തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് വര്‍ധന ഈ ആഴ്ച അവസാനം പ്രഖ്യാപിക്കും. 2024-25 വര്‍ഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിക്കാനാണ് റെഗുലേറ്ററി കമ്മീഷന്റെ തയാറെടുപ്പ്. നിലവിലെ യൂണിറ്റിന് ശരാശരി 4.45 ശതമാനം നിരക്ക് വര്‍ധനയാണ് കെ.എസ്.ഇ.ബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ഉപതിരഞ്ഞെടുപ്പിനിടെ നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചാല്‍ സംഭവിച്ചേക്കാവുന്ന തിരിച്ചടി കാരണമാണ് നിരക്ക് വര്‍ധിപ്പിക്കാനുള്ള...
ആലപ്പുഴ: ആലപ്പുഴ കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. അഞ്ച് പേര് മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു.
വണ്ടാനം മെഡിക്കൽ കോളേജിലെ ഏഴ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്ത് എടുത്തത്....
തിരുവനന്തപുരം: തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍ പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ എസ് ഇ ബി അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതി കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. രാത്രി കാലങ്ങളിലും പുലര്‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം.
പൊട്ടിവീണ ലൈനില്‍ മാത്രമല്ല, പരിസര പ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാന്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ക്ക് പുറമേ കാസര്‍കോടും അതിതീവ്ര മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലയിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
നേരത്തെ കാസര്‍കോട് ജില്ലയില്‍ തീവ്രമഴ ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. ജാഗ്രതയുടെ ഭാഗമായി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്...
കോഴിക്കോട്: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിങ്കളാഴ്ച നാലുജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.
കനത്തമഴയുടെ...
ഹരിപ്പാട് (ആലപ്പുഴ): പത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്. മറ്റു രണ്ടുപേര്‍ക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ഹരിപ്പാട് സ്റ്റേഷന് പരിധിയില്‍ ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.
സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ കാണാനായാണ് പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ വീട്ടിലെത്തിയത്. അതേസമയം, അവിടെയെത്തിയ പെണ്‍കുട്ടികളുടെ കാമുകന്മാര്...
മലപ്പുറം എടപ്പാളിൽ സിനിമ ചിത്രീകരണം നടത്തുന്നതിനിടെ അപകടം. പൊലീസ് വേഷത്തിൽ ഷൈൻ ടോം ചാക്കോയെ കണ്ട് പൊലീസ് പരിശോധനയെന്ന് കരുതി യുവാവ് ബൈക്ക് ബ്രെക്ക് ചെയ്തപ്പോഴാണ് അപകടം. പരിശോധന ഭയന്ന് പെട്ടെന്ന് ബ്രെക്ക് പിടിക്കുകയായിരുന്നു യുവാവ്.
യുവാവിന്റെ പരുക്ക് നിസ്സാരമാണ്. ആശുപത്രിയിൽ നിന്നും പരിശോധനകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. ഇന്ന് രാവിലെയാണ് അപകടം ഉണ്ടാകുന്നത്. ഷൈൻ...
കണ്ണൂര്‍: പാമ്പുകടിയും മരണവും നിയമപ്രകാരം സര്‍ക്കാരിനെ അറിയിക്കേണ്ടതായി (നോട്ടിഫയബിള്‍ ഡിസീസ്) കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആസ്പത്രികള്‍ പാമ്പുകടിയേറ്റ കേസുകള്‍ നിര്‍ബന്ധമായും ഇനി നിശ്ചിത മാതൃകയില്‍ റിപ്പോര്‍ട്ട് ചെയ്യണം.
സംസ്ഥാന പൊതുജനാരോഗ്യ നിയമപ്രകാരം ഇതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്കി. പാമ്പുകടിയേല്‍ക്കുന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ശേഖരിച്ച്...
തിരുവനന്തപുരം: ഗതാഗതനിയമലംഘനത്തിന് 'ഇ-ചെലാന്‍' വെബ്സൈറ്റ് വഴി ഓണ്‍ലൈനില്‍ പണം അടച്ചവരുടെ തുക നഷ്ടമായി. ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം കുറവുവന്നെങ്കിലും പിഴ ഒടുക്കിയതായി കാണിക്കുന്നില്ല. വീണ്ടും അടയ്ക്കണമെന്ന സന്ദേശമാണ് തെളിയുന്നത്. പൂര്‍ത്തിയാകാത്ത പണമിടപാട് പരിശോധിക്കാനുള്ള വെബ്സൈറ്റിലെ സംവിധാനം പ്രവര്‍ത്തനരഹിതമാണ്. പരാതിപ്പെടാന്‍ മറ്റുവഴികളൊന്നും അതില്‍ ഇല്ല.
കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 'ഇ-ചെലാന്‍' സൈറ്റിലാണ് പോലീസ്, മോട്ടോര്‍വാഹന വകുപ്പുകള്‍ ചുമത്തുന്ന കേസുകള്‍ക്ക്...
ദുബായ്: വാഹന നമ്പര്‍പ്ലേറ്റ് ലേലത്തിലൂടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക നേടി ദുബായ്റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). ഗ്രാന്‍ഡ് ഹയാത്ത് ദുബായില്‍ ശനിയാഴ്ച നടന്ന...