കണ്ണൂർ : കണ്ണൂരിൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവമുണ്ടായത്. പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ആകെ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്....
തിരുവനന്തപുരം: സംസ്ഥാനത്ത് തീർപ്പാകാതെ ഏഴ് ലക്ഷത്തിലധികം ഫയലുകൾ കെട്ടിക്കിടക്കുന്നു. ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പാക്കാനുള്ളത് തദ്ദേശ വകുപ്പിലാണ്. ഇവിടെ മാത്രം കെട്ടിക്കിടക്കുന്നത് രണ്ടര ലക്ഷത്തിലധികം ഫയലുകളാണ്.
'ഓരോ ഫയലും ഓരോ ജീവിതമാണ്' എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകൾ കേട്ട് കോരിത്തരിക്കാത്ത മലയാളിയില്ല. പിന്നാലെ എത്തിയ ഫയൽ തീർപ്പാക്കൽ യജ്ഞങ്ങൾ വലിയ പ്രതീക്ഷകൾക്ക് വക നൽകി....
തിരുവനന്തപുരം: ഗുണ്ടാബന്ധമുള്ള 14 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തെന്ന് നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി. 23 ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗുണ്ടാ മാഫിയ ബന്ധവും അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും പേരിലാണ് അന്വേഷണം.
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു....
തിരുവനന്തപുരം: സംസ്ഥാനത്തെ ചെങ്കൽ ക്വാറികൾ അനിശ്ചിതകാല പണിമുടക്കിൽ. ക്വാറികൾ അടച്ചിട്ടാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം. പ്രശ്നം പരിഹരിക്കാതെ ചെങ്കൽ ക്വാറികൾ തുറന്ന് പ്രവർത്തിക്കില്ലെന്ന നിലപാടിലാണ് ഉടമകൾ.
പതിച്ചു നൽകിയ ഭൂമിയിൽ ക്വാറികൾക്ക് ലൈസൻസ് അനുവദിക്കുക, ലൈസൻസിന്റെ പേരിൽ ഭീമമായ പിഴ ചുമത്തുന്നത് നിർത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ചെങ്കൽ ക്വാറി ഉടമകൾ ഉന്നയിക്കുന്നത്. പിടിക്കപ്പെടുന്ന ലോറികൾക്ക്...
സംസ്ഥാനത്തെ മുഴുവന്‍ ഹോട്ടലുകളിലും ബേക്കറികളിലും ഇന്ന് മുതല്‍ നല്‍കുന്ന പാഴ്‌സലുകളില്‍ എത്ര സമയത്തിനകം ഭക്ഷണം കഴിക്കണമെന്നുള്ള സ്റ്റിക്കര്‍ നിര്‍ബന്ധമാക്കി . ഭക്ഷണം തയാറാക്കിയ സമയവും രേഖപ്പെടുത്തണം.
ഇത്തരത്തിലുള്ള സ്റ്റിക്കര്‍ ഇല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിരോധിച്ചിട്ടുണ്ട്. അതേസമയം ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് രണ്ടാഴ്ചകൂടി സാവകാശം അനുവദിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ പരിശോധന നടത്തുമെങ്കിലും ഫെബ്രുവരി 16 മുതലേ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതൽ നാലുമാസത്തേക്ക് വൈദ്യുതി നിരക്കിലുള്ള വർധന പ്രാബല്യത്തിൽ. യുണിറ്റിന് 9 പൈസയാണ് കൂടുക. 40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർധന ബാധകമല്ല. മറ്റുള്ളവരിൽ നിന്ന് മെയ് 31 വരെയാണ് ഇന്ധന സർചാർജ് ഈടാക്കുക. കഴിഞ്ഞ വർഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിൽ ബോർഡിനുണ്ടായ അധിക ബാധ്യത...
ടെഹ്റാൻ: തെരുവിൽ ഡാൻസ് കളിച്ച ദമ്പതികൾക്ക് പത്ത് വർഷം ജയിൽ ശിക്ഷ വിധിച്ച് ഇറാൻ. ടെഹ്റാനിലെ ആസാദി ടവറിലാണ് ആമിർ മുഹമ്മദ് അഹ്മദിയും ജീവിത പങ്കാളി അസ്ത്യാസ് ഹഖീഖിയും നൃത്തം ചെയ്തത്. ഈ വീഡിയോ ഇന്സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിറകെയാണ് ദമ്പതികൾക്കെതിരെ കേസെടുത്തത്. അഴിമതിയും ലൈംഗികതയും പ്രചരിപ്പിച്ചുവെന്ന കുറ്റം ഇവർക്കെതിരെ ഇറാൻ പൊലീസ്...
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ സംഘർഷത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിരുന്ന 28 യൂത്ത് ലീഗ് പ്രവർത്തകർക്ക് ജാമ്യം. പൊതുമുതൽ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം കെട്ടിവച്ചതിനെ തുടർന്നാണ് ജാമ്യം. 14 ദിവസമായി പ്രവർത്തകർ ജയിലായിരുന്നു. കേസിലെ ഒന്നാം പ്രതിയും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി കെ ഫിറോസ് ഇപ്പോഴും ജയിലിലാണ്. ഫിറോസ് ജാമ്യാപേക്ഷ...
എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവക്രിസ്റ്റ . മന്ത്രിമാരായ പി. പ്രസാദ്, ശിവന്‍ കുട്ടി, സജി ചെറിയാന്‍, റോഷി അഗസ്റ്റിന്‍, അബ്ദുള്‍ റഹിമാന്‍ , റിയാസ്, ബാലഗോപാല്‍, കെ. രാജന്‍ എന്നിവര്‍ക്കാണ് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങിയത്. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിക്കും പുതിയ ഇന്നോവ ക്രിസ്റ്റ അനുവദിച്ചു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ശേഷവും നൂറിലധികം സീറ്റുകൾനേടി അധികാരത്തിൽ വരുമെന്ന് ഉറപ്പാണെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
സർക്കാരിനെതിരെയുള്ള അതിശക്തമായ വികാരം നിലനിൽക്കുന്നുണ്ടെന്നും, എൽഡിഎഫിന് വോട്ട്...