Kerala

തിരുവോണം ബമ്പ‍റിനെ ചൊല്ലി ത‍ര്‍ക്കം, കൊല്ലത്ത് ഒരാൾ കൊല്ലപ്പെട്ടു

കൊല്ലം : തേവലക്കരയിൽ തിരുവോണം ബമ്പ‍ര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ വെട്ടേറ്റ് കൊല്ലപ്പെട്ടു. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്. ദേവദാസിന്റ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേവദാസ് തിരുവോണം ലോട്ടറി ടിക്കറ്റ് എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാൻ കൊടുത്തു. ലോട്ടറി നറുക്കെടുപ്പിന് മുമ്പ് ദേവദാസ് അജിത്തിനോട് ടിക്കറ്റ് ചോദിച്ചു. ടിക്കറ്റിന്റെ പേരിൽ ത‍ർക്കമായി....

25 കോടിയിൽ കയ്യിൽ കിട്ടുക 15 കോടി അല്ല, അതിലും കുറവ്; സർക്കാരിലേക്ക് എത്ര ?

ഒടുവിൽ കാത്തിരിപ്പുകൾ അവസാനിച്ചു. ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുത്ത് കഴിഞ്ഞു. TE 230662 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചിരിക്കുന്നത്. കോഴിക്കോട്ടെ ഏജൻസിയിൽ നിന്നും പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. ആരാകും ആ ഭാ​ഗ്യശാലി എന്ന കാത്തിരിപ്പിലാണ് കേരളക്കര ഇപ്പോൾ. ഭാ​ഗ്യനമ്പർ പുറത്തുവന്നതിന് പിന്നാലെ 25 കോടിയിൽ ഭാ​ഗ്യവാന് എത്ര രൂപ...

കേരളം കാത്തിരുന്ന കോടീശ്വരൻ; 25 കോടിയുടെ ഭാഗ്യ നമ്പർ ഇതാ, ഓണം ബമ്പർ ലോട്ടറി ഫലം പുറത്ത്

തിരുവനന്തപുരം: കേരളം ആകാക്ഷയോടെ കാത്തിരുന്ന ഇക്കൊല്ലത്തെ ഓണം ബമ്പർ നറുക്കെടുപ്പ് ഫലം പുറത്ത്. TE 230662 എന്ന ടിക്കറ്റിന്റെ ഉടമയ്ക്കാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയ്ക്കായിരുന്നു നറുക്കെടുപ്പ്. 85ലക്ഷം ടിക്കറ്റാണ് ഇത്തവണ അച്ചടിച്ചത്.75 ലക്ഷം വിറ്റു. ഡിമാൻഡ് കൂടിയതിനാൽ ഇന്ന് രാവിലെ 10 മണിവരെ ലോട്ടറി ഓഫീസിൽ നിന്ന് ഏജന്റുമാർക്ക് ടിക്കറ്റ് വാങ്ങാൻ അനുമതിയുണ്ടായിരുന്നു....

കാണാതെ പോയ മൂന്നര പവന്റെ സ്വർണമാല മാലിന്യക്കൂമ്പാരത്തിൽ

ഓച്ചിറ∙ പരബ്രഹ്മ ക്ഷേത്രത്തിലെ ഒണ്ടിക്കാവിൽ ദർശനത്തിനെത്തിയ തൃശൂർ സമ്വദേശിയായ യുവതിക്ക് നഷ്ടപ്പെട്ട മൂന്നര പവന്റെ സ്വർണ താലിമാല കാവിലെ മാലിന്യക്കൂമ്പാര നിക്ഷേപ സ്ഥലത്ത് നിന്നു ശുചീകരണ തൊഴിലാളികൾക്ക് ലഭിച്ചു.ഒരു ദിവസത്തിനു ശേഷം ശുചീകരണ തൊഴിലാളി മാലിന്യ കൂമ്പാരം വൃത്തിയാക്കുന്നതിടയിലാണ് താലിയും ഏലസും അടങ്ങിയ മാല  ലഭിച്ചത്. സ്വർണം ക്ഷേത്ര ഭരണസമിതി ഓഫിസിൽ  ഏൽപിച്ചു. ഞായറാഴ്ച തൃശൂരിൽ...

പിഴയിട്ടോ, അടയ്ക്കാന്‍ ഒട്ടും വൈകണ്ട, കോടതിയിലെത്തിയാല്‍ പിഴ ഇരട്ടിയാകും, ലൈസന്‍സും പോകും

ഗതാഗതനിയമലംഘനങ്ങള്‍ക്കുള്ള പിഴയടയ്ക്കാത്തവര്‍ ഇനി കോടതി കയറി ഇറങ്ങേണ്ടിവരും. സംസ്ഥാനത്തെ വെര്‍ച്വല്‍ (ഓണ്‍ലൈന്‍) കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന നാലരലക്ഷം കേസുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികള്‍ക്ക് കൈമാറി. പോലീസും മോട്ടോര്‍വാഹനവകുപ്പും ചുമത്തിയ ഇ-ചെലാന്‍ കേസുകളാണിവ. ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചവര്‍ക്ക് ഡ്രെവിങ് ലൈസന്‍സ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കടുത്തശിക്ഷ കോടതികളില്‍ നേരിടേണ്ടിവരും. ഒന്നിലേറെത്തവണ നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചവര്‍ക്ക് പിഴ ഇരട്ടിയാകും. പിഴ വാങ്ങി...

യുവാവിനെ കൊല്ലാൻ ക്വട്ടേഷൻ, സംഭവം അന്വേഷിച്ചപ്പോൾ പൊലീസ് ഞെ‌ട്ടി, പ്രതികൾ ഭാര്യയും മകനും!

തൊടുപുഴ: യുവാവിനെ വെട്ടിക്കൊല്ലാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ ഭാര്യയും മകനും അറസ്റ്റിൽ. കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചെ 1.30 ഓടു കൂടിയായിരുന്നു വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശി കരിക്കിണ്ണം വീട്ടിൽ അബ്ബാസിനെ ഉറങ്ങിക്കിടന്ന സമയം വീട്ടിൽ കയറി ഒരു സംഘം ആളുകൾ ആക്രമിച്ചത്. ആക്രമണത്തിൽ അബ്ബാസിന്റെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും ഇയാളെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും...

ഭാര്യയുടെ പ്രസവം കണ്ടശേഷം മാനസികനില വഷളായി; നഷ്ടപരിഹാരം തേടി ഭര്‍ത്താവ്

മെല്‍ബണ്‍: ഭാര്യയുടെ പ്രസവ ശസ്ത്രക്രിയ കണ്ട് മാനസികനില വഷളായെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തേടി ഭര്‍ത്താവ്. ഭാര്യ ശസ്ത്രക്രിയ വഴി കുഞ്ഞിന് ജന്‍മം നല്‍കുന്നതു കണ്ടതാണ് യുവാവിന്‍റെ മാനസികനില തകരാറിലായതെന്നാണ് ആരോപണം. ഇന്ത്യന്‍ വംശജനായ അനില്‍ കൊപ്പുളയാണ് 643 മില്യണ്‍ ഡോളര്‍(5000 കോടി രൂപ) നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചത്. 2018ലാണ് മെല്‍ബണിലെ റോയല്‍ വിമന്‍സ് ആശുപത്രിയില്‍...

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്ക് പറക്കാൻ ഹെലികോപ്റ്ററെത്തി, മാസവാടക 80 ലക്ഷം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രക്കായി പൊലിസ് വാടകക്കെടുക്കുന്ന ഹെലികോപ്റ്റർ തലസ്ഥാനത്തെത്തി. സുരക്ഷാ പരിശോധനകൾക്കാണ് ചിപ്സണിന്റെ ഹെലികോപ്റ്റർ എത്തിച്ചത്. എസ്എപി ക്യാമ്പിലെ ഗ്രൗണ്ടിലായിരുന്നു ഹെലികോപ്റ്ററിന്റെ പരിശോധന. മുമ്പും ഏറെ വിവാദമായിരുന്നു മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര. വാടക കരാറുമായി ബന്ധപ്പെട്ട് നീണ്ടു നിന്ന് അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഹെലികോപ്റ്റർ വാടകക്കെടുത്തത്. മൂന്നു വർഷത്തേക്കാണ് ചിപ്സൺ ഏവിയേഷനുമായി കരാർ ഉണ്ടാക്കിയിരിക്കുന്നത്. ഇന്നലെയാണ് അന്തിമ കരാർ...

സംശയ രോഗം; ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കല്‍പ്പറ്റ: വയനാട് വെണ്ണിയോടില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. വെണ്ണിയോട് സ്വദേശി അനിഷയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുകേഷ് പൊലിസില്‍ കീഴടങ്ങി. ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. ഭാര്യയെ വെട്ടിക്കൊന്ന വിവരം മുകേഷ് തന്നെയാണ് പൊലിസില്‍ അറിയിച്ചത്. മുകേഷിന്റെ സംശയ രോഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വര്‍ഷമാണ് ഇരുവരുടെയും വിവാഹം നടന്നത്. അനിഷയെ മുകേഷ് മര്‍ദ്ദിച്ചിരുന്നതായും പരാതി...

ഞെട്ടിക്കുന്ന ക്രൂരത; 11കാരിയെ സമൂഹമാധ്യമത്തിലൂടെ വിൽപനക്ക് വെച്ച സംഭവം; പ്രതി രണ്ടാനമ്മയെന്ന് പൊലീസ്

ഇടുക്കി: തൊടുപുഴയിൽ 11 വയസ്സുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വിൽപനക്ക് വെച്ച സംഭവത്തിൽ പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മയെന്ന് പോലീസ്. സൈബര്‍ സെല്ലിന‍്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് ദിവസം മുമ്പാണ് ഇത്തരത്തിലൊരു പോസ്റ്റ് സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെടുന്നത്. നാട്ടുകാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. തുടർന്ന് പെൺകുട്ടിയും വല്യമ്മയും പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. കുട്ടിയുടെ മാതാവ്...
- Advertisement -spot_img

Latest News

ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് കൂറ്റൻ പിഴ ചുമത്തി ഫിഫ; നടപടി ഫലസ്തീന്റെ പരാതിയിൽ

ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...
- Advertisement -spot_img