Kerala

കൈയിലില്ലാത്ത വണ്ടിക്ക് ദിവസവും പെറ്റി വരുന്നു; ഒരു മാസം കൊണ്ട് 50,000 ആയപ്പോള്‍ ആളെത്തപ്പി ഇറങ്ങി, സംഭവിച്ചത്

കൊല്ലം: കൈയിലില്ലാത്ത സ്കൂട്ടറിന്റെ പേരില്‍ ഒരു മാസം കൊണ്ട് യുവാവിന് ലഭിച്ചത് 51,500 രൂപയുടെ പിഴ. ഐഎ ക്യാമറകള്‍ പിടികൂടുന്ന നിയമലംഘനങ്ങളാണ് മിക്ക ദിവസവും മെസേജുകളായി രതീഷിന് ലഭിച്ചിരുന്നത്. കെ.എല്‍ 01 എ.ജി 1531 എന്ന നമ്പറിലുള്ള സ്കൂട്ടര്‍ പക്ഷേ അദ്ദേഹം നേരത്തെ തന്നെ മറ്റൊരാള്‍ക്ക് വിറ്റ് കഴിഞ്ഞതായിരുന്നു. 2023 ജൂണ്‍ ആറാം തീയ്യതി മുതല്‍...

കനത്തമഴയത്ത് കറണ്ട് പോയി, തോട്ടി ഉപയോഗിച്ച് ലൈനിൽ തട്ടി, കലാശിച്ചത് വൻ ദുരന്തത്തിൽ; ഒരു വീട്ടിൽ 3 മരണം, കണ്ണീർ

മഴയത്ത് കറണ്ട് കട്ടായതിന് പിന്നാലെ ഒരു വീട്ടിൽ വൻ ദുരന്തം. മഴയത്ത് വീട്ടിലെ വൈദ്യുതി കണക്ഷൻ പോയതിനെ തുടർന്ന് അത് ശരിയാക്കാൻ തോട്ടി ഉപയോഗിച്ചുള്ള പരിശ്രമമാണ് ദുരന്തത്തിൽ കലാശിച്ചത്. വീട്ടിലെ വൈദ്യുതി കണക്ഷൻ ശരിയാക്കാനായി മകൻ ഇരുമ്പ് തോട്ടി ഉപയോഗിച്ചു സർവീസ് വയറിൽ തട്ടിയതോടെ ഷോക്കേൽക്കുകയായിരുന്നു. ഇരുമ്പ് തോട്ടി തട്ടിമാറ്റാൻ ശ്രമിച്ച സഹോദരിയും ഇരുവരെയും...

പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചു; അമ്മയ്ക്കൊപ്പം യാത്ര ചെയ്ത 3 വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂർ ചാവശ്ശേരി പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് വയസുകാരൻ മരിച്ചു. ചാവശ്ശേരിപറമ്പ് സ്വദേശി മുബഷിറയുടെ മകൻ ഐസിൻ ആദമാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. സ്‌കൂട്ടർ ഓടിച്ചിരുന്ന കുട്ടിയുടെ അമ്മ പി കെ മുബഷീറയ്ക്ക് (23) അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പാന്റില്‍ പൂശി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി ബെംഗളുരു വിമാനത്താവളത്തില്‍ പിടിയില്‍

പാന്റില്‍ പൂശി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി ബെംഗളുരു വിമാനത്താവളത്തില്‍ പിടിയില്‍. ഞയറാഴ്ച രാത്രി കൊളംബോയില്‍ നിന്നെത്തിയ ശ്രീലങ്കന്‍ എയര്‍ലൈന്‍സിലെ യാത്രക്കാരനായിരുന്ന ഇയാളില്‍ നിന്ന് 3.7 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഇയാളുടെ കൂട്ടാളിയായ മറ്റൊരു യാത്രക്കാരനില്‍ നിന്നു 7.8 ലക്ഷം രൂപയുടെ സ്വര്‍ണവും പിടികൂടി. ഞയറാഴ്ച രാത്രി കൊളംബോയില്‍ നിന്നെത്തിയ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍...

‘തട്ടബോംബ്’ ചീറ്റിപ്പോയി! ലീഗുകാർ സ്വന്തം ഭാര്യമാരും പെൺമക്കളും തലയിൽ തട്ടമിട്ടാണോ നടക്കുന്നതെന്ന് നോക്കുക -കെ.ടി ജലീൽ

മലപ്പുറത്തുനിന്ന് വരുന്ന പുതിയ പെൺകുട്ടികൾ തട്ടം തലയിലിടാൻ വന്നാൽ വേണ്ടായെന്ന് പറയുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ വരവോടെയാണെന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാറിന്റെ വിവാദ പരാമർശത്തിൽ വീണ്ടും ​കുറിപ്പുമായി കെ.ടി. ജലീൽ എം.എൽ.എ. എല്ലാ കാര്യത്തിലും വ്യക്തവും ശക്തവുമായ നിലപാടുള്ള പാർട്ടിയാണ് സി.പി.എമ്മെന്നും അതുകൊണ്ടാണ് ഞാനടക്കമുള്ള ലക്ഷോപലക്ഷം വിശ്വാസികൾ സി.പി.ഐ.എമ്മിനെ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം...

പ്ലേ സ്റ്റോറില്‍ 70 വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തെന്ന് കേരളാ പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വായ്പാ കുരുക്ക് ആത്മഹത്യാ കേസുകളില്‍ പൊലീസിന്റെ കടുത്ത നടപടി. പ്ലേ സ്റ്റോറില്‍ നിന്ന് 70ഓളം വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തെന്ന് കേരളാ പൊലീസ് അറിയിച്ചു. സൈബര്‍ ഓപ്പറേഷന്‍ സംഘമാണ് വ്യാജ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തെന്ന് പൊലീസ് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. Read More:ബോക്സ് ഓഫീസ് തൂക്കിയടി;...

ലോഡ്ജിൽ പരിചയപ്പെട്ട യുവതിയും സംഘവും ഡോക്ടറെ ഭീഷണിപ്പെടുത്തി, ഗൂഗ്ൾ പേ വഴി 2,500 കവർന്നു; മൂന്നു പേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് റെയിൽവെ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ ഡോക്ടറെ വടിവാൾ കാണിച്ച് ഭീകരാന്തരീക്ഷം തീർത്ത് കവർച്ച നടത്തിയ സംഭവത്തിൽ മൂന്നംഗ സംഘം അറസ്റ്റിൽ. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ മുഹമദ് അനസ് ഇ കെ (26) കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ ഷിജിൻദാസ് എൻ പി (27) പാറോപ്പടി മാണിക്കത്താഴെ ഹൗസിൽ അനു...

തട്ടുകടയില്‍ ചമ്മന്തി തീര്‍ന്നു, പ്രകോപിതനായ യുവാവ് ജീവനക്കാരന്‍റെ മൂക്ക് കടിച്ച് പറിച്ചു; സംഭവം ഇടുക്കിയില്‍

ഇടുക്കി കട്ടപ്പനയില്‍ ദോശയ്ക്കൊപ്പം ചമ്മന്തി ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് തട്ടുകട ജീവനക്കാരന്‍റെ മൂക്ക് കടിച്ചു പറിച്ചു. ഇടുക്കി പുളിയന്മലയില്‍ ക‍ഴിഞ്ഞ ശനിയാ‍ഴ്ചാണ് സംഭവം. തട്ടുകട ജീവനക്കാരനായ ശിവചന്ദ്രനാണ് പരുക്കേറ്റത്. പ്രദേശവാസിയായ സുജീഷ് ആണ് ശിവചന്ദ്രന്‍റെ മൂക്ക് കടിച്ച് പറിച്ചത്. തട്ടുകടയിലെ സാധനങ്ങൾ തീർന്നതിനൊപ്പം മഴയുമുണ്ടായിരുന്നതിനാൽ കട അടക്കാൻ തുടങ്ങുമ്പോ‍ഴാണ് പുളിയൻമല അമ്പലമേട്ടിൽ താമസിക്കുന്ന സുജീഷ് കടയിലെത്തി...

പോലീസിന് പിടികൊടുക്കാതെ മുങ്ങിയ പീഡനക്കേസ് പ്രതി; ലിഫ്റ്റ് ചോദിച്ച് കയറിയത് പോലീസിന്റെ സ്‌കൂട്ടറിൽ! ഒടുവിൽ പിടിയിൽ

കുണ്ടറ: നാളുകളായി പോലീസിന് പിടികൊടുക്കാതെ മുങ്ങിനടന്ന പീഡനശ്രമക്കേസ് പ്രതി ലിഫ്റ്റ് ചോദിച്ചു എസ്‌ഐയുടെ സ്‌കൂട്ടറിൽ കയറി പിടിയിലായി. പ്രതിയെ അന്വേഷിക്കുകയായിരുന്ന എസ്‌ഐയ്ക്ക് തന്നെയാണ് പ്രതി പിടികൊടുത്തതും. താൻ കയറിയത് എസ്‌ഐയുടെ സ്‌കൂട്ടറിലാണെന്ന് തിരിച്ചറിഞ്ഞ് പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിവീഴുകയായിരുന്നു.കിഴക്കേ കല്ലട സ്വദേശിനിയെ രാത്രി വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ കൊടുവിള കരാചരുവിൽവീട്ടിൽ ജോമോൻ (19)...

ചുമയും ശ്വാസ തടസവും, 7 മാസം പ്രായമായ കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെത്തിയത് എല്‍ഇഡി ബള്‍ബ്

കൊച്ചി: ചുമയും ശ്വാസതടസവും അനുഭവപ്പെട്ട് ചികിത്സ തേടിയ ഏഴുമാസം പ്രായമായ കുട്ടിയില്‍ നിന്നും പുറത്തെടുത്തത് ഒന്നര സെന്റി മീറ്ററോളം വലുപ്പമുള്ള എല്‍ഇഡി ബള്‍ബ്. കോട്ടയം സ്വദേശിയായ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് ചുമയും ശ്വാസതടസവും ദിവസങ്ങളായി മാറാതെ വന്നതോടെയാണ് രക്ഷിതാക്കള്‍ കോട്ടയത്തെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയത്. മരുന്നുകള്‍ കഴിച്ചിട്ടും ചുമ കുറയാതെ വന്നതോടെ എക്‌സ്...
- Advertisement -spot_img

Latest News

ഏപ്രിൽ 1 മുതൽ പുതിയ എ.ടി.എം നിയമങ്ങൾ; പണം പിൻവലിക്കൽ പരിധിയിലും സർവീസ് ചാർജിലും മാറ്റമുണ്ടാകും

ഏപ്രിൽ 1 മുതൽ ഇന്ത്യയിലെ ബാങ്കിങ് മേഖലയിൽ വലിയ മാറ്റങ്ങൾ വരുന്നു. എ.ടി.എം ഇടപാടുകൾ, പിൻവലിക്കൽ പരിധി, സർവീസ് ചാർജുകൾ എന്നിവയിലാണ് ബാങ്കുകൾ പുതിയ പരിഷ്കാരങ്ങൾ...
- Advertisement -spot_img