മലപ്പുറം: ഭീഷണിപ്പെടുത്തി ഒരുപാട് തവണ പീഡിപ്പിച്ചെന്നും ഉസ്താദ് ആയത് കൊണ്ട് ആരോടെങ്കിലും പറയാൻ പേടിയായിരുന്നു എന്നുമാണ് മത പ്രഭാഷകനെ കുറിച്ച് 13കാരന്‍ അധ്യാപികയോട് പറഞ്ഞത്. മലപ്പുറം വഴിക്കടവിൽ 13കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മമ്പാട് സ്വദേശി മുഹമ്മദ് ഷാക്കിർ ബാഖവിയാണ് പിടിയിലായത്.
വിവരമറിഞ്ഞ സ്കൂൾ ടീച്ചർ ഇക്കാര്യം പൊലീസിൽ അറിയിക്കുകയായിരുന്നു. വഴിക്കടവ് പൊലീസ് നടത്തിയ അന്വേഷണത്തിൽ...
കാസർകോട്: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന്റെ ഭാഗമായി പൊതുജനങ്ങളിൽനിന്ന് ലഭിച്ച പരാതികളുടെ പരിശോധനയും സ്കാനിങ്ങും േഡറ്റാ എൻട്രിയും പുരോഗമിക്കുന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് പി.ആർ. ചേംബറിൽ പ്രത്യേകം സജ്ജീകരിച്ച സംവിധാനങ്ങളിലൂടെ 64 റവന്യൂ ജീവനക്കാരാണ് പരാതികൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുന്നത്.
മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ ലഭിച്ച 1908 പരാതികളിൽ 1874 പരാതികൾ സ്‌കാൻ ചെയ്ത്...
മൊബൈൽ ആപ്പിലൂടെ കേസുകൾ ഓൺലൈനിൽ ഫയൽ ചെയ്യാൻ ഹൈക്കോടതിയിൽ സംവിധാനമൊരുങ്ങി. ഇത്തരം മൊബൈൽ ആപ്പ് രാജ്യത്ത് തന്നെ ആദ്യമാണ്. ആപ്പിലൂടെ ഫയൽ ചെയ്യുന്ന ഹർജികളും അപ്പീലുകളും ജഡ്‌ജിമാർക്ക് പരിശോധിക്കാനും കഴിയും. കോടതി ഉത്തരവ് പറയുമ്പോൾ തന്നെ എഴുതിയെടുക്കുന്ന സോഫ്റ്റ്‌വെയര്‍ സംവിധാനം നേരത്തെ ഇടക്കാല ഉത്തരവുകളിൽ ഉപയോഗിച്ചിരു ന്നു. ഇനി മുതൽ വിധി ന്യായം പൂർണമായും...
തിരുവനന്തപുരം: നാളെ പത്ത് ജില്ലകളിൽ സ്കൂളുകൾക്ക് അവധി. അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന ജില്ലകളിൽ ഒന്നുമുതൽ പത്ത് വരെ ക്ലാസുകൾക്കാണ് അവധി.
അവധി ഉള്ള ജില്ലകൾ
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട് (മണ്ണാർക്കാട്, ചെർപ്പുളശ്ശേരി സബ് ജില്ലകൾ ഒഴികെ) മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിലും മഴ കനക്കും. മലയോരമേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു. മത്സ്യബന്ധനത്തിന് വിലക്ക്...
കാസർകോട്: പൂജാ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നിരിക്കുകയാണ്. JC 253199 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചിരിക്കുന്നത്. കാസർകോട്ടെ ഹൊസങ്കടിയില്‍ ഉള്ള ഭാരത് എന്ന ലോട്ടറി ഏജൻസിയിൽ നിന്നുമാണ് ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ ഏജൻസി.
ടിക്കറ്റ് വിറ്റുപോയിരിക്കുന്നത് തങ്ങളുടെ ഏജൻസിയിൽ നിന്നാണെന്ന് ഏജന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ...
മലപ്പുറം: നവകേരള സദസിന് ആളെ കൂട്ടാൻ സ്കൂൾ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാൻ പ്രധാനധ്യാപകർക്ക് നിർദേശം നൽകിയത്. ഓരോ സ്കൂളിൽ നിന്നും കുറഞ്ഞത് 200 കുട്ടികൾ എങ്കിലും വേണമെന്നാണ് നിര്‍ദ്ദേശം. അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാൽ മതിയെന്നും നിർദേശമുണ്ട്.
നവകേരളയാത്രയ്ക്കായി സ്കൂൾ...
കോഴിക്കോട്: ജനറൽ കോച്ചിൽ കയറാൻ സാധിക്കാത്തതിനാൽ റിസർവേഷൻ കോച്ചിൽ മാറിക്കയറിയ അമ്മയെയും മകളെയും ടി.ടി.ഇ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് തള്ളിയിട്ടതായി പരാതി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച വൈകീട്ട് 6.25നാണ് സംഭവം. കണ്ണൂർ പാപ്പിനിശേരി സ്വദേശി ഫൈസലിന്‍റെ ഭാര്യ ശരീഫ, 17കാരിയായ മകൾ എന്നിവരെയാണ് ടി.ടി.ഇ തള്ളിയിട്ടതായി റെയിൽവേ പൊലീസിൽ പരാതി നൽകിയത്. പ്ലാറ്റ്ഫോമിലേക്ക്...
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ 19കാരനെ വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം കിള്ളിപ്പാലം കരിമഠം കോളനിയിൽ അർഷാദ് (19) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വെെകിട്ടായിരുന്നു സംഭവം. നാല് പേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഇതിൽ പ്രായപൂർത്തിയാകാത്തവരും ഉണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.
സംഭവത്തിൽ പ്രതികളിലൊരാളെ പിടികൂടിയിട്ടുണ്ട്. കരിമഠം സ്വദേശിയായ ധനുഷിനെയാണ് (18) പിടികൂടിയത്. മറ്റുള്ള പ്രതികൾ...
തിരുവനന്തപുരം: തലസ്ഥാനത്തെ ലുലു മാളില്‍ അഞ്ച് ദിവസം നീളുന്ന സൂപ്പര്‍ ഫ്രൈഡേ സെയിലിന് നാളെ തുടക്കമാകും. പ്രമുഖ ബ്രാന്‍ഡുകളുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് അറുപത് ശതമാനം വരെ ഡിസ്കൗണ്ടുകളും ഓഫറുകളും ലഭിയ്ക്കും.
ലുലു കണക്ട്, ഹൈപ്പർമാർക്കറ്റ്, ഫാഷൻ സ്റ്റോർ അടക്കമുള്ള ഷോപ്പുകളിലും, റീട്ടെയ്ൽ...
തൃശൂർ: തൃശൂർ കുമ്പളങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ ഒൻപത് ബിജെപി പ്രവർത്തകർ കുറ്റക്കാർ. തൃശൂർ ജില്ലാ കോടതിയുടെതാണ് വിധി. പ്രതികൾക്കുള്ള ശിക്ഷ നാളെ...