മാപ്പിള പാട്ട് രംഗത്ത് ജനപ്രീതി നേടിയ ഗായകനാണ് കൊല്ലം ഷാഫി. ‘തല്ലുമാല’ അടക്കമുള്ള സിനിമകളിലൂടെ അഭിനയരംഗത്തും സജീവമാവുകയാണ് ഗായകന്‍ ഇപ്പോള്‍. കലാപാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നുമെത്തിയ തനിക്ക് ഒരുപാട് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് കൊല്ലം ഷാഫി തുറന്നു പറയുന്നത്.
ഇവന് എന്താണ് ഇവിടെ കാര്യമെന്ന മനോഭാവത്തോടെ പെരുമാറിയ ആളുകളെ തുടക്കത്തില്‍ കണ്ടിട്ടുണ്ട്. ഗാനമേളകളില്‍ പാടിത്തുടങ്ങിയ കാലത്ത്...
സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. സ്വര്‍ണം, ഡോളര്‍ കടത്തുകളില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വിശദമായ അന്വേഷണം വേണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.
ഹര്‍ജി നിലനില്‍ക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം അംഗീകരിച്ച് ഹര്‍ജി കോടതി തള്ളുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ...
ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവരെ പിഴയിലൂടെ പിന്തിരിപ്പിക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് സ്ഥാപിച്ച 726 അത്യാധുനിക ക്യാമറകള്‍ 20 മുതല്‍ പ്രവര്‍ത്തിക്കും. ബുധനാഴ്ചചേരുന്ന മന്ത്രിസഭായോഗം പദ്ധതിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയേക്കും. ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് എന്നിവ ഉപയോഗിക്കാത്തത് കണ്ടെത്തി നേരിട്ടു പിഴചുമത്താന്‍ കഴിയുന്ന 675 നിര്‍മിതബുദ്ധി ക്യാമറകള്‍ ഇക്കൂട്ടത്തിലുണ്ട്.
ഇരുചക്രവാഹനങ്ങളില്‍ രണ്ടിലധികംപേര്‍ യാത്രചെയ്യുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുക എന്നിവയും ക്യാമറയില്‍ കുടുങ്ങും. വാഹനങ്ങളുടെ രജിസ്ട്രേഷന്‍...
തിരുവനന്തപുരം: ദേശീയപാർട്ടി അംഗീകാരം നിലനിർത്തുന്നതിൽ സി.പി.എമ്മിന് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നിർണായകം. നിലവിൽ സി.പി.എമ്മിന്റെ ദേശീയപാർട്ടി പദവി തുലാസിലാണ്. ഇതു പാലിക്കുന്നതിനുള്ള സമയപരിധി തിരഞ്ഞെടുപ്പ് കമ്മിഷൻ നീട്ടിനൽകിയതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എമ്മും ബി.എസ്.പി.യും ദേശീയപാർട്ടിയായി തുടരുന്നത്. സി.പി.ഐ., എൻ.സി.പി., തൃണമൂൽ കോൺഗ്രസ് എന്നിവയ്ക്കുള്ള ദേശീയപാർട്ടി അംഗീകാരം കഴിഞ്ഞദിവസം ഒഴിവാക്കിയിരുന്നു.
മാനദണ്ഡങ്ങളും സി.പി.എമ്മും
1. നാലുസംസ്ഥാനങ്ങളിൽ സംസ്ഥാനപാർട്ടി അംഗീകാരം നേടിയാൽ ദേശീയപാർട്ടിയാകും....
വട്ടിയൂര്‍ക്കാവ്: ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യക്കടയില്‍നിന്ന് ബാങ്കിലടച്ച തുകയില്‍ 10.76 ലക്ഷം രൂപ എത്തിയത് കാട്ടാക്കടയിലുള്ള സ്ത്രീയുടെ അക്കൗണ്ടില്‍. സംഭവം തിരിച്ചറിഞ്ഞ് ബാങ്ക് അധികൃതര്‍ അന്വേഷിച്ചെത്തിയപ്പോള്‍ പണം മുഴുവന്‍ ചെലവഴിച്ച സ്ത്രീ കൈമലര്‍ത്തി. സംഭവത്തില്‍ ബാങ്ക് അധികൃതര്‍ വട്ടിയൂര്‍ക്കാവ് പോലീസിനു പരാതി നല്‍കി. ബിവറേജസ് കോര്‍പ്പറേഷന്റെ നെട്ടയം മുക്കോലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യക്കടയുടെ പണമാണ്...
തലശ്ശേരി: എരഞ്ഞോളി പാലത്ത് സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി അറ്റു. എരഞ്ഞോളിപ്പാലം സ്വദേശി വിഷ്ണുവിന്റെ കൈപ്പത്തിയാണ് അറ്റുപോയത്. സ്ഫോടനം നടന്നത് ഇന്നലെ രാത്രിയാണ്. ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. വിഷ്ണുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളെ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തതയുണ്ടാവുകയുള്ളൂ. തീവ്ര...
ഇന്ന് തീരെ വയ്യ സാറേ.. ലീവ് എടുത്തോട്ടെ..ശബ്ദത്തില്‍ പരമാവധി നിസ്സഹായത വരുത്തി ഇത്തരത്തിലൊരു നമ്പര്‍ ബോസിനു മുന്നില്‍ പയറ്റാത്തവരായി ആരുമുണ്ടാവില്ല. വിളിക്കുന്നവരുടെ ശബ്ദത്തിലെ നിസ്സഹായതയില്‍ മിക്കവാറും ബോസ് വീഴുകയും ചെയ്യും. എന്നാല്‍ ഇത്തരം ‘പറ്റിക്കല്‍’ ലീവുകള്‍ക്ക് പിടിവീഴാന്‍ പോവുകയാണ്. ലീവ് ആവശ്യപ്പെട്ട് വിളിക്കുന്നവരുടെ ശബ്ദത്തിലെ ‘അസുഖവും’ അസുഖമില്ലായ്മയും പിടികൂടാന്‍ കഴിയുന്ന എഐ ടൂള്‍ കണ്ടെത്തിയതായാണ്...
തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ മെച്ചപ്പെട്ട കാലവർഷമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മൺസൂണിൽ സംസ്ഥാനത്ത് ശരാശരിക്കും മുകളിൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വടക്കൻ കേരളത്തിൽ മഴ കുറയും. തെക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പ്രാഥമിക മൺസൂൺ പ്രവചനം വ്യക്തമാക്കുന്നു.
കൊച്ചി: സംസ്ഥാനത്ത് സിന്തറ്റിക് മയക്കുമരുന്നിന്റെ ഉപയോഗം കുത്തനെ ഉയരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് എക്സൈസ് പിടികൂടിയ കെമിക്കൽ മയക്കുമരുന്നുകളുടെ അളവിലും എണ്ണത്തിലും ഗണ്യമായ വർധനവുണ്ടായിട്ടുണ്ടെന്നാണ് എക്സൈസ് പുറത്തുവിട്ട കണക്കുകൾ പറയുന്നത്. അതേസമയം കഞ്ചാവിന്റെ ഉപയോഗം കുറയുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
2022ല്‍ സംസ്ഥാനത്ത് നിന്ന് എംഡിഎംഎ, മെത്താംഫെറ്റാമൈന്‍, എല്‍എസ്ഡി, കൊക്കെയ്ന്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ റെക്കോര്‍ഡ് നേട്ടത്തില്‍ പിടികൂടിയിരുന്നു. കഴിഞ്ഞ...
തിരുവനന്തപുരം ∙ മലയാളികൾ കഴിക്കുന്ന ഭക്ഷണത്തിൽ കീടനാശിനിയും ഭക്ഷണത്തിൽ അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങളും ഉൾപ്പെടെയുള്ള വിഷപദാർഥങ്ങൾ. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനാ ലാബിന്റെ റിപ്പോർട്ടുകളിലാണു വിവരം പുറത്തു വന്നത്.
ശുദ്ധമായിരിക്കേണ്ട സോഡയിൽ 260% അധികം ബാക്ടീരിയ കണ്ടെത്തി. ഇൻസ്റ്റന്റ് പ്രീമിക്സ് ചായ, ശർക്കര, മിക്സ്ചർ, പലഹാരങ്ങൾ എന്നിവയിൽ കൃത്രിമ നിറമായ ടാർട്രാസിൻ അനുവദനീയമായതിന്റെ പല മടങ്ങു...
കുമ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി - വിവരാവകാശ പ്രവർത്തകൻ കേശവനായിക് വാർത്ത...