Kerala

അബിഗേലിനെ കണ്ടെത്തി, തട്ടിക്കൊണ്ടുപോയവ‍ര്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു

കൊല്ലം: അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ കണ്ടെത്തിയത്. ഇവിടെയെത്തിയ നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ വിവരം പൊലീസുകാരെ അറിയിച്ചു. പൊലീസുകാ‍ര്‍ കൊല്ലം കമ്മീഷണ‍ര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോകും. നിലവിൽ കൊല്ലം ഈസ്റ്റ്...

ഉംറ നിർവഹിച്ച് മടങ്ങവേ കോഴിക്കോട് സ്വദേശിനി വിമാനത്തിൽ മരിച്ചു

മസ്കത്ത്: ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശിനി വിമാനത്തിൽ മരിച്ചു. വടകര അഴീക്കല്‍ കുന്നുമ്മല്‍ ഷര്‍മ്മിന (39) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഒമാൻ എയറിൽ ജിദ്ദയിൽനിന്ന് മസ്കത്ത് വഴി നാട്ടിലേക്ക് തിരിക്കുന്നതിനിടെ ഷര്‍മ്മിനക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്കത്തിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു. പിന്നീട് ഡോക്ടർവന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. പത്തുവയസ്സുകാരനായ...

പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ നവ കേരള സദസിൽ, മലപ്പുറത്ത് കോൺഗ്രസ് നേതാവും പങ്കെടുത്തു

മലപ്പുറം : യുഡിഎഫ് വിലക്കിനെ മറികടന്ന് കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ നവ കേരള സദസിലേക്ക്. കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും നവകേരള സദസിൽ മുസ്ലിംലീഗ്, കോൺഗ്രസ് നേതാക്കൾ പങ്കെടുക്കാനെത്തി. നവകേരള സദസിലെ ലീഗ് സാന്നിധ്യം വലിയ ചർച്ചയാകുന്നതിനിടെ, പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങൾ തിരൂരിൽ നവകേരള സദസിൽ പങ്കെടുത്തു. തിരൂരിലെ പ്രഭാത യോഗത്തിലാണ് ഹസീബ് സഖാഫ്...

നവകേരള സദസില്‍ പങ്കെടുത്തു: ലീഗ് നേതാക്കൾക്കും കോൺഗ്രസ് നേതാവിനും സസ്പെൻഷൻ

നവ കേരള സദസിൽ പങ്കെടുത്ത രണ്ട് ലീഗ് നേതാക്കൾക്കും ഒരു കോൺഗ്രസ് നേതാവിനും സസ്പെൻഷൻ. പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനത്തിന് വിരുദ്ധമായി നവ കേരള സദസില്‍ പങ്കെടുത്ത എന്‍.അബൂബക്കറിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ എൻ.അബൂബക്കർ പെരുവയൽ മണ്ഡലം മുൻ പ്രസിഡന്റ്ആണ്. സദസ്സിൽ പങ്കെടുത്ത കൊടുവള്ളി...

സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുന്നവരുടെ സുരക്ഷ; പൂര്‍ണ ഉത്തരവാദിത്വം ഇനി അന്വേഷണ ഉദ്യോഗസ്ഥന്

തിരുവനന്തപുരം: വ്യക്തികളെ ചോദ്യംചെയ്യാനും സാക്ഷിയായി വിളിപ്പിക്കാനും നോട്ടീസ് നല്‍കുന്നത് നിര്‍ബന്ധമാണെന്ന് സംസ്ഥാന പോലീസ് മേധാവി. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് പത്തുവര്‍ഷംമുമ്പ് നിലവില്‍വന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി സര്‍ക്കുലര്‍ ഇറക്കിയത്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നല്‍കുന്ന നോട്ടീസിന് കൈപ്പറ്റ് രസീത് വാങ്ങണം. സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നവരുടെ പൂര്‍ണസുരക്ഷ അന്വേഷണ ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്വവുമാക്കി. ക്രിമിനല്‍നടപടി ചട്ടപ്രകാരം കോടതി അനുമതിയില്ലാതെ അറസ്റ്റുചെയ്യാന്‍ പോലീസിന് അധികാരമുണ്ട്. ഇതുമായിബന്ധപ്പെട്ട...

അടിവസ്‌ത്രത്തിലും ക്യാപ്‌സ്യൂളിലുമല്ല, ഇത്തവണ കടത്ത് സ്‌പാനറിൽ; യാത്രക്കാരനിൽ നിന്ന് പിടികൂടിയത് 24 ലക്ഷത്തിന്റെ സ്വർണം

എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 24 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് യാത്രക്കാരനിൽ നിന്നും സ്വർണം പിടികൂടിയത്. മസ്‌കറ്റിൽ നിന്നും ജിദ്ദ വഴിയെത്തിയ യാത്രക്കാരനാണ് അറസ്റ്റിലായത്. സ്പാനറിന്റെയും ട്രിമ്മറിന്റെയും ഇടയിൽ ഘടിപ്പിച്ച് കൊണ്ടുവന്ന 454 ഗ്രാം സ്വർണമാണ് കസ്റ്റംസ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്. സംശയാസ്പദമായി കണ്ടതിനെ തുടർന്നാണ് കസ്റ്റംസ്...

കുസാറ്റിലെ ദുരന്തം; നവകേരള സദസ്സ് റദ്ദാക്കി മന്ത്രിമാർ കളമശ്ശേരിയിലേക്ക്, ചികിത്സ ഉറപ്പാക്കാൻ കൂടുതൽ ക്രമീകരണം

കൊച്ചി: കൊച്ചി ശാശ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക് ഫെസ്റ്റിന്‍റെ ഭാഗമായി നടന്ന ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാര്‍ത്ഥികള്‍ മരിക്കുകയും 46ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അതിദാരുണമായ ദുരന്തത്തില്‍ കൂടുതല്‍ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സംഭവത്തെതുടര്‍ന്ന് കോഴിക്കോട് നടക്കുന്ന നവകേരള സദസ്സിലെ പരിപാടി ഒഴിവാക്കി...

കുസാറ്റിൽ വൻ ദുരന്തം: ഗാനമേളക്കിടെ മഴ പെയ്തു, തിരക്കിൽ 4 പേർ മരിച്ചു, 46 പേർക്ക് പരിക്ക്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ചു. 46 പേർക്ക് പരിക്കേറ്റു. തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റതെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. ടെക് ഫെസ്റ്റിന്റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. ടെക് ഫെസ്റ്റിന്റെ...

വയർ കേടാക്കും ‘ഷവർമ’ വിൽപ്പന’; പൂട്ടിച്ചത് 148 ഹോട്ടലുകൾ, പരിശോധന നടന്നത് 1287 കേന്ദ്രങ്ങളില്‍

തിരുവനന്തപുരം: കടയുടമകള്‍ ഷവര്‍മ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന വ്യാപകമായി ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന. 88 സ്‌ക്വാഡുകള്‍ 1287 ഷവര്‍മ വില്‍പന കേന്ദ്രങ്ങളിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. മാനദണ്ഡങ്ങൾ ലംഘിച്ച 148 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വില്‍പന നിര്‍ത്തിവയ്പ്പിച്ചു. 178 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ്...

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന; പുതിയ വകഭേദമാണോയെന്ന് പരിശോധിക്കാന്‍ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ വര്‍ധന. മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും കിടത്തി ചികിത്സ വേണ്ടവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. പുതിയ വകഭേദമാണോ പടരുന്നത് എന്നറിയാന്‍ വിശദ പരിശോധന നടത്തും. കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടെന്നാണ് കണക്ക്. ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് എത്തിയത്....
- Advertisement -spot_img

Latest News

കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരില്‍ അഡ്വ. ടി.ഒ മോഹനനും പെരുമ്പാവൂരില്‍ മനോജ് മൂത്തേടനുമാണ് സ്ഥാനാര്‍ഥി. കെ. സുധാകരനും എല്‍ദോസ് കുന്നപ്പിള്ളിക്കും സീറ്റില്ല....
- Advertisement -spot_img