Kerala

പെട്രോൾ-ഡീസൽ വില ലിറ്ററിന് രണ്ട് രൂപ കൂടും; ജനത്തെ പിഴിഞ്ഞ് സർക്കാർ

തിരുവനന്തപുരം: ഇന്ധന വിലയും മദ്യ വിലയും വാഹന നികുതിയും വൈദ്യുതി തീരുവയും കൂട്ടിയതുൾപ്പെടെ നിർണായക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. സാധാരണക്കാരുടെ ജീവിത ചെലവ് ഉയര്‍ത്തുന്നതാണ് സംസ്ഥാന ബജറ്റ്. മദ്യത്തിനും ഇന്ധനത്തിനും സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയതോടെ രണ്ടിനും വലി കൂടും എന്ന് ഉറപ്പായി. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക്...

സംസ്ഥാനത്ത് 2434 മയക്കുമരുന്ന് ഇടപാടുകാരുണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 2434 മയക്കുമരുന്ന് ഇടപാടുകാരുണ്ടെന്ന് സർക്കാർ. 412 പേരുളള കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മയക്കുമരുന്ന് ഇടപാടുകാരുള്ളത്. 376 ഇടപാടുകാർ ഉള്ള എറണാകുളം ആണ് രണ്ടാമത്. സർക്കാർ തയ്യാറാക്കിയ ഡേറ്റാ ബാങ്ക് അനുസരിച്ചുള്ള കണക്ക് എക്സൈസ് മന്ത്രി എം.ബി.രാജേഷാണ് നിയമസഭയെ രേഖമൂലം അറിയിച്ചത്. സംസ്ഥാനത്ത് മയക്കുമരുന്ന വരവും ഉപയോഗവും വർദ്ധിച്ചപ്പോഴാണ് ഡേറ്റാ ബാങ്ക് തയ്യാറാക്കിയത്....

എറണാകുളം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍

കൊച്ചി: എറണാകുളം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് സ്വദേശി സന്തോഷാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ശരീരത്തിൽ കുത്തേറ്റ പാടുകളെന്നും കൊലപാതകമാണെന്നാണ് പ്രഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു.

കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ചതിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാരണമെന്ന് എംവിഡി

കണ്ണൂര്‍: കണ്ണൂരില്‍ ഓടുന്ന കാറിന് തീ പിടിച്ചതിന് കാരണം സ്റ്റിയറിങ്ങിന്റെ ഭാഗത്ത് നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് ആവാമെന്ന്  മോട്ടോർ വാഹന വകുപ്പ് . എക്സ്ട്രാഫിറ്റിങ്സിൽ നിന്നുളള ഷോർട്ട് സർക്യൂട്ട് ആണോ എന്ന്  വിശദ പരിശോധ തുടങ്ങിയെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രവീൺ കുമാർ  പറഞ്ഞു. പ്രസവ വേദനയെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന കുടുംബം...

പോ​പു​ല​ർ ഫ്ര​ണ്ട്: ജപ്തി നടപടികളിൽ പിഴവ് സംഭവിച്ചെന്ന് സർക്കാർ; പരാതി പരിഹരിക്കാൻ ഹൈകോടതി നിർദേശം

കൊച്ചി: പോ​പു​ല​ർ ഫ്ര​ണ്ടി​ന്‍റെ ഹ​ര്‍ത്താ​ലി​ലു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ട​ന​യു​ടെ​യും പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ​യും സ്വ​ത്തു​ക്ക​ൾ​ ക​ണ്ടു​കെ​ട്ടി​യതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ പരിഹരിക്കാൻ ഹൈകോടതി നിർദേശം. പരാതികൾ പരിഹരിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാറിന് ഹൈകോടതി നിർദേശം നൽകി. ജപ്തി നടപടികളിൽ പിഴവ് സംഭവിച്ചതായി സംസ്ഥാന സർക്കാർ ഹൈകോടതിയിൽ വ്യക്തമാക്കി. ഒരാഴ്ച കൊണ്ട് തിരക്കിട്ട് ജപ്തി നടപടികൾ...

ഊണിനൊപ്പം നല്‍കിയ മീനിന് വലുപ്പമില്ല, ചാറും കുറഞ്ഞു; ഹോട്ടല്‍ ജീവനക്കാരെ കരിങ്കല്ലിന് ഇടിച്ചുവീഴ്ത്തി; ആറു കൊല്ലം സ്വദേശികള്‍ അറസ്റ്റില്‍

ഹോട്ടലില്‍ ഊണിന് നല്‍കിയ മീന്‍കഷണത്തിന് വലുപ്പമില്ലെന്ന് ആരോപിച്ച് ഹോട്ടല്‍ ജീവനക്കാരെ കല്ലിനിടിച്ച് വീഴ്ത്തിയ ആറു യുവാക്കള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശികളായ ആറുപേരാണ് അക്രമം കാട്ടിയതെന്ന് പൊലീസ് വ്യക്തമാക്കി.കൊല്ലം നെടുമണ്‍ കടുക്കോട് കുരുണ്ടിവിളവീട്ടില്‍ പ്രദീഷ് മോഹന്‍ദാസ് (35), കൊല്ലം നെടുപന കളയ്ക്കല്‍കിഴക്കേതില്‍ വീട്ടില്‍ എസ്.സഞ്ജു (23), കൊല്ലം നെടുപന മനുഭവന്‍ വീട്ടില്‍ മഹേഷ് ലാല്‍ (24),...

സിപിഐഎം നേതാവ് ബിജെപിയിലേക്ക് ‘അവസാനം പോകുന്നവൻ ലൈറ്റും ഫാനും ഓഫാക്കണ്ട, ആപ്പീസിൽ വെട്ടവും അനക്കവുമൊക്കെ ഉണ്ടായിക്കോട്ടേ’; രാഹുൽ മാങ്കൂട്ടത്തിൽ

ത്രിപുരയിലെ സിപിഐഎം നേതാവും എം.എൽ.എയുമായ മുബാഷർ അലി ഇന്നലെയാണ് ബി.ജെ.പിയിൽ ചേർന്നത്. പിന്നാലെ ബി.ജെ.പി സ്ഥാനാർഥിയായി മുബാഷർ പത്രിക നൽകുകയും ചെയ്തു. ത്രിപുരയിൽ സിപിഐഎം നേതാവ് ബി.ജെ.പി സ്ഥാനാർഥിയായതിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. ”അവസാനം പോകുന്നവൻ ലൈറ്റും ഫാനും ഓഫാക്കണ്ട, ഉള്ളിൽ ആരുമില്ലെങ്കിലും ആപ്പീസിൽ വെട്ടവും അനക്കവുമൊക്കെ ഉണ്ടായിക്കോട്ടേന്ന്…”-രാഹുൽ ഫേസ്ബുക്കിൽ...

കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ചു, ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു, നാല് പേർ രക്ഷപ്പെട്ടു

കണ്ണൂർ : കണ്ണൂരിൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവമുണ്ടായത്. പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന സംഘം സഞ്ചരിച്ച കാറാണ്  അപകടത്തിൽപ്പെട്ടത്. കാറിൽ ആകെ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്....

സംസ്ഥാനത്ത് തീർപ്പാകാതെ കെട്ടിക്കിടക്കുന്നത് ഏഴ് ലക്ഷം ഫയലുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തീർപ്പാകാതെ ഏഴ് ലക്ഷത്തിലധികം ഫയലുകൾ കെട്ടിക്കിടക്കുന്നു. ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പാക്കാനുള്ളത് തദ്ദേശ വകുപ്പിലാണ്. ഇവിടെ മാത്രം കെട്ടിക്കിടക്കുന്നത് രണ്ടര ലക്ഷത്തിലധികം ഫയലുകളാണ്. 'ഓരോ ഫയലും ഓരോ ജീവിതമാണ്' എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകൾ കേട്ട് കോരിത്തരിക്കാത്ത മലയാളിയില്ല. പിന്നാലെ എത്തിയ ഫയൽ തീർപ്പാക്കൽ യജ്ഞങ്ങൾ വലിയ പ്രതീക്ഷകൾക്ക് വക നൽകി....

അനധികൃത സ്വത്ത്,ഗുണ്ടാബന്ധം:21ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു,14 പൊലീസുകാർക്കെതിരെ നടപടിയെടുത്തു- മുഖ്യമന്ത്രി

തിരുവനന്തപുരം: ഗുണ്ടാബന്ധമുള്ള 14 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തെന്ന് നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി. 23 ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗുണ്ടാ മാഫിയ ബന്ധവും അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും പേരിലാണ് അന്വേഷണം. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു....
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img