തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അന്തരീക്ഷ താപനില പതിവിനേക്കാള്‍ കൂടുതലായിരിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില...
കൊച്ചി: 24 മണിക്കൂറിനിടയിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ ഒന്നേകാൽ കോടി രൂപയുടെ സ്വർണവുമായി മൂന്ന് പേരാണ് പിടിയിലായത്. സ്വർണം അടിവസ്ത്രത്തിലേക്ക് ഒളിപ്പിക്കാൻ ശ്രമിച്ച യാത്രക്കാരാണ് പിടിയിലായത്. കാസർകോട് സ്വദേശി അഷറഫ്, മലപ്പുറം സ്വദേശി ഫൈസൽ, കോഴിക്കോട് സ്വദേശി ആളൂർ ഹുസൈൻ എന്നിവരിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്.
അഷ്റഫ് അടിവസ്ത്രത്തിലേക്ക് എന്തോ പായ്ക്കറ്റ് ഒളിപ്പിക്കുന്നതിൽ സംശയം തോന്നിയ വിമാന...
ചങ്ങരംകുളം: ചങ്ങരംകുളത്ത് വിവാഹം നടക്കാനിരുന്ന വീട്ടിൽ കയറി വരന്റെ മുൻകാമുകിയുടെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ അക്രമം. വരനും മാതാപിതാക്കളുമുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. 20ഓളം പേർക്കെതിരെ കേസെടുത്തു. രാത്രി 12ഓടെയായിരുന്നു അക്രമം. പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചങ്ങരംകുളം മാന്തടം സ്വദേശിയായ യുവാവിന്റെ വിവാഹത്തലേന്നാണ് മുൻ വനിതാ സുഹൃത്തും ബന്ധുക്കളും അടക്കം 20ഓളം വരുന്ന സംഘം ഇയാളുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമെന്ന് കെഎസ്ഇബി. കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്ന് വൈദ്യുതി കുറഞ്ഞു. അപ്രതീക്ഷിതമായി 300 മെഗാവാട്ടിന്റെ കുറവാണുണ്ടായത്. വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും നിയന്ത്രണം ഒഴിവാക്കാന്‍ സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.
ആറ് മണി മുതല്‍ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും കെഎസ്ഇബി നിര്‍ദേശിച്ചു.
ഈ മാസം കാര്യമായ...
പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മൺ അറസ്റ്റിൽ. മുൻകൂർ ജാമ്യമുള്ളതിനാൽ 50,000 രൂപയുടെ ബോണ്ടിൽ വിട്ടയച്ചു. കേസിൽ മൂന്നാം പ്രതിയാണ് ഐജി ലക്ഷ്മൺ.
ഇന്ന് രാവിലെ ഐജി ജി ലക്ഷ്മൺ ചോദ്യംചെയ്യലിനായി കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായിരുന്നു. പുരാവസ്തു തട്ടിപ്പു കേസിൽ ഐജി ജി.ലക്ഷ്മൺ മുഖ്യ ആസൂത്രകനെന്നു ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. നിരവധി...
കോഴിക്കോട്: കരിപ്പൂർ വിമാനതാവളത്തിൽ വീണ്ടും വൻ സ്വർണ്ണ, കറൻസി വേട്ട. കഴിഞ്ഞ ദിവസം രാത്രി സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ കാപ്പാട് സ്വദേശിയായ അജ്മൽ ഫാഹിൽ (25) നിന്നും രേഖകളില്ലാതെ വിദേശത്തേക്ക് കടത്തുവാൻ ശ്രമിച്ച 20,90,000 രൂപയ്ക്കു തുല്യമായ 1,00,000 സൗദി റിയാൽ കസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടി.
പുലർച്ചെ ബഹറിനിൽ നിന്നും ഗൾഫ്...
കോഴിക്കോട്/കൊച്ചി: എ.ഐ ട്രേഡിങ്ങിന്‍റെ പേരില്‍ മലയാളികളില്‍നിന്നടക്കം കോടിക്കണക്കിന് രൂപ തട്ടിയ ശേഷം കമ്പനി പ്രവർത്തനം നിർത്തി. മെറ്റാവേഴ്സ് ഫോറിന്‍ എക്‌സ്‌ചേഞ്ച്(എം.ടി.എഫ്.ഇ) എന്ന പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷനാണ് ആയിരക്കണക്കിനു നിക്ഷേപകരെ പെരുവഴിയിലാക്കി പ്രവർത്തനരഹിതമായത്. മോഹിപ്പിക്കുന്ന വരുമാനം വാഗ്ദാനം ചെയ്തായിരുന്നു കമ്പനിയുടെ തട്ടിപ്പ്. പ്രവാസികളടക്കം ആയിരക്കണക്കിന് മലയാളികള്‍ക്കു കോടികള്‍ നഷ്ടപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി.
കോടിക്കണക്കിന് രൂപ ആളുകളുടെ കൈയില്‍നിന്ന്...
കൊച്ചി: എഐ ക്യാമറ സ്ഥാപിച്ച നിരത്തില്‍ മാത്രം റോഡ് നിയമങ്ങൾ പലിക്കുന്നവർക്ക് പണി വരുന്നുണ്ട്. എഐ ക്യാമറ ഇനി ഏത് വളവിലും തിരിവിലുമെത്തും. സഞ്ചരിക്കുന്ന എഐ ക്യാമറ ജില്ലയിലെ എല്ലാ റോഡുകളിലും നിരീക്ഷണം തുടങ്ങി. മൈക്രോ സ്പീഡ് വൈലേഷൻ ഡിറ്റക്ഷൻ ക്യാമറയുടെ പരീക്ഷണ പരിശോധന സീ പോർട്ട്-എയർ പോർട്ട്, വല്ലാർപാടം റോഡുകളിലാണ് നടത്തിയത്.
മറ്റ് റോഡുകളിലേക്കും...
കാസർകോട് ∙ ട്രെയിനിനു നേരെ വിവിധ സ്ഥലങ്ങളിൽ നിന്നും കല്ലേറ് തുടരുന്ന സാഹചര്യത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ റെയിൽവേ ട്രാക്കിനു സമീപം സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട 50 പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. 10 വർഷം തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പ് പ്രകാരം ആണ് ഹോസ്ദുർഗ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
റയിൽവേ ട്രാക്ക് കേന്ദ്രികരിച്ച് രഹസ്യ...
കണ്ണൂര്‍: ടി പി കേസ് പ്രതികള്‍ക്ക് ട്രെയിന്‍ യാത്രയില്‍ വിലങ്ങില്ല. കൊടി സുനിയേയും എം സി അനൂപിനേയും വിലങ്ങണിയിക്കാതെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയത്. കെ കെ രമ എംഎല്‍എയാണ് സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. യാത്രക്കിടെ പാര്‍ട്ടി അനുഭാവികള്‍ക്ക് ഫോട്ടോ എടുക്കാന്‍ അവസരമൊരുക്കിയതായും രമ ആരോപിക്കുന്നു.
കെ കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:
ടി.പി...
കോഴിക്കോട്: മൈസൂരുവിൽ സ്വകാര്യ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി നാല് മരണം. ബസിലെ യാത്രക്കാരാണ് മരിച്ചത്. നാലുപേരും മലയാളികളാണ്.
കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, സക്കീർ ,റഷീദ്...