Saturday, May 4, 2024

Kerala

സാധാരണയേക്കാൾ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും, 4 ജില്ലകളിൽ അതീവജാഗ്രത, 12 ജില്ലകളിലും താപനില മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. കൂടുതൽ ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ, സംസ്ഥാനത്ത് ജാഗ്രത  തുടരുകയാണ്. പാലക്കാടിനും തൃശ്ശൂരിനുംപുറമേ, ആലപ്പുഴയിലും കോഴിക്കോടുമാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട് ഓറഞ്ച് അലർട്ടും തൃശ്ശൂർ, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും താപനില മുന്നറിയിപ്പ് ഉണ്ട്.സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച്...

ശ്വാസ തടസം പതിവ്, 44 കാരിയുടെ ശ്വാസകോശത്തിൽ നിന്ന് കണ്ടെത്തിയത് 12 വർഷം മുൻപ് കാണാതായ മൂക്കുത്തിയുടെ ചങ്കിരി

കൊച്ചി: വർഷങ്ങളായി മാറാതെയുള്ള ശ്വാസ തടസത്തിന് പോം വഴി തേടിയെത്തിയ യുവതിയുടെ ശ്വാസകോശത്തിൽ നിന്ന് കണ്ടെത്തിയത് 12 വർഷം മുൻപ് കാണാതായ മൂക്കുത്തിയുടെ ചങ്കിരി. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ 44കാരിയുടെ ശ്വാസകോശത്തിൽ നിന്നാണ് മൂക്കുത്തിയുടെ ഭാഗം കണ്ടെത്തിയത്. ഏകദേശം 1 സെന്റിമീറ്ററോളം വലുപ്പമുള്ള മൂക്കുത്തിയുടെ ഭാഗം അഴിഞ്ഞ് ശ്വാസകോശത്തിലേക്ക് പോവുകയായിരുന്നു. കൊച്ചി അമൃത ആശുപത്രിയിലെ...

കിലോക്ക് 60 മുതല്‍ 65 രൂപവരെ; പൈനാപ്പിൾ വില സര്‍വകാല റെക്കോഡില്‍

കൊച്ചി: സംസ്ഥാനത്ത് പൈനാപ്പിൾ വില സര്‍വകാല റെക്കോഡില്‍. 60 മുതൽ 65 വരെയാണ് വിപണിയിൽ ഒരു കിലോ പൈനാപ്പിളിന്‍റെ വില. വേനല്‍ കടുത്തതും ഉത്പാദനത്തിലുണ്ടായ കുറവുമാണ് വില വർധിക്കാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന വിലയാണ് പൈനാപ്പിളിന്. ഒരു കിലേക്ക് 60 മുതൽ 65 രൂപ വരെ വിപണിയിൽ വിലയുണ്ട്.വേനല്‍...

വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക; ഉഷ്ണതരംഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി...

മുന്‍ ഹരിത നേതാക്കൾക്ക് യൂത്ത് ലീഗിൽ ഭാരവാഹിത്വം നൽകി മുസ്‍ലിം ലീഗ് നേതൃത്വം; ഫാത്തിമ തഹലിയ സംസ്ഥാന സെക്രട്ടറി

കോഴിക്കോട്: ഹരിത-എംഎസ്എഫ് തര്‍ക്കത്തില്‍ നടപടി നേരിട്ട മുന്‍നേതാക്കള്‍ക്ക് യൂത്ത് ലീഗില്‍ ഭാരവാഹിത്വം നല്‍കി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് നടപടി നേരിട്ട വനിതാ നേതാക്കള്‍ക്കടക്കം ഭാരവാഹിത്വം നല്‍കിയിരിക്കുന്നത്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കിയിരിക്കുന്നത്. ഹരിത മുന്‍ സംസ്ഥാന അധ്യക്ഷയും എംഎസ്എഫ് മുന്‍ ദേശീയ വൈസ്. പ്രസിഡന്റുമായ ഫാത്തിമ തഹലിയയെ യൂത്ത്...

തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു, കൂടുതൽ പോളിങ് വടകരയിൽ; സംസ്ഥാനത്ത് ആകെ 71.27 % പോളിങ്

തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍ 1,97,77478 പേരാണ് ഏപ്രില്‍ 26 ന് പോളിങ് ബൂത്തുകളിലെത്തി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വഴി വോട്ട് രേഖപ്പെടുത്തിയത്. ഇവരില്‍ 94,75,090 പേര്‍ പുരുഷ വോട്ടര്‍മാരും 1,0302238 പേര്‍...

ഉച്ചക്ക് 12 മുതൽ വെകിട്ട് 3 വരെ വെയിലിൽ പണിയെടുക്കരുത്, കണ്ടാൽ തൊഴിൽ ഉടമക്കെതിര നടപടി, സമയക്രമം മെയ് 15 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ  വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15 വരെ നീട്ടിയതായി തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഉച്ചക്ക്  12 മുതൽ വെകിട്ട് മൂന്ന് വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന...

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവ്; ‘എച്ച്’ എടുക്കുന്നത് പഴയ രീതിയിൽ നിലവിലെ ഗ്രൗണ്ടിൽ എടുക്കാം

തിരുവനന്തപുരം: ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവിന് നിര്‍ദേശിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍. ടെസ്റ്റിന്റെ ആദ്യ ഭാഗമായ ‘എച്ച്’ എടുക്കുന്നത് പഴയ രീതിയില്‍ നിലവിലെ ഗ്രൗണ്ടില്‍ എടുക്കാം. കയറ്റത്തില്‍ നിര്‍ത്തി പുറകോട്ടെടുക്കുന്നതും, പാര്‍ക്കിങ്ങും, റോഡ് ടെസ്റ്റിനിടയില്‍ ചെയ്യിക്കണമെന്നും നിര്‍ദേശം. പരിഷ്‌കരണം നടപ്പാക്കാന്‍ രണ്ടു ദിവസം ബാക്കി നില്‍ക്കെ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായില്ലെന്നും റിപ്പോര്‍ട്ടുകള്‍...

അടുത്ത ആഴ്ചയിലും ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; കൂടുതല്‍ ജാഗ്രതയോടെ സംസ്ഥാനം

തിരുവനന്തപുരം: സുര്യഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ട് പേര്‍ മരിച്ചതിന് പിന്നാലെ കൂടുതല്‍ ജാഗ്രതയോടെ സംസ്ഥാനം. അടുത്ത ആഴ്ചയിലും തീവ്രമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്. പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്തണം. പാലക്കാട്, തൃശ്ശൂര്‍, കൊല്ലം എന്നീ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുകയാണ്. ഇടുക്കി, വയനാട് എന്നീ ജില്ലകളൊഴികെ പന്ത്രണ്ട് ജില്ലകളിലും ഉയര്‍ന്ന...

വേനല്‍ മഴ കഴിഞ്ഞു, സംസ്ഥാനത്ത് വീണ്ടും ചൂട് കനക്കുന്നു; എല്ലാ ജില്ലകളിലും താപനില ഉയരും

തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക ജില്ലകളിലും കഴിഞ്ഞയാഴ്ച ലഭിച്ച വേനല്‍ മഴയ്ക്ക് ശേഷം വീണ്ടും ചൂട് കനക്കുകയാണ്. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുന്ന ഇടുക്കി, വയനാട് ജില്ലകളില്‍ പോലും താപനില 35 ഡിഗ്രിയിലേക്ക് അടുക്കുകയാണ്. എല്ലാ ജില്ലകളിലും വരും ദിവസങ്ങളില്‍ താപനില ഉയരും എന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്നത്. മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ...
- Advertisement -spot_img

Latest News

വൈദ്യുതി ഉപയോഗം ആവശ്യത്തിന് മതി, വാണിജ്യസ്ഥാപനങ്ങളിലെ അലങ്കാരങ്ങള്‍ക്കും നിയന്ത്രണം: കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെഎസ്ഇബി. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ വൈദ്യുതി ആവശ്യത്തിന് മാത്രം...
- Advertisement -spot_img