Kerala

വിവാഹം കഴിഞ്ഞ് ആറാം നാൾ, വാഹനാപകടത്തിൽ നവവധു മരിച്ചു; വരൻ ഗുരുതരാവസ്ഥയിൽ

പാലക്കാട്: നാടിനെ കണ്ണീരിലാഴ്ത്തി നവവധുവിന്റെ മരണം. പാലക്കാട് പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നവവധു മരിച്ചത്. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ്(20) മരിച്ചത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന്റെ(32) പരിക്ക് ഗുരുതമാണ്. ജൂലൈ 4ാം തീയതി ആയിരുന്നു ഇവരുടെ വിവാഹം. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടിൽ വിരുന്നിനു ശേഷം കോയമ്പത്തൂരിലെ...

മുസ്‌ലിം ലീഗ് പ്രതിനിധി സംഘം മണിപ്പൂരിലേക്ക്; കലാപം ശമിപ്പിക്കാൻ ഇടപെടൽ നടത്തും

സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് പ്രതിനിധി സംഘം മണിപ്പൂരിലേക്ക്. ലീഗ് പ്രതിനിധി സംഘം ഇന്ന് മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും. പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ നേതൃത്വത്തിലുള്ള സംഘം മണിപ്പൂരിലേക്ക് തിരിച്ചു. പി.വി അബ്ദുൽ വഹാബ് എം.പിയാണ് വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഇ.ടി മുഹമ്മദ് ബഷീർ എം.പി, അബ്ദുസ്സമദ് സമദാനി എം.പി,...

‘ഏക സിവിൽ കോഡ് ഉടൻ പരിഗണനയിലില്ല: കേരളത്തിൽ മത്സരിക്കാൻ താൽപര്യമുണ്ട്’ – കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

കോട്ടയം: ഏക സിവിൽ കോഡ് സർക്കാരിന്റെ അടിയന്തര പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി ഉൾപ്പെടെ നടപ്പാക്കാൻ നിർദേശിച്ചിട്ടും രാഷ്ട്രീയപ്രീണനം മൂലം ഏക വ്യക്തിനിയമം നടപ്പാക്കാൻ സാധിച്ചില്ലെന്നാണു പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയത്. നിയമം ഉടൻ നടപ്പാക്കാൻ പോകുന്നെന്നോ എപ്പോൾ നടപ്പാക്കുമെന്നോ പ്രധാനമന്ത്രി...

മഹാരാജനെ രക്ഷിക്കാനായില്ല; 50 മണിക്കൂര്‍ രക്ഷാദൗത്യത്തിനൊടുവില്‍ പുറത്തെടുത്തത് മൃതദേഹം

വിഴിഞ്ഞം മുക്കോലയ്ക്കൽ  കിണറിൽ അകപ്പെട്ട തൊഴിലാളി മഹാരാജനെ രക്ഷിക്കാനായില്ല. അന്‍പത് മണിക്കൂര്‍ നിണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. മണ്ണിനടയില്‍ പുലർച്ചെ മൂന്നരയോടെ മഹാരാജനെ കണ്ടെത്തിയെങ്കിലും ശക്തമായ മണ്ണിടിച്ചിൽ കാരണം പുറത്തെത്തിക്കാനായിട്ടില്ല. ജില്ലാ ഫയർ ഓഫിസർ എസ്.സൂരജിന്റെ നേത്യത്വത്തിലാണ് രക്ഷാദൗത്യം നടന്നത്. ഇടതടവില്ലാതെ ഊർന്നിറങ്ങുന്ന മണ്ണും ചെളിയുമാണ് ദൗത്യത്തില്‍ വില്ലനായത്. സമീപകാലത്ത് അഗ്നിരക്ഷാസേന ഏർപ്പെട്ടിരിക്കുന്ന ഏറ്റവും...

ഒരു മട്ടൻ ബിരിയാണി വാങ്ങിയാൽ ഒരു ചിക്കൻ ബിരിയാണി ഫ്രീ; ഉദ്ഘാടന ദിവസം കട പൂട്ടിച്ച് കളക്ടർ

ചെന്നൈ: ആളുകളെ ആകർഷിക്കാൻ പലതരം ഓഫറുകൾ കടയുടമകൾ മുന്നോട്ട് കൊണ്ടുവരാറുണ്ട്. ഹോട്ടലുകളാവുമ്പോൾ ചിലപ്പോൾ ബിരിയാണി ഫ്രീയായി നൽകും. ചിലപ്പോൾ അൺലിമിറ്റഡ് ബിരിയാണി നൽകും. അങ്ങനെയൊരു ഓഫറായിരുന്നു ബിരിയാണിക്കടയുടെ ഉദ്ഘാടനത്തിന് ഉടമ കൊണ്ടുവന്ന ഓഫർ. എന്നാൽ ജനപ്രീയ ബിരിയാണിക്കട ഉദ്ഘാടന ദിവസം തന്നെ പൂട്ടിച്ച് ജില്ലാ കളക്ടർ രം​ഗത്തെത്തി. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലെ ചിറ്റൂരിൽ ആണ്...

ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കും; വൈറല്‍ പനിയുള്‍പ്പെടെ മറ്റ് രോഗങ്ങള്‍ക്കെതിരെയും ജാഗ്രത വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കുമെന്നതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വീടും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. ജൂലൈ മാസത്തില്‍ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. ഇതനുസരിച്ച് ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ...

ശരീഅത്ത് സംരക്ഷണത്തിൽ മുസ്‌ലിംകൾക്ക് ഒപ്പം നിൽക്കുമോയെന്ന് സി.പി.എം വ്യക്തമാക്കണം: പി.എം സാദിഖലി

കോഴിക്കോട്: ഏക സിവിൽകോഡിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യംവെക്കുന്നത് മുസ്‌ലിംകളെയാണെന്ന് വ്യക്തമായ സ്ഥിതിക്ക് ഇസ്‌ലാമിക ശരീഅത്ത് സംരക്ഷിക്കാൻ മുസ്‌ലിംകളുടെ കൂടെനിൽക്കുമോയെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി. ഏക സിവിൽ കോഡിനെ എതിർക്കുമെന്ന പൊതു യുക്തിക്ക് പകരം ഇസ്‌ലാമിക ശരിഅത്തിന്റെ സംരക്ഷണത്തിനുവേണ്ടി ഞങ്ങൾ ഏതറ്റവും വരെ മുസ്‌ലിംകൾക്കൊപ്പം നിൽക്കുമെന്ന് പച്ചയായി പറയുന്നതല്ലേ...

ശരത്‌ലാലിന്റെ സഹോദരിക്ക് കല്യാണം; ഏട്ടനായി വരന്റെ കൈപിടിച്ച് ഷാഫി പറമ്പിൽ

കാസർഗോഡ്: കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് രക്തസാക്ഷി ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹ നിശ്ചയത്തിൽ ഏട്ടനായി വരന്റെ കൈപിടിച്ചു യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ. മുകേഷ് ആണ് വരൻ. പെരിയ ഇരട്ടക്കൊലക്കേസിലെ രക്തസാക്ഷികളാണ് ശരത്‌ലാലും കൃപേഷും. 2019 ഫെബ്രുവരി 17 നാണു കാസർകോട് പെരിയയിൽ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. സി.പി.എം പ്രാദേശിക നേതാവ് പീതാംബരൻ...

തക്കാളി വില വിവാദമാകുന്നതിനിടെ കിലോയ്ക്ക് 20 രൂപയ്ക്ക് തക്കാളി വിറ്റ് കച്ചവടക്കാരൻ!

പൊതുവെ പച്ചക്കറികള്‍ക്ക് വില കൂടിയത് വലിയ രീതിയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സമയമാണിത്. അതിനിടെ തക്കാളിക്ക് കുത്തനെ വില കൂടിയത് കൂടിയാകുമ്പോള്‍ ആകെ തിരിച്ചടി തന്നെ ആയി. കനത്ത മഴയും അതിന് മുമ്പ് വേനല്‍ നീണ്ടുപോയതുമെല്ലാമാണ് തക്കാളിക്ക് ഇത്രമാത്രം വില ഉയരാൻ കാരണമായിരിക്കുന്നത്. പലയിടങ്ങളിലും കൃഷിനാശമുണ്ടായി. പലയിടങ്ങളിലും വിളവെടുക്കാൻ നേരം മഴ ശക്തമായതോടെ വിള നശിക്കുന്ന അവസ്ഥയുണ്ടായി. സൂക്ഷിച്ചുവച്ചിരുന്ന...

കേരള തീരത്ത് ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: അടുത്ത വ്യാഴാഴ്ച (ജൂലൈ 13) വരെ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ഞായറാഴ്ച (ജൂലൈ...
- Advertisement -spot_img

Latest News

ആർ.സി.ബിയെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ്, റെക്കോഡ് ഡീൽ! ഐ.പി.എല്ലിലെ വിലയേറിയ ഫ്രാഞ്ചൈസി

ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി) സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള കൺസോർഷ്യം. ഐ.പി.എൽ ചാമ്പ്യന്മാരെ ഏകദേശം 1.8 ബില്യൺ ഡോളർ (16,916 കോടി...
- Advertisement -spot_img