തിരുവനന്തപുരം: ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസില്‍ പരാതി. സിപിഎം പ്രവര്‍ത്തകനായ അന്‍വര്‍ഷാ പാലോടാണ് സുരേന്ദ്രനെതിരെ പരാതി നല്‍കിയത്. സ്ത്രീകളെയാകെ അപമാനിച്ചുള്ള ബിജെപി നേതാവിന്‍റെ പ്രസ്താവനയ്ക്കെതിരെ നടപടി എടുക്കണമെന്ന് പരാതിയില്‍ പറയുന്നു. 'സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി' എന്നായിരുന്നു കെ സുരേന്ദ്രന്‍റെ വിവാദ പരാമര്‍ശം.
തൃശ്ശൂരില്‍ ബിജെപിയുടെ...
കൊച്ചി: ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹരജി കേരള ഹൈക്കോടതി തള്ളി. യുക്തിവാദി സംഘടനയായ നോൺ റിലീജ്യസ് സിറ്റിസൺസ്(എൻ.ആർ.സി) നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തം എന്നിവർ അംഗങ്ങളായ ബെഞ്ച് തള്ളിയത്. വെറും പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
എൻ.ആർ.സിക്കു പുറമെ ടി.എം ആരിഫ്...
കോഴിക്കോട്: എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും രാജ്യത്തെ ജനാധിപത്യ, മതേതര മൂല്യങ്ങളെ തകർക്കുകയും ഭരണകൂടത്തിന്റെ അരുതായ്മകൾക്കെതിരെ ശബ്ദമുയർത്തുന്ന പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കി നിശബ്ദരാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഭരണകൂട നടപടികൾക്കെതിരെയും മുസ്‍ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സോഷ്യൽ മീഡിയ പ്രൊഫൈൽ പിക്ചർ കാമ്പയിന് തുടക്കമായി.
മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി തയാറാക്കിയ...
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു. നിലയ്ക്കലിന് സമീപം ഇലവുങ്കലിലാണ് അപകടം.
തീര്‍ഥാടനം കഴിഞ്ഞ് ശബരിമലയില്‍നിന്ന് മടങ്ങിയ ബസാണ് അപകടത്തില്‍പ്പെട്ടത്. എവിടെനിന്നുള്ള തീര്‍ഥാടകരാണ് ബസ്സിലുണ്ടായിരുന്നതെന്നോ മറ്റുവിവരങ്ങളോ ഇതുവരെ ലഭ്യമല്ല.
പമ്പയില്‍നിന്ന് പോലീസും പത്തനംതിട്ടയില്‍നിന്നും റാന്നിയില്‍നിന്നും അഗ്നിരക്ഷാസേനയും അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇതുവഴിയെത്തിയ മറ്റുതീര്‍ഥാടകരാണ് അപകടവിവരം പോലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ 4263 കോടി രൂപ കൂടി സംസ്ഥാന സർക്കാർ കടമെടുക്കുന്നു. കടമെടുപ്പ് പരിധിയിൽ കേന്ദ്രം നിയന്ത്രണം കൊണ്ടുവന്നത് സർക്കാരിനെ വെട്ടിലാക്കിയിരുന്നു. എന്നാൽ വൈദ്യുതി മേഖലയിലെ പരിഷ്‌കാരത്തിന്റെ പേരിൽ 4000 കോടി കടമെടുക്കാൻ സംസ്ഥാനത്തിന് അനുമതി ലഭിച്ചിരുന്നു. ഇതുകൂടി ഉപയോഗപ്പെടുത്തിയാണ് സർക്കാർ വീണ്ടും കടമെടുക്കുന്നത്.
സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ ട്രഷറിയിലേക്ക്...
പോത്തൻകോട്: തോട്ടിൽ നിന്നു പിടികൂടിയ മൂർഖനെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി യുവാവ്. പോത്തൻകോട് സ്റ്റേഷനിലായിരുന്നു വിചിത്ര സംഭവം അരങ്ങേറിയത്. പണിമൂല അനൂപ് ഭവനിൽ അനൂപാണ് നന്നാട്ടുകാവ് ജംഗ്ഷന് സമീപത്തെ തോട്ടിൽ നിന്നും പിടികൂടിയ മൂർഖൻ പാമ്പിനെ ചാക്കിലാക്കി സ്റ്റേഷനിലെത്തിയത്.
പാമ്പുപിടിത്തക്കാരെയും ഫോറസ്റ്റ് ഉദ്യഗസ്ഥരെയും, ബന്ധപ്പെട്ടെങ്കിലും ആരും എത്താതിരുന്നതിനെ തുടർന്നാണ് സാഹസികമായി മൂർഖനെ പിടികൂടി പൊലീസ് സ്റ്റേഷനിൽ...
ജില്ലാ ജഡ്ജിക്കെതിരെ ലൈംഗിക അതിക്രമ പരാതിയുമായി യുവ അഭിഭാഷക. കവരത്തി ജില്ലാ ജഡ്ജി അനില്‍ കുമാറിനെതിരെ ലക്ഷദ്വീപില്‍ നിന്നുള്ള അഭിഭാഷകയാണ് പരാതി നല്‍കിയിരിക്കുന്നത്. ജില്ലാ ജഡ്ജി തന്നെ ചേംബറിലേക്ക് വിളിപ്പിക്കുകയും കടന്നുപിടിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു
സംഭവം പുറത്തുപറയാതിരുന്നാല്‍ കേസുകളില്‍ അനുകൂല നിലപാടെടുക്കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും പരാതിക്കാരി പറയുന്നു. മാര്‍ച്ച്...
കോഴിക്കോട്: എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സോഷ്യൽ മീഡിയ കാമ്പയിൻ ഇന്ന്. രാജ്യത്തെ ജനാധിപത്യ, മതേതര മൂല്യങ്ങളെ തച്ചുടക്കുകയും ഭരണകൂടത്തിന്റെ അരുതായ്മകൾക്കെതിരെ ശബ്ദമുയർത്തുന്ന പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കി നിശബ്ദരാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഭരണകൂട നടപടികൾക്കെതിരെയുമാണ് പ്രതിഷേധമെന്ന് ലീഗ് നേതാക്കൾ പറഞ്ഞു.
ഉച്ചക്ക് 12-ന്...
ജനിച്ചയുടനെയും നടക്കാൻ പോലും പാകമായിട്ടില്ലാത്ത പ്രായത്തിലുമെല്ലാം കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കടന്നുകളയുന്നവരുണ്ട്. നിയമപരമായി ഏത് രാജ്യത്തും ഇത് കുറ്റകരം തന്നെയാണ്. പ്രത്യേകിച്ച് അപകടകരമായ സാഹചര്യങ്ങളില്‍ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നത്. അമ്മത്തൊട്ടില്‍ പോലുള്ള ആശയങ്ങള്‍ ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളത് പോലും ഇങ്ങനെ അപകടകരമായ അവസ്ഥകളില്‍ കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെട്ടുകൂട എന്ന കരുതലിലാണ്.
ഇപ്പോഴിതാ ഒരു വയസ് പോലും പ്രായമായിട്ടില്ലാത്ത കുഞ്ഞിനെ കുത്തിയൊഴുകുന്ന പുഴയുടെ...
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ്കോടതി. 88ാം പ്രതി ദീപക്, 18ാം പ്രതി സിഒടി നസീര്‍, 99ാം പ്രതി ബിജു പമ്പത്ത് എന്നിവരെയാണ് കോടതി കുറ്റക്കാരായി വിധിച്ചത്. ഇവര്‍ക്ക് കോടതി തടവും പിഴയും വിധിച്ചു.
ദീപകിന് മൂന്നു വര്‍ഷം തടവും 25,000 രൂപ പിഴയും മറ്റ് രണ്ട് പ്രതികള്‍ക്ക്...
കുമ്പള: മുസ്‌ലിം ലീഗ് നേതാക്കൾ വാക്കുപാലിച്ചില്ലെന്നാരോപിച്ച് മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച സജീവമുസ്‌ലിം ലീഗ് പ്രവർത്തകനായ കണ്ണൂർ അബ്ദുല്ല മാസ്റ്റർ പ്രചരണ രംഗത്ത് സജീവം.
കേവലം...