Kerala

വാഹനങ്ങള്‍ക്ക് തീ പിടിക്കുന്നതില്‍ വില്ലന്‍ ‘വണ്ട്’; ഷോര്‍ട്ട് സര്‍ക്യൂട്ടും കൂടുന്നു; റിപ്പോര്‍ട്ട്

വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങളില്‍ വണ്ട് വില്ലനാകുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ സര്‍വേ റിപ്പോര്‍ട്ട്. ഇന്ധന പൈപ്പ് തുരന്ന് ഇന്ധന ചോര്‍ച്ച വരുത്തുന്നതാണ് അപകടകാരണം. ഓടിക്കോണ്ടേയിരിക്കെയുള്ള വാഹന തീപിടുത്തത്തിന്റെ മുഖ്യകാരണം ഷോര്‍ട് സര്‍ക്യൂട്ടെന്നും കണ്ടെത്തലുണ്ട്. ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി കണ്ണൂരിലെ ദമ്പതികള്‍ കൊല്ലപ്പെട്ടത് ഞെട്ടലോടെയാണ് കേരളം കണ്ടത്. ഇത്തരം അപകടങ്ങള്‍ കൂടിയതോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് ഓണ്‍ലൈന്‍ സര്‍വേ നടത്തിയത്....

നടൻ ഇന്നസെന്‍റ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചേർന്ന വിദഗ്ധ മെഡിക്കൽ ബോർഡ് യോഗം പൂർത്തിയായ ശേഷമാണ് മന്ത്രി രാജീവ് മരണ വാർത്ത സ്ഥിരീകരിച്ചത്. രാത്രി...

കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ ധ്വംസനം: വിമാനത്താവളങ്ങൾക്ക് മുന്നിൽ മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം

കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ ധ്വംസനത്തിനെതിരെ മുസ്‌ലിംലീഗ് കേരളത്തിലെ വിമാനത്താവളങ്ങൾക്ക് മുന്നിൽ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കും. ഏപ്രിൽ മൂന്നിന് രാവിലെ 10 മണിക്ക് കോഴിക്കോട് എയർപോർട്ടിനു മുന്നിൽ പ്രതിഷേധ സംഗമം നടക്കും. സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾക്ക് മുന്നിൽ ബന്ധപ്പെട്ട ജില്ലാ കമ്മിറ്റികളുടെ...

സെന്‍റ് ഓഫ് ‘അടിച്ച് പൊളിക്കാന്‍’ സാധ്യത, മുന്നറിയിപ്പുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

തിരുവനന്തപുരം: സെന്‍റ് ഓഫിനിടെയുണ്ടാവാന്‍ സാധ്യതയുള്ള വിദ്യാര്‍ത്ഥികളുടെ കുറുമ്പുകളേക്കുറിച്ച് മുന്നറിയിപ്പുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍.  മധ്യവേനല്‍ അവധിക്ക് സ്കൂളുകള്‍ അടയ്ക്കുന്ന അവസാന ദിവസങ്ങളില്‍ സ്കൂളിലെ ഫര്‍ണിച്ചറുകള്‍ക്കും മറ്റ് സാമഗ്രഹികള്‍ക്കും കേടുവരുത്താനോ നശിപ്പിക്കാനോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇത്തരം നടപടികള്‍ കണ്ടാല്‍ നഷ്ടപരിഹാരം ഈടാക്കണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് വിശദമാക്കുന്നു. എന്നാല്‍ ഉത്തരവ് പല വിധ...

നടുറോഡില്‍ സ്ത്രീകളുടെ അടിപിടി, വീഡിയോ പകര്‍ത്തിയെന്ന് പറഞ്ഞ് യുവതി യുവാവിന്റെ കൈ തല്ലിയൊടിച്ചു

കൊല്ലം: സ്ത്രീകള്‍ തമ്മിലുണ്ടായ അടിപിടിയുടെ വീഡിയോ പകര്‍ത്തിയെന്ന് ആരോപിച്ച് യുവതി യുവാവിന്റെ കൈ തല്ലിയൊടിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശിയും ഓട്ടോഡ്രൈവറുമായ വിജിത്തിന് നേരേയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ വിജിത്തിന്റെ പരാതിയില്‍ കടയ്ക്കല്‍ പാങ്ങലുകാട് സ്വദേശി അന്‍സിയക്കെതിരേ പോലീസ് കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓട്ടോഡ്രൈവറായ വിജിത്തിനെ അന്‍സിയ കമ്പിവടി കൊണ്ട് ആക്രമിച്ചത്. ഒരാഴ്ച മുന്‍പ് പാങ്ങലുകാട് തയ്യല്‍ക്കട നടത്തുന്ന...

‘ഭാരത ബന്ദ് പ്രഖ്യാപിക്കണം, രാജ്യത്തെ തെരുവുകൾ കലുഷിതമാക്കണം’: റിജിൽ മാക്കുറ്റിക്കെതിരെ കേസ്

കണ്ണൂർ∙ സമൂഹമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തെന്ന കുറ്റത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ബി.ആർ.രാജേഷ് നൽകിയ പരാതിയില്‍ കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്. പൊതുസമൂഹത്തിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ റിജിൽ മാക്കുറ്റി സമൂഹമാധ്യമത്തിൽ വിദ്വേഷം പരത്തുന്ന തരത്തിൽ പോസ്റ്റിട്ടുവെന്ന് എഫ്ഐആറിൽ പറയുന്നു. കോൺഗ്രസ് നേതാവ്...

കാറില്ലാത്ത യുവാവിന് കൂളിംഗ് ഫിലിം ഒട്ടിച്ചതിന്റെ പേരിൽ 3250 രൂപ പിഴയിട്ട് എം വി ഡി, രേഖപ്പെടുത്തിയിരിക്കുന്നത് സ്‌കൂട്ടർ, പടം സ്വിഫ്റ്റിന്റെയും

തൃശൂർ: അനധികൃതമായി കൂളിംഗ് ഫിലിം ഒട്ടിച്ചതിന് ബൈക്ക് യാത്രക്കാരന് കനത്ത തുക പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. ഇരിഞ്ഞാലക്കുട എടതിരിഞ്ഞി സ്വദേശിയായ നൗഷാദിനാണ് പിഴയടയ്ക്കണമെന്ന് കാട്ടി കത്ത് കിട്ടിയത്. 3250 രൂപയാണ് പിഴ തുകയായി കാണിച്ചിരിക്കുന്നത്. മൂവാറ്റുപുഴ ആ‌‌ർ ടി ഓഫീസാണ് കത്തയച്ചിരിക്കുന്നത്. എന്നാൽ അടുത്തിടെയൊന്നും കോതമംഗലത്തോ മൂവാറ്റുപുഴയിലോ പോയിട്ടില്ലെന്ന് നൗഷാദ് പറയുന്നു. കൂളിംഗ് ഫിലിം...

എടിഎം കാര്‍ഡ് ഉടമകളെ നോട്ടമിട്ട് തട്ടിപ്പുകാര്‍; പണം നഷ്ടമാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ബാങ്കുകളില്‍ മണിക്കൂറുകളോളം ക്യൂ നിന്ന് അക്കൗണ്ടില്‍ നിന്നും പണം എടുക്കുന്നതൊന്നും ഇനി ചിന്തിക്കാന്‍ പോലുമാകില്ല. ആവശ്യമുള്ള പണം, ആവശ്യമുള്ള സമയത്ത് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്  എടിഎമ്മുകളില്‍ നിന്നും എടുക്കുന്നത് സര്‍വ്വസാധാരണമാണ്. ഒരു ദിവസം തന്നെ മൂന്നും നാലും തവണ എടിഎം വഴി പണം പിന്‍വലിക്കുന്നവരുമുണ്ട്. ആവശ്യമുള്ള പണം പിന്‍വലിച്ച് കഴിഞ്ഞാല്‍ ബാക്കി തുക അക്കൗണ്ടില്‍...

മെസ്സിയുടെ ജീവചരിത്രം എഴുതാൻ പറഞ്ഞു; ഞാനെഴുതില്ല, നെയ്മർ ഫാനെന്ന് കുട്ടി; പരീക്ഷാപേപ്പർ വൈറൽ

മലപ്പുറം: പരീക്ഷയ്ക്ക് മെസ്സിയുടെ ജീവചരിത്രം എഴുതാൻ ആവശ്യപ്പെട്ടപ്പോൾ താൻ നെയ്മർ ഫാനാണെന്നും എഴുതാനാവില്ലെന്നും വിദ്യാർത്ഥി. നിലമ്പൂർ തണ്ണിക്കടവ് എ യു പി സ്‌കൂളിലെ  4ാം ക്ലാസ്സിലെ ഷാനിദ് കെ യാണ് താൻ നെയ്മർ ഫാനാണെന്നും അതു കൊണ്ടുതന്നെ ചോദ്യത്തിന് ഉത്തരം എഴുതാൻ കഴിയില്ലെന്നും പരീക്ഷാപേപ്പറിൽ എഴുതി വെച്ചത്. പരീക്ഷാ പേപ്പർ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാവുകയായിരുന്നു. രാജേഷ് സി...

രാഹുല്‍ഗാന്ധി വിഷയത്തില്‍ സി പി എം ഒരു മുഴം മുമ്പേയെറിഞ്ഞു, സംഘപരിവാര്‍ എന്ന് പറയാന്‍ സതീശന്‍ പേടിച്ചപ്പോള്‍ പിണറായി ആഞ്ഞടിച്ചു, രാഷ്ട്രീയമായി തിരിച്ചടിയാകേണ്ട വിഷയം പാര്‍ട്ടി കൈകാര്യം ചെയ്തത് അതീവ തന്ത്രപരമായി

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭാ സ്പീക്കറുടെ തിരുമാനത്തിനെതിരെ സി പി എമ്മും ഇടതു പക്ഷവും ആഞ്ഞടിച്ചതിലൂടെയും , മുഖ്യമന്ത്രിയടക്കമുളളവര്‍ രാഹുലിന് തുറന്ന പിന്തുണ പ്രഖ്യാപിച്ചതിലൂടെയും ഒരു മുഴം മുമ്പെ എറിയുകയാണ് സി പി എം. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയാകട്ടെ ഒന്നാം പേജില്‍ തന്നെ കടുത്ത വിമര്‍ശനുവുമായാണ് രംഗത്ത് വന്നത്. ഇക്കാര്യത്തില്‍ പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണക്കുന്നു...
- Advertisement -spot_img

Latest News

മുൻ ഓസീസ് താരം ഡേവിഡ് വാർണർ സിഡ്‌നിയിൽ അറസ്റ്റിൽ

ഓസ്‌ട്രേലിയൻ മുൻ ഓപ്പണറും ക്രിക്കറ്റ് ഇതിഹാസവുമായ ഡേവിഡ് വാർണർ മദ്യപിച്ച് വാഹനമോടിച്ചതിന് സിഡ്‌നിയിൽ പിടിയിലായി. സിഡ്‌നിയിലെ മരൂബ്രയിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. നിലവിൽ...
- Advertisement -spot_img