Tuesday, October 28, 2025

Kerala

വിവാഹത്തിനൊക്കെ കൊടുക്കുന്ന വെള്ളത്തിന്‍റെ 300 മില്ലിയുടെ പ്ലാസ്റ്റിക് ബോട്ടിൽ; പരാതികൾ വ്യാപകം; കർശന നടപടി

കോഴിക്കോട്: സംസ്ഥാനത്ത് എല്ലാ പൊതു പരിപാടികളും പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം എന്ന സർക്കാരിന്‍റെ നിർദ്ദേശം പാലിക്കുമെന്ന് അധികൃതര്‍. വിവാഹങ്ങളിലും മറ്റ് സ്വകാര്യ പരിപാടികളിലും 300 മില്ലി കുടിവെള്ളവും നിരോധിത പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതു, സ്വകാര്യ പരിപാടികളിൽ പരിശോധന നടത്തി കർശന നടപടികൾ സ്വീകരിക്കും. ഓഡിറ്റോറിയങ്ങളും കാറ്ററിങ്ങ്...

ഇതാണ് കേരളത്തിലെ പുതിയ തട്ടിപ്പ്; വാട്സാപ്പ് ഗ്രൂപ്പിൽ ചേർക്കും, ആരും കൊതിക്കുന്ന വാഗ്ദാനം; മുന്നറിയിപ്പ്

തിരുവനന്തപുരം: പ്രമുഖ ശീതളപാനീയ, മൊബൈല്‍ നിര്‍മ്മാണ കമ്പനികളുടെ പേരില്‍ വൻ നിക്ഷേപക തട്ടിപ്പ്. കമ്പനികളുടെ യഥാര്‍ത്ഥ പേരും ലോഗോയുമാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. പ്രമുഖ കമ്പനികളുടെ പേരില്‍ സുഹൃത്തുക്കളില്‍/ കുടുംബാംഗങ്ങളില്‍ നിന്ന് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിച്ചുകൊണ്ട് ലഭിക്കുന്ന സന്ദേശമാണ് തട്ടിപ്പിന്‍റെ ആരംഭം. ഇത്തരത്തില്‍ ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകയും ചെയ്യും....

പകുതി വില തട്ടിപ്പ്: നജീബ് കാന്തപുരം എംഎൽഎക്ക് എതിരെ കേസ്

കൊച്ചി: പകുതി വില തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരം എംഎൽഎക്ക് എതിരെ കേസ്. പെരിന്തൽമണ്ണ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുലാമന്തോൾ സ്വദേശിനി അനുപമയുടെ പരാതിയിലാണ് നടപടി. വഞ്ചന കുറ്റമുൾപ്പെടെയുള്ള വകുപ്പുകൾ ആണ് എംഎൽഎയ്ക്കെതിരെ നിലവിൽ ചുമത്തിയിട്ടുള്ളത്. നജീബ് കാന്തപുരത്തിന്റെ പരാതിയിലും പെരിന്തൽമണ്ണ പൊലീസ് കേസെടുത്തിട്ടുണ്ട്. വിഷയത്തിൽ സമ​ഗ്ര അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പ്രതി...

15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഉപയോഗിക്കാൻ ഇനി കൂടുതൽ പണം മുടക്കണം; നികുതി 50 ശതമാനം കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതിയിൽ 50 ശതമാനം വ‍ർദ്ധനവ് വരുത്തി ബജറ്റ് പ്രഖ്യാപനം. മോട്ടോർസൈക്കിളുകളുടെയും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങളുടെയും മോട്ടോർ കാറുകളുടെയും നികുതിയാണ് വർദ്ധിപ്പിച്ചത്. പഴക്കംചെന്ന സ്വകാര്യ വാഹനങ്ങളുടെ തുടരുപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നികുതി വ‍ർദ്ധിപ്പിക്കുന്നതെന്നും ബജറ്റ് പ്രസംഗത്തിൽ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. സ്വകാര്യ വാഹനങ്ങളുടെ...

കാസര്‍കോട് സിപിഐഎമ്മിന് പുതിയ നേതൃത്വം; എം രാജഗോപാലന്‍ എംഎല്‍എ ജില്ലാ സെക്രട്ടറി

കാസര്‍കോട്: സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം രാജഗോപാലന്‍ എംഎല്‍എയെ തിരഞ്ഞെടുത്തു. സിപിഐഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള കാസര്‍കോട് ജില്ലാ സമ്മേളനമാണ് രാജഗോപാലനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ജില്ലാ കമ്മിറ്റിയില്‍ ഒന്‍പത് പേര്‍ പുതിയതായി ഇടംപിടിച്ചപ്പോള്‍ മുന്‍ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ ഏഴ് പേരെ ഒഴിവാക്കി. മാധവന്‍ മണിയറ, രജീഷ്...

വമ്പൻ കുതിപ്പിനൊടിവിൽ ചെറിയ വിശ്രമം; സ്വർണവില സർവ്വകാല റെക്കോർഡിൽ തുടരുന്നു

തിരുവനന്തപുരം: മൂന്ന് ദിവസത്തെ കുതിപ്പിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. സർവ്വകാല റെക്കോർഡിൽ തന്നെയാണ് ഇന്നും സ്വര്ണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 63,440 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1800 രൂപയാണ് സ്വർണത്തിന് വർധിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾ ആഗോള...

മയക്കുമരുന്ന് ‘കരടിക്കുട്ടന്റെ’ രൂപത്തിലും? ആശങ്ക, എക്‌സൈസ് ജാഗ്രതയിൽ

ഹരിപ്പാട്: നഴ്‌സറി കുട്ടികളുടെ ഇഷ്ടകളിപ്പാട്ടമായ കരടിക്കുട്ടന്റെ രൂപത്തിൽ മയക്കുമരുന്ന് ചേർത്ത മിഠായി വിപണയിലെത്തിയോ? കരടിക്കുട്ടന് സ്‌ട്രോബറിയുടെ മധുരം നൽകി ക്രിസ്റ്റൽ മെത്ത് ഇനത്തിലെ മയക്കുമരുന്നു ചേർത്ത് നുണയാൻ പാകത്തിന് രംഗത്തിറക്കിയതായാണു പ്രചാരണം. സ്കൂളുകളിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും രക്ഷിതാക്കളുടെ ഗ്രൂപ്പുകളിലും ഈ സന്ദേശം വരുന്നുണ്ട്. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണമില്ല. കുട്ടികൾ വ്യാപകമായി ഉപയോഗിക്കുന്ന കളിപ്പാട്ടത്തിന്റെയും മായ്ക്കാനുള്ള റബ്ബറിന്റെയും...

അമ്പമ്പോ ഇത് വല്ലാത്ത പോക്ക് തന്നെ, 63000 കടന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ബ്രേക്ക് കിട്ടാതെ ഓടിക്കൊണ്ടിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപയാണ് ഇന്ന് കുത്തനെ ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 63000 കടന്നു. 63240 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് 95 രൂപയാണ് ഇന്ന് ഉയർന്നത്. 7905 രൂപയാണ് ഒരു...

മാർച്ച് ഒന്നാം തീയ്യതി മുതൽ സംസ്ഥാനത്ത് ആർ.സി പ്രിന്റ് ചെയ്ത് നൽകില്ല; വാഹനങ്ങൾക്ക് ലോണെടുക്കുമ്പോഴും ഇനി ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് മാർച്ച് ഒന്നാം തീയ്യതി മുതൽ രജിസ്ട്രേഷൻ സ‍ർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നൽകില്ല. പകരം ഡിജിറ്റൽ രൂപത്തിലുള്ള ആർ.സിയായിരിക്കും നൽകുകയെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. നേരത്തെ തന്നെ സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നു. ഡ്രൈവിങ് ലൈസൻസുകളുടെ പ്രിന്റിങ് ഒഴിവാക്കി ഡിജിറ്റൽ രൂപത്തിൽ മാത്രം നൽകുന്ന നടപടികൾക്ക്...

കള്ളക്കടൽ പ്രതിഭാസം, കടലാക്രമണ സാധ്യത; നാളെ രാവിലെ മുതൽ കേരള-തമിഴ്‌നാട് തീരത്ത് പ്രത്യേക ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശവുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. നാളെ രാവിലെ കേരള തീരത്ത് രാവിലെ 05.30 മുതൽ വൈകുന്നേരം 05.30 വരെ 0.2 മുതൽ 0.6 മീറ്റർ വരെയും, തമിഴ്‌നാട് തീരത്ത് രാവിലെ 5.30 മുതൽ വൈകുന്നേരം 5.30 വരെ...
- Advertisement -spot_img

Latest News

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വനിതാ ഹോസ്റ്റൽ 28ന് നാടിന് സമർപ്പിക്കും

മഞ്ചേശ്വരം.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ധർമ്മ നഗറിൽ ഒന്നര കോടിരൂപാ ചിലവിൽ നിർമിച്ച വനിതാ ഹോസ്റ്റൽ ഒക്ടോബർ 28 ന് നാടിന് സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത്...
- Advertisement -spot_img