Kerala

മുസ്ലിം ലീഗ് ഇടതുമുന്നണിയിലേക്ക് വരണം, കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അടിത്തറ തകരുന്നു, കെ ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ്

കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ മുസ്‌ളീം ലീഗും ഇടതുമുന്നണിയിലെത്തണമെന്ന് ഡോ. കെ ടി ജലീല്‍. ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുടെ ബി ജെ പി പ്രേമം മൂലം കേരളത്തില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അടിത്തറയാണ് തകരുന്നതെന്നും കെ ടി ജലീല്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.ഒരേഒരാശ്വാസം ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരൊറ്റ നേതാവ് മലയാളക്കരയില്‍ ബി.ജെ.പിക്കില്ല...

ഉംറക്കിടെ ഹജറുൽ അസ്‌വദ് ചുംബിക്കാനോടിയെത്തി വനിത, വൈറലായി വീഡിയോ

മക്ക- ഉംറ നിർവഹിക്കുന്നതിനിടെ മക്കയിലെ വിശുദ്ധ ഹറമിലെ ഹജറുൽ അസ്‌വദിൽ ചുംബിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷം പ്രകടിപ്പിക്കുന്ന സ്ത്രീയുടെ വീഡിയോ വൈറലായി. ഉംറ നിർവഹിക്കുന്നതിനിടെ കഅ്ബയെ വലംവെക്കുകയായിരുന്ന സ്ത്രീ പെട്ടെന്ന് ഓടിയെത്തി ഹജറുൽ അസ് വദിനെ ചുംബിക്കുകയായിരുന്നു. ചുംബിച്ച ശേഷം ഇരുകൈകളും ആകാശത്തേക്കുയർത്തി ഇവർ സന്തോഷം പ്രകടിപ്പിച്ച് തിരിച്ചുവരുന്നതും വീഡിയോയിൽ കാണാം. നിരവധി പേരാണ്...

ഭീകരവാദിയെന്ന് ആക്ഷേപിച്ച ബി.ജെ.പി നേതാവിനെതിരെ നിയമ നടപടിക്കില്ലെന്ന് കെ.ടി ജലീൽ

കോഴിക്കോട്: ചാനൽ ചർച്ചക്കിടെ തന്നെ ഭീകരവാദിയെന്ന് ആക്ഷേപിച്ച ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കാനില്ലെന്ന് കെ.ടി ജലീൽ. ജലീൽ എന്ന പേരുകാരനായി വർത്തമാന ഇന്ത്യയിൽ വാദിയോ പ്രതിയോ ആയി ഒരു സംവിധാനത്തിന്റെയും മുന്നിൽ പോകാൻ തന്റെ മനസ് അനുവദിക്കുന്നില്ല. അത് തന്റെ മാത്രം ആശങ്കയല്ലെന്നും ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരുടെയെല്ലാം ഉത്കണ്ഠയാണെന്നും ജലീൽ ഫേസ്ബുക്ക്...

‘ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ’; കര്‍ണാടകയില്‍ എസ്ഡിപിഐ-ബിജെപി കൂട്ടുകെട്ടെന്ന് അബ്ദു റബ്ബ്

മലപ്പുറം: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മത്സരിക്കുന്നത് ബിജെപിക്ക് വേണ്ടിയാണെന്ന് മുസ്ലീംലീഗ് നേതാവ് പികെ അബ്ദു റബ്ബ്. എസ്ഡിപിഐ മത്സരിക്കുന്നത് മൂലം കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകളാണ് ഭിന്നിക്കാന്‍ പോകുന്നത്. ഇതിന്റെ നേരിട്ടുള്ള ഗുണഭോക്താക്കള്‍ ബിജെപിയല്ലാതെ മറ്റാരാണ്? ഇങ്ങനെ സഹായിക്കുന്നത് കൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച ബിജെപി എസ്ഡിപിഐയെ ഇനിയും നിരോധിക്കാത്തതെന്ന് അബ്ദു റബ്ബ് പറഞ്ഞു. ഉദ്ദിഷ്ടകാര്യത്തിനാണ്...

പടക്കവുമായി തീവണ്ടി യാത്ര വേണ്ട, അകത്താകും; മുന്നറിയിപ്പുമായി ആര്‍.പി.എഫ്

വടകര: വിഷു അടുത്തതോടെ പടക്കക്കച്ചവടം പൊടിപൊടിക്കുമ്പോള്‍ മുന്നറിയിപ്പുമായി റെയില്‍വേ രംഗത്തെത്തി. തീവണ്ടിവഴി പടക്കങ്ങള്‍, മത്താപ്പൂ തുടങ്ങിയവയൊന്നും കടത്താന്‍ നില്‍ക്കേണ്ട. പിടിക്കപ്പെട്ടാല്‍ അകത്താകും. മൂന്നുവര്‍ഷംവരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ് പടക്കംപോലുള്ള അപകടകരമായ വസ്തുക്കള്‍ തീവണ്ടിവഴി കടത്തുകയെന്നത്. ഈ വിഷയത്തില്‍ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണവും പരിശോധനയും ആര്‍.പി.എഫ്. നേതൃത്വത്തില്‍ ശക്തമാക്കി. പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മിഷണറുടെ...

‘എനിക്ക് അങ്ങനെ ചെയ്യാന്‍ തോന്നി… ഞാന്‍ ചെയ്തു… എന്റെ പിറകില്‍ ആരുമില്ല’; ഷഹ്‌റൂഖ് സെയ്ഫിയുടെ മൊഴി

ട്രെയ്ന്‍ തീവെപ്പ് കേസില്‍ ഷഹ്‌റൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. തന്റെ പിന്നില്‍ ആരുമില്ല എന്നാണ് ഷഹ്‌റൂഖ് സെയ്ഫി പറയുന്നത്. ”എനിക്ക് അങ്ങനെ ചെയ്യാന്‍ തോന്നി… ഞാന്‍ ചെയ്തു… എന്റെ പിറകില്‍ ആരുമില്ല” എന്നാണ് അന്വേഷണ സംഘത്തോട് പ്രതി വെളിപ്പെടുത്തിയത്. ഡല്‍ഹിയില്‍ നിന്ന് ട്രെയ്‌നിലാണ് ഞായറാഴ്ച ഷൊര്‍ണൂരില്‍ എത്തിയത്. അവിടെയുള്ള ജങ്ഷനിലെ പമ്പില്‍ നിന്നാണ് പെട്രോള്‍...

ട്രെയിനില്‍നിന്ന് വീണെന്ന് അര്‍ധരാത്രി കോള്‍; തിരച്ചിലില്‍ യുവതിയുടെ ഞരക്കം, ഒടുവില്‍ അദ്ഭുത രക്ഷ

കളമശ്ശേരി: ജന്മദിനമായ ഏപ്രിൽ ഏഴ് ദുഃഖവെള്ളിയാണെങ്കിലും സോണിയയ്ക്ക് അത് പുനരുത്ഥാനത്തിന്റെ ദിനമായി. അർധരാത്രി സൗത്ത് കളമശ്ശേരിയിൽ തീവണ്ടിയിൽനിന്നു വീണ യുവതിയെ പുതുജീവിതത്തിലേക്ക് കൈപിടിച്ചതാകട്ടെ കളമശ്ശേരി പോലീസും. വെള്ളിയാഴ്ച പുലർച്ചെ 2.20-ന് കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്ന് കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് എത്തിയ ഫോൺവിളിയാണ് സോണിയയുടെ പുതുജീവിതത്തിലേക്ക് വഴി തെളിച്ചത്. നെട്ടൂർ ഐ.എൻ.ടി.യു.സി. കവലക്ക് സമീപം വൈലോപ്പിള്ളി വീട്ടിൽ മുരളിയുടെ...

‘അസംതൃപ്തരാണെന്നറിയാം, വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു’; കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ച് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ബിജെപിക്കെതിരായ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകളില്‍ അസംതൃപ്തരായ നേതാക്കളെ ഇടതുപക്ഷത്തേക്ക് ക്ഷണിക്കുന്നെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന മതനിരപേക്ഷ മനസുകള്‍ നിരവധിയാണെന്ന് അറിയാം. ബിജെപി വിരുദ്ധ പോരാട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ അസംതൃപ്തരാണെന്നുമറിയാം. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വാതിലുകള്‍ എന്നും നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ പല നേതാക്കളും ബിജെപിയിലേക്ക്...

ഉറക്കത്തിൽ നിന്നും വിളിച്ചുണർത്താൻ വൈകി; അച്ഛന്‍റെ തലപിടിച്ച് നിലത്തിടിച്ച് മകൻ, മർദ്ദിച്ച് കൊലപ്പെടുത്തി

ചേർപ്പ്: തൃശ്ശൂരിലെ ചേർപ്പില്‍ കോടന്നൂരിനടുത്ത് മകന്‍ അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ആര്യംപാടം ചിറമ്മൽ ജോയ്(60) ആണ് കൊല്ലപ്പെട്ടത്. മകൻ റിജോ(25)യെ ചേർപ്പ് പൊലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കൊലപാതകം നടന്നത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന റിജോയെ ഉറക്കത്തിൽനിന്ന്‌ വിളിച്ചുണർത്താത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതി മദ്യലഹരിയിലെന്ന് പൊലീസ് പറഞ്ഞു. സ്ഥിരമായി മദ്യപിക്കുന്ന റിജോ...

ചുരുങ്ങിയ ദിവസം മതി, ഒരു പാസ്‌പോര്‍ട്ടെന്ന കടമ്പ മറികടക്കാന്‍; അറിയാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡിജിറ്റലൈസേഷന്റെ വരവോടെ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നത് ഓണ്‍ലൈന്‍ ആക്കിയതോടെ തികച്ചും തടസ്സമില്ലാത്ത പ്രക്രിയയായി മാറിയിട്ടുണ്ട്. അപേക്ഷസമര്‍പ്പിക്കാന്‍ വേണ്ടത് വെറും എസ്എസ്എല്‍സി ബുക്കിന്റെ കോപ്പിയും ആധാറിന്റെ കോപ്പിയും മാത്രമാണ്. ചുരുങ്ങിയ സമയം കൊണ്ട് സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം. ചലാന്‍ പേയ്‌മെന്റും ഓണ്‍ലൈന്‍ ആയി അടക്കാന്‍ സാധിക്കും. പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക passportindia.gov.in...
- Advertisement -spot_img

Latest News

പത്രിക പിൻവലിച്ചു; കെ. സുരേന്ദ്രനു വേണ്ടി പ്രവർത്തിക്കുമെന്ന് കേശവനായിക്

കുമ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി - വിവരാവകാശ പ്രവർത്തകൻ കേശവനായിക് വാർത്ത...
- Advertisement -spot_img