Kerala

‘ഇതാണ് റിയൽ കേരള സ്റ്റോറി’; പൊങ്കാലയ്ക്ക് വന്നവർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി പള്ളിയും മസ്ജിദും

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്തർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കി പാളയം ജുമാ മസ്ജിദും സെൻറ് ജോസഫ് പള്ളിയും. മുൻ വർഷങ്ങളിലേതിന് സമാനമായി ഇത്തവണയും ഭക്തർക്കായി സൗകര്യങ്ങൾ ഒരുക്കിയിരിക്കുകയാണ് പള്ളിയും മസ്ജിദും.രാഷ്ട്രീയ വിശകലനം വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് മുന്നോടിയായി നടത്തിയ പ്രഭാഷണത്തിൽ, പൊങ്കാലയ്‌ക്കെത്തുന്ന സഹോദരിമാർക്കും കുട്ടികൾക്കും ഏറ്റവും മികച്ച ആതിഥേയത്വം നൽകണമെന്ന് പാളയം ഇമാം ഡോ. വി പി...

രാഹുൽ മാങ്കൂട്ടത്തിലിന് പകരം രമേഷ് പിഷാരടി; പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസിന്റെ സർപ്രൈസ് നീക്കം

പാലക്കാട്: നിയമസഭ തെരഞ്ഞെടപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാൻ സമ്മതം മൂളി നടനും സംവിധായകനുമായ രമേഷ് പിഷാരടി. കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ രമേഷ് പിഷാരടയുമുണ്ട്. പാലക്കാട് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് പകരം രമേഷ് പിഷാരടി സ്ഥാനാര്‍ത്ഥിയായേക്കും. കെ മുരളീധരൻ വട്ടിയൂർക്കാവ് ഉറപ്പിച്ചതോടെ പിഷാരടിയുടെ പേരാണ് അന്തിമപരിഗണനയിലുള്ളത്. കണ്ണൻ ഗോപിനാഥന്‍റെ പേരും ചർച്ചയിൽ വന്നിരുന്നു. കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥിക...

എൻഎച്ച് 66: സ്വന്തം നിലയിൽ ആറുവരിപ്പാതയിൽ പ്രവേശിച്ച് അപകടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല; വിലക്ക് ഇങ്ങനെ

ആറുവരിപ്പാതയിൽ ചെറുകിട വാഹനങ്ങൾക്കു വിലക്ക് ഏർപ്പെടുത്തി ദേശീയപാത അതോറിറ്റി. ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പ്രവേശനമില്ല. ഇവ സർവീസ് റോഡിലൂടെ പോകണം. കാൽനടയാത്രക്കാർക്കും പ്രധാന ആറുവരി പാതയിൽ പ്രവേശനമില്ല. ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പു ബോർഡുകൾ ദേശീയപാത അതോറിറ്റി സ്ഥാപിച്ചു തുടങ്ങി. ഓട്ടോറിക്ഷ, ഇരുചക്രവാഹനം, ട്രാക്ടർ എന്നിവയ്ക്കും കാൽനടയാത്രികർക്കും ആറ് വരി പാതയിലേക്കു പ്രവേശനമില്ലെന്നു കാട്ടി ദേശീയപാത നിർമാണം പൂർത്തിയായ...

സ്വര്‍ണത്തില്‍ ചരിത്ര തിരുത്ത്; ഞായറാഴ്ച സ്വര്‍ണവില മാറുന്നത് ആദ്യം, ഇന്ന് പവന്‍ വിലയില്‍ കുതിപ്പ്

കൊച്ചി: സ്വര്‍ണ വിപണിയില്‍ അപൂര്‍വ മാറ്റം. ഞായറാഴ്ചയും വില മാറി. സാധാരണ വിപണി അവധിയായതിനാല്‍ സ്വര്‍ണവില മാറുന്ന പതിവില്ല. എന്നാല്‍ ഇന്ന് സ്വര്‍ണവില വലിയ കുതിപ്പ് നടത്തിയെന്ന് ജ്വല്ലറി വ്യാപാരികള്‍ അറിയിച്ചു. ഇസ്രായേല്‍ അമേരിക്ക ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് വിലമാറ്റം. ഇനിയും വില ഉയരുമെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. ശനിയാഴ്ച രണ്ട് തവണ സ്വര്‍ണവില ഉയര്‍ന്നിരുന്നു....

കുവൈത്ത് ബാങ്കിൽ നിന്ന് വായ്പയെടുത്ത് മുങ്ങി; 12 മലയാളികൾക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: കുവൈത്തിലെ അൽ അഹ്‌ലി ബാങ്കിൽ നിന്ന് വൻതുക വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ കേസിൽ 12 മലയാളികൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്. വിവിധ പൊലീസ് സ്റ്റേഷനുകളിലെ കേസുകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ബാങ്ക് ചീഫ് കൺസ്യൂമർ ഓഫിസർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്. പ്രതികളിൽ 61 ലക്ഷം മുതൽ 1.17...

കേരള സ്റ്റോറി 2; തിയറ്ററിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ

കൊച്ചി: കേരള സ്‌റ്റോറി –2 ചലച്ചിത്രം പ്രദർശനത്തിന്‌ എത്തിയ തിയറ്ററിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ. കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ അപകീർത്തിപ്പെടുത്തുകയും അവഹേളിക്കുകയും സമൂഹത്തിൽ സ്‌പർധ വളർത്തുകയും ചെയ്യുന്ന ‘കേരള സ്‌റ്റോറി 2 ഗോസ്‌ ബിയോണ്ട്‌’ സിനിമയുടെ പ്രദർശനം അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ ഷേണായിസ്‌ തിയറ്ററിലാണ്‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്‌. പൊലീസും സ്ഥലത്തെത്തി. കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധമാണിതെന്നും...

ശ്രദ്ധിക്കുക! നെടുമ്പാശേരിയിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി; ഇറാൻ സംഘർഷത്തിൽ ഗൾഫ് സർവീസുകൾ താറുമാറായി

നെടുമ്പാശേരി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. പുലർച്ചെ 2.38-ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്‌സ് വിമാനം സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽ വെച്ച് നെടുമ്പാശേരിയിലേക്ക് തന്നെ തിരിച്ചുവിളിച്ചു. ഉച്ചയ്ക്ക് 2.35-ന് ഷാർജയിലേക്ക് പോകാനിരുന്ന വിമാനം റദ്ദാക്കി....

പശ്ചിമേഷ്യയിൽ യുദ്ധഭീതി; പ്രവാസികൾക്കായി നോർക്ക ഹെൽപ്പ് ഡെസ്ക് തുറന്നു, അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഇറാൻ-ഇസ്രയേൽ സംഘർഷം പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ, പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗൾഫ് മേഖലയിൽ സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ മലയാളികൾക്ക് ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്നതിനായി നോർക്ക അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക...

കോടതിയെ ഭയന്ന് നിർമാതാക്കൾ; കേരള സ്റ്റോറി 2വിന് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം മടക്കിനൽകി

കൊച്ചി: ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകിക്കൊണ്ടിരിക്കുന്നതിനാൽ 'ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്' നിർമാതാക്കൾക്കെതിരായ കോടതി അലക്ഷ്യ നീക്കത്തിൽനിന്ന് പിന്മാറി ഹർജിക്കാർ. കേസിലെ ഹർജിക്കാരനായ ശ്രീദേവ് നമ്പൂതിരിക്കുവേണ്ടി ഹാജരാവുന്ന അഡ്വ. മൈത്രേയി സച്ചിദാനന്ദ ഹെഗ്‌ഡേ ഇക്കാര്യം സ്ഥിരീകരിച്ചു. റിലീസിന് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ സ്‌റ്റേ നിലനിൽക്കെ ഓൺലൈനിൽ ടിക്കറ്റുകൾ...

ആർ ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസ്

തിരുവനന്തപുരം: ആർ. ശ്രീലേഖയ്ക്കെതിരെ കേസെടുത്ത് മ്യൂസിയം പൊലീസ്. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തി എന്നാണ് കേസ്. കിളിരൂർ കവിയൂർ പീഡനക്കേസുകളെ പരാമർശിച്ചുകൊണ്ട് ചെയ്ത യൂട്യൂബിലെ എപ്പിസോഡിലാണ് ഇരകളെ തിരിച്ചറിയും വിധം മാതാപിതാക്കളുടെ അടക്കം പേര് വെളിപ്പെടുത്തിയതെന്ന് എഫ്ഐആർ. 2022 ഓഗസ്റ്റ് 14ന് സംപ്രേഷണം ചെയ്ത എപ്പിസോഡിൽ ആണ് കിളിരൂർ കവിയൂർ കേസുകളിലെ...
- Advertisement -spot_img

Latest News

പുരുഷന്‍മാര്‍ക്കും ബസില്‍ സൗജന്യം വേണം, യാത്ര എല്ലാവരുടേയും അവകാശമല്ലേ?: രാഹുല്‍ ഈശ്വര്‍

കൊച്ചി: കേരളത്തിലെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തിനെതിരെ രാഷ്ട്രീയ നിരീക്ഷകൻ രാഹുൽ ഈശ്വർ രംഗത്തെത്തി. സ്ത്രീകൾക്ക് മാത്രം സൗജന്യ...
- Advertisement -spot_img