Tuesday, May 7, 2024

Kerala

മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ; വിദ്യാർഥിയെ കാമ്പസിൽ കയറി പൊലീസ് പൊക്കി

മലപ്പുറം: ഇന്റർനെറ്റിലെ വിവിധ സൈറ്റുകളിൽ നിന്നും കുട്ടികളുടെതടക്കം അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്യുകയും കാണുകയും ചെയ്തതിന് പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു പേരെ കോടതി റിമാന്റ് ചെയ്തു. പെരുവള്ളൂർ വലക്കണ്ടിയിലെ സ്വകാര്യ കോളജ് വിദ്യാർഥിയായ ഹാജിയാർപള്ളി കൊളമണ്ണ നടുത്തൊടി മണ്ണിൽ മുഹമ്മദ് ഹസീമിനെ (20) തേഞ്ഞിപ്പലം സബ് ഇൻസ്പെക്ടർ വിപിൻ വി പിള്ളയാണ് അറസ്റ്റ്...

ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമിക്ക് അഭിമാന നേട്ടം: രണ്ടു പേർക്ക് സിവിൽ സർവീസ്!

തിരുവനന്തപുരം: നജീബ് കാന്തപുരം എം.എൽ.എ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിക്ക് അഭിമാന നേട്ടം. ഈ വർഷത്തെ യുപിഎസ്സി പരീക്ഷയെഴുതിയ  അക്കാദമിയുടെ ഭാഗമായ രണ്ടു പേർക്ക് തിളക്കമാർന്ന വിജയം. കാസർഗോഡ് സ്വദേശിനിയായ കാജൽ രാജു 910-ആം റാങ്കും, വയനാട് സ്വദേശിനി  ഷെറിൻ...

കുട്ടിയുടെ വീട്ടിലേക്കെന്നും പറഞ്ഞ് ഇറങ്ങി; പോകാന്‍ ശ്രമിച്ചത് കാമുകനൊപ്പം ഗള്‍ഫിലേക്ക്; കണ്ണൂര്‍ വിമാനത്താവളത്തില്‍ അധ്യാപിക പിടിയില്‍

കാമുകനൊപ്പം ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ച അധ്യാപികയെ പൊലീസ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തു. 24 കാരിയായ അധ്യാപികയെയാണ്  ചന്തേര പോലീസ്  പിടികൂടിയത്.  നീലേശ്വരത്തെ ഒരു സ്കൂളിൽ അധ്യാപികയാണ് യുവതി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഒരു വിദ്യാർഥിയുടെ പിതാവ്  പിതാവ് മരിച്ചു, അവിടേക്ക് പോവുന്നു എന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്നിറങ്ങിയത്. സമയം ഏറെ വൈകിയിട്ടും യുവതി വീട്ടിൽ തിരിച്ചെത്തിയില്ല. തുടര്‍ന്ന് പിതാവ്...

‘മുസ്‍ലിമാണോ…വീടില്ല’; കൊച്ചിയിലെ ദുരനുഭവം പങ്കുവെച്ച് എഴുത്തുകാരൻ പി.വി ഷാജി കുമാർ

വാടക വീടിനായി കൊച്ചി കളമശ്ശേരിയിലെ ഹൗസിങ് കോളനിയിൽ എത്തിയ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് എഴുത്തുകാരൻ പി.വി ഷാജികുമാർ. പേര് ഷാജിയെന്ന് പറഞ്ഞപ്പോൾ മുസ്‍ലിംകൾക്ക് വീട് കൊടുക്കില്ലെന്നാണ് ഓണർ പറഞ്ഞിരിക്കുന്നതെന്ന് ബ്രോക്കർ വെളിപ്പെടുത്തിയെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. മുമ്പും രണ്ടുതവണ വീട് നോക്കാൻ പോയപ്പോൾ ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസ്സിൽനിന്ന് കളഞ്ഞതാണെന്നും...

വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവം; പ്രതി പിടിയില്‍, കളിക്കുന്നതിനിടെ സംഭവിച്ച പിഴവെന്ന് മൊഴി

പാലക്കാട്: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. താനൂർ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നാണ് പ്രതിയുടെ മൊഴി. പൈപ്പ് കൊണ്ട് എറിഞ്ഞപ്പോൾ സംഭവിച്ചതാണും പ്രതി പൊലീസില്‍ മൊഴി നല്‍കി. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ഇന്‍സ്റ്റഗ്രാം മോഡല്‍ ഇനി വേറെ ലെവല്‍!, ക്രിയേറ്റര്‍മാരും ഫാന്‍സും ഫ്രണ്ട്സും തമ്മിലുള്ള ബന്ധം ദൃഢമാക്കും; വാട്സ് ആപ്പിനെ പൂട്ടാന്‍ ട്വിറ്ററും; മാറാനൊരുങ്ങി ടെക് ലോകം

ട്വിറ്ററിന്റെ സമാന സേവനങ്ങളുമായ് ഇന്‍സ്റ്റഗ്രാം വരുന്നെന്ന തരത്തിലുള്ള വാദങ്ങള്‍ കുറച്ചു നാളുകളായി പുറത്തു വരുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ ഒരു ആപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്തു വന്നതോടെ വാദങ്ങള്‍ ബലപ്പെട്ടു വരികയാണ്. ട്വിറ്ററിന്റെ ഫീച്ചറുകളോട് കൂടി ഇന്‍സ്റ്റാഗ്രാമിന്റെ സവിശേഷതകള്‍ നിലനിര്‍ത്തിക്കൊണ്ട് മെറ്റാ കമ്പനി പുതിയ ആപ്പ് പുറത്തിറക്കുനൊരുങ്ങുകയാണെന്നാണ് ഇപ്പോള്‍ കിട്ടുന്ന സൂചന. ഈ ആപ്പില്‍ ഇടുന്ന പോസ്റ്റിന്...

ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടി: പീഡനക്കേസിലെ ഹർജി തള്ളി, വിചാരണ തുടരാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരായ പീഡന പരാതിയിൽ വിചാരണ തുടരാമെന്ന് കേരളാ ഹൈക്കോടതി. കേസിൽ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസ് ഒത്തുതീർപ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കോടതി നടപടികൾ...

കിൻഫ്ര പാർക്കിൽ തീയണയ്ക്കുന്നതിനിടെ ഫയർഫോഴ്സ് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം : തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ഫയർ ഫോഴ്സ് ജീവനക്കാരന് ദാരുണാന്ത്യം. തീ അണക്കാനുള്ള ശ്രമത്തിനിടെ, ചാക്ക ഫയർ ഫോഴ്സ്  യൂണിറ്റിലെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി ജെ എസ് രഞ്ജിത്ത് (32)മരിച്ചു. തീയണയ്ക്കുന്നതിനിടെ, കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീണാണ് മരണം. രഞ്ജിത്തിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ...

മമ്മൂട്ടിക്ക് പദ്മശ്രീ കിട്ടിയിട്ട് എത്രനാളായി, ബോളിവുഡിലെ ചെറിയ പിള്ളേര്‍ക്ക് പത്മഭൂഷണ്‍ ഒക്കെ വാരിക്കോരി കൊടുക്കുന്നു; നിലപാടുകള്‍ കൊണ്ട് അദ്ദേഹത്തിന് നഷ്ടങ്ങള്‍ ഉണ്ടായെന്ന് ജോണ്‍ ബ്രിട്ടാസ്‌

മമ്മൂട്ടി നിലപാടുള്ളയാളാണെന്ന് മുന്‍ മാധ്യമപ്രവര്‍ത്തകനും സിപിഎമ്മിന്റെ രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. നിലപാട് കൊണ്ട് അദേഹത്തിന് നഷ്ടങ്ങള്‍ മാത്രമെ ഉണ്ടായിട്ടുള്ളൂ. ഞാനും മമ്മൂക്കയും തമ്മില്‍ നല്ല കെമസ്ട്രിയാണ്. യഥാര്‍ത്ഥത്തില്‍ സഹോദര തുല്ല്യമായ ബന്ധമാണ്. ഈ ബന്ധത്തിന് കാരണം അദേഹത്തിന്റെ സിനിമ ജീവിതത്തില്‍ ഇടപെടുന്നില്ല എന്ന കാരണത്തിലായിരിക്കും. പല ആള്‍ക്കാരും എന്റെ അടുത്ത് മമ്മൂട്ടിയുടെ കോള്‍ഷീറ്റ്...

24 ന്യൂസ് പാകിസ്ഥാന്‍ ചാനലെന്ന് എസ്. സുരേഷ്; മര്യാദകേട് പറയരുതെന്ന് ഹാഷ്മി; വട്ടന്മാരെ ചാനല്‍ ചര്‍ച്ചയില്‍ ഇരുത്തരുത്, താന്‍ തന്റെ പണി നോക്കാന്‍ പാനലിസ്റ്റ്; നാടകീയ സംഭവങ്ങള്‍

24 ന്യൂസ് ചാനല്‍ ബിജെപിയെയും പ്രധാനമന്ത്രിയെയും അവഹേളിക്കുകയാണെന്ന് ബിജെപി നേതാവ് എസ്. സുരേഷ്. പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പോലും ഇതിനെക്കാള്‍ ജനാധിപത്യമര്യാത കാണിക്കുമെന്നും പറഞ്ഞ് ചാനല്‍ അവതാരകനെയും സുരേഷ് ഭീഷണിപ്പെടുത്തി. 24 ന്യൂസ് ചാനലില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന എന്‍കൗണ്ടര്‍ ചര്‍ച്ചയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അവതാരകനായ ഹാഷ്മി താജ് ഇബ്രാഹിമിനെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടാണ് ചര്‍ച്ചയില്‍...
- Advertisement -spot_img

Latest News

ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പാറക്കല്ല് കൊണ്ടുപോവുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. വാഹനത്തിന്‍റെ എഞ്ചിനാണ് തീ പിടിച്ചത്. തീപടരുന്നത്...
- Advertisement -spot_img