Kerala

‘പ്രധാനമന്ത്രിയുടെ പ്രചരണം വെട്ടിച്ചുരുക്കിയത് പരാജയ ഭീതി മൂലം’; കർണാടകയിൽ കോൺഗ്രസ് അധികാരം പിടിക്കുമെന്ന് മുഹമ്മദ് ഹാരിസ് നാലപ്പാട്

ബെം​ഗളൂരു: കർണാടകയിൽ പരാജയം ഉറപ്പിച്ചത് കാരണമാണ് പ്രധാനമന്ത്രിയുടെ പ്രചാരണം വെട്ടിച്ചുരുക്കിയതെന്ന് കർണ്ണാടക യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഹാരിസ് നാലപ്പാട്. പരാജയപ്പെട്ടാൽ പേര് മോശമാകും എന്ന് കരുതിയാണ് പ്രചാരണ ദിനം വെട്ടിച്ചുരുക്കിയത്. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പണി ചെയ്യുകയാണ് വേണ്ടത്. പ്രചാരണം നടത്തുന്നതല്ല പ്രധാനമന്ത്രിയുടെ പണി. കഴിഞ്ഞ നാലര വർഷക്കാലം ഒന്നും ചെയ്തില്ല. കേന്ദ്രവും...

കേന്ദ്രം അനുമതി നില്‍കിയില്ല; മുഖ്യമന്ത്രിയുടെ യു.എ.ഇ. സന്ദര്‍ശനം റദ്ദാക്കി

ദുബായ്: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ. സന്ദര്‍ശനം റദ്ദാക്കി. കേന്ദ്രത്തില്‍നിന്ന് അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് മാറ്റിവെച്ചതെന്നാണ് വിവരം. യു.എ.ഇ. സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം വാര്‍ഷിക നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മേയ് ഏഴിനാണ് മുഖ്യമന്ത്രി എത്തേണ്ടിയിരുന്നത് . നാലുദിവസത്തെ സന്ദര്‍ശനമായിരുന്നു നിശ്ചയിച്ചിരുന്നത്. മന്ത്രിമാരായ പി. രാജീവും പി.എ. മുഹമ്മദ് റിയാസും യു.എ. ഇ.യില്‍ മുഖ്യമന്ത്രിയോടൊപ്പം വിവിധ ചടങ്ങുകളില്‍...

സോളർ കേസ് അന്വേഷിച്ച റിട്ട.ഡിവൈഎസ്പി ട്രെയിൻ തട്ടി മരിച്ച നിലയിൽ; കാർ സമീപം

കായംകുളം∙ റിട്ടയേർഡ് ഡിവൈഎസ്പി കെ.ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് ഏവൂരിലാണ് സംഭവം. ഇവിടെ രാമപുരം ക്ഷേത്രത്തിനു കിഴക്കുള്ള ലെവൽ ക്രോസ്സിലാണ് ഹരികൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കാർ അപകടമുണ്ടായ സ്ഥലത്തിനു സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തി. അതേസമയം, ഹരികൃഷ്ണന്റെ മരണം ആത്മഹത്യയാണെന്നും സംശയമുണ്ട്. ഇദ്ദേഹത്തിന്റെ പോക്കറ്റിൽനിന്ന് ആത്മഹത്യാ കുറിപ്പ്...

ജനങ്ങളെ ഊറ്റി കെട്ടിടസെസ് കൊള്ള; പിരിച്ചത് 324 കോടി: ബോര്‍ഡില്‍ 283 താല്‍ക്കാലികക്കാര്‍

തിരുവനന്തപുരം∙ പത്തു ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവു വരുന്ന കെട്ടിടങ്ങൾ നിർമിക്കുമ്പോൾ വ്യക്തികളിൽനിന്ന് പിരിക്കുന്ന സെസ് ഇനത്തിൽ 2022–23 സാമ്പത്തിക വർഷം സർക്കാരിലേക്കെത്തിയത് 324 കോടി രൂപ. കെട്ടിട നിർമാണ സെസ് നിർബന്ധമായി പിരിക്കണമെന്ന് സർക്കാർ നിർദേശം നൽകിയതോടെ വലിയ വർധനവാണ് പിരിവിൽ ഉണ്ടായത്. 2021–22 സാമ്പത്തിക വർഷം 285 കോടി രൂപയാണ് പിരിച്ചെടുത്തത്....

മുഹമ്മദ് അഫ്‌നാസും യാസിമും മലദ്വാരത്തിലൊളിപ്പിച്ചത് ഒന്നരക്കോടിയുടെ സ്വർണം, കരിപ്പൂരിലേത് വൻ സ്വർണവേട്ട

മലപ്പുറം:കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും മലദ്വാരത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം. രണ്ട് വ്യത്യസ്ത കേസുകളിലായി ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് തകർത്തത്. കാന്തപുരം സ്വദേശിയായ മുഹമ്മദ് അഫ്‌നാസ്, പട്ടർകുളം സ്വദേശി യാസിം എന്നിവരാണ് പിടിയിലായത്. സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താനാണ് ഇവർ ശ്രമിച്ചത്. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം...

സുഡാനിലെ കലാപത്തിന് തിരികൊളുത്തിയ സാധു മനുഷ്യനെ കണ്ടുമുട്ടി; ചിത്രം പങ്കുവച്ച് രാഹുൽ ഈശ്വർ

നടൻ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് രാഹുൽ ഈശ്വർ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്‌തത്. ഇതിന് രാഹുൽ ഈശ്വർ നൽകിയ ക്യാപ്ഷനാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 'റഷ്യ-യുക്രെയിൻ യുദ്ധത്തിന് കാരണക്കാരനായ, സുഡാനിലെ കലാപത്തിന് തിരികൊളുത്തിയ, ആഗോളതാപനത്തിനായി ഗൂഢാലോചന നടത്തിയ ... ഒരു സാധു മനുഷ്യനെ കണ്ടുമുട്ടി.'- എന്നാണ് ചിത്രത്തിന് രാഹുൽ ഈശ്വർ...

‘കേരള സ്റ്റോറി’ സിനിമയ്‌ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം; മാനവികതയുടെയും പച്ചത്തുരുത്തായ കേരളത്തെ അപമാനിക്കുന്നുവെന്ന് ഡി.വൈ.എഫ്‌.ഐ

സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത കേരള സ്റ്റോറി എന്ന സിനിമയുടെ ട്രെയിലര്‍ മതവികാരം വ്രണപ്പെടുത്തുന്നതും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതുമാണെന്ന് ഡിവൈഎഫ്‌ഐ. മത സൗഹാര്‍ദ്ദത്തിന്റെയും മാനവികതയുടെയും പച്ചത്തുരുത്തായ കേരളത്തെ അപമാനിച്ച് ഇതാണ് കേരളം എന്ന് അവതരിപ്പിക്കാനുള്ള ശ്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കേരളത്തെ മത തീവ്രവാദത്തിന്റെ കേന്ദ്രമെന്ന് സ്ഥാപിക്കുക വഴി ബിജെപിക്ക് അനുകൂലമായി കേരളത്തിനെതിരെ ദേശീയ തലത്തില്‍ പൊതുബോധം...

ബുക്ക് ചെയ്ത ഓണസദ്യ എത്തിച്ചില്ല; വീട്ടമ്മയ്ക്ക് 40,000 രൂപ നഷ്ടപരിഹാരം നല്‍കണം

തിരുവോണ സദ്യ മുടക്കിയതിന് കൊച്ചിയിലെ ഹോട്ടലുടമ വീട്ടമ്മയ്ക്ക് നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് ഉത്തരവ്. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയാണ് എറണാകുളം മെയ്സ് റസ്റ്ററന്‍റിനെതിരെ ഉത്തരവിട്ടത്. നഷ്ടപരിഹാരമായി നാല്‍പതിനായിരം രൂപയും സദ്യക്കായി കൈപ്പറ്റിയ തുകയും പരാതികാരിക്ക് നല്‍കണമെന്നാണ് ഉത്തരവ്. 2021തിരുവോണ നാളിലാണ് കേസിനാസ്പദമായ സംഭവം. വൈറ്റില സ്വദേശിനി ബിന്ധ്യ സുൽത്താൻ മെയ്സ് റസ്റ്ററന്‍റില്‍...

വൈദ്യുതിനിരക്ക്; യൂണിറ്റിന് മാസം 20 പൈസ വരെ കൂടാം

തിരുവനന്തപുരം: വൈദ്യുതി യൂണിറ്റിന് മാസംതോറും 20 പൈസവരെ കൂടാനിടയാക്കുന്ന കേന്ദ്രസർക്കാർ തീരുമാനം കേരളവും നടപ്പാക്കും. ഇതിനായി കേന്ദ്രനിർദേശത്തിൽ ചെറിയ മാറ്റങ്ങൾവരുത്തി കരടുചട്ടം തയ്യാറാക്കി. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനാണ് താരിഫ് നിർണയചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്. വൈദ്യുതി വാങ്ങുന്നതിന് അധികച്ചെലവുണ്ടായാൽ ഇന്ധന സർചാർജായി മാസംതോറും യൂണിറ്റിന് പരമാവധി 20 പൈസവരെ കമ്മിഷന്റെ മുൻകൂർ അനുമതിയില്ലാതെ കെ.എസ്.ഇ.ബി.ക്ക് കൂട്ടാം. ചെലവുകുറഞ്ഞാൽ...

രക്ഷിക്കാനായില്ല; 15 അടി താഴ്ചയുള്ള തീച്ചൂളയിലേക്ക് വീണ അതിഥി തൊഴിലാളിയുടെ മൃതദേഹാവശിഷ്ടം കിട്ടി

കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിൽ തീപ്പിടുത്തമുണ്ടായി അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താൻ ശ്രമിക്കവേ അഗ്നി ഗർത്തത്തിലേക്ക് നസീർ വീഴുകയായിരുന്നു. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ  യൂണിവേഴ്സൽ പ്ലൈവുഡ് ഫാക്ടറിയിലെ...
- Advertisement -spot_img

Latest News

ഉടൻ കരാറിൽ എത്തിയില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങളും എണ്ണക്കിണറുകളും ആക്രമിക്കും: ട്രംപ്

വാഷിംഗ്‌ടൺ: ഉടൻ കരാറിൽ എത്തുകയും ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കുകയും ചെയ്തില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങളും എണ്ണക്കിണറുകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും തകർക്കുമെന്ന് അമേരിക്കൻ...
- Advertisement -spot_img