കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനെ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ എന്ന സിനിമയിലെ ജിതിന്‍ രാംദാസ് എന്ന ടോവിനോ തോമസ് ചെയ്ത കഥാപാത്രത്തോട് ഉപമിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്.
സിനിമയിലെ ജിതിന്‍ രാംദാസ് എന്ന കഥാപാത്രത്തിന്റെ അവസാന നിമിഷത്തിലെ പ്രസംഗം എടുത്തുപറഞ്ഞ്,...
കണ്ണൂർ: കണ്ണൂർ എടയാർ പതിനേഴാം മൈലിൽ കാറപകടത്തിൽ ഒരാൾ മരിച്ചു. പൂഴിയോട് സ്വദേശി സഹൽ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയായിടുന്നു സംഭവം. നെടുപൊയിൽ ഭാഗത്തുനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാർ കലുങ്കിലിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. വളരെ പണിപ്പെട്ടാണ് സഹലിനെ പുറത്തെടുത്ത്. സംഭവസ്ഥലത്തേക്ക് ഓടിക്കൂടിയെത്തിയ നാട്ടുകാരാണ്...
തിരുവനന്തപുരം: എംഎൽഎമാർക്കുള്ള സർക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്നു വെച്ച് യുഡിഎഫ്. യുഡിഎഫ് എംഎൽഎമാർ കിറ്റ് വാങ്ങില്ലെന്നാണ് പുറത്തുവരുന്ന വിവരം. സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് യുഡിഎഫിനും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ജനപ്രതിനിധികൾക്ക് കിറ്റ് നൽകാൻ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് യുഡിഎഫ് വേണ്ടെന്ന് വെച്ചിരിക്കുന്നത്.
അതേസമയം, ഓണക്കിറ്റ് വിതരണത്തിനുള്ള സമയപരിധി ഇന്ന്...
പാമ്പാടി: മലയാളികൾ പ്രയാസങ്ങളും മറന്ന് ഒത്തൊരുമയോടെ ആഘോഷികുന്ന ഓണം പോലും ഇപ്രാവശ്യം വറുതിയുടെയും പ്രയാസങ്ങളുടേതുമാക്കി മാറ്റിയ സംസഥാന സർക്കാരിനെതിരെയുള്ള പ്രതികാര വിധിയെഴുത്താവും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം.അഷ്‌റഫ് പറഞ്ഞു.
പാമ്പാടി പഞ്ചായത്തിലെ കുറിച്ച് മലയിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് വേണ്ടി വോട്ടഭ്യർത്ഥിക്ച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലയിലുമുള്ള സാമ്പത്തിക ഞെരുക്കം മൂലം...
ദില്ലി: സഹപാഠിയുടെ മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ കുടുംബത്തെ സന്ദർശിച്ച് ഭാരതീയ കിസാൻ യൂണിയൻ നേതാക്കൾ. കുടുംബത്തെ സന്ദർശിച്ച നേതാക്കൾ മർദ്ദനമേറ്റ കുട്ടിയെ സഹപാഠിയെ കൊണ്ട് ആലിംഗനം ചെയ്യിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങളുൾപ്പെടെ പുറത്ത് വന്നിട്ടുണ്ട്. വിദ്യാലയങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ബികെയു നേതാവ് നരേഷ് ടിക്കായത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. അധ്യാപികയുടെ നിർദ്ദേശ പ്രകാരം സഹപാഠിയാണ് വിദ്യാർത്ഥിയെ മുഖത്തടിച്ചതും...
മലപ്പുറം: ഉത്തര്‍പ്രദേശില്‍ മുഖത്തടിയേറ്റ വിദ്യാര്‍ത്ഥിയുടെ പിതാവുമായി ഫോണില്‍ സംസാരിച്ചെന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. വലിയ നിരാശയും വേദനയുമാണ് ആ മനുഷ്യന്‍ പങ്കു വെച്ചത്. കൂട്ടുകാരാല്‍ അപമാനിക്കപ്പെട്ടതിന്റെ വല്ലാത്ത മാനസിക പ്രയാസത്തിലാണ് കുട്ടിയുള്ളത്. അധ്യാപികക്കെതിരെ കര്‍ശന നടപടി വേണമെന്ന് തന്നെയാണ് അവരുടെ ആവശ്യം. അവര്‍ക്കുണ്ടായ സമാനതകളില്ലാത്ത പ്രയാസത്തില്‍ ആശ്വസിപ്പിക്കുകയും നീതിക്ക് വേണ്ടിയുള്ള...
കൊച്ചി: വ്യാജരേഖ കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയുടെ അറസ്റ്റിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് എറണാകുളം ജില്ലാ കോടതി. മുൻകൂർ ജാമ്യ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ നിലമ്പൂരിൽ വെച്ച് അറസ്റ്റ് ചെയ്ത നടപടിയാണ് കോടതി വിമർശനത്തിന് കാരണം. അന്വേഷണ ഉദ്യോഗസ്ഥൻ അനാവശ്യ തിടുക്കം കാട്ടിയെന്ന് പറഞ്ഞ കോടതി ഷാജൻ സ്കറിയയെ ചോദ്യം...
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും (ശനി, ഞായര്‍) സംസ്ഥാനത്ത് ചൂട് കൂടും. സാധാരണ താപനിലയില്‍ നിന്ന് മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. കൊല്ലം ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്...
തിരുവനന്തപുരം: മറുനാടൻ മലയാളി ഉടമയും പബ്ലിഷറുമായ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് നിലമ്പൂരിലെത്തിയാണ് ഷാജനെ അറസ്റ്റ് ചെയ്തത്. ഷാജൻ സ്കറിയയെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാൻ എത്തിയപ്പോൾ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. തൃക്കാക്കര പൊലീസ്...
പാട്ടുകള്‍ കേള്‍ക്കാന്‍ യൂട്യൂബ് ആണ് ഒട്ടുമിക്ക ആളുകളും തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ വരിയും സിനിമയും അറിയാത്ത പാട്ടുകള്‍ യൂട്യൂബില്‍ കണ്ടുപിടിക്കാന്‍ പാടുപെടാറുണ്ട്. ഇത്തരം അവസരങ്ങളില്‍ സുഹൃത്തുക്കളുടെ സഹായം തേടേണ്ടി വരും. എന്നാല്‍ ഇനി മുതല്‍ നിങ്ങള്‍ക്ക് എളുപ്പം യൂട്യൂബില്‍ ഏത് പാട്ടും സെര്‍ച്ച് ചെയ്ത് കണ്ടെത്താം. യൂട്യൂബ് അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ഫീച്ചറിലൂടെ പാട്ടിന്റെ...
തിരുവനന്തപുരം: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും മാർച്ച് 15ന് മുമ്പ് നൽകിയ അപേക്ഷകൾ മാത്രമേ ഇത്തവണ പട്ടികയിൽ...