Kerala

മുന്നറിയിപ്പ് വെറുതെയായില്ല; ഇനി പിഴയടയ്ക്കാം, കേരളാ പൊലീസിനും പണികൊടുത്ത് വാട്ടർ അതോറിറ്റി

ആലപ്പുഴ: എടത്വാ പൊലീസ് സ്റ്റേഷനിലെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ച് വാട്ടർ അതോറിറ്റി. കുടിവെള്ള ചാർജ് കുടിശ്ശിക വരുത്തിയതിന് പിന്നാലെയാണ് നടപടി. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. നിലവിൽ 33 പൊലീസ് ഉദ്യോഗസ്ഥരുള്ള പൊലീസ് സ്റ്റേഷനിനെതിരെയാണ് വാട്ടർ അതോറിറ്റി അധികൃതർ കർശന നടപടി സ്വീകരിച്ചത്. വാട്ടർ ബില്ലിൽ കുടിശ്ശിക വരുത്തിയാൽ ഇളവ് പ്രതീക്ഷിക്കേണ്ട എന്ന് വാട്ടർ...

തക്കാളിയുടെ പേരില്‍ വഴക്ക്; വീടുവിട്ടു പോയ ഭാര്യയെ തിരികെയെത്തിക്കാൻ തക്കാളി നല്‍കി ഒത്തുതീര്‍പ്പ്

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും തക്കാളി വില കുത്തനെ ഉയർന്നിരിക്കുകയാണ്. വീടുകളിലും റസ്റ്ററന്റുകളിലുമുൾപ്പെടെ കറികളിൽ തക്കാളിയുടെ അളവ് കുറയ്ക്കുകയും ചെയ്തു. അടുക്കളയില്‍ തക്കാളിയ്ക്ക് പകരക്കാരനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പലരും. കുടുംബകലഹം വരെ തക്കാളി കാരണമുണ്ടായി എന്ന തരത്തിലുള്ള തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. കറിയില്‍ തക്കാളി ചേര്‍ത്തതിന്റെ പേരില്‍ വഴക്കിട്ടു പിരിഞ്ഞ ദമ്പതിമാരെ ഒടുവില്‍ ഒന്നിപ്പിച്ചത്...

കൂട്ടുകാരെ പിന്നിലിരുത്തി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സ്കൂട്ടർ യാത്ര; അമ്മയ്ക്ക് 26,000 രൂപ പിഴ

തൃശൂർ ∙ പ്രായപൂർത്തിയാകാത്ത കുട്ടി രണ്ടു സുഹൃത്തുക്കളെ പിന്നിലിരുത്തി ഇരുചക്ര വാഹനം ഓടിച്ച കേസിൽ അമ്മയ്ക്കെതിരെ ശിക്ഷ വിധിച്ച് കോടതി. 26,000 രൂപ പിഴയടയ്ക്കുകയോ ഇല്ലെങ്കിൽ 5 ദിവസം ജയിൽ ശിക്ഷ അനുഭവിക്കുകയോ ചെയ്യണമെന്നു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വിധിച്ചു. മോട്ടർവാഹന നിയമത്തിലെ 194 (സി, ഡി) വകുപ്പുകൾ പ്രകാരമാണു ശിക്ഷ. അച്ഛനമ്മമാരെ കേസിൽ...

നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കുമായി 17 വയസുകാരന്‍; വാഹന ഉടമയായ സഹോദരന് 34,000 രൂപ പിഴ

കൊച്ചി: ആലുവയില്‍ 17 വയസുകാരന്‍ നമ്പര്‍ പ്ലേറ്റില്ലാത്ത സൂപ്പര്‍ ബൈക്ക് ഓടിച്ച സംഭവത്തില്‍ വാഹന ഉടമയായ സഹോദരന് കോടതി 34,000 രൂപ പിഴ ചുമത്തി. ആലുവ സ്വദേശിക്കാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‍ട്രേറ്റ് കെ.വി നൈന ശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാവാത്ത ആളിനെ വാഹനം ഓടിക്കാന്‍ അനുവദിച്ചതിന് 30,000 രൂപയും, നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിന്...

‘ഇപ്പോഴൊന്നും കുറയില്ല! സാമ്പാറും വേണ്ട, രസവും വേണ്ട’; തക്കാളി വില 300 ലേക്കെത്തും

തിരുവനന്തപുരം: ദിവസം കൂടുംതോറും റോക്കറ്റ് കണക്കെയാണ് പച്ചക്കറിവില കൂടുന്നത്. തക്കാളിയുടെ കാര്യം പറയുകയും വേണ്ട. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ രാജ്യത്ത് വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും, വരും ആഴ്ചകളിൽ തക്കാളി കിലോയ്ക്ക് 300 രൂപ വരെ എത്തുമെന്നും കാർഷിക വിദഗ്ധർ പറയുന്നു. രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തക്കാളിയുടെ...

ഏക സിവില്‍ കോഡിനെതിരായ പ്രതി​ഷേധത്തിൽ മുസ്‍ലീം ലീഗ് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് സി.പി.എം

ഏക സിവില്‍ കോഡ് വിഷയത്തിൽ മുസ്‍ലീം ലീഗ് നേതൃത്വം നൽകുന്ന പ്രതിഷേധ പരിപാടികളിൽ ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാർട്ടി സംഘടിപ്പിക്കുന്ന സെമിനാറിൽ പ​ങ്കെടുക്കാത്തത് കൊണ്ട് ലീഗിനോട് വിരോധമില്ല. പാർലമെന്റ് തെരഞ്ഞെടുപ്പിന​ുള്ള ആയ​ുധമായാണ് ഏക സിവിൽ കോഡിനെ കേ​ന്ദ്ര സർക്കാർ കാണുന്നത്. ഈ വിഷയത്തിൽ ഇടതുമുന്നണിയിൽ രണ്ടഭിപ്രായമില്ല. ലീഗിനെ വിളിച്ചതിൽ...

വിമാനത്താവളത്തിൽ പോകുന്നവർ ഇനി ഈ സാധനങ്ങൾ കൊണ്ടുപോകരുത്; പണി കിട്ടാതിരിക്കാൻ ചില കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ശംഖുംമുഖം: ചെക്ക് ഇൻ ബാഗേജിൽ നിരോധിത വസ്‌തുക്കൾ കൊണ്ടുപോകുന്നത് നിയന്ത്രിക്കാൻ പരിശോധന ഊർജിതമാക്കി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ബാഗേജിലെ നിരോധിത വസ്തുക്കൾ വേഗം കണ്ടെത്താൻ ഇൻലൈൻ റിമോട്ട് ബാഗേജ് സ്‌ക്രീനിംഗ് ഏർപ്പെടുത്തി. ഏപ്രിലിൽ - 1012,​ മേയിൽ - 1201,​ ജൂണിൽ 1135 എണ്ണം നിരോധനമുള്ള ഉത്പന്നങ്ങൾ കണ്ടെത്തിയിരുന്നു. ബാറ്ററികളും പവർ ബാങ്കുകളും ഉൾപ്പെടെയുള്ള ചില...

മൊബൈൽ ഫോൺ നഷ്ടപ്പെട്ടാല്‍ അടുത്തുള്ള ഷോപ്പില്‍ അറിയിക്കൂ; മോഷ്ടാക്കൾക്ക് കെണിയൊരുക്കി വ്യാപാരികളുടെ കൂട്ടായ്മ

മൊബൈൽ മോഷ്ടാക്കൾക്ക് വലവിരിച്ച് കേരള മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷൻ. നഷ്ടപ്പെട്ടു പോയ മൊബൈൽ ഫോണുകൾ കണ്ടുപിടിക്കാനായി പുതിയ പദ്ധതി ഒരുക്കിയിരിക്കുകയാണ് മൊബൈൽ ഷോപ്പ് ഉടമകള്‍. മോഷണം പോയതോ നഷ്ടപ്പെട്ടു പോയതോ ആയ മൊബൈൽ ഫോൺ കണ്ടുപിടിക്കുന്നതിനു വേണ്ടിയാണ് മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷന്റെ നേതൃത്വത്തിൽ പുത്തൻ ഫോർമാറ്റ് തയ്യാറാക്കിയിരിക്കുന്നത്. 23 ഓളം വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ്...

എ ഐ ക്യാമറ ഉപയോഗിച്ച് റോഡിലെ കുഴി പരിശോധിച്ചു കൂടേ? സർക്കാർ നിലപാടറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റോഡുകളിലെ കുഴി എ ഐ ക്യാമറ ഉപയോഗിച്ച് പരിശോധിച്ചൂകൂടെയെന്ന്  ഹൈക്കോടതി.  ഇക്കാര്യത്തിൽ സർക്കാർ നിലപാടറിയിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ നിർദേശിച്ചു.വിവിധ റോഡുകളിൽ 732 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് സർക്കാർ അറിയിച്ചു. റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട ഹർജിയിലാണ് നിർദ്ദേശം.ഹർജിയിൽ ഈ മാസം 26 ന് നിലപാടറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. റോഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന്  എഐ ക്യാമറകൾ സ്ഥാപിക്കുന്നത്  നിരുത്സാഹപ്പെടുത്താനാകില്ലെന്ന്...

അധ്യാപകൻ്റെ കൈവെട്ടിയ കേസ്: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

കൊച്ചി: മൂവാറ്റുപുഴയിൽ അധ്യാപകൻ്റെ കൈ വെട്ടിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. രണ്ടാം പ്രതി സജിൽ , മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കാണ് ജീവപര്യന്തം വിധിച്ചത്. കൊച്ചിയിലെ എന്‍.ഐ.എ കോടതി ജഡ്ജി അനിൽ ഭാസ്ക്കറാണ് ശിക്ഷ വിധിച്ചത്. പത്ത് വർഷം മുതൽ ജീവപര്യന്തം...
- Advertisement -spot_img

Latest News

ആർ.സി.ബിയെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ്, റെക്കോഡ് ഡീൽ! ഐ.പി.എല്ലിലെ വിലയേറിയ ഫ്രാഞ്ചൈസി

ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി) സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള കൺസോർഷ്യം. ഐ.പി.എൽ ചാമ്പ്യന്മാരെ ഏകദേശം 1.8 ബില്യൺ ഡോളർ (16,916 കോടി...
- Advertisement -spot_img