽ ചുഴലിക്കാറ്റ് കരതൊടുന്ന സാഹചര്യത്തിൽ കേരളത്തിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. തിങ്കളാഴ്ച കേരളത്തിലെ വിവിധ ജില്ലകളിൽ അതിശക്ത മഴക്കാണ് സാധ്യത. തിങ്കളാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്...

വിലക്ക് നീക്കി, മോട്ടോര്‍വാഹന ഓഫീസിൽ അപേക്ഷയ്ക്കൊപ്പം ഡിജിറ്റല്‍ ലൈസന്‍സ് ഹാജരാക്കാം

തിരുവനന്തപുരം: മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളില്‍ ഡിജിലോക്കര്‍, എം. പരിവാഹന്‍ മൊബൈല്‍ ആപ്പുകളില്‍നിന്നുള്ള ഡിജിറ്റല്‍ ലൈസന്‍സുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. പുതുക്കലുള്‍പ്പെടെയുള്ള അപേക്ഷകളില്‍ ലൈസന്‍സിന്റെ ഡിജിറ്റല്‍ പകര്‍പ്പ് ഹാജരാക്കിയാല്‍ മതിയാകും. നേരത്തേ, ലൈസന്‍സിന്റെ പകര്‍പ്പുതന്നെ ഹാജരാക്കണമായിരുന്നു. മോട്ടോര്‍വാഹനവകുപ്പും ഡിജിറ്റല്‍ ലൈന്‍സിലേക്കുമാറിയ സാഹചര്യത്തില്‍, വകുപ്പുതന്നെ പഴയ കാര്‍ഡ് ലൈസന്‍സിന്റെ പകര്‍പ്പുവേണമെന്നാവശ്യപ്പെടുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ച് 'മാതൃഭൂമി' വാര്‍ത്ത നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നാഗരാജു...
- Advertisement -spot_img

Latest News

ജനന സർട്ടിഫിക്കറ്റിൽ കൃത്യമം കാട്ടി യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായി; പുത്തിഗെ കോൺഗ്രസിൽ പുതിയ വിവാദം  

കുമ്പള.പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിയിരിക്കെ പുത്തിഗെ കോൺഗ്രസിൽജനന സർട്ടിഫിക്കറ്റ് വിവാദം ചൂടുപിടിക്കുന്നു. ജനന സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തി യൂത്ത് കോൺഗ്രസിൻ്റെ അധ്യക്ഷ പദവിയിലെത്തിയ ജുനൈദിനെ ബ്ലോക്ക് പഞ്ചായത്ത്...
- Advertisement -spot_img