Kerala

നിപ സംശയം; കുട്ടികൾ ​ഗുരുതരാവസ്ഥയിൽ, യുവാവിന്റെ നില തൃപ്തികരം

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ രണ്ടുപേരുടെ നില ​ഗുരുതരം. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇയാളുടെ രണ്ട് മക്കളിൽ 9വയസുകാരന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഈ കുട്ടി വെന്റിലേറ്ററിൻ്റെ സഹായത്താലാണ് ആശുപത്രിയിൽ കഴിയുന്നത്. 4വയസുള്ള കുട്ടിയുടെ നില ഗുരുതരമായി...

മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു

കാഞ്ഞിരപ്പള്ളി ∙ നടൻ മമ്മൂട്ടിയുടെ സഹോദരിയും പാറയ്ക്കൽ പരേതനായ പി.എം.സലീമിന്റെ ഭാര്യയുമായ ആമിന (നസീമ-70) അന്തരിച്ചു. കബറടക്കം ബുധനാഴ്ച. മക്കൾ: ജിബിൻ സലീം (ബ്രൂണെ), ജൂലി, ജ്യൂബി. മരുമക്കൾ: ജിൻസ, ബാബു (എറണാകുളം), മുനീർ (കാക്കനാട്).

കോഴിക്കോട് രണ്ട് പേരുടെ മരണത്തിൽ അസ്വാഭാവികത; നിപയെന്ന് സംശയം: ജാഗ്രത

കോഴിക്കോട്: ജില്ലയില്‍ വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. ജില്ലയില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചു. രണ്ട് പേര്‍ പനി ബാധിച്ച് മരിച്ചിരുന്നു. ഒരാളുടെ ബന്ധുക്കള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം കാരണം ജില്ലയില്‍ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ രണ്ട് മരണം...

സോളാർ ചർച്ചക്കിടെ സഭയിൽ മുഖ്യമന്ത്രിയുടെ നിർണായക പ്രഖ്യാപനം, ‘ക്രമിനൽ ഗുഢാലോചനയിൽ അന്വേഷണം പരിഗണിക്കാം’

തിരുവനന്തപുരം: സോളാർ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നൽകി സംസാരിക്കവെ 'ഗൂഢാലോചന' വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർണായക പ്രഖ്യാപനം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണമടക്കമുയർന്ന പരാതിക്കാരിയുടെ കത്തുമായി ബന്ധപ്പെട്ട 'ഗൂഢാലോചന' അന്വേഷിക്കുന്നത് പരിഗണിക്കാമെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്. ഗുഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാൽ സർക്കാർ അത് പരിഗണിക്കാമെന്നാണ് പിണറായി...

ഡിവൈഎഫ്‌ഐ നേതാവിന് സ്വര്‍ണക്കടത്തുമായി ബന്ധമെന്ന് ആരോപണം; പി ജയരാജന്റെ മകന് താക്കീതുമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും

സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ മകന്‍ ജെയിന്‍ രാജിനെതിരെ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്. സമൂഹമാധ്യമങ്ങളിലൂടെ നേതാക്കളെ അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചതിനാണ് ജില്ലാ നേതൃത്വം രംഗത്തുവന്നത്. സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവും, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുമായ കിരണിനെതിരെ ജെയിന്‍ രാജ് കഴിഞ്ഞ ദിവസം എഫ് ബി പോസ്റ്റ് ഇട്ടിരുന്നു. സഭ്യമല്ലാത്ത...

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

തിരൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. രോഗബാധിതയായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവ് ചാവക്കാട് ഖാദര്‍ ഭായ് ഗായകനും തബലിസ്റ്റും ആയിരുന്നു. മാതാവ് ആമിന ബീവിയും ഗായികയായിരുന്നു. അസ്മ അഞ്ചാം വയസ്സില്‍ പാടിത്തുടങ്ങിയതാണ്. തബലിസ്റ്റായ മുഹമ്മദലി എന്ന ബാവയാണ് ഭര്‍ത്താവ്. ലൗ എഫ് എം എന്ന ചിത്രത്തില്‍ അസ്മ പിന്നണി പാടിയിട്ടുണ്ട്....

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; 7 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: മ്യാന്മാർ തീരത്തിനു സമീപം മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 72 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യത. സെപ്റ്റംബർ 11 & 12 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ...

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരൻ മരിച്ചു

മലപ്പുറം: മലപ്പുറം താനൂരിൽ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഫസൽ - അഫ്സിയ ദമ്പതികളുടെ മകൻ ഫർസീൻ ആണ് മരിച്ചത്. മുറ്റത്ത് കളിക്കുമ്പോൾ കു‍ഞ്ഞിന് മതിൽ മുകളിലേക്ക് വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. അമ്മയോടൊപ്പം കുഞ്ഞ് മുറ്റത്തേക്ക് ഇറങ്ങുകയായിരുന്നു. ശക്തമായ മഴയുമുണ്ടായിരുന്നു. നേരത്തെ തന്നെ മതിലിന് പ്രശ്നമുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്....

‘കാപ്പന്‍ പറഞ്ഞാല്‍ പറഞ്ഞതാ’; ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ യുഡിഎഫിന് 105 സീറ്റെന്ന് പുതിയ പ്രവചനം

പാലാ: തിരഞ്ഞെടുപ്പ് പ്രവചനത്തില്‍ താരമാണ് പാലാ എംഎൽഎ മാണി സി കാപ്പന്‍. 2021ൽ നിയമസഭാ തിരഞ്ഞെടുപ്പില്‍ താൻ 15,000 വോട്ടുകൾക്ക് വിജയിക്കുമെന്നാണ് അദ്ദേഹം പ്രവചിച്ചത്. അന്ന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അത് ശരിയായി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസിന്റെ ഭൂരിപക്ഷം 25000ല്‍ കുറയില്ലെന്ന് പ്രചാരണ സമയത്ത് അദ്ദേഹം പൊതുയോ​ഗത്തിൽ പറഞ്ഞിരുന്നു, അതും ഫലിച്ചു. പുതുപ്പള്ളിയില്‍ ചാണ്ടി...

മംഗളൂരു സർവകലാശാലയിൽ ശംസുൽ ഇസ്‌ലാമിനെ തടഞ്ഞ എ.ബി.വി.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു

മംഗളൂരു: ഡൽഹി സർവകലാശാലയിലെ മുൻ പൊളിറ്റിക്കൽ സയൻസ് അസോസിയേറ്റ് പ്രൊഫസർ ഡോ. ശംസുൽ ഇസ്‌ലാമിനെ മംഗളൂരു സർവകലാശാലയിൽ തടയാൻ ശ്രമിച്ച എ.ബി.വി.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ കർണാടക മേഖലയിൽനിന്ന് രക്തസാക്ഷികളായ 132 ധീര ദേശാഭിമാനികളുടെ പേരുകൾ അടങ്ങിയ പോസ്റ്റർ ശംസുൽ ഇസ് ലാം അനാച്ഛാദനം ചെയ്തു. ബി.വി...
- Advertisement -spot_img

Latest News

വോട്ടർപട്ടികയിൽ ഇനി പേര് ചേർക്കാനാവില്ല; 15ന് മുമ്പ് അപേക്ഷിച്ചവർക്ക് മാത്രം വോട്ട്

തിരുവനന്തപുരം: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും മാർച്ച് 15ന് മുമ്പ് നൽകിയ അപേക്ഷകൾ മാത്രമേ ഇത്തവണ പട്ടികയിൽ...
- Advertisement -spot_img