Kerala

ഇത്തവണ സ്വർണം ഒളിപ്പിച്ചത് ചീസിനുള്ളിൽ; തുടർച്ചയായ മൂന്നാം ദിവസം, കാർ​ഗോയിൽ സ്വർണക്കടത്ത്

കൊച്ചി; കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കാർ​ഗോയിലൂടെ കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. തുടർച്ചയായ മൂന്നാം ദിവസമാണ് കാർ​ഗോ വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടുന്നത്. ഇത്തവണ പാലുൽപ്പന്നമായ ചീസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. അബുദാബിയിൽ നിന്നും ഫാസ്റ്റ് ട്രാക്ക് എക്സ്പ്രസ് എന്ന കൊറിയർ ഏജൻസി വഴി സലീജ് എന്നയാളാണ് മലപ്പുറം സ്വദേശി ജാബിൽ ഉത്തേ എന്നയാളുടെ...

പൊതുവേദിയിൽ അശ്ലീലവാക്കുകൾ ഉപയോഗിച്ചെന്ന് പരാതി; യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കേസ്

മലപ്പുറം: വളാഞ്ചേരിയിലെ കട ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തി, പൊതുവേദിയിൽ അശ്ലീലപദപ്രയോഗം നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച 'പെപെ സ്ട്രീറ്റ് ഫാഷൻ' കടയുടെ ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്. വളാഞ്ചേരി പൈങ്കണ്ണൂർ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവർത്തകനുമായ സെയ്ഫുദ്ദീൻ പാടത്തും എ.ഐ.വൈ.എഫ് നേതാവ് മുർശിദുൽ ഹഖുമാണ്...

പകർച്ചവ്യാധി വ്യാപനം; ആശങ്കയായി യുവാക്കളുടെയും കുട്ടികളുടെയും മരണം, പടർന്ന് ഡെങ്കിയും എലിപ്പനിയും

തിരുവനന്തപുരം: സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനത്തിൽ ആശങ്കയായി യുവാക്കളുടെയും കുട്ടികളുടെയും മരണം. സമീപ ദിവസങ്ങളിൽ മരിച്ച മിക്കവരും അൻപത് വയസ്സിന് താഴെ പ്രായമുള്ളവരാണ്. അതേസമയം, മരണത്തെക്കുറിച്ച് വിവരം ലഭിക്കാൻ കൃത്യമായ ഒരു മാർഗവുമില്ല. ഇന്നലെ കൊല്ലത്ത് മരിച്ച അഭിജിത്ത് അഞ്ചാംക്ലാസിലാണ് പഠിക്കുന്നത്. മലപ്പുറത്ത് മരിച്ച ഗോകുലെന്ന വിദ്യാർത്ഥിക്ക് പ്രായം 13 മാത്രം. 3 ദിവസമായി പാരിപ്പള്ളി മെഡിക്കൽ...

പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം, ലോക്കല്‍ സെക്രട്ടറിയെ തൂക്കി വെളിയിലെറിഞ്ഞ് സി.പി.എം; അശ്ലീല വീഡിയോ വിവാദത്തില്‍ നടപടിക്ക് പിന്നാലെ അടുത്തത്

ആലപ്പുഴയിലെ ജില്ലാ കമ്മിറ്റിയിലെ കൂട്ടനടപടിക്ക് പിന്നാലെ പരാതി ഉയര്‍ന്നിടങ്ങളിലെല്ലാം കര്‍ശന നടപടിയുമായി സിപിഎം. കാസര്‍കോട് സിപിഎം പാര്‍ട്ടി പ്രവര്‍ത്തകയോട് ഫോണില്‍ വിളിച്ച് അശ്ലീലം പറയുകയും സന്ദേശമയയ്ക്കുകയും ചെയ്തുവെന്ന പരാതിയില്‍ ലോക്കല്‍ സെക്രട്ടറിയെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കാസര്‍കോട് കോടോം ലോക്കല്‍ സെക്രട്ടറി കെ വി കേളുവിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. മലയോരമേഖയായ...

കാലവും ഭരണവും മാറും, അനീതികൾക്കൊക്കെയും യു.ഡി.എഫ് എണ്ണിയെണ്ണി മറുപടി പറയിപ്പിക്കും: കെ.എം ഷാജി

പ്രതിപക്ഷ നേതാക്കളെ പിണറായി സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. തനിക്ക് ജയ് വിളിക്കുന്ന അടിമക്കൂട്ടങ്ങളെ മാത്രം കണ്ടു വളർന്ന രാഷ്ട്രീയക്കാരനാണ് പിണറായി വിജയൻ. തന്റെ മുഖംമൂടി വലിച്ചു കീറുന്നവരെ കള്ളക്കേസിൽ കുടുക്കി നിശബ്ദരാക്കാമെന്ന വ്യാമോഹം നടക്കില്ലെന്നും കെ.എം ഷാജി ഫേസ് ബുക്കില്‍ കുറിച്ചു. മോന്‍സണ്‍ കേസില്‍ കെ.പി.സി.സി അധ്യക്ഷന്‍...

നടന്‍ ബാബുരാജ് ആശുപത്രിയിലെന്ന് വ്യാജവാര്‍ത്ത; രസകരമായ മറുപടിയുമായി താരം

തന്നെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്ക് മറുപടിയുമായി നടന്‍ ബാബുരാജ്. ജിമ്മില്‍ വ്യായാമം ചെയ്യുന്ന തന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് താരം മറുപടി നല്‍കിയിരിക്കുന്നത്. ‘കാർഡിയോ വർക്ഔട്ട് ചെയ്യുകയാണ്, അല്ലാതെ ആശുപത്രിയിലെ കാർഡിയോ വാർഡിൽ അല്ല ഞാൻ’ എന്ന തലക്കെട്ടോടെയാണ് (ഡൂയിങ് കാർഡിയോ, നോട്ട് ഇൻ കാർഡിയോ വാർഡ്) ജിമ്മിലെ ട്രെഡ് മില്ലിൽ ഓടുന്ന...

ജീവനെടുത്ത് പനി; ഇന്ന് മരണം ആറായി; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ജീവനെടുത്ത് പനി പടരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയടക്കം ആറുപേര്‍ ഇന്ന് മരിച്ചു. ആറില്‍ നാല് മരണവും കൊല്ലം ജില്ലയിലാണ്. വരും ദിവസങ്ങളിലും പനിയുടെ തീവ്രത കൂടുമെന്നും അതീവജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. കേരളം പനിക്കിടക്കിയിലേക്ക് മാറുകയാണ്. സര്‍ക്കാര്‍–സ്വകാര്യ ആശുപത്രികളെല്ലാം പനി ബാധിതരേക്കൊണ്ട് നിറയുന്നു. മരണസംഖ്യ ഉയരുന്നത് പകര്‍ച്ചപ്പനിയുടെ ഭീതി ഇരട്ടിയാക്കുകയും...

സുനില്‍ ഛേത്രിക്ക് ഹാട്രിക്ക്! സാഫ് കപ്പില്‍ പാകിസ്ഥാനെ ചാരമാക്കി ഇന്ത്യ തുടങ്ങി

ബംഗളൂരു: സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. സുനില്‍ ഛേത്രി ഹാട്രിക് നേടിയ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഇരു പാതികളിലുമായി രണ്ട് വീതം ഗോളുകളാണ് ഇന്ത്യ നേടിയത്. ഉദാന്ത സിംഗിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. സാഫ് ചാംപ്യന്‍ഷിപ്പ് ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. നേപ്പാള്‍, കുവൈറ്റ് എന്നിവരാണ്...

ലൈഫ് പദ്ധതിയില്‍ വീട് കിട്ടിയില്ല; പഞ്ചായത്ത് ഓഫീസിന് തീയിട്ടു

മലപ്പുറം: മലപ്പുറം കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടു. ലൈഫ് പദ്ധതിയിൽ ചേർക്കാത്തതിന്റെ പേരിലാണ് അക്രമമെന്ന് പ്രാഥമികമായി ലഭിച്ച സൂചന. തീയിട്ടയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ ജീവനക്കാർക്ക് പരിക്കില്ല. കമ്പ്യൂട്ടറുകൾ കത്തി നശിച്ചിട്ടുണ്ട്. ഇയാൾ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇയാളെ ഇത്തരത്തിലൊരു പ്രവർത്തിയിലേക്ക് നയിച്ചതെന്ന് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇയാളുടെ കൈക്ക്...

സാമൂഹ്യവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ കണ്ടന്റ്; വ്‌ളോഗര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: സ്ത്രീ വിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ കണ്ടന്റുകള്‍ ചെയ്യുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ. വീഡിയോ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങളെ സംബന്ധിച്ചും, കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗത്തെ സംബന്ധിച്ചും മാനദണ്ഡങ്ങള്‍ കൊണ്ടുവരണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മൊബൈല്‍ ഫോണില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഏത് തരം വീഡിയോകളും ലഭിക്കുകയാണ്. ഏത് വിധേനയും ജനശ്രദ്ധ നേടുക, എന്ത് ചെയ്തും പ്രശസ്തിയും പണവും...
- Advertisement -spot_img

Latest News

വർഗീയ പരാമർശം; എ‌‌കെ‌എം അഷ്റഫിനെതിരെ പരാതിനൽകി കെ.സുരേന്ദ്രൻ

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...
- Advertisement -spot_img