Thursday, August 28, 2025

Kerala

ഡിസംബർ പിറന്നു, കെഎസ്ഇബിയുടെ സുപ്രധാന അറിയിപ്പുകൾ അറിഞ്ഞിരിക്കണം! ഇനിമുതൽ ഈ 7 കാര്യങ്ങൾ ഓൺലൈനിലൂടെ മാത്രം

തിരുവനന്തപുരം: ഡിസംബർ മാസം തുടങ്ങിയതോടെ ഉപഭോക്താക്കൾ കെ എസ് ഇ ബിയുടെ സുപ്രധാന മാറ്റങ്ങൾ അറിഞ്ഞിരിക്കണം. പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകളക്കമുള്ള പല കാര്യങ്ങളും ഇന്ന് മുതൽ ഓണ്‍ലൈനിലൂടെ മാത്രമാകും സാധ്യമാകുക. വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് അപേക്ഷകൾ പൂർണ്ണമായും ഓൺലൈനാക്കാൻ തീരുമാനിച്ചതെന്ന്...

നവംബര്‍ മാസത്തെ റേഷൻ വാങ്ങിയില്ലേ? വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഡിസംബർ 4-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് അവധി ആയിരിക്കുന്നതും ഡിസംബർ 5 മുതൽ ഡിസംബർ മാസത്തെ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഉപഭോക്തൃ സംരക്ഷണ അവാർഡിന്...

‘ഫിൻജാൽ’ എഫക്ട്, കേരളത്തിലും അതിശക്ത മഴ വരുന്നു; വീണ്ടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, തിങ്കളാഴ്ച 7 ജില്ലകളിൽ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫിൻജാൽ ചുഴലിക്കാറ്റ് കരതൊടുന്ന സാഹചര്യത്തിൽ കേരളത്തിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. തിങ്കളാഴ്ച കേരളത്തിലെ വിവിധ ജില്ലകളിൽ അതിശക്ത മഴക്കാണ് സാധ്യത. തിങ്കളാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്...

വിലക്ക് നീക്കി, മോട്ടോര്‍വാഹന ഓഫീസിൽ അപേക്ഷയ്ക്കൊപ്പം ഡിജിറ്റല്‍ ലൈസന്‍സ് ഹാജരാക്കാം

തിരുവനന്തപുരം: മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളില്‍ ഡിജിലോക്കര്‍, എം. പരിവാഹന്‍ മൊബൈല്‍ ആപ്പുകളില്‍നിന്നുള്ള ഡിജിറ്റല്‍ ലൈസന്‍സുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. പുതുക്കലുള്‍പ്പെടെയുള്ള അപേക്ഷകളില്‍ ലൈസന്‍സിന്റെ ഡിജിറ്റല്‍ പകര്‍പ്പ് ഹാജരാക്കിയാല്‍ മതിയാകും. നേരത്തേ, ലൈസന്‍സിന്റെ പകര്‍പ്പുതന്നെ ഹാജരാക്കണമായിരുന്നു. മോട്ടോര്‍വാഹനവകുപ്പും ഡിജിറ്റല്‍ ലൈന്‍സിലേക്കുമാറിയ സാഹചര്യത്തില്‍, വകുപ്പുതന്നെ പഴയ കാര്‍ഡ് ലൈസന്‍സിന്റെ പകര്‍പ്പുവേണമെന്നാവശ്യപ്പെടുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ച് 'മാതൃഭൂമി' വാര്‍ത്ത നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നാഗരാജു...

കണ്ണൂര്‍ വിമാനത്താവള വാര്‍ഷികം: ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റിന് 15 ശതമാനം ഇളവ്

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ യാത്രാടിക്കറ്റുകള്‍ക്ക് 15 ശതമാനം ഇളവ് നല്‍കും. വാര്‍ഷികദിനമായ ഡിസംബര്‍ ഒന്‍പതുവരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവ്. കണ്ണൂരില്‍നിന്ന് ദമാം, അബുദാബി, ദോഹ, റിയാദ്, ബഹ്റൈന്‍, കുവൈത്ത്, റാസല്‍ഖൈമ, മസ്‌കറ്റ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റിനാണ് ഇളവ്. ഈ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള യാത്രക്കും മറ്റു രാജ്യങ്ങള്‍ വഴിയുള്ള...

വരന്‍ 1.2 ലക്ഷം ശമ്പളമുള്ള എന്‍ജിനീയര്‍, പക്ഷേ സര്‍ക്കാര്‍ ജോലിയല്ല; വേണ്ടെന്ന് വധു, വിവാഹം മുടങ്ങി

സര്‍ക്കാരുദ്യോഗസ്ഥനല്ലാത്ത വരനെ ഭര്‍ത്താവായി സ്വീകരിക്കാന്‍ വിസമ്മതിച്ച് യുവതി. വിവാഹച്ചടങ്ങ് നടക്കുന്നതിനിടെ പരസ്പരം വരണമാല്യം അണിഞ്ഞ ശേഷമായിരുന്നു വധുവിന്റെ പിന്‍മാറ്റം. തുടര്‍ന്ന് വിവാഹം ഉപേക്ഷിച്ച് വരന്റെ വീട്ടുകാര്‍ മടങ്ങി. ഉത്തര്‍പ്രദേശിലാണ് സംഭവം. സര്‍ക്കാര്‍ ജോലിയില്ലെങ്കിലും 1.2 ലക്ഷം രൂപ പ്രതിമാസം ശമ്പളം വാങ്ങുന്ന എന്‍ജിനീയറാണ് വിവാഹം മുടങ്ങിയ യുവാവ്. ഛത്തീസ്ഗഢിലെ ബല്‍റാംപുര്‍ സ്വദേശിയായ ഇദ്ദേഹത്തിന് നല്ലരീതിയില്‍ ഭൂസ്വത്തുമുണ്ട്....

2025 ഡിസംബറോടെ കാസര്‍കോട്-എറണാകുളം ആറുവരിപ്പാത തുറക്കും- മന്ത്രി പി.എ. മുഹമ്മദ് റിയാസ്

മലപ്പുറം: ദേശീയപാത 66 -ന്റെ ബാക്കി പ്രവൃത്തികള്‍കൂടി പൂര്‍ത്തിയാക്കി 2025 ഡിസംബര്‍ മാസത്തോടെ കാസര്‍കോട് മുതല്‍ എറണാകുളം വരെ 45 മീറ്റര്‍ വീതിയുള്ള ആറുവരി ദേശീയപാത ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലപ്പുറം ജില്ലയിലെ രണ്ട് സ്ട്രച്ചുകളുടെയും നിര്‍മാണം അടുത്ത ഏപ്രിലോടെ പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ രാമനാട്ടുകര മുതല്‍...

ഷവര്‍മ കടകളിൽ കര്‍ശന പരിശോധന വേണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണമെന്ന് ഹൈക്കോടതി. ഭക്ഷണശാലകൾ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. 2022ൽ കാസർഗോഡ് ഷവർമ കഴിച്ച് 16 വയസുകാരി മരിച്ച കേസിലാണ് ഹൈക്കോടതി നടപടി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. ഭക്ഷണശാലകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശം...

ദേശീയപാതാ വികസനത്തിൽ ഒറ്റപ്പെട്ട് ഷിറിയ; പ്രതിഷേധ സംഗമം നാളെ

കുമ്പള : ദേശീയപാതാ വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ ഷിറിയയിൽ മേൽപ്പാലമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാർ. പ്രദേശത്തെ വികസനം മുൻനിർത്തി 25 വർഷം മുൻപ് രൂപവത്കരിച്ച ഷിറിയ വികസനസമിതി മേൽപ്പാലത്തിനായുള്ള സമരത്തിനിറങ്ങുകയാണ്. ദേശീയപാതയുടെ കിഴക്കുഭാഗത്ത് ഷിറിയ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നു. നിർമാണം പൂർത്തിയാക്കി ദേശീയപാത തുറന്നുകൊടുക്കുന്നതോടെ ഷിറിയ...

വാട്സാപ്പിലെ ആ സെറ്റിംഗ് ഓൺ ആക്കി വയ്‌ക്കൂ, ഇല്ലെങ്കിൽ തട്ടിപ്പിൽ കുടുങ്ങുമെന്ന് കേരള പൊലീസ്

തിരുവനന്തപുരം: വാട്സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തെ കുറിച്ച് ജാഗ്രതാ നിർദേശവുമായി പൊലീസ്. ഒരാളുടെ വാട്സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത ശേഷം ആ നമ്പർ ഉൾപ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സ്ആപ്പ് നമ്പറുകൾ തുടർന്നു ഹാക്ക് ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി. വാട്സാപ്പിലേക്ക് ഒരു ആറക്ക നമ്പർ വന്നിട്ടുണ്ടാകും എന്നും അതൊന്നു അയച്ചു...
- Advertisement -spot_img

Latest News

ഉപ്പളയിൽ മലിനജലം റോഡിലേക്ക് ഒഴുക്കിവിട്ടതിന് കെട്ടിട ഉടമകൾക്ക് 25,000 രൂപ പിഴ

മഞ്ചേശ്വരം : ഉപ്പളയിലെ അപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള മലിനജലം ദേശീയപാതയുടെ പൊതുഓടയിലേക്ക് ഒഴുക്കിവിടുന്നുണ്ടെന്ന പരാതിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പരിശോധന നടത്തി. ദേശീയപാതയ്ക്ക് സമീപത്തുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള...
- Advertisement -spot_img