കൊല്ലം ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെന്ന് സംശയിച്ച ആളുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാന്റെ വീട് തല്ലിപ്പൊളിച്ച് നാട്ടുകാര്‍. അതേസമയം കേസുമായി തനിക്കൊരു പങ്കുമില്ലെന്നും താന്‍ നിരപരാധിയാണെന്നും ഷാജഹാന്‍ പറഞ്ഞു.
ഇന്നലെ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചതോടെ ഷാജഹാനെ തേടി നാട്ടുകാര്‍ കല്ലമ്പലത്തെ വീട്ടിലെത്തി. വീട് അടഞ്ഞുകിടക്കുന്നത് കണ്ട് വാതിലും ജനല്‍ച്ചില്ലുകളും തല്ലിത്തകര്‍ത്തു. ഈ സമയം ഷാജഹാന്‍...
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കാട്ടില്‍ നിന്നും നഗരങ്ങളോളം വ്യാപിച്ചു കഴിഞ്ഞു. മൃഗങ്ങളുടെ ആവാസവ്യസഥയിലുണ്ടായ ഗണ്യമായ നഷ്ടം അവയെ മനുഷ്യവാസ പ്രദേശങ്ങളിലേക്ക് കടന്നുകയറാന്‍ പ്രേരിപ്പിച്ചു. കാട് എന്നതിനപ്പുറം ഓരോ പ്രദേശത്തും പ്രാദേശികമായ മൃഗങ്ങളുണ്ടായിരിക്കും ഇവയുടെ ചെറിയ വാസപ്രദേശങ്ങള്‍ പോലും നഷ്ടപ്പെടുമ്പോള്‍ അവ മനുഷ്യ ഇടങ്ങളിലേക്ക് ഇര പിടിക്കാനിറങ്ങുന്നു. പാമ്പുകളാണ് എവിടെയും കണ്ടെത്താവുന്ന വിഷമുള്ള മൃഗങ്ങളില്‍...
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുത്തിട്ട് ഒരാഴ്ച പിന്നിട്ടും ഭാഗ്യശാലി ഇപ്പോഴും കാണാമറയത്. കഴിഞ്ഞ ബുധനാഴ്ച രണ്ട് മണിയോടെ ആയിരുന്നു 12 കോടിയുടെ പൂജാ ബമ്പർ നറുക്കെടുപ്പ് നടന്നത്. JC 253199 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. നറുക്കെടുപ്പ് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ തന്നെ ടിക്കറ്റ് വിൽപ്പന നടത്തിയ ഏജൻസിയെ കണ്ടെത്തിയിരുന്നു....
കൊല്ലം: കൊല്ലം ഓയൂരില്‍ നിന്നും കാണാതായ അബിഗേല്‍ സാറ റെജിയെ ആശ്രാമം മൈതാനത്ത് എത്തിച്ചത് ഓട്ടോറിക്ഷയിലെന്ന് പൊലീസ് കണ്ടെത്തി. ഓട്ടോറിക്ഷഡ്രൈവറില്‍ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ലിങ്ക് റോഡില്‍ വെച്ചാണ് കുട്ടിയുമായി സ്ത്രീ ഓട്ടോയില്‍ കയറിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
ഇളം മഞ്ഞ വസ്ത്രം ധരിച്ച സ്ത്രീയാണ് ഓട്ടോറിക്ഷ ഓട്ടം വിളിച്ചത്. ഇവര്‍ ആരാണെന്ന്...
കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്സിന് നേരെ കരിങ്കൊടി കാട്ടാന്‍ എത്തിയ കെഎസ്‌യു പ്രവര്‍ത്തകരുടെ കഴുത്ത് ഞെരിച്ച സംഭവത്തില്‍ ഡിസിപി കെ ഇ ബൈജുവിനോട് നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. കെ എസ് യു വിന്റെ പരാതിയിലാണ് നടപടി. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നിര്‍ദ്ദേശം നല്‍കി.
നവ കേരള...
കൊല്ലം: അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ കണ്ടെത്തിയത്. ഇവിടെയെത്തിയ നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ വിവരം പൊലീസുകാരെ അറിയിച്ചു.
പൊലീസുകാര്‍ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോകും. നിലവിൽ കൊല്ലം ഈസ്റ്റ്...
മസ്കത്ത്: ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശിനി വിമാനത്തിൽ മരിച്ചു. വടകര അഴീക്കല്‍ കുന്നുമ്മല്‍ ഷര്‍മ്മിന (39) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
ഒമാൻ എയറിൽ ജിദ്ദയിൽനിന്ന് മസ്കത്ത് വഴി നാട്ടിലേക്ക് തിരിക്കുന്നതിനിടെ ഷര്‍മ്മിനക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്കത്തിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു. പിന്നീട് ഡോക്ടർവന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. പത്തുവയസ്സുകാരനായ...
മലപ്പുറം : യുഡിഎഫ് വിലക്കിനെ മറികടന്ന് കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ നവ കേരള സദസിലേക്ക്. കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും നവകേരള സദസിൽ മുസ്ലിംലീഗ്, കോൺഗ്രസ് നേതാക്കൾ പങ്കെടുക്കാനെത്തി. നവകേരള സദസിലെ ലീഗ് സാന്നിധ്യം വലിയ ചർച്ചയാകുന്നതിനിടെ, പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങൾ തിരൂരിൽ നവകേരള സദസിൽ പങ്കെടുത്തു. തിരൂരിലെ പ്രഭാത യോഗത്തിലാണ് ഹസീബ് സഖാഫ്...
നവ കേരള സദസിൽ പങ്കെടുത്ത രണ്ട് ലീഗ് നേതാക്കൾക്കും ഒരു കോൺഗ്രസ് നേതാവിനും സസ്പെൻഷൻ. പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനത്തിന് വിരുദ്ധമായി നവ കേരള സദസില്‍ പങ്കെടുത്ത എന്‍.അബൂബക്കറിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ എൻ.അബൂബക്കർ പെരുവയൽ മണ്ഡലം മുൻ പ്രസിഡന്റ്ആണ്. സദസ്സിൽ പങ്കെടുത്ത കൊടുവള്ളി...
തൃശ്ശൂർ: സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിലൂടെ ഒന്നരവർഷംകൊണ്ട് ഗതാഗതനിയമലംഘനത്തിന് പിഴയായി പിരിച്ചത് 161.57 കോടി രൂപ. അൻപതുലക്ഷത്തോളം ആളുകളിൽനിന്നാണിത്. ക്യാമറ സ്ഥാപിച്ചതിലൂടെ അപകടങ്ങൾ...