Kerala

നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു

കൊച്ചി: നടൻ കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ എൻ.എം ബാദുഷയാണ് മരണ വിവരം പുറത്തുവിട്ടത്. ഗാന്ധർവ്വം, സിഐഡി മൂസ, ദ കിങ്, വർണപ്പകിട്ട്, ഡ്രീംസ്, ദ ഡോൺ, മായാമോഹിനി, രാജാധിരാജ, ഇവൻ മര്യാദരാമൻ, ഓ ലൈല ഓ തുടങ്ങിയ മലയാള ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ഒട്ടുമിക്കതും വില്ലൻ വേഷങ്ങളായിരുന്നു. 1992...

പിണറായിയെയും ലോക കേരള സഭയെയും ട്രോളി പി.കെ. അബ്ദുറബ്ബ്, `ചെവിക്കുന്നി പിടിച്ചാൽ പിന്നെ അമേരിക്കേ, നീ തീർന്നെടാ…!’

മുഖ്യമന്ത്രി പിണറായി വിജയനെയും ലോക കേരള സഭയെയും ട്രോളി മുസ്ലീം ലീഗ് നേതാവും മുൻമന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്. ഫേസ് ബുക്കിലിട്ട കുറിപ്പിലൂടെയാണ് പരഹസിക്കുന്നത്. ബ്രണ്ണൻ കോളേജിൽ ആ.എസ്.എസു കാരുടെ വാളുകൾക്കിടയിലൂടെ നടന്നിട്ടുണ്ട്, സംഘപരിവാർ ഫാഷിസത്തെ അതിൻ്റെ മടയിൽ തന്നെ ചെന്നു മൂക്കിനു തോണ്ടിയിട്ടുണ്ട്... എന്നിങ്ങനെയാണ് കുറിപ്പ്. ഇതോടൊപ്പം ലോക കേരള സഭയിൽ മുഖ്യമന്ത്രി സംസാരിക്കുന്ന...

കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കണം; മുഖ്യമന്ത്രി

ബിപോര്‍ജോയ് ചുഴലിക്കാറ്റ് മധ്യകിഴക്കന്‍ അറബികടലിനു മുകളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത 4 ദിവസം കേരളതീരത്തു കാറ്റിന്റെ ശക്തി മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലാകാനും കടല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും...

കണ്ണൂരിൽ വിദ്യാർഥിക്ക് നേരെ ആക്രമണം; ആയുധങ്ങളുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ നിന്ന് ചവിട്ടിത്താഴെയിട്ട സംഘം കൈയിലിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഇതോടെ അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ അജ്മലിന് കാലിന് പരിക്കേൽക്കുകയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. തുടർന്ന് അജ്മലിന്റെ പരാതിയിൽ മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് രണ്ട് പേർ പിടിയിലായത്. നെല്ലൂന്നിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഇവരുടെ ബൈക്കും...

വാഹനത്തിലെ ഇന്‍ഡിക്കേറ്റര്‍ എപ്പോഴൊക്കെ ഇടാം!; കേരള പൊലീസ് പറയുന്നത്

കൊച്ചി: വാഹനത്തിലെ ഇന്‍ഡിക്കേറ്റര്‍ എപ്പോഴൊക്കെ ഇടണം, വളയുന്നതിന് എത്ര മീറ്റര്‍ മുമ്പ് പ്രകാശിപ്പിക്കണം, എപ്പോഴൊക്കെ ഇടാന്‍ പാടില്ല തുടങ്ങി വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ മോട്ടോര്‍ വാഹന നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. വാഹനം വളയ്ക്കാനോ തിരിക്കാനോ പോകുകയാണെന്ന് മുന്നില്‍ നിന്നും പിന്നില്‍ നിന്നും വരുന്നവരെ അറിയിക്കാനുള്ള ഉപാധിയാണ് ഇന്‍ഡിക്കേറ്ററുകള്‍. നേരത്തെ ഹാന്‍ഡ് സിഗ്‌നലുകള്‍ ഉപയോഗിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ അതുപയോഗിക്കുന്നവരുടെ എണ്ണം...

‘കൈക്കൂലി ചോദിച്ചത് 3 ലക്ഷം രൂപ’: കേന്ദ്ര ഉദ്യോഗസ്ഥനെ പിടികൂടിയതിൽ ഡിവൈഎസ്‌പി സിബി തോമസ്

വയനാട്: കൈക്കൂലി കേസിൽ പിടിയിലായ കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥൻ പർവീന്തർ സിങ് പരാതിക്കാരനോട് ആവശ്യപ്പെട്ടത് മൂന്ന് ലക്ഷം രൂപ. ഒന്നര ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ പരാതിക്കാരന് സംഘടിപ്പിക്കാനായത് ഒരു ലക്ഷം രൂപ മാത്രമാണെന്നും വിജിലൻസ് ഡിവൈഎസ്‌പി സിബി തോമസ് പ്രതികരിച്ചു. പ്രമുഖ സിനിമാ താരം കൂടിയായ സിബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്...

തെരുവ് നായയുടെ ആക്രമണം; തൃശൂരില്‍ അമ്മക്കും മകൾക്കും പരിക്ക്

തൃശൂർ: തെരുവ് നായയുടെ കടിയേറ്റ് അമ്മക്കും മകൾക്കും പരിക്ക്. തൃശൂർ പുന്നയുർകുളത്ത് മുക്കണ്ടത്ത് താഴം റോഡില്‍ വെച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു (44), മകള്‍ ശ്രീക്കുട്ടി (22) എന്നിവര്‍ക്കാണ് കടിയേറ്റത്. കടയിലേക്ക് നടന്നുപോകുന്നതിനിടെ റോഡിലുണ്ടായിരുന്ന തെരുവ് നായ ബിന്ദുവിനെ കടിക്കുകയായിരുന്നു. ബിന്ദുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകളായ...

‘സംരക്ഷിക്കപ്പെടേണ്ടത് കുട്ടികള്‍, പട്ടികളല്ല’; നിഹാലിന്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കണ്ണൂർ: തെരുവുനായ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ട നിഹാലിന്റെ മരണത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. എ ബി സി പദ്ധതിയുടെ നടത്തിപ്പിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. തികച്ചും ദാരുണമായ, മനസ്സുലക്കുന്ന സംഭവമാണിതെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാർ കെ വി മനോജ് കുമാർ പറഞ്ഞു. 'സ്കൂൾ തുറന്ന് കുട്ടികൾ സ്കൂളിലേക്ക് പോകുന്ന...

അരക്ക് താഴെയുള്ള മാംസം മുഴുവന്‍ നായ്ക്കള്‍ കടിച്ചെടുത്തു, വേദനയായ് നിഹാല്‍ നൗഷാദ്, പ്രതിഷേധവുമായി നാട്ടുകാര്‍

കണ്ണൂരില്‍ പതിനൊന്നുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നതിന്റെ ഞെട്ടലിലാണ് നാട് ഇപ്പോള്‍. സംസാരശേഷിയില്ലാത്ത നിഹാല്‍ ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാനെത്തിയപ്പോഴാണ് തെരുവ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നത്. വീട്ടില്‍ നിന്നും നിഹാലിനെ കാണാതായതോടെ നാട്ടുകാര്‍ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയ ശേഷമാണ് ദേഹമാസകലം കടിയേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തുന്നത്. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ കുട്ടിയുടെ തല മുതല്‍ കാല്‍പ്പാദം വരെ...

നോവായി നിഹാൽ, ഖബറടക്കം ഇന്ന്; പിതാവ് നാട്ടിലേക്ക് തിരിച്ചു

കണ്ണൂർ: കണ്ണൂര്‍ മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കള്‍ കടിച്ചുകൊന്ന 11കാരന്‍ നിഹാല്‍ നൗഷാദിന്‍റെ മൃതദേഹം ഇന്ന് ഖബറടക്കും. തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വിദേശത്തുള്ള അച്ഛൻ നൗഷാദ് മകന്‍റെ മരണ വാർത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നിഹാൽ നൗഷാദിനെ തെരുവ് നായ്ക്കൾ ആക്രമിച്ചത് ആളൊഴിഞ്ഞ വീട്ടുമുറ്റത്ത്...
- Advertisement -spot_img

Latest News

വർഗീയ പരാമർശം; എ‌‌കെ‌എം അഷ്റഫിനെതിരെ പരാതിനൽകി കെ.സുരേന്ദ്രൻ

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...
- Advertisement -spot_img