മുതിർന്ന് സിപിഎം നേതാവും, മുൻ എംഎൽഎയുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. സിഐടിയു സംസ്ഥാന പ്രസിഡൻ്റും ദേശീയ വൈസ് പ്രസിഡൻറുമായിരുന്നു ആനത്തലവട്ടം ആനന്ദൻ. 86 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.തിരുവനന്തപുരത്തായിരുന്നു അന്ത്യം. മൂന്നുതവണ എം.എൽ.എ ആയിരുന്നു. സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായിരുന്ന അദ്ദേഹം രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
സിപിഎമ്മിൽ ബ്രാഞ്ച് സെക്രട്ടറി, ചിറയിൻകീഴ് ലോക്കൽ...
കൊച്ചി: പീഡനക്കേസിൽ ടെലിവിഷൻ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് അറസ്റ്റിലായത്. ഇയാളെ കാസർകോടേക്ക് കൊണ്ടുവരാൻ പൊലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്.
ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ...
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 88 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശി സൽമാൻ ഫരീദിൽനിന്നാണ് 1530 ഗ്രാം സ്വർണം പിടിച്ചത്. രണ്ട് ട്രോളിബാഗുകളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസും ഡി.ആർ.ഐ.യും ചേർന്നാണ് പരിശോധന നടത്തിയത്.
തിരുവനന്തപുരം: കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ പുതിയ മൊബൈല്‍ അപ്ലിക്കേഷന്‍ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 108 എന്ന നമ്പറില്‍ ബന്ധപ്പെടാതെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന അപ്ലിക്കേഷന്‍ വഴി ആംബുലന്‍സ് സേവനം ലഭ്യമാക്കാന്‍ കഴിയും.
സേവനം തേടുന്ന വ്യക്തിയുടെ മൊബൈല്‍ ഫോണിലെ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ...
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി താൻ ബാനറോ പോസ്റ്ററോ ഉപയോഗിക്കില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി പ്രഖ്യാപിച്ചിരിക്കുന്നു. മഹാരാഷ്ട്രയിലെ വാഷിമിൽ മൂന്ന് ദേശീയപാതകളുടെ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിലാണ് ഗഡ്‌കരി മറ്റുള്ളവർക്കും മാതൃകയാക്കാവുന്ന ഈ പുതിയ പ്രഖ്യാപനം നടത്തിയത്. നാഗ്‌പ്പൂരിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ് ഗഡ്‌കരി. അടുത്ത തവണയും അദ്ദേഹം നാഗ്‌പൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിക്കുമെന്ന്...
തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം നിരോധിച്ചു. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച ശക്തമായ മഴയും മഴ തുടരാനുള്ള സാഹചര്യങ്ങളും പരിഗണിച്ചാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. ജില്ലയില്‍ അതിശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന...
കൊല്ലം പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൽ വീണ്ടും 101 കുപ്പി വിദേശമദ്യം കാണിക്കയർപ്പിച്ച് ഭക്തൻ. ചെറുതും വലുതുമായ കുപ്പികളിൽ വിവിധ ബ്രാൻഡുകളിലുള്ള മദ്യമാണ് ഭക്തൻ കാണിക്കയർപ്പിച്ചത്.
ദക്ഷിണ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമെന്ന് പുകൾപെറ്റ പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രം ആചാരാനുഷ്ഠാനങ്ങളാൽ എന്നും വ്യത്യസ്ഥമാണ്. നിരവധിയാളുകളാണ് ഇത് കാണാൻ ക്ഷേത്രത്തിലെത്തിയത്.
ദ്രാവിഡാചാരം ഇപ്പോഴും നിലനിൽക്കുന്ന ക്ഷേത്രത്തിൽ...
മൂന്ന് കുട്ടികളടക്കം അഞ്ച് പേരുമായി യുഎസിലെ കൻസാസിലൂടെ ചെറിയൊരു ചാറ്റല്‍ മഴയത്ത് പോവുകയായിരുന്ന ഒരു കാറിലേക്ക് പതിച്ചത് അതിശക്തമായ മിന്നല്‍. മിന്നലിന്‍റെ വെളിച്ചത്തില്‍ പുറകിലിരുന്ന കാറിന്‍റെ ക്യാമറയില്‍ വെളിച്ചത്തിന്‍റെ അതിപ്രസരത്തില്‍ ഒരു നിമിഷത്തേക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ലെങ്കിലും കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി പരിക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടു. 2021 ല്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ പിന്നീട് സാമൂഹിക...
ഏപ്രിൽ 1 മുതൽ ഇന്ത്യയിലെ ബാങ്കിങ് മേഖലയിൽ വലിയ മാറ്റങ്ങൾ വരുന്നു. എ.ടി.എം ഇടപാടുകൾ, പിൻവലിക്കൽ പരിധി, സർവീസ് ചാർജുകൾ എന്നിവയിലാണ് ബാങ്കുകൾ പുതിയ പരിഷ്കാരങ്ങൾ...