മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ നിലപാടുകളോട് വിയോജിപ്പുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. മുസ്‌ലിംകൾക്കെതിരെയുള്ള പരാമർശങ്ങൾ ഒരു സംഘിയുടെ സംസാരം പോലെയാണ് തോന്നിയതെന്നും മറുനാടന്റേത് മാന്യമായ വിമർശനങ്ങളായി തോന്നിയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
"മറുനാടന്റെ പല നിലപാടുകളോടും എതിർപ്പുണ്ട്. ഇതിൽ പ്രധാന കാരണം, അവരുടെ വിമർശനങ്ങളുടെ രീതിയാണ്. വിമർശനങ്ങളോട് തുറന്ന നിലപാടാണ് കോൺഗ്രസിന്. എല്ലാ വിധ മാന്യതയും...
തിരുവനന്തപുരം: പൊതു വ്യക്തി നിയമത്തിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കില്ലെന്ന മുസ്ലീം ലീഗിന‍്റെ തീരുമാനത്തെ പരിഹസിച്ച് കെടി ജലീൽ. ഏകസിവിൽകോഡിൽ നിലപാട് പറയാത്ത കോൺഗ്രസിന്റെ കൂടെ ലീഗ് ഉറച്ചു നിൽക്കുമെന്ന തീരുമാനം ഈ വർഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ തമാശയാണെന്ന് കെടി ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
വാക്കിലെ സ്ഥിരതയില്ലായ്മ ലീഗിന്റെ വിശ്വാസ്യത തകർക്കും. ഏകീകൃത വ്യക്തിനിയമത്തിൽ...
കോട്ടയം: കോട്ടയം പാലായ്ക്കടുത്ത് വലവൂരില്‍ രണ്ടു ദിവസം മുമ്പ് കാണാതായ ലോട്ടറി വില്‍പനക്കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തി. ഇവരുടെ സുഹൃത്തായ ലോട്ടറി വില്‍പ്പനക്കാരനെ ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പ്രീതിയെ കൊന്ന ശേഷം പ്രകാശന്‍ സ്വയം ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
മുപ്പത്തിയൊന്ന് വയസുളള പ്രീതി എന്ന വലവൂര്‍ സ്വദേശിനിയുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക്...
മലപ്പുറം: ഗീതയേയും വിഷ്ണുവിനേയും പുതു ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തി മുസ്ലീം ലീഗ്. പാലക്കാട് സ്വദേശിനിയായ ഗീതയുടെയും, കോഴിക്കോട് കുന്നമംഗലം സ്വദേശി വിഷ്ണുവിന്റേയും വിവാഹമാണ് മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ ഇന്ന് നടന്നത്.
വേങ്ങര പറമ്പിൽ പടി അമ്മാഞ്ചേരി കാവിൽവെച്ചായിരുന്നു വിവാഹം. വേങ്ങര പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു വിവാഹം. മുസ്ലിം ലീഗ്...
കോഴിക്കോട് : ഏക സിവിൽ കോഡ് നടപ്പാക്കുന്നത് രാജ്യത്തിന്റെ കെട്ടുറപ്പ് കുറയ്ക്കുമെന്ന് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ട്. മറുപടി കിട്ടിയ ശേഷം മറ്റ് നടപടികളിലേക്ക് പോകും. എല്ലാവരെയും ബാധിക്കുന്ന വിഷയമാണ്. രാഷ്ട്രീയം മറന്നു കൊണ്ട് എല്ലാവരും ഒരുമിച്ചു നിക്കണം. കോൺഗ്രസ്, ലീഗ് അടക്കം എല്ലാവരും ഒരുമിച്ച് നിന്ന് പോരാടണം. കേരളത്തിൽ...
കണ്ണൂരിൽ ആലക്കാട് കവുങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് വീണ് മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ഊരടിയിലെ ചപ്പന്റകത്ത് ജുബൈരിയ- നാസർ ദമ്പതികളുടെ മകൻ ജുബൈറാണ് മരിച്ചത്. ഇന്ന് വൈകിട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം.
കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ വീടിൻ്റെ തൊട്ടടുത്തുണ്ടായിരുന്ന കവുങ്ങ് മുറിക്കുന്നതിനിടെ അബദ്ധത്തിൽ നിലത്തേക്ക് വീഴുകയായിരുന്നു. മുറിക്കുമ്പോഴുണ്ടായ അശ്രദ്ധ മൂലമായിരിക്കാം കുട്ടിയുടെ ദേഹത്തേക്ക് വീഴാൻ കാരണമെന്നാണ്...
മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് പിന്തുണ നല്‍കിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ രൂക്ഷമായി വിമര്‍ശിച്ച് ഇ.കെ. വിഭാഗം സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. സി.പി.എമ്മിനോട് വിയോജിക്കാം നിലപാടുകളെ ചെറുക്കാം പക്ഷേ അത് ഇത്തരം മതവിദ്വേഷികള്‍ക്ക് സംരക്ഷണം കൊടുത്തു കൊണ്ടാകരുത്. ഈ ക്രിസംഘിയെ, സംഘ് പരിവാര്‍ സ്തുതിപാഠകനെ പിന്തുണച്ചത് കൊണ്ട് കോണ്‍ഗ്രസിന്...
കോഴിക്കോട്: ഏക സിവിൽ കോഡിൽ തുടർസമര പരിപാടികൾക്ക് സമസ്ത. ഇന്ന് കോഴിക്കോട് സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ ചേരും. സിവിൽ കോഡിൽ എതിർപ്പറിയിച്ച് നേരത്തെ തന്നെ സമസ്ത രംഗത്തെത്തിയിരുന്നു. ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് ഒരു മതത്തിനും അംഗീകരിക്കാൻ ആകില്ലെന്നാണ് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞത്. സിവിൽ കോഡിനെതിരെ ലീഗുൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തുകയാണ്.
കേന്ദ്ര സർക്കാരിന്‍റെ...
കോട്ടയം: വീട്ടുമുറ്റത്ത് കിടന്ന കാർ നിയമലംഘനം നടത്തിയെന്ന് കാട്ടി മോട്ടോർ വാഹന വകുപ്പിൽ നിന്ന് നോട്ടീസ്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ് മോട്ടോർ വാഹന വകുപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. നിയമലംഘനം നടത്തിയ കാറിന്റെ നമ്പർ രേഖപ്പെടുത്തിയതിൽ വന്ന പിഴവാണ് പ്രശ്നത്തിന് കാരണമെന്നാണ് സംശയം. കാഞ്ഞിരപ്പള്ളി മുക്കാലി സ്വദേശി സഹീലിന്‍റെ KL 34 F 2454 നമ്പർ...
തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ പതിനഞ്ചുകാരൻ മരണത്തിലേക്ക് നയിച്ചത് തലച്ചോറി തിന്നുന്ന അമീബയുടെ സാന്നിധ്യം മൂലമാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ ഏതാണീ അമീബ, എങ്ങനെയാണിവ മനുഷ്യശരീരത്തിലേക്ക് കയറുന്നത് തുടങ്ങി സംശയങ്ങൾ നിരവധിയാണ്. അപൂർവ രോഗമായ പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ചാണ് പാണാവള്ളി സ്വദേശി ഗുരുദത്ത് മരിച്ചത്. തോട്ടിൽ കുളിക്കുമ്പോൾ ഗുരുദത്തിന്റെ ശരീരത്തിലേക്ക് അമീബ പ്രവേശിച്ചിരിക്കാമെന്നാണ് ഇപ്പോഴത്തെ...
ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി) സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള കൺസോർഷ്യം. ഐ.പി.എൽ ചാമ്പ്യന്മാരെ ഏകദേശം 1.8 ബില്യൺ ഡോളർ (16,916 കോടി...