കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. യുവതിയുള്‍പ്പെടെ നാല് പേരില്‍ നിന്നായി ഒന്നരക്കോടിയാളം രൂപ വില വരുന്ന സ്വര്‍ണ്ണം പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്.
ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി നടന്ന പരിശോധനയിലാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ നാല് യാത്രക്കാരില്‍ നിന്നായി 2.3 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. കോഴിക്കോട്...
കൊച്ചി: പ്രശസ്ത സിനിമ താരവും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ്(63 ) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നിരവധി ജനപ്രിയ സിനിമകളിൽ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 150ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. എറണാകുളം മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. സ്‌കൂൾ പഠന കാലത്തുതന്നെ മിമിക്രിയിൽ സജീവമായിരുന്നു. പിന്നീട്...
കണ്ണൂര്‍:സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ ചീത്ത വിളിക്കുകയും സെക്യൂരിറ്റി ജീവനക്കാരനെ അക്രമിക്കുകയും ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ആള്‍മാറാട്ടം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൂത്തുപറമ്പ്, സൗത്ത് നരവ്വൂര്‍ സ്വദേശി ടി.കെ.ദില്‍ഷാ (23)നെയാണ് കണ്ണൂര്‍ റെയില്‍വെ പൊലീസ് അറസ്റ്റു ചെയ്തത്.
ബുധനാഴ്ച രാത്രി കണ്ണൂരില്‍ നിന്നു പുറപ്പെട്ട യശ്വന്ത്പൂര്‍ എക്സ്പ്രസ്സിലെ യാത്രയ്ക്കിടയിലാണ് അറസ്റ്റ്. കോയമ്പത്തൂരിലേയ്ക്ക്...
തിരുവനന്തപുരം: കേരളത്തിലെ പൊലിസ് സ്റ്റേഷനുകളുടെ ഘടനയിൽ വീണ്ടും മാറ്റം വരുത്താൻ നീക്കം. സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതല ഇൻസ്പെക്ടര്‍മാരിൽ നിന്നും എസ്.ഐമാർക്ക് തന്നെ തിരിച്ചു നൽകും. സ്റ്റേഷൻ ഭരണം ഇൻസ്പെക്ടർമാർക്ക് നൽകിയ പരിഷ്ക്കാരം പാളിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
2018 നവംബർ ഒന്നിന് പൊലിസ് മേധവിയായിരുന്ന ലോക്നാഥ് ബെഹ്റയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആദ്യ പരിഷ്ക്കരണം...
കാസർകോട്: കാസർകോട് അരമങ്ങാനത്തെ യുവതിയുടേയും മകളുടേയും മരണത്തിൽ സുഹൃത്തായ സ്വകാര്യ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. സുഹൃത്തായ അധ്യാപകനെ ആത്മഹത്യാ പ്രേരണ കുറ്റത്തിനും തെളിവുകൾ നശിപ്പിച്ചതിനുമാണ് മേല്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാര എരോൽ സ്വദേശി സഫ്‌വാൻ (29) ആണ് അറസ്റ്റിലായത്. റുബീനയെയും അഞ്ചര വയസുള്ള മകൾ ഹനാന മറിയത്തേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ...
തിരുവനന്തപുരം: കേരളത്തില്‍ ഹര്‍ത്താലുകള്‍ നിരോധിക്കാന്‍ നിയമം പാസാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. സംസ്ഥാനം വ്യവസായത്തിന് തടസം നില്‍ക്കുന്ന നിയമങ്ങള്‍ പുനഃപരിശോധിക്കണം. വ്യവസായത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണം നടത്തണം. സിങ്കപ്പൂരില്‍ ഒരു സംരംഭം ആരംഭിക്കാന്‍ മൂന്ന് ദിവസം മതിയാകുമ്പോള്‍ ഇന്ത്യയില്‍ അതിന് 120 ദിവസവും കേരളത്തില്‍ 200ല്‍ അധികം ദിവസവും...
കണ്ണൂർ: ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിനെ യുവാവിനെതിരെ അഞ്ച് മാസത്തിനിടെ 146 കേസുകൾ. ഇത്രയും കേസുകളിൽ 86500 രൂപയാണ് പിഴ ചുമത്തിയത്. ചെറുകുന്ന് സ്വദേശിയായ 25കാരനാണ് അഞ്ചുമാസത്തോളം ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചത്.
ഈ കാലയളവിനുള്ളിൽ ഇതേ യുവാവിന്‍റെ ബൈക്കിൽ ഹെൽമെറ്റ് ധരിക്കാതെ പിൻസീറ്റിൽ ആളുകൾ യാത്ര ചെയ്തതിന് 27 കേസുകൾ വേറെയുമുണ്ട്. കണ്ണൂർ പഴയങ്ങാടിയിലെ...
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരായവരാണ് ഷിഹാബും ഭാര്യ സനയും. തന്റെ ജീവിതത്തിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും സധൈര്യം നേരിട്ട് മുന്നോട്ട് പോകുന്ന ഷിഹാബ് ഓരോരുത്തർക്കും വലിയൊരു മാതൃകയാണ്. യുട്യൂബിലും സോഷ്യൽ മീഡിയ പേജുകളിലും സജീവമായ ഇരുവരും, തങ്ങൾക്ക് നേരെ വരുന്ന ചോദ്യങ്ങളെ കുറിച്ചും അവയ്ക്ക് നൽകിയ ഇരുവരും നൽകിയ മറുപടിയും ആണ് ശ്രദ്ധനേടുന്നത്.
"എല്ലാവരും ചോദിക്കുന്നൊരു...
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തുകയായിരുന്നു. അലൻ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. എറണാംകുളത്തെ ഇടത്തറയിലുള്ള ഫ്ലാറ്റിലാണ് അലനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ശ്രമമെന്നാണ് പൊലീസ് നൽകുന്ന സൂചന. അതേസമയം,...
ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ പ്ലാൻ്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി. ആക്രമണത്തെത്തുടർന്ന്...