Sunday, May 19, 2024

Kerala

തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ രാജ സുപ്രിം കോടതിയിലേക്ക്

തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ രാജ സുപ്രിം കോടതിയെ സമീപിക്കും, പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ദേവികുളം മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കാന്‍ എ രാജക്ക് അര്‍ഹതയില്ലന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡി കുമാറിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് വിധിക്കെതിരെ സുപ്രിം കോടതിയ സമീപിക്കാന്‍...

‘അത് അനുചിതം’; ഷാഫി പറമ്പിലിനെതിരായ വിവാദ പ്രസ്താവന പിന്‍വലിച്ച് സ്പീക്കര്‍

ഷാഫി പറമ്പിലിനെതിരായ വിവാദ പ്രസ്താവന പിന്‍വലിച്ച് സ്പീക്കര്‍. പരാമര്‍ശം അനുചിതമായിരുന്നുവെന്ന് എ.എന്‍.ഷംസീര്‍. ഷാഫി തിരഞ്ഞെടുപ്പില്‍ തോല്‍ക്കും എന്നായിരുന്നു പരാമര്‍ശം. ബ്രഹ്മപുരം വിഷയത്തിന്റെ പേരിൽ പ്രതിഷേധിച്ചു നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങളെ ശാസിക്കുന്നതിനിടെയാണു സ്പീക്കറുടെ വിവാദ പരാമർശം. 'ഷാഫി, ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട്, അടുത്ത തവണ തോൽക്കും' എന്നാണ് സ്പീക്കർ അന്ന് പറഞ്ഞത്. ഇതിനിടെ, നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നത് സര്‍ക്കാര്‍...

ദേവികുളം എംഎല്‍എ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി

ദേവികുളം എംഎല്‍എ എ രാജയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ രാജയ്ക്ക് യോഗ്യതയില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു. പട്ടിക ജാതി, പട്ടിക വര്‍ഗ സംവരണ സീറ്റാണ് ദേവികുളത്തേത്. എ രാജ പട്ടികജാതി,...

‘ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുന്നില്ല, പിണറായിക്ക് മോദിയുടെ സമീപനം’; നടുത്തളത്തിലിറങ്ങി പ്രതിപക്ഷം; സഭ നിര്‍ത്തിവെച്ചു

നിയമസഭ ഇന്നും പ്രക്ഷൂബ്ധം. ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതിഷേധം അറിയിച്ചു. നിയമസഭയിലെ തര്‍ക്കത്തില്‍ സമയവായമില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാതെ വിട്ടുവീഴ്ചയില്ലെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുന്നില്ല. ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കള്ളക്കേസെടുത്തു. ചര്‍ച്ചയ്ക്കുള്ള ഒരു ശ്രമവും ഉണ്ടാകുന്നില്ല, സഹകരിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് ഉള്ളത്.രാഹുലിന്റെ വീട്ടിലേക്ക് പൊലീസിനെ...

‘അക്രമം വഴിമാറും, ചിലർ വരുമ്പോൾ’: ഉത്സവപ്പറമ്പിൽ അക്രമികളെ അടിച്ചോടിച്ച് പൊലീസ്! – വിഡിയോ

തിരുവനന്തപുരം∙ ഉത്സവാഘോഷത്തിനിടെ ആക്രമം അഴിച്ചുവിട്ടവരെ അടിച്ചോടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിഡിയോ വൈറലാകുന്നു. ഉത്സവ മേളം ആളുകൾ ആഘോഷത്തിമിർപ്പിൽ കൊണ്ടാടുന്നതിനിടെയാണ് കുറച്ചു പേർ തമ്മിൽ അമ്പലപ്പറമ്പിൽവച്ച് അടിയുണ്ടാകുന്നത്. ജനസാഗരത്തിനിടയിലേക്ക് പൊലീസ് കയറി വരുന്നതും  ഇവരെ അടിച്ചോടിക്കുന്നതുമായ വിഡിയോയാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. കേരള പൊലീസ് തന്നെയാണ് അവരുടെ ഫെയ്സ്ബുക് പേജിലൂടെ ഈ വിഡിയോ പങ്കുവച്ചത്. ‘അക്രമം വഴിമാറും .....

ഗതാഗത കുരുക്കില്‍ കുടുങ്ങി; പരീക്ഷയ്ക്ക് സമയത്ത് എത്താന്‍ കഴിയില്ല, പെണ്‍കുട്ടികള്‍ കരഞ്ഞുകൊണ്ട് പൊലീസ് സ്റ്റേഷനില്‍

ഗതാഗതക്കുരുക്കില്‍ കുടുങ്ങി പരീക്ഷ മുടങ്ങുമെന്നായപ്പോള്‍ ആ മൂന്നു പെണ്‍കുട്ടികള്‍ കരഞ്ഞുകൊണ്ട് ഓടിച്ചെന്നത് പൊലീസ് സ്റ്റേഷനിലേക്ക്. ഒരു നിമിഷം പോലും വൈകാതെ മൂവരെയും ജീപ്പിലിരുത്തി പൊലീസുകാര്‍ പരീക്ഷാ ഹാളിലെത്തിച്ചു. വണ്ടിത്താവളം കെകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്‌സ് വിഭാഗം പ്ലസ് വണ്‍ വിദ്യാര്‍ഥികളായ മീര, കാവ്യ, നവ്യ എന്നിവരെയാണു കൊല്ലങ്കോട് പൊലീസ് സമയത്തു സ്‌കൂളിലെത്തിച്ചത്. കൊല്ലങ്കോട്ടുനിന്നു വടവന്നൂര്‍ വഴി...

സ്വർണവില കത്തിനിൽക്കുമ്പോൾ 3 പവന്റെ മാല കാണാനില്ല; എക്സ്റേ എടുത്തപ്പോൾ നായ്ക്കുട്ടിയുടെ വയറ്റിൽ!

പാലക്കാട് ∙ ‘എന്നാലും എന്റെ ഡെയ്സി, നിനക്കു തിന്നാൻ മൂന്നു പവന്റെ മാലയേ കിട്ടിയുള്ളൂ...’ ആ ചോദ്യത്തിനു കടുപ്പിച്ചൊരു കുരയാണു മറുപടി. ‘ഗോൾഡൻ റിട്രീവർ’ ഇനത്തിൽപ്പെട്ട ‘ഡെയ്സി’ എന്ന നായ്ക്കുട്ടി ‘ഗോൾഡ്’ തന്നെ വിഴുങ്ങിയെങ്കിലും അതു തിരികെകിട്ടിയ ആശ്വാസത്തിലാണ് ഒലവക്കോട് ആണ്ടിമഠം സ്വദേശി കെ.പി.കൃഷ്ണദാസും കുടുംബവും. ഏതാനും ദിവസം മുൻപാണു കൃഷ്ണദാസിന്റെ ഭാര്യ ബേബി കൃഷ്ണയുടെ...

ഇത് ഭീതിജനകം, സംസ്ഥാനത്ത് ഇരുചക്ര വാഹനാപകടങ്ങള്‍ കുത്തനെ കൂടുന്നു!

സംസ്ഥാനത്ത് ഇരുചക്ര വാഹനാപകടങ്ങള്‍ കൂടി വരുന്നതായി റിപ്പോര്‍ട്ട്. പത്ത് വര്‍ഷത്തിനിടെ നടന്ന അപകടങ്ങളില്‍ 60 ശതമാനവും ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടങ്ങളാണെന്നാണ് കണക്കുകള്‍. എന്നാല്‍ ദേശീയതലത്തില്‍ ഇരുചക്ര വാഹനാപകടങ്ങള്‍ കുറയുന്നതായാണ് കണക്കുകള്‍. കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയത്തിന്റെ ആക്സിഡന്റ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 2018-ല്‍ വാഹനാപകടങ്ങളുടെ 45 ശതമാനം ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു. 2022-ല്‍ ഇത് 39 ശതമാനമായി...

‘എച്ച്’ ഇനി വെറും സിംപിള്‍, ലൈസൻസ് കിട്ടാൻ ക്ലച്ചും ഗിയറും വേണ്ടെന്ന് ഉത്തരവ്!

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള ഡ്രൈവിംഗ് ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ അനുമതിയായി. ക്ലച്ചില്ലാത്ത ഓട്ടോമാറ്റിക് വാഹനങ്ങൾ ഉപയോഗിച്ച് എച്ച് എടുക്കാൻ ഇതുവരെ അനുമതി നൽകിയിരുന്നില്ല. എന്നാൽ ഇനി ഓട്ടോമാറ്റിക് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളുമായി ടെസ്റ്റില്‍ പങ്കെടുക്കാം എമന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ ഉത്തരവിറക്കിയിരിക്കുകയാണ്. ലൈസന്‍സിന് എന്‍ജിന്‍ ട്രാന്‍സ്മിഷന്‍ പരിഗണിക്കേണ്ടെന്ന കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാനത്തിന്‍റെ...

‘അശ്ലീല കമന്റിട്ട് കോൺഗ്രസിലെ പെൺകുട്ടികളുടെ നാവടക്കാമെന്ന് കരുതേണ്ട’’: വ്യാപക പിന്തുണ

തിരുവനന്തപുരം∙ സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ് വനിതാ പ്രവർത്തകരെ ഉന്നമിട്ട് നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ പ്രതികരണവുമായി കോൺഗ്രസിലെ യുവനേതാക്കൾ. മുൻ എംഎൽഎയും കെപിസിസി വൈസ് പ്രസിഡ‍ന്റുമായ വി.ടി.ബൽറാം, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ, കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ.പി.സരിൻ തുടങ്ങിയവരാണ് വനിതാ പ്രവർത്തകർക്കു സമൂഹമാധ്യമത്തിലൂടെ പിന്തുണയുമായി രംഗത്തെത്തിയത്. കോൺഗ്രസിനെ പിന്തുണയ്ക്കുന്നു എന്ന...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img