Kerala

യുഎഇ മന്ത്രിയാകാന്‍ യുവജനങ്ങളുടെ ‘തിരക്ക്’; ഏഴ് മണിക്കൂറില്‍ ലഭിച്ചത് 4,700 അപേക്ഷകള്‍

അബുദാബി: യുഎഇയുടെ യുവജന മന്ത്രിയാകാന്‍ കഴിവും താല്‍പ്പര്യവുമുള്ള യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചിരുന്നു. താല്‍പ്പര്യമുള്ളവര്‍ കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിക്കണമെന്നും ശൈഖ് മുഹമ്മദ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ദുബൈ ഭരണാധികാരി കുറിപ്പ്...

ലഹരിക്കെതിരേ പോലീസിന്റെ ‘ഓപ്പറേഷന്‍ ഡി-ഹണ്ട്’; സംസ്ഥാന വ്യാപക പരിശോധന, 244 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയാനായി ഓപ്പറേഷന്‍ ഡി-ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പോലീസിന്റെ പരിശോധന. സംസ്ഥാനത്തെ 1300 കേന്ദ്രങ്ങളിലായി ഞായറാഴ്ച നടന്ന പരിശോധനയില്‍ 244 പേര്‍ അറസ്റ്റിലായി. ലഹരിമരുന്ന് കൈവശം വെച്ചതിന് 246 കേസുകളും രജിസ്റ്റർ ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ എം.ഡി.എം.എ.യും പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കുന്നതായുള്ള വിലയിരുത്തലിലാണ് ഞായറാഴ്ച...

വന്ദേഭാരത് ഫ്ലാഗ് ഓഫ്: എൻ എ നെല്ലിക്കുന്നിന് സംസാരിക്കാൻ അവസരമില്ല, നേതാക്കൾക്ക് സ്റ്റേജിൽ ഇടമില്ല; പ്രതിഷേധം

കാസർകോട്: കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രതിഷേധം. കാസർകോട് വെച്ച് നടന്ന ചടങ്ങിൽ പ്രസംഗിക്കാൻ അവസരം നൽകിയില്ലെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മുനിസിപ്പൽ ചെയർമാൻ മുനീർ എന്നിവർക്ക് വേദിയിൽ ഇരിപ്പിടം നൽകിയില്ലന്നും പരാതി ഉയർന്നിട്ടുണ്ട്. ഡിആർഎം അരുൺ കുമാർ ചതുർവേദിയെ സ്റ്റേജിലെത്തി...

യുവാവിന്റെ മൂത്രസഞ്ചിയിൽ കുടുങ്ങിയ 2.8 മീറ്റർ നീളമുള്ള ചൂണ്ട നൂൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കൊച്ചി: യുവാവിന്റെ മൂത്രസഞ്ചിയിൽ കുടുങ്ങിയ 2.8 മീറ്റർ നീളമുള്ള ചൂണ്ട നൂൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. 30 വയസുള്ള ബിഹാർ സ്വദേശിക്കാണ് ശസ്ത്രക്രിയ നടത്തിയത്. മൂത്രമൊഴിക്കുമ്പോൾ വേദനയും രക്തത്തിന്റെ സാന്നിധ്യവും കണ്ടെത്തിയതിനെ തുടർന്നാണ് ഇയാൾ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയത്. രാത്രിയിൽ ലിംഗത്തിൽ ഉറുമ്പ് കടന്നുപോയതായി തോന്നലുണ്ടായതിനെ തുടർന്ന് കയ്യിൽ കിട്ടിയ ചൂണ്ടനൂൽ കടത്തിവിടുകയായിരുന്നു. എന്നാൽ അതിന്...

ലോണ്‍ ആപ്പുകളും, 72 വെബ്‌സൈറ്റുകളും നീക്കം ചെയ്യണം, ഗൂഗിളിന് കേരളാ പൊലീസിന്റെ നോട്ടീസ്

സംസ്ഥാനത്ത് ലോണ്‍ ആപ്പുകളില്‍ കുടുങ്ങി ആത്മഹത്യകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടിയെടുത്ത് പൊലീസ്. ലോണ്‍ ആപ്പുകളും 72 വെബ് സൈറ്റുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗളിനും ഡൊമൈന്‍ രജിസ്‌ട്രോര്‍ക്കും പൊലീസ് നോട്ടീസ് നല്‍കി. പൊലീസിന്റെ സൈബര്‍ ഒപ്പറേഷന്‍ എസ് പിയാണ് നോട്ടീസ് നല്‍കിയത് തട്ടിപ്പ് നടത്തുന്ന ലോണ്‍ ആപ്പുകളും ട്രേഡിംഗ് ആപ്പുകളും ഉടനടി നീക്കം ചെയ്യണമെന്നാണ് നോട്ടീസ്...

96.44 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റിൽ

കോഴിക്കോട്: തൊട്ടില്‍പാലത്ത് എംഡിഎംഎ യുമായി ദമ്പതികൾ അറസ്റ്റിൽ. വടകര പതിയാക്കര സ്വദേശി മുതലോളി ജിതിൻ ബാബു, ഭാര്യ സ്റ്റഫി എന്നിവരാണ് പിടിയിലായത്. 96.44 ഗ്രാം എം.ഡി എം.എ ഇവരില്‍ നിന്ന് പിടികൂടി. ബംഗ്ലൂളൂരുവിൽ നിന്നും വടകരയ്ക്ക് കടത്തുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് വടകര ഭാഗത്ത് വിൽപ്പന നടത്തുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ...

‘കെ. എം ഷാജിക്കെതിരെ കേസെടുത്ത വനിത കമ്മീഷൻ സ്ത്രീകളെ അപമാനിച്ചു’: കെപിഎ മജീദ്

കോഴിക്കോട്: വീണാ ജോർജിനെതിരെയുള്ള പരാമർശത്തിൽ കെ.എം ഷാജിക്കെതിരെ കേസെടുത്ത വനിതാ കമ്മീഷൻ സ്ത്രീകളെ അപമാനിച്ചുവെന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് എം.എൽ.എ. പൊതു ഖജനാവിൽ നിന്ന് ആനുകൂല്യം പറ്റുന്ന തെരെഞ്ഞെടുക്കപ്പെട്ട മന്ത്രിയുടെ വീഴ്ചകൾ മറച്ചു പിടിക്കാനും രക്ഷപ്പെടാനുമുള്ള പുകമറയല്ല സ്ത്രീത്വം. മുൻ ആരോഗ്യ മന്ത്രിയുടെ അത്ര പോലും പ്രാപ്തി ഇപ്പോഴത്തെ ആരോഗ്യ മന്ത്രിക്കു...

കാളയുടെ തലച്ചോറും വൃഷണവും പച്ചയ‌്ക്ക് ശാപ്പിടും, പന്നിയുടെ കരൾ ചുടുചോരയോടെ അകത്താക്കും: ലിവർ കിംഗ് എന്നറിയപ്പെടുന്ന ബോഡിബിൽഡർ

പ്രാചീന മനുഷ്യന്റെ ജീവിതശൈലിയിലൂടെ സൃഷ്‌ടിച്ചെടുത്ത ഉരുക്ക് പേശികൾ. ലിവർ കിംഗ് എന്നറിയപ്പെടുന്ന ബ്രയാൻ ജോൺസനെ കുറിച്ചുള്ള വിവരണത്തിലെ ആദ്യ വരികൾ ഇങ്ങനെയേ എഴുതാൻ കഴിയൂ. പന്നിയുടെ കരൾ കൂടുതലായി ഭക്ഷിച്ച് ഉണ്ടാക്കിയെടുത്തതാണ് തന്റെ മസിലുകൾ എന്നാണ് ലോകത്തെ ബ്രയാൻ വിശ്വസിപ്പിച്ചിരുന്നത്. കാളയുടെ തലച്ചോർ, വൃഷണം എന്നിവ പച്ചയ‌്ക്ക് ചുടുചോരയ്‌ക്കൊപ്പം അകത്താക്കുന്ന വീഡിയോകൾ തന്റെ സോഷ്യൽ...

നബിദിന അവധി മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് കാന്തപുരം

തിരുവനന്തപുരം: കേരളത്തിൽ നബിദിനത്തിനുള്ള പൊതുഅവധി സെപ്തംബർ 27ല്‍ നിന്ന് 28ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. മാസപ്പിറവി ദൃശ്യമായത് പ്രകാരം സംസ്ഥാനത്ത് നബിദിനം 28ന് ആചരിക്കാന്‍ ഖാസിമാരും മതപണ്ഡിതരും ഐകകണ്‌ഠ്യേന തീരുമാനിച്ച പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്...

ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. നീർവേലി സ്വദേശി സിനാൻ (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.15 ഓടെയായിരുന്നു സംഭവം. കുത്തുപറമ്പ് മുരിയാടുളള ടർഫിൽ വെച്ച് ഫുട്ബാൾ കളിക്കുന്നതിനിടെ സിനാൻ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
- Advertisement -spot_img

Latest News

ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് കൂറ്റൻ പിഴ ചുമത്തി ഫിഫ; നടപടി ഫലസ്തീന്റെ പരാതിയിൽ

ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...
- Advertisement -spot_img