കോഴിക്കോട്: കോഴിക്കോട് വിമാത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയ സ്വർണ്ണം പിടികൂടി.യുവാവിനെ കസ്റ്റഡിയിലെടുത്തു. സ്‌പൈസ്‌ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ പേരാമ്പ്ര സ്വദേശി അഫ്‌സൽ ചിരുത കുന്നുമ്മൽ (26) നെയാണ് പിടികൂടിയത്. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് സ്വർണ്ണ മിശ്രിതം അടിവസ്ത്രത്തിൽ ഒട്ടിച്ചാണ് കടത്തിയതെന്ന് വ്യക്തമായത്. സ്വർണ്ണം വേർതിരിച്ചെടുത്ത ശേഷം പ്രതീക്ഷിക്കുന്ന 200 ഗ്രാം ഉണ്ടായിരുന്നതായി...
കൊച്ചി: നവകേരളയാത്രയ്ക്കായി സ്കൂൾ ബസുകൾ വിട്ട് നൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നൽകരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. സ്കൂൾ ബസുകൾ പൊതുയാത്രയ്ക്ക് ഉപയോഗിക്കാൻ മോട്ടോർ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.
നബംവർ 18 മുതൽ ഡിസബംർ...
തൃശ്ശൂർ: സ്കൂളിൽ തോക്കുമായെത്തി വെടി വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ. തൃശ്ശൂർ വിവേകോദയം സ്കൂളിലാണ് സംഭവം നടന്നത്. പൂർവ വിദ്യാർത്ഥി മുളയം സ്വദേശി ജഗനാണ് സ്കൂളിൽ തോക്കുമായെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമിൽ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു എന്നാണ് അധ്യാപകര്‍ പറയുന്നത്. തുടര്‍ന്ന്...
മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കാതൽ റിലീസിന് ഒരുങ്ങുകയാണ്. നവംബർ 23നാണ് ചിത്രം തിയറ്ററിൽ എത്തുക. ജ്യോതിക നായികയാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബി ആണ്. ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടെ ചില പ്രദേശങ്ങളിൽ കാതൽ ബാൻ ചെയ്തു എന്ന വിവരമാണ് പുറത്തുവരുന്നത്.
ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിൽ ആണ് മമ്മൂട്ടി ചിത്രത്തിന് ബാൻ...
കണ്ണൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസ്സിന്റെ ബസിന് നേരെ കരിങ്കൊടി പ്രതിഷേധം. കല്ല്യാശ്ശേരിയിൽ വെച്ച് കോൺഗ്രസ് പ്രവർത്തകരാണ് ബസിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും വേദി വിട്ടയുടനാണ് പ്രതിഷേധമുണ്ടായത്. നവകേരള സദസ് ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പ്രതിഷേധം നടക്കുന്നത്.
കൽപ്പറ്റ: മുസ്ലിം ലീഗ് യുഡിഎഫ് വിട്ടേക്കുമെന്ന പ്രചരണങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ .ലീഗ് ഒരിഞ്ചുപോലും മാറി നടക്കില്ല. മുന്നണിയെ ശക്തിപ്പെടുത്തും. മുന്നണി മാറാൻ ഏതെങ്കിലും ബാങ്ക് വഴി പോകേണ്ടതില്ല. മുന്നണി മാറുമെന്ന പ്രതീക്ഷയിൽ ആരെങ്കിലും അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ടെങ്കിൽ അത് കളഞ്ഞേക്കുക. മുസ്ലിം ലീഗ് വയനാട് ജില്ലാ കൗൺസിൽ സംഘടിപ്പിച്ച...
മുംബൈയിൽ യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിനുള്ളിലാക്കി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കുര്‍ള സിഎസ്ടി റോഡിലെ ശാന്തിനഗറിലാണ് സ്യൂട്ട്‌കേസിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 25-നും 35-നും ഇടയില്‍ പ്രായംതോന്നിക്കുന്ന യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ഞായറാഴ്ച ഉച്ചയോടെയാണ് മെട്രോ നിര്‍മാണം നടക്കുന്ന സ്ഥലത്ത് ഒരു സ്യൂട്ട്‌കേസ് ഉപേക്ഷിച്ചനിലയില്‍ കണ്ടതായി പോലീസിന് വിവരം ലഭിച്ചത്....
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം വരുന്നു. പഴയ കാക്കി യൂണിഫോമിലേക്കാണ് കെഎസ്ആർടിസി തിരിച്ചുവരുന്നത്. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം സംബന്ധിച്ച് ഉത്തരവിറങ്ങി. നിലവിലെ നീല യൂണിഫോം മാറണമെന്ന് തൊഴിലാളി യൂണിയനുകളാണ് ആവശ്യപ്പെട്ടത്.
യൂണിയൻ ഭേദമന്യേ കെഎസ്ആർടിസിയിലെ ജീവനക്കാർ ഏറെ നാളായി ഉയർത്തിയ ആവശ്യത്തിനാണ് അംഗീകാരമാകുന്നത്. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക് പോവുകയാണ്. ഡ്രൈവര്‍ക്കും...
കോഴിക്കോട്: വിമാന യാത്രാ നിരക്ക് വർധനയില്‍ ഇടപെടാനാകില്ലെന്ന കേന്ദ്ര സർക്കാർ വാദത്തിനെതിരെ പ്രവാസികള്‍. എയർ ക്രാഫ്റ്റ് ചട്ടങ്ങളിലെ 135 -ാം വകുപ്പ് കേന്ദ്ര സർക്കാരിന് ഇടപെടാന്‍ അധികാരം നല്‍കുന്നുണ്ടെന്ന് പ്രവാസികള്‍ ചൂണ്ടിക്കാണിക്കുന്നു. ഗള്‍ഫ് മേഖലയിലേക്കുള്ള അമിതമായ വിമാനയാത്രാ നിരക്കിനെതിരെ കൂടുതല്‍ പ്രവാസി സംഘടനകള്‍ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്.
എയർ ക്രാഫ്റ്റ് ചട്ടങ്ങളിലെ 135 -ാം വകുപ്പാണ് വിമാന യാത്ര...
തൃശൂർ: തൃശൂർ കുമ്പളങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ ഒൻപത് ബിജെപി പ്രവർത്തകർ കുറ്റക്കാർ. തൃശൂർ ജില്ലാ കോടതിയുടെതാണ് വിധി. പ്രതികൾക്കുള്ള ശിക്ഷ നാളെ...